![]() |
Shaneeb Moozhikkal |
രണ്ടു ദിവസം മുന്പ് ആദ്യമായി ഞാനിവളെ നമ്മുടെ പുഴയിലെക്കിറക്കി , കടുത്ത വേനൽ നല്കിയ ദയനീയ മുഖമാണ് നമ്മുടെ
പുഴക്കിപ്പോഴുള്ളത്.. കടലുണ്ടി പുഴയുടെ ഒത്തനടുവിലിരിത്തിയിട്ടും അരക്കൊപ്പം വെള്ളത്തിൽ ഒന്നു കാലിട്ടടിക്കാൻ അവള്ക്ക് ഭാഗ്യം കിട്ടിയില്ല ..! ബാല്യത്തിൽ പുഴ നഷ്ട്ടപ്പെട്ട ഈ പുതുതലമുറയുടെ ഭാവി ജലത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിലെക്ക്ത്തും എന്നത് നാമോരോരുത്തരെയും അസ്വസ്ഥരാക്കുന്നു ..
ഒരു വര്ഷത്തെ ഇടവേളക്കു ശേഷം നാട്ടിലെത്തിയപ്പോ നാട്ടിലെ ശീലങ്ങൾ പലതും മാറിയിട്ടുണ്ട് .. വീടുകള്ക്ക് മുന്നില് ഇപ്പോഴും രാത്രികളിലും വെള്ളത്തെ കാത്തിരിക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ കാണുന്നു .. ചുവപ്പും , പച്ചയും , നീലയും നിറത്തിലുള്ള പ്ലാസ്റ്റിക് ബക്കറ്റുകൾക്കൊപ്പം , മൂടു ഞെളിങ്ങി വീട്ടുകാർ ഒഴിവാക്കിയിരുന്ന പഴയ അലുമിനിയം "കുടുക്കകൾ " കാണുമ്പോൾ മനസ്സിലാക്കാം ആ വീട്ടിലെ കിണറിന്റെ ആഴം ...?
ആശ്വാസത്തിന്റെ മഴ പെയ്തിറങ്ങിത്തുടങ്ങിയിട്ടു
എല്ലാവര്ക്കും നല്ലൊരു മഴക്കാലം ആശംസിക്കുന്നു ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ