ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 30, വ്യാഴാഴ്‌ച

പുഴയിപ്പോഴും നിറഞൊഴുകാൻ മടിക്കുന്നു .


Shaneeb Moozhikkal 
കാലവർഷം പല ദിവസങ്ങളിലും തിമർത്ത് പെയ്തിട്ടും കടലുണ്ടിപ്പുഴ ഒന്ന് നിറഞൊഴുകുന്നത് കാണാൻ പറ്റുന്നില്ല.. നല്ല മഴയ്ക്ക് ശേഷം ഒരു ദിവസം മാത്രമാണു പുഴയിൽ അല്പമെങ്കിലും വെള്ളം നിറഞ്ഞു നില്ക്കുന്നത് .. കനത്ത ഒഴുക്കുള്ള പുഴയിൽ വെള്ളം ഒട്ടും നീണ്ടു നില്ക്കുന്നില്ല ... വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച കീരനല്ലൂർ ന്യൂ കട്ട് വഴി പുഴയിലെ വെള്ളം വളരെപെട്ടന്ന് തന്നെ കടലിലെത്തുന്നു .. ഈ സംവിധാനം ഒരളുവുവരെ നമ്മുടെ നാടിനു പ്രളയത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് ; വലിയൊരു അനുഗ്രഹവുമണിത് .

പുഴക്ക് സമീപമുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള മഴവെള്ളം

കാലത്തിന്‍റെ പോക്ക്. (ചെറുകഥ)

"അധര കോണില്‍ വിരിഞ്ഞ നിന്‍റെ മന്ദസ്മിതം കണ്ട് ആനന്ദം കൊണ്ട അവനില്‍ നിനക്ക്
Kamran Sreemon
പ്രണയമില്ലേ?"
"ഉം..ഹും, ഇല്ല"
"എഴുതാനൊരു തുണ്ടം കടലാസ് ചോദിച്ചപ്പോ, ഒരു നോട്ട് ബുക്ക് തന്നെ നീട്ടിയ അവനോടൊട്ടും പ്രേമം തോന്നിയിട്ടില്ലേ..?"
"ഉം..ഹും, ഇല്ല"
"നിന്‍റെ മറവിയില്‍, നിന്‍റെ പിഴവുകളില്‍, നിന്‍റെ

പേനയുന്തികൾ ( സാമൂഹ്യ വിമർശനം )

പേനയുന്തികള്‍ക്കിടയിള്‍ തന്റെയൊരു സ്രിഷ്ടിയും വേണമെന്ന് തോന്നിയപ്പോഴാണ്‍ അയാള്‍
Iqbal Chuzhali
ശൂന്യമായ ചിന്തയെ സാക്ഷിയാക്കി പേനയെടുത്തത്. ....പേനക്കായിരുന്നുന്നു കൂടുതല്‍ പുച്ചം..ആദ്യ വരി എഴുതിയപ്പോ തന്നെ പേനയുടെ പ്രധിഷേധം വ്യക്തമായിരുന്നു. മഷിയിറങി വരാന്‍ രണ്ട് തവണ കുടഞപ്പോഴും പേന ചോദ്യമുയര്‍ത്തി..നീ എന്താണെഴുതുന്ന്ത്?കഥയാണോ? അതിനുള്ള ഭാവന നിനക്കുണ്ടോ?അതോ റഷ്യന്‍ സാഹിത്യകാരന്‍ ഫയ്ഡോര്‍ മിഖ്യിലിനോവിച്ച് ദവ്സ്തവ്സ്കിയുടേ ജീവിത കഥയെ അധാരമാക്കി എഴുതുന്ന നോവലെന്നും പറഞു ഫയദോറിന്റെ സഖി അന്ന ഗ്രിഗറിനോവയുടെ ഡയറിക്കുറുപ്പ്

കോണിപ്പാടവും മുണ്ടപാടവും

ഇത്.....ഒരു കാലത്ത് ജില്ലയുടെ തന്നെ കാര്‍ഷിക മേഖലയുടെ കളിത്തൊട്ടില്‍ എന്ന്
Mubashir Sangam
വിശേഷിപ്പിച്ചിരുന്ന പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കോണിപ്പാടവും മുണ്ടപാടവും ...... ഒരു പത്തു വര്‍ഷം മുന്‍പ് നമ്മുടെ നാടിന്‍റെ കാര്‍ഷിക കലവറയായിരുന്നു ഇതുള്‍പെടുന്ന പാലത്തിങ്ങലിലെ പാടശേഖരങ്ങള്‍ ...കാര്‍ഷിക വശ്യ സൗന്ധര്യതയുടെ മന്ദമാരുതന്‍ ഇണ ചേര്‍ന്നിരുന്ന ഇവിടങ്ങള്‍ ഇന്ന് കാര്‍ഷിക മേഖലക്ക് അന്ന്യമാണ്. എന്‍റെ കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഒരുപാട് മധുരിക്കുന്ന ഓര്‍മകള്‍

2014, ജനുവരി 29, ബുധനാഴ്‌ച

എന്റെ ദേശത്തിന്റെ കഥ .....

Mahsoom Pk
പുഴകളും പാലങ്ങളും നിറഞ്ഞ എന്റെ നാട് തുടങ്ങുന്നത് കിഴക്ക്‌ പാലത്തിനോട് ചേര്‍ന്ന് നില്‍കുന്ന സ്രാമ്പി മുതല്‍ പടിഞ്ഞാറ് പുത്തരിപാടത്തിനു ആരംഭം കുറിക്കുന്ന സ്ഥലത്തുള്ള മറ്റൊരു സ്രാമ്പി വരെയാണ് .കിഴക്കേ സ്രാംബിയില്‍ നിന്ന് മര്‍ഹൂം ഉമ്മര്‍ മൌലവി (ഉമ്മരാക്ക)യുടെ സുബഹി ബാങ്ക് കേള്‍ക്കുന്നതോട് കൂടി എന്റെ നാട് ഉണരാന്‍ തുടങ്ങും.വിശ്വാസികള്‍ നിസ്കാരത്തിനു പള്ളിയില്‍ എത്തുന്നതുവരെ മൌലവിയുടെ മൈക്കിലൂടെയുള്ള ഖുറാന്‍ പാരായണം.സുബഹിക്ക് ശേഷം നാട്ടുകാര്‍ അവരുടെ ഇഷ്ട്ട ചായ കടയിലേക്ക് സുലൈമാനി അടിക്കാന്‍ പോകും.കുട്ടുകാക്കന്റെ കട,ബീരന്കന്റെ കട,ജനത, deluxe എന്നിവയായിരുന്നു

2014, ജനുവരി 22, ബുധനാഴ്‌ച

ബോധിവൃക്ഷം(ചീനിമരം)

Fazal Rahman

ഹിന്ദു ,ബുദ്ധ മതങ്ങളൊക്കെയും പവിത്രമായികരുതുന്ന ബോധിവൃക്ഷ (അരയാൽ) ത്തെ പോലെ പാലതിങ്ങലെ ചിലർ ഈ ചീനിമരത്തിനു എന്തൊക്കെയോ മാനം കാണുന്നു ചിലർക്കു വെളിപാടും, ബോധോദയവും മറ്റു ചിലർക്ക് എന്തൊക്കെയോ ഉണ്ടായത് ഈ ചീനിചുവട്ടിലാണത്രെ!. അതു കൊണ്ട് എത്രയും പെട്ടെന്ന് ആൽതറ പോലെ ഒരു ചീനിത്തറ കെട്ടാന്ടതാകുന്നു .വെളിപാടുണ്ടായവരിൽ പ്രധാനി ഞങ്ങൾക്ക് ജ്ഞാനോപദേശം തരിക ഗ്രൂപ്പിലെയും പാലതിങ്ങലെയും വഴി തെറ്റിയവരേയും അറിവില്ലാ പൈതങ്ങളെയും നേർവഴിക്കു നടത്തുക.ഞങ്ങൾ അവിടെ വന്നു കേട്ടോളാം .
വൈ മു ബ :പറഞ്ഞുതുപോലെ ഗ്രൂപ്പിലെ എല്ലാവര്ക്കും (ഞാനൊഴിച്ച്‌ )വരട്ടു ചൊറി വരട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിറുത്തുന്നു 
ചീനിയുടെ മക്കളെ തല്ലി കൊല്ലാൻ വരല്ലേ

പാലത്തിങ്ങല്‍ എ .എം.എല്‍.പി സ്കൂള്‍

Mubashir Sangam


 ഒരുപാട് മഹാരതന്മാര്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കൊടുത്ത ചരിത്രം ഉറങ്ങുന്ന പാലത്തിങ്ങലിലെ അറിവിന്‍റെ വൈജ്ഞാനിക ഗോപുരം . മാരിവില്ലയകില്‍ മിന്നിതിളങ്ങി നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു എണ്‍പത് വര്‍ഷങ്ങളുടെ മധുര ചരിത്രം പറയാനുണ്ട് .. പാലത്തിങ്ങല്‍ മുസ്ലിം എഡിക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അക്ഷരകേന്ദ്രത്തിനു ഇന്ന് LKG മുതല്‍ നാലാം ക്ലാസ്സ്‌ വരെ പ്രവര്‍ത്തിക്കുന്നുണ്ട് . നമ്മളില്‍ ഭൂരിഭാഗം ആളുകളും ഇവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ ആണ് ഇവിടെ നിന്നും പലര്‍ക്കും പലതരം ഓര്‍മകളും ഉണ്ടായിട്ടുണ്ടാകും അത് ഇവിടെ പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു . വിശാലമായ അന്തരീക്ഷത്തില്‍ ചുറ്റുപാടും പച്ചപുതച്ചുറങ്ങുന്ന ഈ സ്കൂള്‍ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് അതിക കാലമായിട്ടു ഒന്നും ഇല്ല ഈ സ്കൂളിന്‍റെ പൂര്‍ണ്ണ ചരിത്രം അറിയാവുന്നവര്‍

ഈത്തപ്പന



ചീനിമര ചർച്ചകള്ക്കിടയിൽ അവഗണിക്കപ്പെട്ടുപോയ പ്രവാസികള്ക്കായി സമർപ്പിക്കുന്നു ...
Shaneeb Moozhikkal
ഗൾഫ് നാടുകളിൽ സുലഭമായി കണ്ടു വരുന്ന ഒരു മരമാണിത് ... ഈത്തപ്പനയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന നിരവധി മലയാളികളുണ്ട് .. ഈത്തപ്പഴങ്ങൾ നിറഞ്ഞു നില്ക്കുന്ന മരങ്ങൾ റോഡ്‌ സൈഡുകളിലും , പാർക്കുകളിലും നിരന്നു നില്ക്കുന്നത് കാണാം .... ചിലയിടങ്ങളിൽ ഭീമൻ കെട്ടിടങ്ങൾക്ക് മുകളിൽ ഈത്തപ്പന വളർതതി വെച്ചതു കാണാം . പഴുത്തു നില്ക്കുന്ന ഈത്തപ്പഴങ്ങൾ മരത്തിൽ നിന്നും നേരിട്ട് പറിച്ചു തിന്നുന്നേരം പ്രത്യേക രുചിയാണ് ....!

നമ്മുടെ നാട്ടിൽ കനത്ത മഴ പെയ്യുന്ന കാലത്ത് ഇത്തവണ നല്ല വിളവെടുക്കാമെന്ന് കർഷകർ

പാലത്തിങ്ങല്‍ ഗ്രൂപ്പ്‌

Mubashir Sangam
ഇതൊരുപാട് പേരുടെ സ്വപ്നത്തിന്‍റെ പാകപെടലാണ് .തുടക്കം മുതല്‍ ഒടുക്കം വരെ നടന്നു തീര്‍ക്കാം എന്ന് കരുതിയവരും പാതിവഴിയില്‍ തിരിഞ്ഞു നടന്നവരും ഇടക്കെപ്പോയോ കൂടെ ചേര്‍ന്നവരും കണ്ടതോരെ സ്വപ്നമായിരുന്നു 
ഇവിടെ ആത്മാര്‍ത്ഥതയുടെ ഇന്ധനമുണ്ട് 
ഇച്ചാ ശക്തിയുടെ കരുത്തുണ്ട് 
നിലപാടുകളിലെ നിശ്ചയ ദാര്ധ്യം ഉണ്ട്
കര്‍മ നൈരന്തരത്തിന്‍റെ കാമ്പുണ്ട്
നല്ല ഓര്‍മ്മകള്‍ മേയുന്ന നമ്മുടെ നാട്ടിലെ നാട്ടിടവഴികളിലേക്ക് നമുക്ക് പിന്‍നടക്കാം
ചിലര്‍ ഇവിടെ സ്വപ്നങ്ങളും പ്രതീക്ഷകളും

ഖാഹിറുല്‍ മുസ്ഥഹീല്‍



Safdar Palathingal
ഖാഹിറുല്‍ മുസ്ഥഹീല്‍'"{അസാദ്ധ്യതകളുടെ അതിശയന്‍}..ശാരീരിക അവശതകളോടു പൊരുതി ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഇപ്പോള്‍ സൌദിയിലെ പ്രമുഖ പത്രത്തിന്റെ ജേണലിസ്റ്റായി പ്രവര്‍ത്തിക്കുകയും, തന്നെപ്പോലെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രചോദനമേകാനും,അവരെ സമൂഹത്തിന്‍റെ ഭാഗമായി ഉയരങ്ങളില്‍ എത്തിക്കുന്നതിനു കരുത്തു പകരുന്നതിനും വേണ്ടിയാണ് സൌദി പൌരനായ അമ്മാര്‍ ബുഖീസ് തന്‍റെ ആത്മകഥയായ "ഖാഹിറുല്‍ മുസ്ഥഹീലിലൂടെ തന്‍റെ ക്ലേശകരമായ അനുഭവങ്ങള്‍ പങ്കു വെക്കുന്നത്..ശാരീരികാരോഗ്യമല്ല, മാനസികാരോഗ്യമാണ് തന്‍റെ കരുത്തെന്ന്‍ അദ്ദേഹം തെളിയിക്കുക മാത്രമല്ല ലോകത്താകമാനം സഞ്ചരിച്ചു ശാരീരികമായി

ചില ഫേഷ്യല്‍ മുക്ക് ചിന്തകള്‍....


Iqbal Chuzhali
1.പാലത്തിങലെ നടത്തിയ വടം വലി മത്സരം ഈ ബുക്കില്‍ കണ്ടുടനെ റിയാദിലുള ഞമ്മടെ പാലത്തിങലുകാരന്‍ സുഹ്രിത്തിനെ വിളിച്ചൊരു കൊട്ട് കോടുത്തു.."കപ്പ് മറുനാട്ടുകാര്‍ കൊണ്ട്പോയല്ലോടാ?" നിന്റെ പിള്ളേര്‍ എവിടെ നോക്കി നിക്കുകയായിരുന്നു?...ഉടനെ വന്നു മറുപടി "അവന്‍ പ്രവാസിയായ ശേഷമാണ്‍ പഞ്ജഗുസ്ഥി,വടംവലി പോലുള്ള മത്സരങളീല്‍ കപ്പ് നാടിന്‍ അന്യമായതെന്ന്...പഹയനോട് പിന്നൊന്നും പറയാന്‍ പോയില്ല..ഏല്‍ക്കില്ല അതു തന്നെ കാര്യം...................................2ഫേസ്ബുക്കിന്റെ തെരുവിലൂടെ കാഴ്ച്ചകളും കണ്ട് അലക്ഷ്യമായി നടന്ന ഒരു ദിനത്തില്‍ ഒരുത്തന്‍ പതിച്ച രണ്ട് മൂന്ന് പോസ്റ്റ്റുകള്‍ കണ്ടു.രണ്ടെണ്ണത്തില്‍ വിഷയം സുന്നി ഐക്യം തന്നെ..മൂന്നാമത്തെ പോസ്റ്റില്‍ സലഫി പ്രസ്ഥാനങള്‍ കൂടിച്ചേരേണ്ട് അനിവാര്യതയും... രാത്രി എട്ട് മണിയോടടുത്ത് കക്ഷിയെ വിളിച്ചു.."അങേത്തലക്കല്‍ അവന്റെ ശബ്ദത്തിനും മീതെയായി കയ്യടിയും ആഹ്ളാദ സ്വരങളും കേട്ടു" കാര്യം ചോദിച്ചു നീയെവിടെയാ?.."മറ്റവന്‍മാരുടെ കള്ളത്തരങള്‍ വീഡിയോ സഹിതം തുറന്ന് കാണിക്കുന്നു ഞമ്മടെ പാലത്തിങലില്‍.നീയിപ്പൊ കട്ട് ചെയ്യ് പിന്നെ വിളിക്ക് എന്ന മറുപടിയും കിട്ടി...
Fb link

മര്‍ഹും സി.സി മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍

Mubashir Sangam
ഒരു ദേശത്തിന്‍റെ ഉതഥാനത്തിന് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിച്ച നിസ്വാര്‍ത്ഥ പണ്ഡിതന്‍ . ആയുസ്സും ആരോഗ്യവും ഇല്‍മീ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച ആ മഹാനവറുകളുടെ ജീവിതത്തിലേക്ക് എനിക്ക് കിട്ടിയ അറിവ് വെച്ച് ഒരെത്തിനോട്ടം 
കര്‍മവീഥിയിലുണ്ടായിരുന്ന കാലമത്രയും ദീനി സേവനത്തിനും മതസൌഹാര്‍ദ്ധത്തിനും നീക്കിവെച്ച ആ പുണ്യപുരുഷന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുനിമിഷത്തെ മൗനവാചാലത്തിനു ശേഷം തുടങ്ങട്ടെ ....
അദമ്യമായ സ്നേഹാതിരോകത്തോടെ , അടക്കി നിര്‍ത്താനാവാത്ത കണ്ണീരോടെ , നാളെ നമുക്ക് ശുപാര്‍ശ ചെയ്യുമെന്ന ഉത്തമബോധ്യത്തോടെ ,അദ്ദേഹത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ എന്ന ഉള്ളുരുകിയ പ്രാര്‍ത്ഥനയോടെ , പാലത്തിങ്ങലിന്‍റെ നാള്‍വഴികളില്‍ നന്മക്കുവേണ്ടി കണ്ണിമ ചിമ്മാതെ കാവലിരിക്കാന്‍ ഇങ്ങനെയൊരു മഹാമനീഷി ഇവിടെ ഉണ്ടായിരുന്നു എന്ന നഷ്ട്ടബോധത്തോടെ ,നമുക്ക് മേല്‍ സ്വാധീനവും അധികാരവുമാണ്ടായിരുന്ന ഉഗ്രപ്രതാപിയുടെ സാനിധ്യം ഇപ്പോളില്ലന്ന ഹൃദയഭാരത്തോടെ , തപിക്കുന്ന

റാബിയ വെള്ളിലക്കാട്

നമ്മുടെ ജില്ലയുടെ അഭിമാനമായ ഒരു പെണ്‍വസന്തം റാബിയ കെ.വി ( റാബിയ വെള്ളിലക്കാട് )
നമുക്കെല്ലാം സുപരിചിതമാണ്‌ ഈ നാമം
Mubashir Sangam
കേരളം എന്ന കൊച്ചു സംസ്ഥാനത്തിലെ സ്നേഹ പര്യായത്തിനു ഉദാഹരണമായ മലപ്പുറം ജില്ലയിലെ തിരുരങ്ങാടി എന്ന വിദ്യാ കേന്ദ്രത്തിലെ വെള്ളിലക്കാട് എന്ന നാട്ടുമ്പുറത്തെ പൊന്‍താരകം റാബിയ വെള്ളിലക്കാട് എന്ന റാബിയതാത്ത.
എന്‍റെ ജീവിതത്തിലെ ആറു,ഏഴു വര്‍ഷങ്ങള്‍ തിരുരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും ചിലവഴിക്കാന്‍

കൊട്ടന്തല എ.എം.എല്‍.പി.സ്കൂൾ

Shajisameer Pattassery 
പാലത്തിങ്ങൽ ജംഗ്ഷനില്‍ നിന്നും കൃത്യം രണ്ടു കിലോമീറ്റര്‍ തെക്കുമാറി പൂരപ്പുഴയുടെ ഓരത്ത് - കൊട്ടന്തല റോഡില കാണുന്ന ഓടു മേഞ്ഞ ആ കെട്ടിടമാണ് ഞങ്ങള്ക്ക് ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന ഞങ്ങളുടെ 
കൊട്ടന്തല എ.എം.എല്‍.പി.സ്കൂൾ 
അതെ അതാണ് ഞങ്ങളുടെ കൊട്ടന്തല എ.എം.എല്‍.പി.സ്കൂൾ !!!!!

ചിലര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കാം.
ചിലര്‍ വിധിയുടെ അദൃശ്യമാം ചങ്ങലയിലെ കണ്ണികളായി ശിഷ്ടജീവിതം ജീവിച്ചു തീര്‍ക്കുന്നുണ്ടാവാം.
പഴയ കൂട്ടുകാരില്‍ പലരും അകാലത്തില്‍ ആറടി മണ്ണിലെ അവകാശികളായി.'
ചിലര്‍ ജീവിതത്തിന്‍റെ രണ്ടറ്റം

"സമീർ" വായനയുടെ കാവൽക്കാരൻ

(courtesy)Shajisameer Pattassery

FB LINK