ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

വേറിട്ടൊരു കർഷകൻ (KK അബൂബക്കർ ഹാജി)

Shebu 
ഇത് നമ്മുടെ സ്വന്തം KK അബൂബക്കർ ഹാജി എവര്‍ക്കും സുപരിചിതന്‍. മണ്ണില്‍ പൊന്‍കതിര്‍ വിളയിച്ച പാലത്തിങ്ങലിലെ വേറിട്ടൊരു കർഷകൻ .മണ്ണിനെയും കൃഷിയെയും ഇത്രകണ്ട് സ്നേഹിച്ച ഒരാൾ നമ്മുടെ നാട്ടില ഇല്ലെന്നു തന്നെ പറയാം .മണ്ണിനെ ജീവനോളം സ്‌നേഹിക്കുന്നതിന്റെ ഫലമാണ് ഇദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങള്‍. കൃഷിയെ പുതുതലമുറ അന്യമായി കാണുമ്പോള്‍ ഈ രംഗത്ത് ഇന്നും ഇദ്ദേഹം നമ്മുടെ പാലതിങ്ങളിലെ സജീവ സാനിദ്ധ്യമാണ്.മകന്‍ ഫാഹിദ്‌ എന്നും എന്തിനും ഏതിനും നിഴല്‍ പോലെ കൂടെ ഉണ്ട്.. അനുഭവങ്ങളുടെയും അംഗീകാരത്തിന്റെയും
പാതയില്‍ ഇദ്ദേഹത്തിനു പറയാന്‍ ജീവിതകഥകള്‍ ഏറെ.മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണ് കര്‍ഷകൻ അവരുടെ വിയര്‍പ്പുമുത്തുകളാണ് പൊന്‍വിളകളാകുന്നത്. മണ്ണൊരുക്കി വിത്തുപാകി വളം ചേര്‍ത്ത് കാവലിരുന്ന് അവര്‍ വിളയിച്ചെടുക്കുന്നത് ഒരു നാടിന്‍റെ ജീവിതം തന്നെ.


fb link 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ