ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

പാലത്തിങ്ങലും ഫുട്ബാളും

Shebu 
ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ കാല്‍പന്തുകളി അഥവാ ഫുട്ബോള്‍. കാല്‍പന്തുകളിയെ വളരെ ആവേശപൂര്‍വ്വം സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന നമ്മുടെ നാടായ പാലത്തിങ്ങലിലും രാവുകളെ പകലാക്കുന്ന ഫ്ലെഡ് ലൈറ്റ് ഫുട്ബാള്‍ ആരവങ്ങള്‍ക്ക് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി..ഫുട്ബോള്‍ പാലത്തിങ്ങലിനു ഏന്നും ആവേശവും ഹരവുമാണ് അതു ലോകത്തിന്‍റെ ഏതു കോണില്‍ ആണങ്കിലും ശരി .. ഫുട്ബോള്‍ ലോകത്തിന് ലഭിച്ച വലിയ പുണ്യങ്ങളിലൊന്നാണെങ്കില്‍ ആ പുണ്യത്തെ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ നമ്മുടെ നാടിനു എന്നും ആവേശമായിരുന്നു. നമ്മുടെ നാട്ടിലെ ഊര്ജസ്വലരായ യുവാകളും കുട്ടികളും ചേര്‍ന്ന് സ്കൂള്‍ ഗ്രൌണ്ട് ചെത്തി മിനുക്കി പച്ച പരവതാനി പോലെ പുല്ലുകള്‍ വളര്‍ത്തി ഗ്രൌണ്ടിനു അലങ്കാരമാക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മത്സരം നടക്കുന്ന നമ്മുടെ മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍.മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.
അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ. .പാലത്തിങ്ങലെ പ്രമുഖ ക്ലബ്ബുകളായ "PASS palathingal "സംഘടിപ്പിക്കുന്ന അബ്ദുഹാജി സ്മാരക 7-)മത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റും . "DD group palathingal"സംഘടിപ്പിക്കുന്ന കുഞ്ഞാലന്‍ ഹാജി സ്മാരക റോളിംങ് ട്രോഫിക്ക് വേണ്ടിയുള്ള സൂപ്പര്‍ സോക്കര്‍ ഫൈവ്‌സ് 20 ട്വന്റിയും ഫെബ്രുവരി ആദ്യവാരം മുതല്‍ പാലത്തിങ്ങല്‍ PMES സ്കൂള്‍ ഗ്രൌണ്ട് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. കാലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്..ഓരോ ദിവസവും നടക്കുന്ന കളിയുടെ വിശേഷങ്ങളും വിശകലനവുമായി ഫേസ്ബുക്കിലെ നമ്മുടെ നാട്ടുകാരുടെ കൂട്ടായ്മയായ "പാലത്തിങ്ങല്‍ ഗ്രൂപും" ഈ ഉത്സവ ലഹരിയില്‍ നിങ്ങളോടൊപ്പം പങ്കുചേരുന്നു.
  • Shaneeb Moozhikkal ആവേശം ഫേസ്ബുക്ക്കിലും പൊടിപാറട്ടെ...... പന്ത്‌ കളിയുടെ ആവേശം ഒട്ടുംചോരാതെ ഇവിടെയെത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുമെന്നു കരുതാം....!
  • Shaneeb Moozhikkal ഫേസ്ബുക്കിലെ ഈ ഗ്രൂപിന്റെ പ്രചാരണത്തിനും , നമ്മുടെയെല്ലാം സന്തോഷത്തിനും വേണ്ടി ഫൂട്ബോൾ മേളകളുടെ വേദിയിൽ ഒരു അവസരം ഈ ഗ്രൂപിനു നൽകണമെന്നു അഭ്യർദ്ധിക്കുന്നു...... പരസ്യങ്ങളും മറ്റും വളരെ ഭംഗിയായി നിർവ്വഹിക്കുന്ന വേദികളാണു ഇത്തരം മേളകൾ...! കമ്മറ്റിക്കാരൊക്കെ ഈ ഗ്രൂപിന്റെ ജീവനാടികളാണു.....!!
  • Mubashir Sangam ശ്രമിക്കാം ശനീബ് ഇക്കാ മഹ്സൂം ഇക്കയോട് ഒന്ന്‍ സൂചിപ്പിക്കു
  • Shebu Here
link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ