ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ചുഴലിക്കാരൻ

Shaneeb Moozhikkal
ഞാനൊരു ചുഴലിക്കാരനെ കണ്ടുമുട്ടി..
ഇന്നലെ ദുബായ്‌ അൽഖൂസിൽ വെച്ച്‌ ലക്ഷണമൊത്തൊരു ചുഴലിക്കാരനെ ഞാൻ നേരിൽ കണ്ടു. വിരലിലെണ്ണാവുന്ന നാട്ടുകാരെ മാത്രമെ എനിക്കിവിടെ ദുബായിൽ കാണാൻ പറ്റിയിട്ടുള്ളൂ. സകലരും അങ്ങ്‌ സൗദിയിലാണത്രെ......! പതിവ്‌പോലെ ഉച്ചസമയത്തെ ഇടവേളയിൽ ഞാനൊന്നു പുറത്തിറങ്ങിയതായിരുന്നു; തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ളുഹർ നമസ്കാരവും, വൈലത്തൂർക്കാരൻ ഇക്കയുടെ ഹോട്ടലിൽ നിന്നും ചന്ദ്രിക പത്രം സ്വന്തം കയ്യിൽ പിടിച്ചൊരു വായനയും ഈ സമയത്ത്‌ പതിവുള്ളതാണു. ചന്ദ്രിക പത്രം വായിക്കുന്നത്‌ ചെറുപ്പംമുതലുള്ളൊരു ശീലമാണു. മാധ്യമം , മാതൃഭൂമി , മനോരമ എന്നീ പത്രങ്ങൾ രാവിലെത്തന്നെ ഓൺലൈനിൽ വായിക്കാറുണ്ടെങ്കിലും ചന്ദ്രിക പത്രം കയ്യിൽ പിടിച്ച്‌ വായിച്ചാലെ എനിക്കൊരു " ഇത്‌ " കിട്ടാറുള്ളൂ ........അതിവിടെ വന്നപ്പോഴും മുടങ്ങാതെ നിൽക്കുന്നത്‌ ഈ ഹോട്ടൽ ഇവിടെയുള്ളതുകൊണ്ടാണു.. കടുത്ത കാന്തപുരം സുന്നിയായ ഈ വൈലത്തൂർക്കാരൻ ഇക്ക സ്വന്തം കടയിൽ സ്ഥിരമായി വരുത്തുന്നത്‌ ചന്ദ്രിക പത്രമാണു. എനിക്കും പള്ളിയിലെ ഇമാമിനും മാത്രമെ ഇക്ക പത്രം വായിക്കാൻ കൊടുക്കാറുള്ളൂ.. പഴയ ചന്ദ്രിക പത്രം അദ്ധേഹം ബംഗാളികൾക്കു തക്കാളി പൊതിഞ്ഞു കൊടുക്കാൻപോലും ഉപയോഗിക്കാൻ ഇഷ്ട്ടപ്പെടുന്നില്ല.....?!

ചന്ദ്രിക വായിച്ചു കഴിയുമ്പോഴേക്കും ഏഷ്യാനെറ്റിലെ ന്യൂസിന്റെ സമയമാവും

. ഹോട്ടലിൽ ഭൂരിഭാഗവും അന്യഭാഷക്കാരാണുണ്ടാവുക, അതുകൊണ്ടുതന്നെ ഞാൻ മാത്രമാവും ശ്രോതാവ്‌.. പക്ഷെ ഇന്നലെ മറ്റൊരാൾ വളരെ കാര്യമായി ന്യൂസ്‌ ശ്രദ്ധിക്കുന്നത്‌ കണ്ടപ്പോഴാണു ഞാൻ ആളെ ശ്രദ്ധിച്ചത്‌.. അതൊരു ചുഴലിക്കാരനായിരുന്നു... എനിക്ക്‌ നല്ല പരിചയം തോന്നിയ ഒരു മുഖമായിരുന്നു അത്‌... അദ്ധേഹം പുറത്തിറങ്ങുന്നതുവരെ ഞാൻ കാത്തിരുന്നു. ഒടുവിൽ ഞങ്ങളിരുവരും സന്തോഷത്തോടെ ഒരുപാട്‌ സമയം സംസാരിച്ചു. അദ്ധേഹത്തിനു എല്ലാവരെയുംപ്പോലെത്തന്നെ നാട്ടിൽവെച്ചു എന്നെ കണ്ട ഏതൊരു പരിചയവുമില്ലെന്നറിയിച്ചു.

ചുഴലിക്കാർ മൂന്നുഭാഗവും പുഴയാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണെന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്‌ . ദ്വീപ്‌ വാസികളെല്ലാവരും പൊതുവിൽ വളരെ സംസാരപ്രിയരും, സ്നേഹസമ്പന്നരുമാണെന്നുള്ളത്‌ ഞാൻ മുൻപ്‌ മനസ്സിലാക്കിയതാണു. ആ യാതഥാർത്യം ശരിവെക്കുന്നതായിരുന്നു ഈ സുഹുർത്തിന്റെ പെരുമാറ്റവും... 12 വർഷമായി ദുബായിലുള്ള അദ്ധേഹം ചുഴലിയെക്കുറിച്ചു പറയുന്നേരം വാചാലനായി.. ഓരോരുത്തരേയും പേരെടുത്തു പറഞ്ഞ്‌ അവരുടെ നന്മയെ എനിക്ക്‌ പരിചയപ്പെടുത്തിയ അദ്ധേഹം ചുഴലിയുടെ നല്ലൊരു അടയാളമായി ഇവിടെ ദുബായിലുണ്ട്‌.. നാട്ടിലെ രാഷ്ട്രീയവും, മതപരവും , എന്നുതുടങ്ങി ചുഴലിപ്പാലത്തിന്റെ ഉയരവും ഞങ്ങൾ ചർച്ച ചെയ്തു... നാട്ടിലെ കൊടും ചൂടും , വറ്റിപ്പോവുന്ന കിണറുകളുടെ എണ്ണവും ഞങ്ങളിരുവരേയും ഒരേപോലെ അലട്ടുന്നുണ്ടായിരുന്നു .

ഒരു നാട്ടുകാരെ കാണാൻ കഴിയുകയും തനിയൊരു പാലത്തിങ്ങലുകാരനായി അൽപസമയം മാറാൻ കഴിയുകയും ചെയ്തപ്പോൾ വല്ലാത്തൊരു സന്തോഷം... തുടക്കത്തിൽ തീകൊളുത്തിയ സിഗരറ്റ്‌ സംസാരത്തിന്റെ ആവേശത്തിൽ വലിക്കാൻ മറന്നുപോയെങ്കിലും ശേഷം കൊളുത്തിയതു ഞാനിതുവരെ ഉപയോഗിച്ചതിൽ മറ്റൊരു ലഹരിക്കും നൽകാൻ കഴിയാത്തൊരു അനുഭൂതി ലഭിച്ചു.

ദുബായിലെ കടുത്ത ചൂടിൽ അൽപനേരം സന്തോഷത്തിന്റെ കുടപിച്ചു തന്ന പ്രിയ സുഹൃത്ത്‌ സൈനുദ്ധീൻ.... താങ്കളെ ഞാൻ ഫേസ്ബുക്കിൽ പോസ്റ്റാക്കിയിരിക്കുന്നു....!

  • Mubashir Sangam alhamdu lillah samaadhaanamayi oru koottayallo?
  • Hashar Pvp ചുഴലിക്കാരുടെ പ്രിയപെട്ട ബാപ്പു........
  • Althaf Pvp ചുഴലിയുടെ സ്വന്തം ബാപ്പു സാഹിബ് ....
  • Mushyr PM Mr baappu..right answer....thank for all
  • Shebu Here നല്ല എഴുത്ത് ...നാടിനെ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ ആസ്വദിക്കാന്‍ തോന്നിപ്പിക്കുന്നത് നാട്ടില്‍നിന്നും മാറി നില്‍ക്കുബോഴാണല്ലേ ശനീബ്...ഭംഗിയായി പറഞ്ഞു .. ഇഷ്ടായി ...
  • Ibrahim Po ചുഴലിയെ പറ്റി ഒരക്ഷരം മിണ്ടരുത്....
  • Shaneeb Moozhikkal ചുഴലിക്കാരുടെ പ്രിയപ്പെട്ടവനെയാണു ഞാൻ പോസ്റ്റാക്കിയതെന്നറിയുമ്പോൾ സന്തോഷം....!
  • Abdul Rauf well shaneeb...keep it up...i'm proud of U & my native place.
  • Shihab Manammal @Shaneeb Moozhikkal.. nangalude baapu enna sainudheen ano?
  • Abdul Azeez Kunnummal Shaneeb , the way of your presentation is very nice
  • Shaneeb Moozhikkal @shihab : yes.
  • Shaneeb Moozhikkal @ Abdl azeez : thanks..!
  • Iqbal Chuzhali ...ഷനീബ് നീ കണ്ട് മുട്ടിയ ചുഴലിക്കാരന്‍ പറഞ പോലെ ലക്ഷണമൊത്തത് തന്നെ..സൈനുദ്ദീന്‍ എന്ന ഞങടെ ബാപ്പു.സഹ്രിദയനും സരസനുമായ ഒരു ചുഴലിക്കാരന്‍.മറ്റൊരു കാര്യം..പ്രവാസം ഒരു എഴുത്തുകാരനെക്കൂടി നാടിനു സമ്മാനിച്ചു.ചുരുക്കം ചില വാക്കുകളാല്‍ പാലതിങല്‍ പ്രദേശം നേരിട...See More
  • Shaneeb Moozhikkal പ്രിയ ഇഖ്ബാൽ നീയും ഒരു ചുഴലിക്കാരനാരനാണല്ലോ.... മീഡിയ ലൈബ്രറിയുടെ പുസ്തകങ്ങൾക്കിടയിൽ നിന്നാണു നിന്നെ ഞാൻ പരിചയപ്പെട്ടത്‌.. ഇപ്പറഞ്ഞപ്പോലെയൊക്കെത്തന്നെയണു പലപ്പോഴും നീ പങ്കുവെച്ച സൗഹൃദവും എന്നത്‌ ഞാനോർക്കുന്നു.... അതിനിടക്ക്‌ ആരോടും മിണ്ടാതെ ഒരു ദിവസം പ്രവാസത്തിനു മുങ്ങിയ നിന്നെ ഞാൻ പിന്നീട്‌ കണ്ടത്‌ ഈ ഫേസ്‌ബുക്ക്കിലാണു....
link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ