ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 20, തിങ്കളാഴ്‌ച

സൂഫിസം

Rahim Pathinaram Kandathil


കുറച്ചു ദിവസങ്ങളായി നമ്മുടെ ഗ്രൂപ്പിൽ. പലതരത്തിലുള്ള ഇസങ്ങളും (ism ) ചർച്ചയിൽ വന്നിരുന്നു.
അതിൽ സൂഫിസത്തെ കുറിച്ചുമുണ്ടായിരുന്നു. സൂഫിസത്തെ അല്ലെങ്കിൽ തസവുഫിനെ(tasawwuff) പറ്റി ചർച്ച ചെയുകയെന്നത് തേൻ കുടിക്കാതെ തേനിന്റെ രുചിയെകുറിച്ചു പറയുന്നത് പോലെയാണ്‌. ഒരായിരം ഗ്രന്ഥങ്ങൾ വായിച്ചു ഗവേഷണം നടത്തിയാലും തേനിന്റെ രുചിയറിയില്ല. തേൻ രുചിച്ചു നോക്കുകയെ വഴിയുള്ളൂ.
സുഫിസം മറ്റു ഇസങ്ങളെ പോലെ

വായിച്ചറിയലോ പ്രസംഗിച്ചു പറയാലോ അല്ല. അത് അനുഭവിക്കലാണ്‌.
സുഫിസം പറഞ്ഞവർ അറിയാതെയും അറിഞ്ഞവർ പറയാതെയും പോയതായി ചരിത്രത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

നമ്മെ പോലെ കാഴ്ചയുള്ള അന്ധർ നിറഞ്ഞു നില്ക്കുന്ന ഈ കാലഘട്ടത്തിൽ പൂ വിരിയുന്ന മിഴികളുമായി ആത്മാവിൽ പ്രകാശമുള്ളവരെ തിരഞ്ഞു അലഞ്ഞു നടക്കുകയാണ് സുഫി ഗുരു. അവർ മരുഭൂമിയെ ഉധ്യാനമാക്കുന്നവരാണ്. അവതാളങ്ങളെ താള ലയങ്ങളും അപസ്വരങ്ങളെ സ്വരരാഗമാക്കുകയും ചെയ്യും ഇവർ.
ഈ മഹാൻമാർക്ക് വേണ്ടിയാണ് സർവശക്തൻ അവന്റെ അപാരമായ കൃപയാൽ വസന്തം വിരിയിക്കുന്നത്,മഴ വര്ഷിക്കുന്നത്, നക്ഷത്രം പ്രകാശം പൊഴിക്കുന്നത്,പൂക്കൾ വിരിഞ്ഞു നൃത്തം വെക്കുന്നത്, പക്ഷികൾ പാടുന്നത്....

ഈ വിളകൾക്കിടയിൽ ഒരു പാരസൈറ്റായി വളരുന്ന കിളകളാണ് നമ്മൾ.

സമകാലീന സംഘടനകളെ പോലെ പ്രസംഗിച്ചുകൊണ്ടേയിരിക്കികയായിരുന്നില്ല സുഫികൾ. അവരിലൂടെ ഇസ്ലാം ജീവിക്കുകയായിരുന്നു.

ജീവിതവും പ്രസംഗവും തമ്മിലുള്ള വ്യത്യാസമാണ് സുഫിസവും സംഗടനകളും തമ്മിലുള്ളത്. അതുകൊണ്ട് തന്നെയാണ് തീവ്രമെന്നു തോന്നിക്കുന്ന വികല വിശ്വാസത്തിന്റെയും അതിരുകടന്ന വാദ മുകങ്ങളുടെയും ആക്രമണ ന്യായങ്ങളുടെയും മതിൽകെട്ടുകൾക്കകത്ത് ഇസ്‌ലാം ഒതുക്കപെടുമ്പോൾ അസ്വസ്ഥരാകുന്ന യഥാർത്ഥ വിശ്വാസികൾ മതത്തിന്റെ ആത്മാവ് തേടി സുഫിസത്തിലേക്ക് ഒഴുകികൊണ്ടിരിക്കുന്നത്.

ജുനൈദുൽ ബാഗ്ദാദി പറഞ്ഞത് പോലെ ' സ്വന്തത്തിനു മുന്നിൽ മരിച്ചവനും അല്ലാഹുവിനു മുന്നിൽ ജീവിക്കുന്നവനുമാണ് സുഫി'.

അതിർത്തി നിർണയിക്കുന്ന അറിവുകല്ക്കപ്പുറം അതിർത്തി നിർണയിക്കാത്ത അവസ്തയിലും ആത്മീയ ലഹരിയിലുമായിരിക്കും സുഫികൾ.

സുഫികൾ തേടുന്നതും സുഫികൾ നേടുന്നതും അല്ലാഹുവിനെ മാത്രമായിരുക്കും.

" ഇലാഹീ അൻത മഖ് സൂധീ
വ രിളാക്ക മത് ലൂബീ"

നാഥാ നീ മാത്രമാണെന്റെ തേട്ടം
നിന്റെ തൃപ്തി മാത്രമാണെന്റെ നേട്ടം.
 ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
  • Riyas Shaan Babu Great....raheee...
  • Noushu Pvp അതിന് ഇജ്ജെന്തിനാ ചൂടാക്ണത് സൂപ്യാള് ചൂടായാപോരെ..!!!???
  • Afthab Kololi Prasangathilum,ezhuthilumalla ennu paranjath ellavarkum badhakamalle.....?
  • Mohammed Shahid Kvp സമകാലീന സംഘടനകളെ പോലെ പ്രസംഗിച്ചുകൊണ്ടേയിരിക്കികയായിരുന്നില്ല സുഫികൾ. അവരിലൂടെ ഇസ്ലാം ജീവിക്കുകയായിരുന്നു. സുഫിസം പറഞ്ഞവർ അറിയാതെയും അറിഞ്ഞവർ പറയാതെയും പോയതായി ചരിത്രത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. anargamaya varikal...
  • Shihab Manammal "തേൻ കുടിക്കാതെ തേനിന്റെ രുചിയെകുറിച്ചു പറയുന്നത് പോലെയാണ്‌. ഒരായിരം ഗ്രന്ഥങ്ങൾ വായിച്ചു ഗവേഷണം നടത്തിയാലും തേനിന്റെ രുചിയറിയില്ല. തേൻ രുചിച്ചു നോക്കുകയെ വഴിയുള്ളൂ."......ഇങ്ങനെ പറയാന്‍, താങ്കള്‍ ഈ തേന്‍ രുചിച്ചറിഞ്ഞോ?...രുചി അതല്ലെന്ന് നമുക്ക് പറയാനും വേണമല്ലോ ആദ്യം നാം രുചിയറിയുക..
  • Jeena Gafoor Haawu
    Ithrem yezhudhio?
  • Mubashir Sangam സൂഫി മാർഗ്ഗം ഇന്ത്യയിൽ ഏറെ പ്രചരിച്ചത് മുഗൾ ഭരണകാലത്താണ്. ഹിന്ദു രജപുത്രരുമായി വിവാഹബന്ധത്തിൽപ്പോലുമേർപ്പെട്ടിരുന്ന മുഗൾ രാജാക്കന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായിരുന്ന ഇസ്ലാമികവിശ്വാസരീതിയായിരുന്നു ഇത്. ഹൈന്ദവചിന്തയും ഇസ്ലാമിക ആദ്ധ്യാത്മികത...See More
  • Muneer Ryd മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിെന്‍റ സഹോദരന്‍ ഖംറാെന്‍റ കണുകള്‍ കുത്തിെപട്ടികാന്‍
    നിയമിതനായ.... കൃൂരനായിരുന്ന അലിേദാസ്ത് േപാലും പിന്നീട് 
    സൂഫി വര്യനായിരുന്ന കോജ മുഹിയുദ്ധീന്‍ ചിസ്തിയുെട സ്േനാഹതിെന്‍റയും സഹനതിെന്‍റയും പാടുകള്‍ 
    പാടി നടന്നിരുന്നു എന്നതാണ് ചരിത്രം
  • Abdul Nisar Chettiamthodi Suhrthukale soofisathe kurich akhaatha paandithiamonnum enikilla enkilum ariyunnath ezhuthanamennenik thonnunnu..

    bhaudika jeevithathil churukam chilath nilanirthi baaky muzhuvan srishtavino
    ...See More
  • Amal Palathingal ഈ മഹാൻമാർക്ക് വേണ്ടിയാണ് സർവശക്തൻ അവന്റെ അപാരമായ കൃപയാൽ വസന്തം വിരിയിക്കുന്നത്,മഴ വര്ഷിക്കുന്നത്, നക്ഷത്രം പ്രകാശം പൊഴിക്കുന്നത്,പൂക്കൾ വിരിഞ്ഞു നൃത്തം വെക്കുന്നത്, പക്ഷികൾ പാടുന്നത്....

    ഈ വിളകൾക്കിടയിൽ ഒരു പാരസൈറ്റായി വളരുന്ന കിളകളാണ് നമ്മൾ. (ഈ വിശ്വാസത്തിന്റെ അടിസ്ഥാനം ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു ഖുറാനിന്റെയോ ഹദീസിന്റെയോ അടിസ്ഥാനത്തില്‍ ഒരു വിശദീകരണം )
  • Noushu Pvp സൂപ്യേ........കൂയ്
  • Anwar Mohammed ഇപ്പൊ എനിക്ക് ഒരു സംശയം നമ്മളെ അല്‍-ഫലാഹ് കോളെജിന്‍റെ അടുത്തുള്ള ' സൂപ്യേജി ' ഒരു സൂഫി ആണോ എന്ന് !!
  • Shajisameer Pattassery സൂഫിസം പഠിക്കുകയെന്നത് അൻധൻ പുൽമേടുകളോ ജലപ്രവാഹമോ തൊട്ടറിയാൻ ശ്രമിക്കുന്നത് പോലെയാണ് :- അൽ ഗസ്സാലി
  • Noushu Pvp കൺടിട്ട് വേൺടേ തൊടാൻ......
    തള്ളെ കലിപ് തീര്ണില്ലാേലാാാാാാാ
  • Abdul Nisar Chettiamthodi Noushu Pvp anthanmaark orindriyam kuravanenkilum naalam indriyam kond thanneyanu avar vaayikunnath Aa indriyathinte peraanu thottarivu kaanan avark sadhikilla athinavare sahaayikunnath sravanenthriyamaanu..
  • Shebu Here ഈ സൂപിസം പഠിച്ചെടുക്കാൻ വല്യ എടങ്ങാറാണല്ലെ....
  • Rahim Pathinaram Kandathil @Sebu.... സുപിസം പഠിക്കണമെങ്കിൽ പരപ്പനങ്ങാടി സൂപികുട്ടി ഇസ്കൂളിൽ പോയി പഠിച്ചാൽ മതി
  • Siddikh K Peediyakkal Athrayum dooram povano.... supi haji yoodu chothichaal porai???
  • Amal Palathingal (സൂഫി മഹാൻമാർക്ക് വേണ്ടിയാണ് ഭൂമിയെ സൃഷ്ട്ടിക്കപെട്ടത്, വസന്തം വിരിയിന്നത് ,മഴ വര്ഷിക്കുന്നത്, നക്ഷത്രം പ്രകാശം പൊഴിക്കുന്നത്,പൂക്കൾ വിരിഞ്ഞു നൃത്തം വെക്കുന്നത്, പക്ഷികൾ പാടുന്നത്). എന്ന വളരെ പിഴച്ച സൂഫി വാദം ഖുർആനിനും പ്രവാചക അദ്യാപനങ്ങൽക്കും എതിരാണ് ...അല്ലാഹു പറയുന്നത് കാണുക.ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്: 56) മുഹമ്മദ് നബി(സ) പോലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണ്. അതിലേക്ക് ക്ഷണിക്കാൻ വേണ്ടിയാണ് അദ്ദേഹം നബിയായി നിയോഗിക്കപ്പെട്ടതും .അദ്ദേഹത്തോടായി അല്ലാഹു പറയുന്നത് കാണുക : ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കു കയും ചെയ്യുക. (ഹിജ്ർ: 99)
  • Rahim Pathinaram Kandathil @amal manammal 
    ഈ മഹാൻമാർക്ക് എന്നത് കൊണ്ട് മുഹ് മിനീങ്ങൾക്ക് എന്നാണ് ഉദേശിച്ചത്. 
    അല്ലാഹുവിന്റെ'റഹ് മാനിയത്ത് ' ഉം ' രഹീമിയത്ത് ' ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ മതി.
  • Sajad Mohammed എന്റെ നാട്ടുകാർ ബോധമുള്ളവരാണ് ... സകല വിഷയത്തിലും അവൻ തലയിടും .. സകലതും പഠിക്കാനും മനസ്സിലാക്കാനും മെനക്കെടും ..... ഇടക്ക് അടികൂടും ... കുറച്ച് ദിവസമായി ഫേസ്ബുക്കിൽ സൂഫിസത്തെക്കുറിച്ചാണത്രെ അവരുടെ ചർച്ച .. ഒരു സുഹൃത്തിന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഞാനിന്നലെ വായിച്ചു ... അതുമായി ബന്ധപ്പെട്ട ചർച്ചയും കണ്ടു ... അതുമായി ബന്ധപ്പെട്ട് ഞാനും ചിലത് അവരുമായി പങ്കുവെക്കാമെന്ന് കരുതി ..

    തേൻ കുടിച്ച് രുചി അറിയുന്നതും സൂഫിസം മനസ്സിലാക്കേണ്ടതും രണ്ടും രണ്ട് വഴിക്കാണു ... ഹിന്ദുയിസം മനസ്സിലാക്കാനും അതിനെക്കുറിച്ച് അഭിപ്രായം പറയാനും ഹിന്ദു ആവണമെന്നില്ല , ക്രിസ്തുവിനെ അറിയാൻ ക്രിസ്താനിയാവേണ്ടതില്ല , മുഹമ്മദീയ മതത്തെയറിയാൻ മുസ്ലിമാവേണ്ടതില്ല ... കമ്മൂണിസത്തെ വിമർശിക്കാൻ കമ്മ്യൂണിസ്റ്റ് ആവണമെന്നില്ല ...! സൂഫിസത്തെ മനസ്സിലാക്കാനും വിമർശിക്കാനും ആദ്യം സൂഫിസം അനുഭവിക്കണം എന്ന് പറയുന്നത് വിണ്ഡീത്തമാണ് ...?! ഏത് സംഹിതകളായാലും ലോകത്ത് ഇന്നേവരെ എല്ലാവരും അതൊക്കെ അനുഭവിച്ചതിനു ശേഷം മാത്രമാണ് അതിനെയൊക്കെ പുല്കിയതെന്നോ അതെല്ലെങ്കിൽ അതിനെ വിമർശിച്ചതെന്നോ പറയാൻ കഴിയില്ല .. എന്ത് തന്നെയായാലും അതൊക്കെ മനസ്സിലാക്കാനുള്ള സംവിധാനങ്ങൾ ഇന്നും അന്നും നിലവിലുള്ളതിനാൽ അനുഭവിച്ചിട്ട് വിമർശിക്കൂ എന്ന് വാദിക്കുന്നതിൽ ന്യായമില്ല ..! മറ്റൊരു തരത്തിൽ പറഞ്ഞാൽ വിമർശകരിൽ നിന്ന് ഒളിച്ചോടാൻ ഇവരുടെ ശൈഖുനമാർ പഠിപ്പിച്ചു നല്കുന്ന ബുദ്ധിയാണത് ..

    ഇവിടെ സൂഫിസത്തെ അനുഭവിച്ചുയെന്നോ , അതെല്ലെങ്കിൽ സൂഫിസം പുല്കാൻ കൊതിക്കുകയോ ചെയ്യുന്ന ന്യൂജനറേഷൻ പിള്ളേർ കാണിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളൊന്നും സൂഫിസത്തിലേതല്ല ... സൂഫികളിലേക്കെത്താൻ നിങ്ങളിനിയും ഒരുപാട് നടക്കാനുണ്ട് .. സമകാലിക കേരളീയ പൊതു സമൂഹത്തിലെ മുസ്ലിം സംഘടനകൾക്കിടയിലെ വൃത്തിക്കെട്ട അന്തരീക്ഷത്തിൽ മനം മടുത്ത യുവജനതയിലേക്ക് കേരളത്തിലും കേരളത്തിനു പുറത്തും ആസ്ഥാനമുള്ള ചില ത്വരീക്കത്ത് പ്രസ്ഥാനങ്ങൾ സ്വാധീനം ഉറപ്പിക്കാൻ കഠിന ശ്രമങ്ങങ്ങൾ നടത്തുണ്ട് അതിൽപെട്ടുപോയതാണു നമ്മുടെ ചില കൂട്ടുകാർ ....അത്തരം ത്വരീക്കത്തുകാർ ചെയ്യുന്നത് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയെന്ന നാലാംകിട പരിപാടിയാണ് ... അതൊന്നും സൂഫികളുടെ മാർഗ്ഗമല്ല ..!

    സൂഫികൾ പൂർണ്ണമായും ഭൗതികതയോട് വിരക്തിയും , പൂർണ്ണമായും ദൈവിക സാമീപ്യം ലഭിക്കാൻ സമയം ചെലവഴിക്കുകയും ചെയ്യുന്നവരാണ് .. തർക്ക ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ലയവർ . അവരൊന്നും ഫേസ്ബുക്കിലും ട്വിറ്ററിലും , വാട്സ് അപ്പിലും സമയം കളയുന്നവരല്ല ...! വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവരോ , വസ്ത്രം ധരിക്കുന്നവരോ അല്ല.. പണം സമ്പാദിക്കാനായി മാത്രം കുടുംബം വിട്ട് അന്യനാട്ടിൽ പോയി പണിയെടുക്കുന്നവാനോയല്ല സൂഫികൾ .... ഒരുപാട് പണം സമ്പാദിച്ച് ഈ ലോകത്ത് സുഭിക്ഷത ഒരുക്കുകയോ ചെയ്യുന്നവരല്ലയവർ ...

    പാലത്തിങ്ങലെ എന്റെ നിഷ്കളങ്കരായ യുവത്വമേ നിങ്ങൾ പ്രവാചകനെ പഠിക്കൂ ... ദൈവത്തെ വായിക്കൂ .... മറ്റാരോടും കൊമ്പുകോർക്കാതെ നിങ്ങൾക്ക് ഈ ലോകത്തും നാളെ പരലോകത്തും സമാധാനവും സന്തോഷവും ലഭിക്കും ...! അതിന് നിങ്ങൾക്ക് ഒരു ത്വരീക്കത്ത് ശൈക്കിന്റെയും പിന്തുണ വേണമെന്നില്ല ... സാമാന്യ ബുദ്ധി മാത്രം മതി ... ഇസ്ലാം കടുത്തതല്ല ..വളരെ ലളിതം ... അതുകൊണ്ട് തന്നെയാണു എഴുത്തും വായനയും അറിയാത്ത മുഹമ്മദിന്റെ കയ്യിൽ കൊടുത്ത ഇസ്ലാം ഇന്നും സത്യമതമായി ഭൂലോകത്ത് സർവ്വവ്യാപിയായി ജ്വലിച്ചു നിൽക്കുന്നത്

2 അഭിപ്രായങ്ങൾ:

  1. Sajad soofisum paranju nadakunna onnalla, athu anubavikuvaanullathaannu, anubavam paranju kodukuka ennullathu viddithamaannu, njaan ente anubavam matoraallku paranju koduthaal njaan anubavicha santhoshamo dhukhamo ayaallku anubavappedukayilla. Iprakaaram thanneyaannu soofisavum

    മറുപടിഇല്ലാതാക്കൂ
  2. Soofikall ennaal jananghallil ninnum akannu bakshanavum vasthravum joliyum kooliyumillathe thenditjiranju nadakunnavaralla, soofi jananghallil ninnum akannavanalla-Allaahhuvileku aduthavanaannu .dhuniyavine upekshikunnavanalla soofi pakaram dhuniyaavumaayulla hrudhaya bandhathe upekshikunnavanaannu soofi. Islaam lallithavum kadukatiyillaathathum thanneyaannu pakshe Athariyunnavarku maathram. Quraanil oru aayathu avatharichaal arabiyariyunna saahithyathil agraghannyaraayirunna makkayile ssahaabikall aa ayathu kondu allahu enthaannu udheshikunnathu ennariyaan vendi nere poyirunnathu niraksharanaayirunna pravachakante aduthekaayirunnu, enthe sahaabikallku athu lallithamaayi thonniyilla??. Athaannu gurukula vidhyabyasam- guruvil ninnum neritu padikal, athu thanneyaannu soofisavum parayunnathu

    മറുപടിഇല്ലാതാക്കൂ