ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

നായിഡു

Sajad Mohammed
നായിഡു .... ഇത് ആന്ദ്രക്കാരൻ നായിഡു ... ഒരുപാട് വർഷക്കാലമായി പാലത്തിങ്ങലിൽ താമസക്കാരനായ നായിഡുവിന് ഇന്ന് പാലത്തിങ്ങൽ സ്വന്തം നാടാണ് ... ഇപ്പൊ പാലത്തിങ്ങൽ മദ്രസക്ക് സമീപമുള്ള കൊണ്ടാണത്ത് റൈസ്മില്ലിന്റെ നടത്തിപ്പുകാരനാണു നായിഡു . 15 വർഷത്തിലേറെയായി നായിഡു പാലത്തിങ്ങലിൽ എത്തിയിട്ട് . പള്ളിപ്പടിയിലെ പരേതനായ കളത്തിങ്ങൽ മുഹമ്മദാക്കയാണ് നായിഡുവിനെ പാലത്തിങ്ങലിൽ എത്തിക്കുന്നത് .. ആദ്യ കാലത്ത് മുഹമ്മദാക്കന്റെ പള്ളിപ്പടിയിലുള്ള " ഹബീബ് റൈസ് മില്ലിലായിരുന്നു നായിഡുവിന്റെ സേവനം . പിന്നീടത് കൊട്ടന്തല റോഡിലുള്ള സൂപ്പി ഹാജിയുടെ " റഹ്മത്ത് " റൈസ് മില്ലിലായിരുന്നു .. അവസാനം
ഇപ്പൊ നായിഡു " കൊണ്ടാണത്തു " റൈസ് മില്ലു നേരിട്ട് നടത്തിയാണ് പാലത്തിങ്ങലുകാരെ സേവിക്കുന്നത് ...

നായിഡുവിന്റെ ഭാര്യയും മില്ലിൽ സഹായത്തിനു ഉണ്ടാവും ... ഇവരുടെ മക്കൽ ആന്ദ്രയിൽ തന്നെ നായിഡുവിന്റെ അച്ചനമ്മമാർക്കൊപ്പം നിന്ന് പഠിക്കുകയാണ് ... നായിഡുവും ഭാര്യയും കൊട്ടന്തലയിലാണ് താമസം .. ഇടക്ക് ഇരുവരും നാട്ടിൽ പോവാറുണ്ട് . വളരെ നിഷ്കളങ്കനായ ഒരു അദ്ധ്വാനശീലനാണ് നായിഡു . എന്നെ എവിടന്നു കണ്ടാലും കൈപിടിച്ചു കുലുക്കി വിശേഷങ്ങൾ ചോദിക്കും .. മുൻപ് സൂപ്പി ഹാജിയുടെ മില്ലിൽ ആയിരുന്നപ്പോ പലതവണ ഞാൻ "പൊടിക്കാനായി അവിടെ പോയിട്ടുണ്ട് ..ഇപ്പൊ പ്രിയപ്പെട്ട വികെ .കുഞ്ഞമാഷ്‌ ഞങ്ങള്ക്ക് ഒരുക്കി തന്ന മില്ലിലാണ് എന്റെ വീട്ടിലേക്കുള്ള പൊടികളാവുന്നത്..

വർഷങ്ങളോളമായി പാലത്തിങ്ങലിൽ ജോലി ചെയ്തു കുടുംബത്തോടൊപ്പം താമസിച്ചു സന്തോഷത്തോടെ ജീവിക്കുന്ന നായിഡുവിന് പാലത്തിങ്ങൽ സ്വന്തം വീടാണ്

  • Badusha Kottekkadan Sajad Mohammed nigalku thetty...nayidu vine aadyamaayi pallippadiyil konduvanath..... Paraathanaaya THOTTUMUKATH Abdurahmaanka(AAVIYIL)annu.Oro 20 year mumbu.
  • Askar Melath oh iyaaal ipoyum ivide undo
  • Sajad Mohammed Badusha Kottekkadan: yes , താങ്കൾ സൂചിപ്പിച്ചത് ശരിയായിരിക്കാം ... പരേതനായ തൊട്ടുമുകം അബ്ദുറഹ്മാൻ സാഹിബാണ്‌ നായിഡുവിനെ ഇവിടെ എത്തിച്ചത് .. ഞാൻ നായിഡുവിനെ ആദ്യമായി കണ്ടു തുടങ്ങിയത് പള്ളിപ്പടിയിലെ മില്ലിൽ ജോലി ചെയ്യുന്നതായിട്ടാണ് .. അതാണ്‌ ആ രൂപത്തിൽ എഴുതിയത് ... ആ കാര്യം ഓര്മ്മിപ്പിച്ചതിനു നന്ദി ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ