![]() |
Safdar Palathingal |
നേര്‍കാഴ്ചകള്‍
ആയിരുന്നു.പാലത്തിങ്ങലിലെ ഈ സാഹോദര്യം മറ്റുളളവര്‍ക്ക് മാതൃകയാണ്.പുറ്റാട്ടു തറയിലെ കുട്ടിക്കരിയയുടെ കുടുംബക്ഷേത്രത്തിലെഉത്സവവും.കൈതവളപ്പിലെ ഉത്സവവും നമ്മുടെ ഗ്രാമീണതയെ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കാറുണ്ടായിരുന്നു.ഉത്സവത്തിന്റെ പ്രധാന ഇനം
ഉറച്ചിലും{തുള്ളല്‍},മറ്റു കലാപരിപാടികളും. എല്ലാത്തിനും കൊഴുപ്പേകാന്‍ കതിന വെടികളുടെ അകമ്പടിയും.ദേവിക്ക് ഇഷ്ടപെട്ട വെടി മുഴങ്ങട്ടെ എന്ന
അറിയിപ്പോടെ പുലരുവോളം കതിന മുഴങ്ങി കൊണ്ടിരിക്കും..വളക്കച്ചവടക്കാര്‍,തുണിക്കച്ചവടക്കാര്‍.മിട്ടായകച്ചവടക്കാര്‍ അവരുടെ കച്ചവടം പൊടി
പൊടിക്കും.ഒന്നു വെച്ചാല്‍ രണ്ടു വെച്ചാല്‍.... എന്ന കിലുക്കിക്കുത്ത് കെങ്കേമമായി നടക്കും.
കുറച്ചു കാലമായി ഉത്സവങ്ങള്‍ കുറവാണ്..പുറ്റാട്ടു തറയില്‍ ക്ഷേത്രം പണി പൂര്‍ത്തിയായി വരുന്നുണ്ട്. ഉത്സവം ഉണ്ടാവുമെന്ന് അറിഞ്ഞു.പഴയ ഗ്രാമീണ
ഐശ്വര്യം എന്നും നമ്മുടെ നാട്ടില്‍ നില നില്‍ക്കട്ടെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ