ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

മണപ്പുറം




Shaneeb Moozhikkal
വേനൽ കാലങ്ങളിൽ നമ്മുടെ കടലുണ്ടിപ്പുഴയിൽ വെള്ളം കുറയുന്നതു മൂലം വിസ്താരമുള്ള ഒരു "മണപ്പുറം " രൂപപ്പെടാറുണ്ടായിരുന്നു മുൻ കാലങ്ങളിൽ. അതൊരു സന്തോഷമുള്ള കാലങ്ങളായിരുന്നു പലർക്കും.. വൈകുന്നേരങ്ങളിൽ അവിടം പലതരംകളികൾക്കൊണ്ടു നിറയുമായിരുന്നു .. ഒരുപാടു പേർക്കു പലതരം കളികൾക്കുള്ള വിശാലമായ സൗകര്യം ലഭിക്കുമെന്നതിനാൽ വൈകുന്നേരങ്ങളിൽ പാലത്തിങ്ങലെ ആളുകളെക്കൊണ്ടു നിറയുമായിരുന്നു മണപ്പുറം.. 4 മണിക്കു ശേഷം ആരംഭിക്കുന്ന കളികൾ " മഗ്‌ രിബു " ബാങ്ക്‌ കൊടുക്കുന്നതുവരെ തുടരും.. ആവേശം മൂത്താൽ ചിലപ്പൊൾ ഇരുട്ടുന്നതു വരെ നീണ്ടുനിൽക്കുമായിരുന്നു.. 


ചെറിയ ചെറിയ കുഴികളിൽ കെട്ടിനിൽക്കുന്ന

വെള്ളത്തിൽ പെട്ടുപൊയ മീനുകളെ പിടിക്കുകയും , പരന്നു കിടക്കുന്ന മണലിൽ തോന്നിയപോലെ "കുത്തിമറിയുകയും" ചെയ്യുകയായിരിക്കും ചെറിയ കുട്ടികളുടെ പരിപാടികൾ.. കൂടെയുള്ള ഒരുത്തനെ മണലിൽ പൂഴ്ത്തി തലമാത്രം പുറത്തേക്കു ബാക്കിയാക്കി "ഖബറടക്കുന്ന " ഒരു കളിയും അന്നുണ്ടായിരിന്നു കുട്ടികൾക്ക്‌... ( അന്നു മണൽ മാഫിയ ഇല്ലാത്തതിനാൽ മണലൊരു ' മോസ്റ്റ്‌ വാന്റഡു മറ്റീരിയൽ ' ആയിരുന്നില്ല..?!)

വൈകുന്നേര " ബഡായി പൊട്ടിക്കാനായി സ്ത്രീകൾക്കു പ്രത്യേക ഏരിയ ഉണ്ടായിരുന്നു.. രാത്രിയായാൽ അൽപമൊന്നു മിനുങ്ങുന്നവർക്കും , ചീട്ടുനിരത്തുന്നവർക്കും നല്ലൊരു ഇടമായിരുന്നു നമ്മുടെ ആ പഴയ മണപ്പുറം....!

പാലത്തിങ്ങൽ അങ്ങാടിയിൽ നിന്നും " ഷോപ്പിംഗ്‌" കഴിഞ്ഞു തൂക്കിപ്പിടിച്ച കവറുമായി പുഴ കടന്നു നാട്ടിലേക്കു പോകുന്ന ചുഴലിക്കാർ ഏതോ ദൂരദേശക്കാരാണെന്നായിരുന്നുഅന്നൊക്കെ എന്റെ ധാരണ.....! പുഴയിൽ വെള്ളം കുറയുന്നതുമൂലം നടന്നു ചെന്നു അടുപ്പക്കാരായ അക്കരെയുള്ള ചില " വേനൽക്കാല അയൽക്കാരും " താൽക്കാലികമായി ഞങ്ങൾക്കുണ്ടായിരുന്നു.....

ഇന്ന് പക്ഷെ, കൃഷി ആവശ്യത്തിനും മറ്റുമായി വെള്ളം കെട്ടി നിർത്തുന്ന സംവിധാനങ്ങൾ ഉള്ളതുകൊണ്ടാവാം ആ പഴയ മണപ്പുറം അപ്രത്യക്ഷമായിട്ടു കുറെ കാലമായി....

ആ പഴയ മണപ്പുറത്തു വിലസിയ പലരും ഈ ഗ്രൂപിൽ ഉണ്ടെന്നു കരുതുന്നു .....അന്നവിടെന്നു പെറുക്കിക്കൂട്ടിയ വെള്ളാരം കല്ലുകളെപ്പോലെ ഒർമ്മകളെ പെറുക്കിപ്പറയൂ ഈ പുതിയ "ഫേസ്‌ ബുക്ക്‌ " തലമുറക്കുവേണ്ടി............

Unlike ·  · Get Notifications · Share · 8 January 2013 near Jumairah, United Arab Emirates
  • this.
  • Fazal Rahman എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒരിക്കല്‍ ആ മണപ്പുറത്ത് വച്ചുള്ള ഈദ്ഗാഹില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട് ..
  • Mujeebrahmanpalathingal Palathingal ഈദ് ഗാഹു മാത്രമല്ല , ഐ .എസ് .എം മലപ്പുറം വെസ്റ്റ്‌ ജില്ല സമ്മേളനവും അവിടെ വെച്ച് നടന്നിട്ടുണ്ട് , നമ്മുടെ എം .അബ്ദുല്‍ ഗഫൂര്‍ സാഹിബ്‌ ആണ് അതിനു ചുക്കാന്‍ പിടിച്ചിരുന്നത് 
    ..
  • Farooq Moozhikkal നദ് വത്ത് നഗര്‍ എന്നായിരുന്നില്ലേ അതിന്‍റെ പേര് (സമ്മേളന നഗരിയുടെ )
  • Musthafa Muhammed ഓര്‍മ്മ ശരി ആണ്‌
  • Haroon Rasheed V P true...people used to cross the river by walking & children learn swimming here....now no such things....our children have no facility to learn swimming....what could be done in future.?
link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ