ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കോട്ടികളി

Shebu 
കോട്ടികളിയെ പറ്റിയുള്ള ഒരു ന്യൂസ്‌ കേട്ടപ്പോള്‍ ആണ് നമ്മുടെ നാട്ടിലെ ആ പഴയ കളികളെ പറ്റി ഞാൻ ഓര്‍ത്തത്‌ ..
പല കളികളും ഉണ്ടായിരുന്നു എങ്കിലും കോട്ടികളി ആ കളികളിലെ എല്ലാം രാജാവായിരുന്നു ..
കോട്ടികളിയെ പറ്റി പറയുമ്പോ, ഇതിലെ പല വിഭാഗങ്ങളെ പറ്റിയും പറയേണ്ടി വരും ...
പക്ഷെ അതൊന്നും എനിക്കറിയില്ല , എന്‍റെ ഓർമകളിൽ  വരുന്നില്ല.ഓർമ്മയും ഇതിനെ കുറിച്ച് കൂടുതല്‍ അറിവ് ഉള്ളവർ അത് ഇവടെ പങ്കുവെക്കും എന്ന് പ്രതീക്ഷ.. .

പല സ്ഥലങ്ങളും കളി ഉണ്ടെങ്ങിലും പോപ്പുലർ ആയ കളി സ്ഥലം വെട്ടുകുത്തി ഹംസാക്കന്റെ വീട്ടുമുറ്റം..ഇനി അന്നത്തെ പ്രധാന കളിക്കാരെ പറ്റി ....കുട്ടി മരക്കാർ, കുന്നുമ്മൽ ഹനീഫ ,ബദറു ,മുജീബ്,കാക്കു നൗഫൽ ,ബാവുട്ടി ,അബ്ദുള്ള ഇവരോകെ ആണ് അന്നത്തെ പ്രധാന
കോട്ടികളിക്കാർ . ഞാന്‍ മിക്കവാറും ഗാലറിയിൽ(കളികണ്ടുള്ള ഇരിപ്പ്) ഇരിപ്പാണ് ...എന്നെ പോലെ വേറെ പലരും വെറുതെ കളിച്ച് ജയിക്കാതെ കോട്ടി കളയണ്ടല്ലോ...

ഇങ്ങനെ ഉള്ള പല കളികളും നമ്മുടെ നാട്ടിന്നു പോയി എന്ന് തോന്നുന്നു ഇതൊക്കെ ഇപ്പോഴും ഉണ്ടോ ?
ഇനി വേറെ പഴയ കളി വിശേഷം ആയി പിന്നെ വരാം ....
(ഈ കളി തുടങ്ങാന്‍ ആര്‍ക്കെങ്ങിലും തോന്നുന്നുന്ടെങ്ങി അറിയിക്കുക കളിയ്ക്കാന്‍ഞാനും കൂടാം, ഓണ്‍ ലൈന്‍ ആയി ഈ കളി തുടങ്ങിയാലോ :p)
  • Shebu Here പല സ്ഥലങ്ങളും കളി ഉണ്ടെങ്ങിലും പോപ്പുലർ ആയ കളിസ്ഥലം വെട്ടുകുത്തി ഹംസാക്കന്റെ വീട്ടുമുറ്റം..ഇനി അന്നത്തെ പ്രധാന കളിക്കാരെ പറ്റി ....കുട്ടി മരക്കാർ, കുന്നുമ്മൽ ഹനീഫ ,ബദറു ,മുജീബ്,കാക്കു നൗഫൽ ,ബാവുട്ടി ,അബ്ദുള്ള ഇവരോകെ ആണ് അന്നത്തെ പ്രധാന കോട്ടികളിക്കാർ ....See More
  • Mohamed Ishaq Njangal nattilettiyappol kalichirunnu, kottanthala P O storinu munvashamayirunnu ground.
  • Shareef Thenath Puttatuthara maharajyath ippazhum chilarokke kalikkarund. 
  • Iqbal Chuzhali .അന്ന് മുറ്റത്ത് കളിച്ച പല കളികളും ഇന്നും കളിക്കുന്നു...ഷേബു പറഞ പോലെ, നാലു ചുവരുകളിക്കിടയില്‍ കമ്പ്യൂട്ടറിനു മുന്നിലിരുന്ന്,ലോകത്തെ വിരല്‍ത്തുമ്പിലേക്കാവാഹിച്ച്...പക്ഷേ രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരം.
  • Riyas Shaan Babu ഇതിൽ കാക്കുവിന്റെ ( നൌഫൽ ) കയ്യിൽ എല്ലാ ദിവസവും പുതിയ പുതിയ ക്കോ ട്ടികളാണ് ഉണ്ടായിരുന്നത് എന്നാണ് കേട്ട് കേള്വി .
  • Shebu Here ഹം ശെരിയാണ് റിയാസ് മനസ്സിൽ ഉണ്ടായിരുന്നു അതെല്ലാം ..പക്ഷെ ഇവടെ പറയാൻ ഒരു മടി കാക്കുനു ഇഷ്ടായില്ലെങ്കിലോ 
  • Amal Palathingal ohh ivar aano naatile valiya kalikaar....
  • Rahim Pathinaram Kandathil പതു, അണ്ടി തമ്പ്, കുറൂസ്, സുറി, അനസി,... അങ്ങിനെ എന്തെല്ലാം വാകു പ്രയോഗങ്ങളായിരുന്നു! 
    പാലത്തിങ്ങൽ സ്കൂളിന്റെ സൈഡിൽ കോട്ടി വാരി ഓടുന്ന വില്ലൻമാരുമുണ്ടായിരുന്നു.
  • Saleem-palathingal Pgdi ദേഷ്യം വരുമ്പോൾ പോടാ-- കോട്ടീ" ന്ന് വിളിക്കാറുണ്ടായിരുന്നു.
  • Mubashir Sangam ഈ റംസാനിനു ഞങ്ങള്‍ പച്ചക്കറി എന്ന കളിയിലുടെ കോട്ടികളിയെ സ്മരിച്ചിരുന്നു
fb link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ