ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഓർമ്മയിലെ മയില്‍ പീലികള്‍

Shebu 


 പ്രിയ സുഹൃത്ത്  റഹിം അദ്ദേഹത്തിന്റെ മകൻ സ്കൂളിൽ പോകുന്നതിന്റെ ഫോട്ടോയും സ്കൂളിലെ വിശേഷവും നമുക്കായി ഇവിടെ പങ്കുവെച്ചിരുന്നു.റഹീമിന്റെ  ഓരോ വരികൾകൊപ്പം എന്റെ മനസ്സും സഞ്ചരിച്ചു  .

വളരെ നന്ദി റഹിം  പാലത്തിങ്ങൽ LPസ്കൂളിലെ മധുരണ സ്മരണകൾക്ക് ജീവൻ പകർന്നു നൽകിയതിന്.

ഓർമ്മകളിലെ കൊയിഞ്ഞു വീണ മയിൽ  പീലികൾ പെറുക്കി ഞാൻ പഴയ കാലത്തേക്ക് കണ്ണാടി പിടിച്ചു .മങ്ങിയ അവ്യക്തമായ കുറെ മുഖങ്ങൾ ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാർ ,പണ്ട് ഓടി കളിച്ചു പയറ്റിയ ബാലൻ  മാഷുടെ വീടിനു മുന്നിലെ സ്കൂൾ മുറ്റം.കാലത്തിന്റെ ഫ്രൈമില് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മങ്ങിയ ചിത്രങ്ങൾ.

ഈ ചിത്രങ്ങൾക്കിടയിൽ ഒരുപാട് പരിചിത മുഖങ്ങൾ .അതെ അന്നത്തെ എന്റെ പ്രിയപെട്ട  കൂട്ടുകാർ  അസ്‌ലം  ,റഹീം,അൻവർ ഹുസൈൻ ,മുബഷീർ ,മുഹമ്മദ്,ദീപക്,ജബ്ബാർ ,സമീർ ,ജാഫർ,ബാലൻ,അസീസ്,ഫാഹിദ് വീണ്ടും സ്കൂളിൽ  തിരിച്ചെത്തിയ പ്രതീതി .കൂട്ടുകാരുടെ കളിചിരികളും എല്ലാം മറന്നുള്ള നിഷ്കളങ്കമായ പൊട്ടിച്ചിരികളും ഇപ്പോയും കാതിൽ മുഴങ്ങുന്നു ..

1985- 86 കാലം ആണെന്ന് തോന്നുന്നു പാലത്തിങ്ങല് AMLP ആ പഴയ സ്കൂളിൽ ഞാൻ  ആദ്യാക്ഷരം നുകർന്നത് ..ആ വർഷം ക്ലാസ് ടീച്ചറായി  വന്നത് ലീല ടീച്ചർ  .അതുവരെ കാണാത്ത ആ ടീച്ചർ  ആദ്യ ദിവസം തന്നെ ഏല്ലാവർകും പ്രിയപ്പെട്ടവരായി. 

പാലത്തിങ്ങൽ  അങ്ങാടിയിൽ  പ്രതാപത്തോടെ തലയുയർത്തി  നിന്നിരുന്ന വർഷങ്ങൾ  ഒരുപാടു നാടിനു ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ട്ടിച്ച  പാലത്തിങ്ങലെ പഴയ സ്കൂളിലെ ആ ഇടുങ്ങിയ ക്ലാസ് മുറിയിലേക്ക് കാറ്റിനൊപ്പം ഒഴുകി വരുന്ന ജനത ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഗന്ധവും ക്ലാസിനു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കൊല്ലന്റെ ആലയിലെ ഇരുമ്പ് പഴുപ്പിച്ച തച്ചു പതപ്പിക്കുന്ന കടോര ശബ്ദം ഞങ്ങൾ  കുട്ടികൾക്ക്  അന്നു അരോചകമായി തോന്നിയെങ്കിലും ടീച്ചർ പഠിപ്പിച്ച പാട്ടുകളും കഥകളും ഇപ്പോഴും കാതിൽ  മുഴങ്ങുന്നു ..

വീടിന്റെ അടുത്തു തന്നെ ആയിരുന്നു സകൂളെങ്കിലും സ്കൂളിലെ ചെറുപയറും ചോറും കഴിക്കാൻ ആയിരുന്നു ഇഷ്ട്ടം .ചോറ് വാങ്ങികഴിഞ്ഞ് സ്കൂള് വരാന്തയില് സൊറ പറഞ്ഞിരുന്ന് ചോറു തിന്നു...ചോറിന് ഭംഗിക്കൂട്ടാന് കുഞ്ഞാപ്പു ഹാജിയുടെ കടയിൽ നിന്നും 25 പൈസായുടെ അച്ചാർ വാങ്ങും  .. മഴ ഉണ്ടേൽ ഇറയത്ത് നിന്ന് വീഴുന്ന മഴ വെള്ളത്തില് പാത്രവും മുഖവും കഴുകും  എന്നാലും ചെറുപയറിന്റെ ചെറിയ കഷ്ണങ്ങളും വറ്റും ഒക്കെ കൂട്ടുകാരുടെ മുഖത്ത് പറ്റിപിടിച്ചിരിക്കുന്നത് കാണാം . 

അതെ ഇനി ഒരിക്കലും നമുക്കു തിരിച്ചു കിട്ടാത്ത കാലം ..മധുരമുള്ള ഓർമ്മകൾ  എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും ടീച്ചർമാരുടെ  ഓർമ്മകൾ പ്രത്യേകിച്ചും. ഈ ഓർമ്മകളൊക്കെ എല്ലാവരുടെയും മനസ്സില് മരണംവരെ ഉണ്ടാവും.എല്ലവർക്കും  തന്നെ സ്കൂൾ ജീവിതം ഓരോ നല്ല അനുഭവങ്ങള് ഓര്മകളും അല്ലെ..
.ന്റെ ഓർമകളുടെ  നിറങ്ങളിപ്പോൾ കറുപ്പോ വെളുപ്പോ അല്ല എഴു നിറങ്ങൾ  ചാർത്തിയ മഴവില്ലിന്റെ നിറമാണ്.
  • Noushu Pvp cherupayarinu annum innum oru smelltanne......prrr....prrrrrrrr....prrrrrrrrrrrrrrrrrrrrtrrrrrrr
  • Shaneeb Moozhikkal പാലത്തിങ്ങൽ സ്കൂൾ കാലം നമ്മൾ പലതവണ ഈ ഗ്രൂപ്പിൽ സംസാരിച്ചതാണ് .. എത്ര പറഞ്ഞിട്ടും മതിവരാത്ത ഒന്നാണു ആ കാലത്തിന്റെ സന്തോഷങ്ങളെന്നത് ഷെബുവിന്റെ പോസ്റ് കണ്ടാലറിയാം ...

    ഓർമ്മകൾ പെയ്യുന്ന ആ കൊച്ചു മുറ്റത്ത് ഒരുവട്ടം കൂടിയെത്തുവാൻ മോഹം ...! സ്കൂളിന്റെ പഴയ നിറങ്ങൾ ഉള്പ്പെടുത്തി ഞാനൊരു പോസ്റ്റു കൂടി നാട്ടിൽ നിന്നും തയ്യാറാക്കുന്നുണ്ട് ..
  • Aslam Pk ethra paranjalum theerath kuttikalam amlp schoolil padichathil abimanikunnu.....
  • Mubashir Sangam ജീവിതത്തില് മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങള് സമ്മാനിച്ച സ്കൂളിനെയും അവിടുത്തെ അറിവിന്റെ ആദ്യാക്ഷരങ്ങള് കുറിച്ചു തന്ന പ്രിയപെട്ട അധ്യാപകരെയും ലോകത്തിന്റെ ഇതു കോണിലായാലും മനസ്സിന്റെ ഒരു കോണില് മറവിയുടെ മാറാല മൂടാതെ സുക്ഷിച്ചു വെക്കാം നമുക്ക്
  • Rahim Pathinaram Kandathil നീ ഇവിടെ പറഞ്ഞ നമ്മുടെ ക്ലാസ് മേറ്റ്സിൽ നമ്മുടെ ചീർപിങ്ങൽ ഉള്ള ബാലാൻ കുറച്ചു കാലം മുന്പ് മരിച്ചത് നീയറിഞ്ഞിരുന്നോ?
  • Shebu Here യാ അള്ളാഹ്..... റഹീം ഞാന് അറിഞ്ഞില്ല നമ്മുടെ ബാലന്റെ വേര്പാട് ...പാതി വഴിയില് ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരാ വേദനിക്കുന്നു നിന്നെയോര്ത്തു ഞാന് ..
link 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ