![]() |
Safdar Palathingal |
കൃത്യമായിപ്പറഞ്ഞാല്‍ പഴയ കോണ്‍ഗ്രസ് ഓഫിസിനു താഴെ വരാന്തയില്‍ വര്‍ഷങ്ങളോളം കിടന്ന ആ വൃദ്ധന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്
മഴയെത്തും,ഡിസംബറിന്‍റെ മരംകോച്ചും തണുപ്പിലും,കടുത്ത വെനലിലുമൊക്കെ അദ്ധേഹത്തിന്റെ ഊണും, ഉറക്കവും ഒക്കെ ആ പീടികത്തിണ്ണയില്‍ തന്നെ ആയിരുന്നു..
വെള്ള കുര്തയണിഞ്ഞു ഒരല്പം പ്രൌഡിയോടെയുള്ള നടത്തം.നരച്ച താടിക്ക് ഒരു സാത്വികന്റെ പരിവേഷം,ഭാണ്ഡങ്ങള്‍ ഒരു സഞ്ചാരിയെപ്പോലെ,,
രാവിലെ ഉറക്കമുണര്‍ന്ന് പാലത്തിങ്ങലിലെ
പുഴക്കടവില്‍ കുളിയും കഴിഞ്ഞ് അദ്ധേഹം കര്‍മം തുടങ്ങുന്നു.ഒരു പ്രത്യേക ആരധനാകര്‍മം പോലെ,അല്ലെങ്കില്‍ ആചാരം പോലെ
തന്റെ വിരല്‍ മാനത്തേക്ക് നോക്കി തിരിച്ചു കൊണ്ടേയിരിക്കും..മണിക്കൂറു
എനിക്കിപ്പോഴും അജ്ഞാതം..അദ്ധേഹം ആരായിരുന്നു ? എവിടെ നിന്ന് വന്നു എന്നൊന്നും എനിക്കറിയില്ല... വ്യാപാരാവശ്യാര്‍ഥം ഒട്ടകപ്പുറത്തേറി തോല്‍ സഞ്ചിയുമായി
മരുഭൂമിയില്‍ ഒറ്റപ്പെട്ട ബദവികളില്‍ ഒരാളായി ഞാന്‍ അദ്ധേഹത്തെ താരതമ്യം ചെയ്തു.അതുമല്ലെങ്കില്‍ പ്രാചീന പേര്‍ഷ്യന്‍ നഗരപ്രാന്തങ്ങളില്‍ പാട്ടുകള്‍ പാടി നടന്ന ദര്‍വീശുകളില്‍
ഒരാളാക്കാനും ഞാന്‍ ശ്രമിച്ചു നോക്കി..എവിടെയും എനിക്ക് ഒരു ലിങ്ക് കിട്ടുന്നില്ല..
പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ആ പീടികവരാന്ത നോക്കി ഞാന്‍ ആരോടോ ചോദിച്ചപ്പോള്‍ അദ്ധേഹം എന്നേക്കുമായി യാത്രയായി എന്ന് അറിഞ്ഞു...കൈ
കൈവിരല്‍ കറക്കി കറക്കി അനന്തവിഹായസ്സിലേക്ക് നമുക്ക് ആര്‍ക്കുംതന്നെ പിടിതരാതെ ആ വൃദ്ധന്‍ പോയ്മറഞ്ഞ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ