ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 22, ബുധനാഴ്‌ച

പാലത്തിങ്ങല്‍ എ .എം.എല്‍.പി സ്കൂള്‍

Mubashir Sangam


 ഒരുപാട് മഹാരതന്മാര്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കൊടുത്ത ചരിത്രം ഉറങ്ങുന്ന പാലത്തിങ്ങലിലെ അറിവിന്‍റെ വൈജ്ഞാനിക ഗോപുരം . മാരിവില്ലയകില്‍ മിന്നിതിളങ്ങി നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു എണ്‍പത് വര്‍ഷങ്ങളുടെ മധുര ചരിത്രം പറയാനുണ്ട് .. പാലത്തിങ്ങല്‍ മുസ്ലിം എഡിക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അക്ഷരകേന്ദ്രത്തിനു ഇന്ന് LKG മുതല്‍ നാലാം ക്ലാസ്സ്‌ വരെ പ്രവര്‍ത്തിക്കുന്നുണ്ട് . നമ്മളില്‍ ഭൂരിഭാഗം ആളുകളും ഇവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ ആണ് ഇവിടെ നിന്നും പലര്‍ക്കും പലതരം ഓര്‍മകളും ഉണ്ടായിട്ടുണ്ടാകും അത് ഇവിടെ പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു . വിശാലമായ അന്തരീക്ഷത്തില്‍ ചുറ്റുപാടും പച്ചപുതച്ചുറങ്ങുന്ന ഈ സ്കൂള്‍ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് അതിക കാലമായിട്ടു ഒന്നും ഇല്ല ഈ സ്കൂളിന്‍റെ പൂര്‍ണ്ണ ചരിത്രം അറിയാവുന്നവര്‍
ഇവിടെ അത് പോസ്റ്റും എന്ന് പ്രതീക്ഷിക്കുന്നു . എനിക്ക് അറിയാവുന്ന എന്‍റെ ഓര്‍മകളുടെ ഓളങ്ങളില്‍ ഒഴുകുന്ന കുറച്ചു കാര്യങ്ങള്‍ മാത്രം പറയാന്‍ ഉദ്ദേശിക്കുന്നു ആര്‍ക്കും വിരോധം ഉണ്ടാകാന്‍ സാധ്യത ഇല്ല എന്ന് കരുതുന്നു .
എന്‍റെ ജനനശേഷം(1994)അതിനു ശേഷമുള്ള കാര്യങ്ങള്‍ മാത്രമെ ഞാന്‍ പറയുന്നുള്ളൂ .ആദ്യ കാലത്ത് പാലത്തിങ്ങലിന്‍റെ തിരുനെറ്റിയില്‍ (ഇന്നത്തെ ലീഗ് ഓഫീസ് പരിസരം ) സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന സ്കൂള്‍ 1994 വെള്ളപൊക്കത്തിനു ശേഷം തകര്‍ച്ചയുടെ വക്കില്‍ എത്തിയതിനു ശേഷമാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിശാലമായ സ്കൂള്‍ മാറ്റിസ്ഥാപിച്ചത് . ഇതിനു പിന്നില്‍ ഒരുപാട് നമ്മള്‍ക്ക് അറിയാത്തവരുടെ കഠിനപ്രയത്നവും വിയര്‍പ്പുതുള്ളികളും പതിഞ്ഞിട്ടുണ്ട്
2000 - ത്തില്‍ എന്‍റെ ആറാം വയസ്സില്‍ ഒരു തണുപ്പുള്ള ജൂണ്‍ മാസത്തില്‍ പുതുകുടയും സ്ലൈറ്റും കയ്യില്‍ പിടിച്ചു എന്‍റെ സഹോദരന്‍റെ കൂടെ ആദ്യമായി ഞാനി വൈജ്ഞാനിക സമുച്ചയത്തിന്‍റെ ചവിട്ടു പടികള്‍ കയറിയിറങ്ങി . കോണിപ്പടിക്ക് അടുത്തുള്ള അന്നത്തെ 1 B ക്ലാസ്സില്‍ രണ്ടാം ബെഞ്ചില്‍ ചെന്നിരുന്നു ചുറ്റ്പാടും കണ്ണോടിച്ചപ്പോള്‍ അനവധി പുതിയമുഖങ്ങള്‍ . എല്ലാവരുടെ മുഖത്തും ആകാംഷയും അതിലുപരി നിരാശയും തളം കെട്ടിനില്‍ക്കുന്നു . അലങ്കോല ശബ്ധങ്ങളാല്‍ സ്കൂള്‍ ആകെ ആടിതിമിര്‍ക്കുന്നു . അങ്ങനെ വിഷാദ മുഖവുമായി ഇരിക്കുമ്പോയാണ് കയ്യില്‍ ഒരു കഷ്ണം ചോക്കും നെറ്റിയില്‍ സിന്ദൂരവും കാര്‍കൂന്തളില്‍ തുളസികതിരും ചൂടി ഒരു ദേവതയെ പോലെ ഒരാള്‍ അവിടേക്ക് കടന്നുവന്നു
ജീവിതത്തില്‍ ആദ്യമായി അക്ഷരങ്ങളെ എനിക്ക് കളിക്കൂട്ടുകാരാക്കി തന്ന എന്‍റെ ആദ്യ ഗുരു എന്‍റെ പ്രിയ അംബിക ടീച്ചര്‍ ഇന്നു എവിടെ ആണന്നു അറിയില്ല എന്നാലും ഓര്‍ക്കാറുണ്ട് അന്ന് ടീച്ചര്‍ താമസിച്ചിരുന്നത് വാദിരഹമയിലെ പള്ളിയോടു കൂടെ ഉള്ള കോട്ടെയ്സിലെ അവസാന റൂമില്‍ ആയിരുന്നു . എല്ലാവരെയും പോലെ ബാല്യത്തിന്‍റെ ചാപല്യത്തില്‍ അക്ഷരങ്ങള്‍ എന്താണന്നു പഠിക്കാന്‍ ഞാനും എന്നെ പഠിപ്പിക്കാന്‍ എന്‍റെ പ്രിയ ഗുരുക്കന്മാരും ഒരുപാട് ബുദ്ധിമുട്ടി .
എനിക്ക് താല്‍പര്യം ബാപ്പു കാക്കയുടെയും സൈതലവി ബാപ്പുന്‍റെയും കടയിലെ ഉറഐസും നാരങ്ങാമുട്ടായിയും പുളിഅച്ചാറും തിന്നാനും സ്കൂളിനു അടുത്തുള മാവില്‍ കല്ലെറിയാനും കുന്നുമ്മല്‍ അയമുട്ടി ഹാജിയുടെ തൊടുവിലെ പേരക്ക മരങ്ങളില്‍ കയറാനും ഒക്കെ ആയിരുന്നു . പിന്നെ സൈദലവി ബാപ്പുവും അദ്ദേഹത്തിന്‍റെ പത്നി ബിയ്യാത്തു താത്തയും ഉണ്ടാക്കുന്ന ചെറുപയര്‍കറിയും വേവ്കൂടിയ ചോറിന്‍റെയും രുചി ഇന്നും നാവിന്‍തുമ്പില്‍ ഉണ്ട് . അന്ന് സ്കൂളിന്‍റെ താഴെ നിലയിലെ പകുതി ഹാള്‍ ഭക്ഷണം കഴിക്കാനും അത് കഴിഞ്ഞാല്‍ കളിക്കാനും ഉപയോകിച്ചിരുന്നു
നാലു വര്‍ഷങ്ങള്‍ മാസങ്ങള്‍പോലെ കടന്നുപോയപ്പോള്‍ ആ കാലയളവില്‍ അനവധി അധ്യാപകരുടെ നല്ല വാക്കിനും അതില്‍ കൂടുതല്‍ ചീത്ത വാക്കിനും ഞാനും കൂട്ടുകാരും അര്‍ഹരായി . നാലാം ക്ലാസ്സില്‍ നിന്നും എല്‍.എസ് .എസ് നേടിയപ്പോള്‍ മാത്രമാണ് ചിലര്‍ക്ക് അന്നുവരെയുള്ള അവരുടെ ഊഹങ്ങള്‍ തെറ്റാണു എന്ന് മനസ്സിലയിരിക്കുക . ഈ കാലയളവില്‍ മുന്‍ഷിമാഷ് , പുരുഷോത്തമന്‍മാഷ് , അംബിക ടീച്ചര്‍ ജയശ്രീ ടീച്ചര്‍ , ശ്യാമള ടീച്ചര്‍ , മിനി ടീച്ചര്‍, എന്നിവരുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചു . അവിടെ നിന്നും പോന്നങ്കിലും ഇപ്പോയും സ്കൂളില്‍ നടക്കുന്ന ഒരു പരിപാടിയും കഴിയുന്നതും മിസ്സ്‌ ചെയ്യാറില്ല
ഈ സ്കൂളിന്‍റെ കാര്യത്തില്‍ നാട്ടുകാര്‍ക്ക് ഒരു ദിവാസ്വപ്നം ഉണ്ട് വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ LP സ്കൂള്‍ ഒരു UP സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുക എന്നതാണ് . പരപ്പനങ്ങാടി പഞ്ചായത്തിലെ അല്ലെങ്കില്‍ തിരുരങ്ങാടി നിയോജകമണ്ഡലത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടത്തില്‍ വിശാല സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ LP സ്കൂള്‍ നമ്മുടെതാണ്‌ . ഈ അടുത്തായി നമ്മുടെ നിയോജകമണ്ഡലത്തിലെ നെടുവ സ്കൂളും തൃക്കുളം സ്കൂളും ഹൈസ്കൂള്‍ ആക്കി മാറ്റിയ നമ്മുടെ സ്ഥലം MLA കൂടിയായ വിദ്യാഭ്യാസ മന്ത്രിയുടെ അബ്ദുറബ്ബ് സാഹിബിന്‍റെപ്രവര്‍ത്തനം സ്വാഗതാര്‍ഗം തന്നെയാണ്
ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഇത് നടന്നില്ലങ്കില്‍ പിന്നെ കുറെ കാലത്തേക്ക് പ്രതീക്ഷിക്കണ്ട
നാട്ടുകാരുടെ ഒരുപാട് കാലത്തെ ഒരു അപേക്ഷയാണ് ഇത് ഇനിയെങ്കിലും പരിഗണിക്കണം ഞങ്ങളുടെ മക്കളും സഹോദരങ്ങളും അനുഭവിക്കുന്ന ഒരുപാട് പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഒരു അറുതി വരുത്താന്‍ അതിനു സാധിക്കും . താങ്കള്‍ അതിനു ശ്രമിക്കും എന്ന് തന്നെയാണ് വോട്ടു തന്നു മന്ത്രിസഭയിലേക്ക് പറഞ്ഞയച്ച നാട്ടുകാരുടെ പ്രതീക്ഷ
സാമുഹിക പ്രതിബദ്ധതയോടെ 

Click here for facebook Link

  • 63 others like this.
  • Samadkk Pass A best post
  • Shaneeb Moozhikkal മരിക്കാത്ത ഓർമ്മകളാണു പാലത്തിങ്ങൽ സ്കൂൾ ജീവിതം ഓരോരുത്തർക്കും നല്കിയിട്ടുള്ളത് ... കുട്ടിക്കാലത്തെ ചോക്ക് പൊടി പുരണ്ട ഓര്മ്മകൾ ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല ...! 
    മുബഷീർ ചെയ്തത് ആവേശമുള്ള പോസ്റ്റിങ്ങാണ് ...!
  • Shajisameer Pattassery എത്രത്തോളം നല്ല സ്കൂളിൽ പഠിപ്പിക്കുന്നുവോ അത്രത്തോളം നമ്മുടെ പൈത്ര്കത്തിൽ നിന്നും കുട്ടികളെ നാടുകടത്താനുള്ള പ്രവണതയാണ് കാണുന്നത് ... ജാതി മത രാഷ്ടീയത്തിന്നു അതീതമായി നമ്മുടെ നാട്ടിൽ രൂപപെട്ട കൂട്ടായിമ ഈ പ്രാഥമിക വിധ്യലയത്തിന്റെ ഉയർച്ചക്ക് മുന്നിട്ടു ഇറങ്ങണം ....പൊതു വിദ്യാഭ്യസം സംരഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങി മാത്രകകാണിക്കണം .....
  • Yoosuf Palathingal Mubashir. .. very good. ... uppa paracharichathan' Mub' 5, varey classukal undayirunna nammudey school 4, aayi purogamichupoyi.... ( yenth' karanam parachalum ith' nammudey valiya poraymayan')
  • Jafar Shibu Babu എന്റെ കലാലയം എന്റെ കലാലയം ഇതെന്റെ കലാലയം... അറിവിൻ നിലയ്ക്കാത്തുറവകൾ നൽകിയ ഗുരുവിൻ തലോടലുണ്ട്, എന്റെ കലാലയ നിഴലിനു പോലും സ്നേഹത്തിൻ മധു കണമുണ്ട്, എനിക്കുമൊരുപിടി സുഖമുളേളാർമ്മകൾ പകുത്തി നൽകീ മണ്ണ്... ഇതു വഴി പോകും കാറ്റിൻ ചുണ്ടിലും എൻ ബാല്യത്തിൻ ശ്രുതിയുണ്ട്. മണ്ണിതിലലിഞ്ഞൊരെന്നോർമ്മകൾ ചികഞ്ഞെടുക്കാൻ അവസരമൊരുക്കിയ കൂട്ടുകാരാ ഹൃത്തിൽ നിന്നൊരായിരം നന്ദി അർപ്പിക്കുന്നു.....
  • Shebu Here വളരെ നന്ദി മുബഷീർ ഓര്‍മകള്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയതിനു. ഞാനും ഓര്‍മകളിലെ കൊയിഞ്ഞു വീണ മയില്‍ പീലികള്‍ പെറുക്കി പഴയ സ്കൂളിലേക്ക് ഒന്ന് തിരിച്ചു പോയി..കുറെ മങ്ങിയ അവ്യക്തമായ കുറെ മുഖങ്ങള്‍.ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാര്‍,പണ്ട് ഓടി കളിച്ചു പയറ്റിയ ബാലന്‍ മാഷുടെ വീടിനു മുന്നിലെ സ്കൂള്‍ മുറ്റം.കാലത്തിന്റെ ഫ്രൈമില്‍ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ മങ്ങിയ ചിത്രങ്ങള്‍ ഇതാ എൻ മനസ്സിൽ തെളിഞ്ഞു വരുന്നു .ഈ ചിത്രങ്ങള്‍ക്കിടയില്‍ ഒരുപാട് പരിചിത മുഖങ്ങള്‍ അതെ എന്റെ പ്രിയ കൂട്ടുകാര്‍ തന്നെ.ഓർത്തിരികാൻ തന്നെ ഒരു സുഖം ,മധുരമുള്ള ഓര്‍മകള്‍ എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും ടീച്ചര്‍മാരുടെ ഓര്‍മ്മകള്‍ പ്രത്യേകിച്ചും സ്കൂള്‍ ജീവിതം തന്നെ എല്ലവര്‍ക്കും ഓരോ നല്ല അനുഭവങ്ങള്‍ ഓര്‍മകളും അല്ലെ ..പാലത്തിങ്ങല്‍ അങ്ങാടിയില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന വര്‍ഷങ്ങള്‍ ഒരു പാടുകാലം നാടിനു ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ടിച്ചു കൊണ്ടിരിന്ന ആ പഴയ സ്കൂളിലെ ഒരു ഇടുങ്ങിയ ക്ലാസ് മുറിയില്‍ അന്ന് ഞാനും ഇരുന്നു ..കാറ്റിനൊപ്പം ഒഴുകി വരുന്ന ജനത ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഗന്ധവും ക്ലാസിനു തൊട്ടടുത്ത്‌ തന്നെ ഉണ്ടായിരുന്ന കൊല്ലന്റെ ആലയിലെ ഇരുമ്പ് പഴുപ്പിച്ച തച്ചു പതപ്പിക്കുന്ന ശബ്ദം അന്നു അസഹ്യമായി തോന്നിയെങ്കിലും ടീച്ചറുല്‍ നിന്നും അന്ന് കേട്ട മധുര മനോഹര പാട്ടുകളും കഥകളും ഇപ്പോഴും കാതില്‍ അലയടിച്ചുയരുന്നു.. എന്റ ഓര്‍മകളുടെ നിറത്തിന് ഇപ്പോൾ കറുപ്പോ വെളുപ്പോ അല്ല എഴു നിറങ്ങള്‍ ചാര്‍ത്തിയ മഴവില്ലിന്റെ നിറമാണ്....
  • Aslam Pk njan ee schoolil varunnath 2001 lan nalla orupad ormakal mathram sammanicha ee school up enkilum aakendath aavashyamaan nammude group ee avashyavumaayi munnot varum enn aagrahikunnu...
  • Rahim Pathinaram Kandathil Mubashir നിന്റെ ഈ പോസ്റ്റ്‌ ഓർമകളെ ഒരുപാട് പിറകിലൊട്ട് കൊണ്ട് പോവുന്നു. പാലത്തിങ്ങൽ അങ്ങാടിയുള്ള നമ്മുടെ പഴയ സ്കൂളിന്റെ ചിത്രം ഓർമകളിൽ ഇന്നും. 
    എന്റെ സഹപാഠികൾ അൻവർ ഹുസൈൻ കുന്നുമ്മൽ, ഷെബീബ് മൂന്നുകണ്ടത്തിൽ, അസ്‌ലം പി വി പി( അഡ്മിൻസ്), മുബഷിർ കുണ്ടാണത്ത്, ഫാഹിദ് കെ കെ, മുജീബ് ചുഴലി, ദീപക്, ബാലൻ ചീർപിങ്ങൽ ( ജീവിചിരിപ്പില്ല), സുരേഷ്, റിയാസ് മടപ്പള്ളി, നജുമുദീൻ എന്ന നെയയു, നീലഗിരി റഫീക്ക്,നീലഗിരി അസീസ്‌( തമിൾ പാട്ട് പാടുമായിരുന്നു - "പ്പൊട്ടപുല്ലെ പൊട്ടപുല്ലെ കറുകമണി പോട്ടപുല്ലേ ").... പേരുകൾ ഓർമ വരാത്ത ഒളിഞ്ഞും തെളിഞ്ഞും മനസിൽ കടന്നു വരുന്ന കുറെ മുഘങ്ങൾ!
    അഹമ്മദ്‌ കുട്ടി മാസ്റെർ ( ഹെഡ് മാസ്റ്റ്) ലീല ടീച്ചർ, കമല ടീച്ചർ, അംബിളി ടീച്ചർ, സത്യഭാമ ടീച്ചർ, പാർവതി ടീച്ചർ, ബാലു മാഷ്‌, മുഹമ്മദ്‌ കുട്ടി മുൻഷി( ശേനീബിന്റെ ഉപ്പ) 
    ഓരോ മാസത്തിലും എത്ര ദിവസങ്ങളുണ്ടെന്നു നോക്കാൻ ലീല ടീച്ചർ പഠിപ്പിച്ചു തന്ന 
    'Thirty days are September,
    April, June and November'
    എന്ന പാട്ട് എപ്പോഴും ഓരോ മാസത്തിലെ ദിവസത്തിലെ എണ്ണത്തിന്റെ കണ്‍ഫ്യുഷൻ വരുമ്പോൾ ഓർമ വരുന്നു!!
  • Iqbal Chuzhali ഈ ഗ്രൂപ്പിലെ പലരും വിദ്യാപനം തുടങിയതിവിടെ നിന്ന്..... ഒത്തിരി നല്ല ബന്ധങളും അറിവിന്റെ അനന്ത വിഹായസ്സിലേക്ക് കണ്ണു നട്ട് ഗുരുസാഗരത്തിന്‍ മുന്നിലിരുന്ന ആ മധുരബാല്യവും ഹ്രിദയാന്തരത്തില്‍ നാം സൂക്ഷിക്കുന്നു.....മുബഷിര്‍ ഈ പോസ്റ്റില്‍ പറഞ ഒരു പ്രധാന കാര്യത്തിലേക്ക് ഞാനീ ഗ്രൂപ്പിന്റെ ശ്രദ്ദ കേന്ദ്രീകരിക്കട്ടെ..മറ്റൊന്നുമല്ല..ഈ സ്കൂള്‍ യു.പി തലത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കാര്യംതന്നെ...ഇതു യു.പി യായി അപ്ഗ്രേഡ് ചെയ്താല്‍ പാലത്തിങലിനും പരിസരപ്രദേശങളിലുമുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് സഹായകരമായിരിക്കും...മൂന്നൂരിന്റെ അതിര്‍ത്തി കാക്കുന്ന ഞങളു ചുഴലിക്കാര്‍ക്കും കുന്നത്തുപറമ്പിലേക്ക് വച്ച് പിടിക്കാതെ രണ്ട് കാല്‍ നീട്ടി വച്ച് ഇതു ഉപകാരപ്പെടുത്താനാവും....ഈ മീഡിയ വഴി എത്ര ജനക്ഷേമ പ്രവര്‍ത്തങള്‍ നാം ദിവസേന കാണുന്നു...അടവും തടവും പയറ്റി,വാദവും എതിര്‍വാദവും നിരത്തി ഊര്‍ജ്വസ്വലമായി മുന്നേറുന്ന സംഘമാണു പാലത്തിങല്‍ ഗ്രൂപ്പ്...രക്ഷാധികാരികളുടെ മേല്‍നോട്ടത്തില്‍ വളരെ നല്ല കമ്മറ്റിയും ആദ്മിന്‍സിനാല്‍ നിയന്ത്രണാ വിധേയം..കരുത്തുറ്റ പ്രവാസി പിന്തുണയും....എന്തു കൊണ്ടും നാട്ടുകാരുടെ അഭിലാഷമായ, മുബഷിരിവിടെ അവതരിപ്പിച്ച പാലത്തിങല്‍ എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള നീക്കത്തില്‍ ഈ സൈബര്‍ക്കൂട്ടായ്മയുടെ പിന്തുണയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ,,,ഈ വിഷയം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയെ മുന്നിലും മറ്റ് ബന്ധപ്പെട്ട യിടങളിലും അവതരിപ്പിച്ച് നാടിന്റെ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള ഈ ജനക്ഷേമപ്രവര്‍ത്തനങളീല്‍ ഈ ഗ്രൂപ്പ് തുടക്കമിടുമെന്നും കരുതട്ടെ...നാഥന്‍ തുണക്കട്ടെ...(ഈ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥി)
  • Haris Rahman Jst. AwesOme. . POsT. And. CommEnTs. !!
  • Sidhi Spark It's very nice to hear mubashir ... Interesting topic, and really nostalgic
  • Shareef Thenath Njan padichittillatha Nammude palathingal school U.P aayi upgrade cheyyappedatte ennashamsikkunnu.. 

    Mubashir.. 
  • Samadkk Pass ആദൃക്ഷരം പഠിച്ച കലാലയെതത ഒര്‍ക്കാതതവരായി ആരുണ്ട ഇനന ് ഇതിന്‍റ ഒരു കമമററി അഗംമായി [പവര്‍തതിക്കാന്‍ ഭാഗൃം ലഭിച്ചതില്‍ അഭിമാനിക്കുനനു.
  • Baletten Kizakkepurakkal Ngan padichadum ite schoolil pakshe annivideyayirunnilla school.
  • Sangamboys Palathingal Nadapalam sangam ellavarum padichathu ee akshara tharavattil aanu
  • Shafi Mukkath enne njan aakiya ente priya kalalayam
  • Umair Sangam my ....school
  • Baletten Kizakkepurakkal Ahammad kutty mash hm pinne bargavanmashum balumashum munshi mashum leelateacharum parvatiteacharum onnum orikkalum marakkan kaziyilla a pazayakalam ormipichatinu tnks iniyum ithupolulla postukal prateekshikkunnu
  • Noushu Pvp ''ഓർമകൾ''
  • Fahad Palam my school ...nostalgic feelings
  • Mubashir Sangam ee schoolinu iniyum njammalod enthakkeyo....parayaanund....
  • Shafeeqali Sangam madhuram jeevamrtham
  • Afthab Kololi Thank u mubashir@orupad madhurikkunna ormakal thanna nammude pazhaya schoolilum puthiya schoolilum padikkan bhagayam labhicha ee vineethanu,orotta karyame nammude group membersinod parayanulloo...
    "EE SCHOOL ONNU UPGRADE CHEYYAN NAMUKK KAIKORKKAM......"
  • Aslam Pk @afthabka ningalkoppam njangalundakum...enthe nammude groupin ee school up aakan munnot varathath....!!????
  • Mahsoom Pk പലതിങ്ങൽ സ്കൂളിനെ പറ്റി ഒരു പാട്‌ ഒർമ്മൾ നമുക്ക്‌ എല്ലാവർക്കുമുണ്ട്‌.ഒർമ്മകൾക്ക്‌ പുതുജീവൻ നൽകിയ മുബഷിർ നു നന്നി.ഹൈ സ്കൂളിനായി മുരവിളി കൂട്ടുംബൊൽ സ്വന്തം കൊർട്ടിൽ പന്ത്‌ ഉണ്ടായിരുന്നപ്പൊൾ ഇവർ എന്തു ചെയ്തു എന്നതു കൂടി പുതു തലമുറ അരിയട്ടെയ്‌.യെതായാലും രണ്ടു വർഷം കൂടി കാത്തിരുന്നാൽ ഒരു പക്ഷെ നമ്മുക്ക്‌ സ്കൂൾ കിട്ടിയെക്കാം.ഇല്ലെങ്കിൽ നമ്മുടെ ഒരു സ്വപ്നമായി ആ അഗ്രഹം എന്നന്നെക്കുമായി അവഷെശിക്കുകയും ചെയ്യും.
  • Mohammed Naseer Mahsoominte abipraayathoodi nnaanum yoojilkunnu
  • Afthab Kololi Nammude tirurangadiyil ninnum minister undavunnath aadyamalla
    chief minister vare aayitund....
    Pakshe palathingal AMLPS enthe aarum kanathe poyath....
    Ippo educationl ministerum nammude naatukaranaa iniyenkilum ivar kannu thurakkumo aavo....?
  • Samadkk Pass നമമുെട [പേദാശതത് ഒരു high school തെനന േവണെമനനാണ് എല്ലവരുെടയും ആ[ഗഹം പേക്ഷ ഇനന് േകരളതതിെല നിയമ[പകാരം സ്വകരൃസ്ക്കുളകള്‍ up grade െചയ്തിട്ടില്ല. ഈ അവസ്തയ്ക്ക് മാററം വനനാല്‍ ആദൃം up grade െചയ്യുനനത് നമമുെട school അയിരിക്കും എനന് [പതൃാസിക്കാം.
  • Yoosuf Palathingal Cortintey kariyavum ministers intey kariyavum charchayakiyal thirichum parayanundakum ath' venda yenn' karuthunnu......(randu perudey comments il math'ram oru chorichil...)
  • Mahsoom Pk സമദ്‌ പരഞ്ഞതു ഇപ്പൊഴത്തെ കാര്യം.ഈ പ്രഷ്ണങ്ങൾ ഒന്നു ഇല്ലാത്ത കാലത്തു എന്തെ സ്കൂൽ കിട്ടാഞ്ഞതു.ഈ റ്റി മുഹമ്മെദ്‌ ബഷീർ മന്ത്രി ആയ കാലത്തു സ്കൂൾ കിട്ടിമായിരുന്നില്ലെ...അന്നു ചില കൊടുക്കൽ വാങ്ങലുകലിൾ തട്ടി കിട്ടാതെ പൊയി എന്നതു അങ്ങാടിപ്പാട്ടാണു.
  • Yoosuf Palathingal Aar' aark' koduthu vekthamakukka..... oru marayenthina....
  • Mubashir Sangam ഓര്‍മ്മകള്‍കളുടെ ഓളങ്ങള്‍ ഒഴുകി കൊണ്ടേ ഇരിക്കട്ടെ
  • Abdul Nisar Chettiamthodi Mubashir Sangamthankal padichitillatha angaadiyilunda
    yirunna a m l p schoolilayiru
    nnu njhangal padichath 
    oru paadpere nostalgiayilek
    Kooti kond poya thankalk
    nanniyodoppam alpam
    virahavum vishaadhavum
    chiriyum kaliyum anandavum
    andalipum santhoshavum
    kuruthakedum ellamkalarnna
    vaakukalkatheethamaya
    aa bahurasa kalakshetrate
    kurich kurachenkilum panku
    vekkanamennund pakshe
    ipol samyamilla anubhavangal oru katha
    roopathill tanne ezhuthanund
  • Afthab Kololi Yousuf@schoolinte purogathiye patti parayumbo enthinaa oru chorichil..ellathilum chikanjirunno.
  • Sidhi Spark If our group discuss abt our school seriously ... We can easily ... Just forget d colour flag we hold .. And stand together we can easilyp
  • Aslam Pk angot ingottum kachara koodathe kodiyude niram nokathe ini enth cheyyaam ennathan charcha cheyyendath..!!
  • Mubashir Sangam not ur school this is our school
  • Hameed Falcon Pothu thalparyam pariganichu school gov: vittu kodukkanam appol pinne thadasthamillallo gov: hs agatte,, mapila school kelkumbol oru sugam
  • Ca Samed Samed Yes..Njaan Aadyamai Aksharam padikkan thudangiya Nammudey swantham school .Kundu"mash.Aayirunnu.HM..um clase teacharum.pinney 'Cheeru.teacher aayi.annathey .Ahamedkutty mash.vasudeyvan mash.bhargavan.mash.thangal maash.leela teacher.kamala.teacher.natt...See More

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ