ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

എന്‍റെ പാലത്തിങ്ങല്‍-നമ്മുടെ പാലത്തിങ്ങല്‍

      Safdar Palathingal
ചീനിമരങ്ങള്‍ തണല്‍ വിരിക്കുന്ന പുഴായോര പ്രദേശം,തിരുരങ്ങാടി പഞ്ചായത്തുമായി ബന്ധിപ്പികുന്ന വര്‍ഗീസ്‌ കോണ്‍ട്രാക്ടര്‍ പണിതീര്‍ത്ത ഇപ്പോഴും നിലനില്കുന്ന പാലത്തിങ്ങല്‍ പാലം വടക്കു ഭാഗത്തു
നിലകൊള്ളുന്നു.പുഴയോരത്ത് അല്‍പം വിട്ടുമാറി പുളിക്കലകണ്ടി ജുമാമസ്ജിദ് .മൂന്നിയൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചുഴലി പാലം മസ്ജിദിനു സമീപത്തായി നില്‍ക്കുന്നു. പാലം വരുന്നതിനുമുമ്പ് കടത്ത് തോണിയില്‍
ചുഴലിക്കാര്‍ പലതിങ്ങലിലെക്കും, പാലതിങ്ങലിലുള്ളവര്‍ ച്ചുഴലിയിലെക്കും പോവുകയയിരുന്ഹു പതിവ്‌.....നമ്മുടെ പാലതിങ്ങലിന്റെ പഴയ മുഖം ഇന്ന്‍ ഏറെ മാറിപ്പോയിരിക്കുന്നു,പഴയ നിരപ്പലകകള്‍

ഉള്ള മസലക്കടകള്‍
അപ്രത്യക്ഷമായി.പകരം പുതിയ കടകള്‍,സുപെര്‍മാര്കട്ടുകള്‍,പുതിയ കാലത്തിന്റെ സംരംഭങ്ങള്‍ എല്ലാം ഇന്ന്‍ നമ്മുടെ ടൌണില്‍ ഉണ്ട്..മീന്കുഴിപ്പാടം..കോണിപ്പാടം,പുവ്വാച്ചിപ്പാടം,പുഞ്ചപ്പാടം,എല്ലാംതന്നെ പച്ച
വിരിച്ചു നില്‍ക്കുന്നത് കൌതുകരവും,നയാനന്ധകരമായ കാഴ്ച ആയിരുന്നു .ഇന്ന്‍ വയലുകള്‍ നീകത്തി പുതിയ കെട്ടിടങ്ങളും.വീടുകളും നിറഞ്ഞ ഒരവസ്ഥയില്‍ എല്ലായിടങ്ങളിലും എന്നപോലെ നമ്മുടെ നാടും എത്തി, വളരെ ചുരുക്കം
പേര്‍ മാത്രമാണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൃഷി ഇറക്കുന്നത്.കൊയ്തുത്സവങ്ങള്‍ നമുക്ക്‌ അന്യമായി.നമ്മുടെ നാട്ടിലെ കൃഷിയുടെ പുരോഗതിക്ക് വേണ്ടി കൂടിയാണ്‌ കീരനെല്ലൂര്‍ ജലസേചന പദ്ധതി രൂപം കൊണ്ടത്...

കിരാനേല്ലൂര്‍ ജലസേചന പദ്ധതി'...
വെള്ളപ്പൊക്കം തടയുന്നതിനും,വെള്ളപ്പൊക്ക കെടുതികള്‍ ഇല്ലാതാക്കുന്നതിന്നും 1972 ല്‍ അന്നു ജലസേചനമന്ത്രി ടി.ദിവാകരന്‍ ഉല്‍ഘാടനം നിര്‍വഹിച്ച പദ്ധതിയായിരുന്നു കിരനെല്ലൂര്‍.അതിന്റെ പ്ലാന്‍ തയ്യാറാക്കിയത്
ഇറിഗേഷന്‍ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ കുട്ട്യാമുകുട്ടി സാഹിബ്‌ അവര്‍കളുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു, പദ്ധതി ഒരുപാടുകാലം പൂര്‍ത്തിയാകാതെ കിടന്നു. ഈയടുത്തായി മാത്രമാണ്‌ അവിടെ പുഴകള്‍ സംയോജിപ്പിച്ച് പണി
പൂര്‍ത്തിയാക്കി ബഹു,പരേതനായ ടി.എം. ജേക്കബ് ഉല്‍ഘാടനം നിര്‍വഹിച്ചത്‌,പക്ഷെ ഇന്ന് കൃഷി ഇറക്കാന്‍ ഭൂമി ഇല്ലാത്ത ദുരവസ്ഥ നമുക്കുണ്ട്.,, നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനും,കൃഷി ഇറക്കുന്നതിന്നും ഹരിത യുവാക്കള്‍ ഉണര്‍ന്നു വരേണ്ടതുണ്ട്
എന്ന നിര്‍ദേശം ഇവിടെ പങ്കു വെക്കട്ടെ.മലപ്പുറം ജില്ലയിലെ തന്നെ വലിയ ജലസേചന പദ്ധതിയായ ഇതിനെ നാം വേണ്ട പോലെ ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കേണ്ടതുണ്ട്..
പുഴയോടു ചേര്‍ന്ന ഭാഗം ടൂറിസം മേഖലയായി വളര്‍ന്നു.അവിടം രാഷ്ട്രീയ പാര്‍ടികള്‍ ഏകദിന രാഷ്ട്രീയവേദികള്‍ക്ക് സമയം ചിലവഴിക്കാന്‍ വരെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ്‌,പല ദിക്കുകളില്‍ നിന്നും
ഫോട്ടോഗ്രാഫിക്കു വേണ്ടി ആളുകള്‍ അവിടേക്ക്‌ പ്രവഹിക്കുന്നു.

തെക്കംമുക്കുകാരും,അറ്റതങ്ങടിക്കാരും,ചീര്‍പിങ്ങല്‍ ഉള്ളവരും,കൊട്ടന്തലക്കാരും,പള്ളിപ്പടിയില്‍ ഉള്ളവരും,ച്ചുഴലിക്കാരും,മുരിക്കല്‍,കരിങ്കല്ലത്താണിക്കാരും, സംഗമിക്കുന്ന നമ്മുടെ പ്രദേശം എന്തുകൊണ്ടും മണോഹരം തന്നെ...
ഒരുപാട് പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ താല്പര്യമുണ്ട് .... അത് അടുത്ത ലക്കത്തിലാവാം... സഫ്ദര്‍ പാലത്തിങ്ങല്‍..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ