ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

പള്ളിയും മുതവ്വയും

Yoosaf Nadammal
എന്‍റെ കമ്പനി ഗോടോവ്നിനോട് ചേര്‍ന്ന് ഒരു സ്രാംബിയ (ചെറിയ പള്ളി) ഉണ്ട്. ഞങളുടെ നാട്ടില്‍ ഇതിനെ സ്രാംബിയ എന്നും വിളിക്കാറുണ്ട് ,അവിടെ ഒരു ബംഗാളി മുതവ(മുക്രി ,മുസ്ലിയാര്‍ ) ആണുള്ളത്. ബാങ്ക് വിളി നമസ്കാരം ഇതെല്ലാം ഈ മുതവ്വയുടെ ജോലിയാണ് ,ഇന്നലെ ഞാന്‍ അസര്‍ നമസ്കാരത്തിനു പോയപ്പോ മൂപ്പരെ കണ്ടില്ല ,ബാങ്ക് വിളിയും ഞാന്‍ കേട്ടില്ല . ഇനിഎങ്ങാനും മൂപ്പര് നിതഖാത്ത്തില്‍ പെട്ടോ ? അങ്ങനെയെങ്കില്‍ മുത്തവ്വ പണി നിതാഖാത്ത്തില്‍ എക്സ്ലെന്റ്റ് വിഭാഗത്തില്‍ പെടില്ലേ ? എനിക്കൊരു എത്തും പിടിയും കിട്ടിയില്ല .സ്രാംബി
യ വാതിലില്‍ മൂപ്പരേയും നോക്കിനിന്നു സമയം പോകുന്നു .എല്ലാ പള്ളിയിലും ബാങ്കും വിളിച്ചു .പിന്നെ ഒന്നും നോക്കിയില്ല മൈക്ക് ഓണാക്കി കൊടുത്തു മലയാളീ ഈണത്തില്‍ ഒരു ബാങ്ക്
"അല്ലാഹു അക്ബറു......... അല്ലാഹു അക്ബര്‍................ "
ബാങ്കും നിസ്കാരവും കഴിഞ്ഞു പള്ളിയില്‍ നിന്നും പുരത്തിരങ്ങിയപ്പോ ദേ വരുന്നു മൂപ്പര് ഓടികിതച്ച് ,നാട്ടില്‍ നിന്നും ആരോ വന്നെന്നും അയാളെ കാണാന്‍ പോയതാണെന്നും ഇഷാരകളില്‍ (സിഗ്നല്‍) കുടുങ്ങി നേരം പോയതാണെന്നും പറഞ്ഞു .എന്തായാലും നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ എനിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി .അല്ലാഹുവിനോട് അടുത്ത പോലെ ഒരു തോന്നല്‍ .മുതവ്വക്ക് ഇത്ര പവര്‍ ഉണ്ടോ എന്നായി എന്‍റെ മനസ്സില്‍ .കിട്ടിയ ചാന്‍സ് മുതലാക്കിയ ഞാന്‍ സൌദിഅറേബ്യയിലെ ഒരു മുതവ്വയായി ഒരു കുഞ്ഞു മുതവ്വ

  • Mubashir Sangam alhamdu lillah
  • Shaneeb Moozhikkal Mashaallah.....!
  • Shaneeb Moozhikkal ഇതുപോലൊരവസരം കിട്ടിയിട്ട്‌ ഞാനത്‌ വേണ്ടന്നു വെച്ചു... ഇപ്പൊയൊരു ധൈര്യം തോന്നുന്നു... എന്തായാലും അടുത്തയവസരം ഞാൻ പാഴാക്കുന്നില്ല...!

    യൂസുഫ്‌ ഇനിയൊട്ടും വൈകണ്ട അടുത്ത വെള്ളിയാഴ്ച്ചത്തെക്കുള്ള ഖുതുബക്ക്‌ ഒരുങ്ങിക്കോളൂ...!
  • Yoosaf Nadammal ഇന്ശാഅല്ലഹ്
  • Shebu Here

fb link 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ