ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

മയില്‍ പീലി

Musafer Bin Ali Palathingal
എന്‍റെ കുട്ടികാലത്ത് പുസ്തകത്താളുകളില്‍ പൌഡറിട്ട് ഇതിലെ 
ഓരോ ഇല്ലികള്‍ 
സൂക്ഷിച് വെക്കുമായിരുന്നു ..ഇത്‌ പെറ്റ്പെരുകും എന്നായിരുന്നു വിശാസം 
ഊരോദിവസവും രാവിലെ സ്കൂളില്‍ എത്തിയാല്‍ ആദ്യം കൂട്ടുകാരോടൊത്ത് 
പുസ്കത്തില്‍ വെച്ച പീലി കൂടുതാലയിട്ടുണ്ടോ എന്ന് നോക്കാരുണ്ടായിരുന്നു ..
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..







  • Shebu Here മയില്‍ പീലി !!!!!!!!!ഒരുപാട് ഗ്രഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു പോസ്റ്റ്‌ 
  • Shaneeb Moozhikkal ഞാന്‍ സ്ഥിരമായി " നാലുവര കോപ്പിയുടെ " പുസ്തകത്തിലാണ് മയില്‍പീലി സൂക്ഷിച്ചിരുന്നത് .. ആ പുസ്തകം വല്ലപ്പോഴും തുറന്നു നോക്കുന്ന സ്വഭാവമേ എനിക്കുണ്ടായിരുന്നുള്ളൂ .. അതുകൊണ്ട് മയില്‍പീലി സുരക്ഷിതമായിരിക്കും എന്ന തോന്നലാണ് ഞാന്‍ അങ്ങനെ ചെയ്യാന്‍ കാരണം ...! 

    പക്ഷെ , അതുകൊണ്ട് ഇതുവരെ എന്റെ കയ്യക്ഷരം തീര്‍ത്തും മോശമായിത്തുടരുന്നു .....?!
Fb Link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ