![]() |
Shebu |
പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു അല്ലെ നമ്മുടെ പ്രവാസത്തിന്...മരുഭൂമിയിലെ
തൊങ്ങലും വെച്ച കഥകള്‍..സ്വന്തം പ്രയാസങ്ങളും നൊമ്പരങ്ങളും ഉള്ളില്‍ഒതുക്കി കഥകള്‍ പറയാറുണ്ടായിരുന്നു ആദ്യ കാലത്തെ പ്രവാസി ..
സൗദി അറേബ്യയിലെ അല്‍ജൗഫിലെ കിരീടം വെക്കാത്ത രാജാവായിരുന്ന നാസരിനും പറയാന്‍ ഉണ്ടായിരുന്നു ഒട്ടേറെ കഥകള്‍...ഗള്‍ഫ് വിശേഷങ്ങള്‍ സുഹൃത്തുക്കളുമായി അയല്‍വാസികളും ആയി പങ്കുവെക്കാന്‍ ആയിരം നാവായിരുന്നു നാസറിനു ..അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൊക്കോകോള കുഴിച്ചെടുക്കുന്ന കുളങ്ങളെ കുറിച്ചും.മരുഭൂമിയിലെ മണല്‍ ഒന്നു നീക്കിയാല്‍ നീരുറവ പോലെ ഒഴികി എത്തുന്ന എണ്ണ പാടങ്ങളെ കുറിച്ചുള്ള വിവരണങ്ങളും . ഒട്ടകവും ഒട്ടകപാലിന്റെ മാധുര്യത്തെകുറിച്ചും വാ തോരാതെ പറയുന്ന നാസരില്‍ നിന്നും അത്ഭുദ കഥകള്‍ കേട്ടപോള്‍ അന്ന് ഞാനും കണ്ടു കുറച്ചു സ്വപ്നം.പിന്നീട് എപ്പൊയൊ ഞാനും ഒരു പ്രവാസി ആയി......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ