ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 29, ബുധനാഴ്‌ച

എന്റെ ദേശത്തിന്റെ കഥ .....

Mahsoom Pk
പുഴകളും പാലങ്ങളും നിറഞ്ഞ എന്റെ നാട് തുടങ്ങുന്നത് കിഴക്ക്‌ പാലത്തിനോട് ചേര്‍ന്ന് നില്‍കുന്ന സ്രാമ്പി മുതല്‍ പടിഞ്ഞാറ് പുത്തരിപാടത്തിനു ആരംഭം കുറിക്കുന്ന സ്ഥലത്തുള്ള മറ്റൊരു സ്രാമ്പി വരെയാണ് .കിഴക്കേ സ്രാംബിയില്‍ നിന്ന് മര്‍ഹൂം ഉമ്മര്‍ മൌലവി (ഉമ്മരാക്ക)യുടെ സുബഹി ബാങ്ക് കേള്‍ക്കുന്നതോട് കൂടി എന്റെ നാട് ഉണരാന്‍ തുടങ്ങും.വിശ്വാസികള്‍ നിസ്കാരത്തിനു പള്ളിയില്‍ എത്തുന്നതുവരെ മൌലവിയുടെ മൈക്കിലൂടെയുള്ള ഖുറാന്‍ പാരായണം.സുബഹിക്ക് ശേഷം നാട്ടുകാര്‍ അവരുടെ ഇഷ്ട്ട ചായ കടയിലേക്ക് സുലൈമാനി അടിക്കാന്‍ പോകും.കുട്ടുകാക്കന്റെ കട,ബീരന്കന്റെ കട,ജനത, deluxe എന്നിവയായിരുന്നു
പ്രധാന ഹോട്ടലുകള്‍.deluxe,janatha എന്നിവയ്ക്ക മാത്രമായിരുന്നു STAR പദവി ഉണ്ടായിരുന്നത് .സുലൈമാനിക്കൊപ്പം മുളയുടെ കുറ്റിയില്‍ ചുറ്റ ചൂടുള്ള പുട്ടും ഉണ്ടാകും.പുട്ടിന്റെ ചൂടാരുന്നതിന്റെ മുമ്പേ ചൂടുള്ള വാര്‍ത്തയുമായി പത്ര വിതരക്കാരന്‍ എത്തും. പ്രത്യേക കളറിലുള്ള ജില്ല പേജിലെ പെരുമ്പാമ്പിനെ പിടികൂടിയ ഫോട് അത്ഭുതത്തോടെ നോക്കിയുള്ള കാരണവന്മാരുടെ വായന കഴിയുമ്പോഴേക്ക് സമയം 6 മണിയോട് അടുത്തിരിക്കും.

അങ്ങാടിയിലെ മരുത്‌ മരത്തില്‍ കൂട്കൂട്ടിയിരിക്കുന്ന കാക്കകള്‍ തീറ്റ തേടി പോവാനുള്ള ഒരുക്കം.നാട്ടിലുള്ള തമിഴ്‌ തൊഴിലാക്ളികള്‍ പ്രഭാത കര്‍മങ്ങള്‍ക്ക് കൈടാല മനമ്മലെക്കുള്ള നെട്ടോട്ടം.കടലുണ്ടിയിലെക്കുള്ള ജസ്ന ബസ്സിലും പലക്കാട്ടെക്കുള്ള KKT ബസ്സിലും എത്തിയ ദൂരെയുള്ള മണല്‍ തൊഴിലാളികള്‍ നാട്ടിലുള്ള തൊഴിലാളികള്‍ക്കൊപ്പം മണല്‍ വാരാന്‍ തോണിയില്‍ കിഴക്കൊട്ടൊരു യാത്ര.കിഴക്ക് നിന്ന് തോണി നിറയെ തേങ്ങയും അതുപോലെ ചങ്ങാട രൂപത്തില്‍ പുഴയിലൂടെ തെങ്ങ കൊട് പോകുന്ന കാഴ്ചയും അന്ന് കാണാമായിരുന്നു.നേരം വെളുക്കുന്നതോട് കൂടി കൊട്ടന്തല,ചുഴലി,മക്കടമ്പ് ഭാഗത്തെ ക്ഷീര കര്‍ഷകര്‍ പാലുമായി ഹോട്ടലുകളിലേക്ക് .ഭൂരിഭാഘം കര്‍ഷകരും നാടിലെ STAR ഹോട്ടലുകളിലായിരുന്നു പാല്‍ കൊടുത്തിരുന്നത് .കുളിച്ചു കുറിതൊട്ട തമിഴര്‍ പണിക്ക് വിളിക്കാന്‍ വരുന്ന ആളുകളെ കാത്തു നില്‍ക്കുന്നതായിരുന്നു മറ്റൊരു കാഴ്ച.

പാറക്കടവ് ഒട്ടു കമ്പനിയില്‍ നിന്ന് 7 മണി വിസില്‍ മുഴങ്ങിയാല്‍ കിഴക്ക് നിന്നുള്ള സൂര്യകിരണങ്ങളെ കീറി മുറിച്ചു അതാ ......ആലികുട്ടി കാക്കയുടെ രശ്മി ബസ്സ്‌.ബസ്സിനു പിന്നില്‍ മീന്‍ കുട്ട കെട്ടി തൂക്കി നാട്ടിലെ മീന്കച്ചവടക്കാര്‍ പരപ്പനഗടിയിലെക്ക് .അങ്ങാടിയില്‍ അടുത്ത ഊഴം ഉരുമാളില്‍ ഖുറാനും കിതാബുകളും കെട്ടി മദ്രസയിലെക്ക് വരുന്ന വിധ്യാര്തികളുടെതായിരുന്നു.തൊപ്പി ധരിച്ചുകൊണ്ട് റോഡരികിലുള്ള തവരയോടും കുരുംതോട്ടിയോടും എന്റെ പാര്‍ട്ടി അപ്പ(കമ്മുനിസ്റ്റ്‌ അപ്പ)യോടും സല്ലപിച്ചുള്ള ആ വരവ് നല്ലൊരു കാഴ്ചയായിരുന്നു.7.30 മുതല്‍ മദ്രസ സജീവമാകും.പലപ്പോഴും റോഡിലൂടെ പോകുമ്പോള്‍ സദര്‍ ഉസ്താദിന്റെ തമാശകള്‍ പുറത്തേക്ക കേള്‍ക്കാമായിരുന്നു.


അങ്ങാടിയുടെ പല ഭാഗങ്ങളിലായി നിര്‍മാണ തൊഴിലാളികളുടെ സംഗമമാണ് അടുത്തതു.വെട്ടികുത്തി ഹംസക്കയുടെയും അസ്സമുകാക്കയുടെയും സോണ്ട്രി മയമാക്കയുടെയും നെത്രതത്തില്‍ PWD WORK നു പോവാന്‍ കുഞ്ഞികോയക്കയുടെ പീടികക്ക് മുമ്പില്‍ വലിയൊരു സംഘം തന്നെ ഉണ്ടാവും.അധിക ദിവസവും പ്രിയ സുഹൃത്ത്‌ സുള്‍ഫീകറിന്റെ നാമധേയത്തിലുള്ള ലോറിയിലാണ് അവരുടെ യാത്ര.അതോട്കൂടി അങ്ങാടി കാലിയായി.

8 മണിയോട് കൂടിയാണ് നാട്ടിലെ വ്യവസായശാല ആയ കുണ്ടാനത്തു സ്വമില്‍ പ്രവത്തന സജ്ജമാവും.ആദ്യ പണി അന്ന് ഈരാനുള്ള മരങ്ങള്‍ റോഡില്‍ നിന്ന് മില്ലിലെക്ക് എത്തിക്കലാണ് .പത്തള്ളിയിലെ കാദര്‍ ബാപ്പുവിന്റെ നെത്രതത്തിലായിരിക്കും അത് .

എട്ടരയോടെ കൊട്ടന്തല റോഡില്‍ നീന്നും കണക്ക്‌ ബുക്കും പിടിച്ചു തോളില്‍ ഒരു തോര്‍ത്തു മുണ്ടും ഇട്ടു KVP കാക്ക റേഷന്‍ കട തുറക്കാന്‍ എത്തും.അതോട്കൂടി തുര്‍ക്കി ബസാര്‍ സജീവമാകും.അവിടെയായിരുന്നു ചുമട്ടു തൊഴിലാളികളുടെ സംഗമ കേന്ദ്രം.ചീനിമരത്തിനു ചുവട്ടില്‍ കുറച്ചു കൈവണ്ടിയും തങ്ങളുടെ സൈക്കള്‍ ഷോപ്പും,ബീരന്കന്റെ ചായ കടയും,കലന്തരിന്റെ ബാര്‍ബര്‍ ഷോപ്പും,MDP യുടെ തുന്നല്‍ കട,കബീറിന്റെ ചെരിപ്പ്‌ കട,അയമുട്ടി കാക്കാന്റെ കട ഒക്കെ അടങ്ങിയ പലതിങ്ങലിന്റെ പടിഞ്ഞാറന്‍ അങ്ങാടി ആയിരുന്നു തുര്‍ക്കി ബസാര്‍.ഉപ്പ് പെട്ടി അടയാളം വെച്ചതായിരുന്നു നാട്ടിലെ മസാല കടകള്‍.ലൂണ സ്കൂട്ടറില്‍ ഒരു ചാക്ക് ഉള്ളിയുമായി അയമുട്ടിയാക്ക എത്തുന്നതോടെ തുര്‍ക്കി ബസാറിലെ ഹോല്സയില്‍ കചോടത്തിനു തുടക്കമാവും.

രാവിലെ രശ്മി ബസ്സില്‍ പോയ മീന്കച്ചവടക്കാര്‍ എത്തുന്നതോടെ കിഴക്കന്‍ അങ്ങാടിയും സജീവമാകും.മീനിലെക്കുള്ള പച്ചക്കറികളുമായി നാടിലെ നിഷ്കളങ്ക വ്യാപാരി ഹസ്സന്‍ക യും രേടിആവും.

അങ്ങാടി സജീവമായ സമയത്ത് നാട്ടിലെ ആദംഭാര യാത്രക്കാരെ പ്രതീക്ഷിച്ചു തയ്യചിയിലെ 2709 കാറും,ചുഴലി കുഞ്ഞാലന്‍ ഹാജിയുടെ 2669 ജീപും സ്റ്റാന്‍ഡില്‍ എത്തും.നാട്ടു കാരണവന്മാരുടെ പ്രധാന Beautician കുന്തുമായമാക്ക ആയിരുന്നു.

അങ്ങാടിയുടെ ഹൃദയഭാഗത്ത്‌ ജാഫര്‍ക്കയുടെ വരികള്‍ പോലെ "പടര്‍ന്നു പന്തലിച്ചൊരുവന്മാരമായി തലയുയര്‍ത്തി നില്‍കുന്ന"ഒരു സ്ഥാപന മുണ്ടായിരുന്നു.ആതാണ് നമ്മുടെ ആത്മ വിദ്യാലയം.പരപ്പനങ്ങടിക്കാരന്‍ വൈദ്യരുടെ കടയായിരുന്നു നാട്ടിലെ ഏക കഷായ പീടിക.സ്ചൂളിനോട് ചേര്‍ന്ന് ഒരു കൊല്ലപീടികയുണ്ടായിരുന്നു.ഉമ്മെരുട്ടിയാക്ക ആയിരുന്ന മസാല കടകളിലെക്കുള്ള സദനങ്ങള്‍ കൊണ്ട് വന്നിരുന്നത്.പരപ്പനഗടിയില്‍ നിന്ന് കൈവണ്ടിയിലായിരുന്നു സാധനങ്ങള്‍ എത്തിയിരുന്നത്.

തട്ടാന്‍ ദാസമണിയുടെ വെള്ളി അരഞ്ഞാണ നിര്‍മാണം അങ്ങാടിയിലെ ഒരു കൌതുക കാഴ്ചയായിരുന്നു.അങ്ങാടിയിലെ പ്രധാന പെട്ട മൂന്നു കഥ പാത്രങ്ങള്‍ ആയിരുന്നു.ലോക ഉസ്താദ്‌,ഇമ്പിച്ചി അഹമ്മദ്‌ ,സൂര്യനെ ആര്രധിക്കുന്ന മറ്റൊരാള്‍ .വൈകുന്നേരങ്ങളില്‍ ഒരുപാട തെരുവ്‌ കച്ചവടക്കാര്‍ നമ്മുടെഅങ്ങാടിയില്‍ വരാറുണ്ടായിരുന്നു .അതില്‍ പ്രധാനം മാന്ഫി തൈലം.ചില ദിവസങ്ങളില്‍ കുരികല്യനങ്ങള്‍ ഉണ്ടായിരുന്നു.വൈകുന്നേരത്തെ പ്രാദേശിക വാര്‍ത്ത‍ പൊതു ജനങ്ങളുടെ അഭിപ്രായം മാനിച്ചു ചില കടകളില്‍ ഉച്ചത്തില്‍ വെക്കാരുണ്ടായിരുന്നു .....
  • Shebu Here നല്ല ഓർമ്മകൾ ..ഓര്‍മകളെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ട് പോയ മഹ്സൂമിന് 1000 ലൈക് .കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായ ഓര്‍മ്മകള്‍ വീണ്ടും ഇതള്‍ വിടര്‍ത്തിയ വായനാ അനുഭവം ..
  • Farhan Abdulrauf Farhan വളരെ നല്ല ഒരു കഥ വയിച്ച സുഖം.ഇനിയും വരട്ടെ ഇതുപോല്ലത്തെ നമ്മുടെ നാടിന്റ ചരിത്രങ്ങള്‍...
  • Noushu Pvp oralk oru vettam matrame likan kaziu enn sangadam matram ......
    Pakshe manasukondu 1000000000000000 likunnu...rely amezin vallata oru feling ...vakugalk daridryam anubavapedunna apurvam samayangal ..
    ...
  • Rahim Pathinaram Kandathil Mahsoom really really nostalgic
  • Mahsoom Pk Noushu Pvp എന്നിട്ടും നീ ഒന്ന് ലികിയില്ലല്ലോ.....ഞാന്‍ ന്റെ ഇമ്മചിനോട് പറഞ്ജോടുക്കും.....
  • Salam Palam Palam മഹ്സൂംനിങ്ങള്‍ഒരുസഭവംതന്നെ....
  • Rahim Pathinaram Kandathil ഇത് വായിച്ചപ്പോൾ ഓർമ്മകൾ ഒരുപാട് പിറകൊട്ട് കൊണ്ട് പോകുന്നു. മറന്നു പോയ പല മുഘങ്ങളും അറിഞ്ഞുപോയ പല സന്തർഭങ്ങളും ഒര്മിക്കാനായി. ആലികുട്ടി കാക്കയുടെ രശ്മി ബസ്‌ ഉമ്മറാക്കയുടെ വീടിന്നു മുന്നിൽ മറിഞ്ഞതോര്മ വരുന്നു.മാനസിക രോഘിയായ മുഹമ്മദ്‌ എന്നയാളെ വെട്ടിചദായിരുന്നു അപകട കാരണം.
  • Salam Palam Palam വളരെ ശരി.....പലതും ഓര്‍മവരും
  • Riyas Shaan Babu വായിച്ചതിൽ കുറേ കാര്യങ്ങൾ മനസിൽ തെളിഞ്ഞു വരുന്നു . ഒരു 100000 0000000000 liked
  • Anwar Mohammed അഭിനന്ദിക്കാന്‍ വാക്കുകള്‍ തികയാതെ വരും !! നമ്മുടെ നാടിന്‍റെ പഴയകാല ചിത്രങ്ങള്‍ നല്‍കിയതിനു ഒരായിരം നന്ദി മഹ്സൂംക ....
  • Jafar Shibu Babu **കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ എനിക്കു കണ്ണു കളെന്തിനു വേറെ, കാണാനുളളത് കരളിൽ പകരാൻ ഞാനുണ്ടല്ലൊ ചാരെ കണ്ണായ് ഞാനുണ്ടല്ലോ ചാരേ*** ഈ പാട്ടിൻ വരികൾ എവിടെ കേട്ടാലും ഇപ്പോൾ കേട്ടാലും ഓർമ്മയിൽ തെളിയുന്ന ഒരു രംഗം പാലത്തിങ്ങലിനെ കുറിച്ച് മഹ്സൂം അനുസ്മരിച്ചെഴുതിയപ്പോൾ നിങ്ങൾക്കൊപ്പം പങ്കുവെക്കാൻ ആഗ്രഹിച്ചു പോവുകയാണു ഞാൻ.. പഴയകാല ബുധനാഴ്ചയുടെ സായന്തനങ്ങൾ പാലത്തിങ്ങൽ അങ്ങാടി സംഗീത സാന്ദ്രമായിരുന്നു,മായീൻ കാക്കയുടെ മുടിവെട്ടു കടയുടേയും ഇ വി അബൂബക്കരാക്കാന്റെ പൂള മൂലയുടേയും ഒരു വശത്തായ് ഒരു ഹാർമോണിയവും താങ്ങിപിടിച്ച് എത്താറുളള ഗായക ദമ്പതികളിൽ ഭർത്താവ് അന്ധനായിരുന്നു, ഉളളണത്തായിരുന്നു ആ പാവങ്ങളുടെ താമസം ,മുകളിൽ സൂചിപ്പിച്ച ആ ഗാനമായിരുന്നു അവർ എന്നും ആ
    ദ്യം ആലപിച്ചിരുന്നത്,കണ്ണായ് ഞാനുണ്ടല്ലൊ കൂടെ എന്ന വരികൾ ആ സ്ത്രീ ആലപിക്കുമ്പോൾ അവരുടെ കൺകോണിൽ പൊടിയാറുളള മിഴിനീരിൻ തിളക്കം അന്നെന്റെ നെഞ്ചിലെ ,നെരിപ്പോടായിരുന്നു..ആ വ്രദ്ധ ദമ്പതികൾ ഇന്നു ജീവിച്ചിരിപ്പുണ്ടൊ അറിയില്ല,അവരുടെ മഖങ്ങൾ ഓർക്കാനും പ്രാർത്ഥനയിൽ അവരേ കൂടി ഉൾപ്പെടുത്താൻ ഓർമ്മപ്പെടുത്തിയ മഹ്സൂം നന്ദി,ഒരായിരം..മൂന്നു പതിറ്റ
  • Samadkk Pass mhasoom ഇത് വായിച്ചേപ്പാള്‍ ഞാന്‍ ഒരു 10 വയസ്സുകരനായി മനസില്‍ ആ കാലഘട്ടം മിനനിമറഞ്ഞു 100000 like
  • Mahsoom Pk Jafar Shibu Babu ഒരു സത്യം അങ്ങട്ടു പറയാലോ....ഓരോ ദേശത്തിനും ഓരോ കഥ പറയാനുണ്ടാകും എന്നാ താങ്കളുടെ ആ പോസ്ടിങ്ങാണ് എന്നെ ഈ എഴുത്തിന് പ്രേരിപ്പിച്ചത് .നിങ്ങള്‍ പറഞ്ഞ ആ അന്ധന്മാരും ഇല്ലിക്കാക് അബൂബക്കര്‍ കാക്കയും ഇനിയും ഒരുപാട കാര്യങ്ങള്‍,പ്രഭാതം മുതല്‍ രാത്രി വരെ ഉള്ള ഒരോ സമയത്തെ നമ്മുടെ അങ്ങാടിയുടെ മാറ്റവും എഴുതി വെച്ചിരുന്നു.വായിക്കുന്നവര്‍ക്കൊരു മടുപ്പു വേണ്ട എന്ന് കരുതി ,കുറെ type ചെയ്തപ്പോള്‍ ഒരു മടിയും so പെട്ടന്ന് അവസാനിപ്പിച്ചു .അതുകൊണ്ടാണ് അവസാന ഭാഗത്ത് ഒരു ശുഷ്കാന്തി കമ്മി
  • Rahim Pathinaram Kandathil സുഹൃത്തുക്കളെ നമുക്കൊന്നിക്കാം....

    അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പാലത്തിങ്ങൽ എ എം എൽ പി സ്കൂളിൽ.
  • Siddikh K Peediyakkal Wow!!!.. Thank you for your effort for the nostalgic write-up. U did a good job for all of us to brush-up our memories. Once again, thank u very much for all for your dedication to our Palathingal Group.
  • Yasar Keeran Kaittala manayude sugandamulla kattu orma varunnu...
  • Mohamed Aslam Mr Mahsoom i like this. .. great job very good memories and continue the writing..i think you can add the panjhayath kiner and pittana maram also chirandi ice undhu vandi and totooli bappu & team fish market veritable shop hassan kaka and kunjhaapu hajiyude kada...and podiyeni ila vaya ila kuva ila yenni ilaghelill podinjhutarunna pootterchi I mean meat market and x extra extra. .....
  • Iqbal Chuzhali മഹ്സൂം നന്നായിട്ടുണ്ട് എഴുത്ത്...നാടിന്റെ പൂര്‍വ്വചിത്രം ഇവിടെ താങ്കള്‍ വരച്ചു...പഴയ തലമുറക്ക് സ്വന്തമായിരുന്നതും,പുതുമുറക്കാര്‍ക്ക് അന്യമായതുമായ ചില കാഴ്ചകള്‍...പലതും ഓര്‍മിപ്പിച്ചു,ആ വാഹനങളുടെ നമ്പര്‍ വരെ....
  • Samadkk Pass ഇനീയും ഒരുപാട് ഒര്‍മമകളുണ്ട് .
    താപലുമായി േപകുനന രശ്മി ബസസ്.
    െെകവണ്ടി വലിച്ച് പരപ്പനങ്ങടിയില്‍ നിനന് പലചരക്ക് എതതിക്കുനന കുഞ്ഞിരായിനും. ഉമമര്‍കുട്ടിയും.
    കടപ്പുറതതുനിനനു മീന്‍ കുട്ട ചുമനന് എതതുനന മാനുക്കയും. ഇങ്ങിെന പറഞ്ഞാല്‍ തിരാതത കഥകളുണ്ട് നമമുെട നാടിന്.
  • Yoosuf Palathingal Bavakantey ice cream vandiyum, inn' verey aa rujiyolam varatha beeran kakayudey kadayiley irachiyum poolayum, uppa subahikk' palliyil pokan vilikumbol idakk' cheriya anujaney koodey vilichunarthum avan koodeyundayal (mahsoom vittupoya mattoru star)abdurahmankayudey hotelil ninn' fresh puttum chayayum urap' (oru kaviyudey varikal samadaniyudey vakukaliloodey kadameduthal yenikullathallam njan nalkam yentey
  • Yoosuf Palathingal Kuttikalam thirichu tharumo)
  • Rabeeb Madambat mahsoom i liked u
  • Kamran Sreemon vakkeel haji enna adv.moideen kutty haji, marakkaaru musliaarum ap koya hajiyum. paayasam baavaakkayum moidutty master um poola kachodam nadathiyirunna ellikkal veluthedathe abokkaraakkayum .. paambu pidiyil vidakthanaayirunna vallyaapu kaakkayum. ulak...See More
  • Shaneeb Moozhikkal അവതരണം അസ്സലായി ..! ഒരുപാട് ഓർമകൾ ഓടിവന്നു ...!!
  • Muneer Ryd ഈ കഥക് ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തി മുന്നൂറ്റി അറുപത് ലൈക്
  • Kamran Sreemon അയ്മ്പത്തി ഒമ്പത് ആക്വാ മുനീറേ?
  • Mahsoom Pk Muneer Ryd കൈട്യാല മനയുടെ സുഘന്ധം ഒരമ വന്നത് കൊണ്ടാണോ ഇത്ര കൂടുതല്‍ Like?
  • Mahsoom Pk Kamran Sreemon കുഞ്ഞാപ്പു ക്ക പറയാറുണ്ട്‌ ഒരു ലച്ചത്തി ഇരുപത്തി നാലായിരം,ഇത് അതും കടത്തി വെട്ടി
  • Mohammed Shahid Kvp mahsoomka..nalla ezhuthu...balya kalam orthupoyi..vaikeetu thalarnnu schoolil ninnu varumbol sadanangal vedikanayi chilapolellam Hasan kakayude pachakarikadayil kayarumayirunnu(avide pattundayirunnu)..appol adheham freeyayi cheru pazham tharumayirunnu./chilappolallam meen vedichu thirichu nadakumbol adheham nirbandichu vilichu pazham tharumayirunnu..nishkalankanaya pavam manushyan..
  • Musthu Pgl abinathanagal ee valiya manasinu...10000 like
  • Saleem-palathingal Pgdi Kamran Sreemon- ചിരി" മുസ്തഫക്കായിരിക്കും..(/)
  • Riyas Shaan Babu ഓർമകളുടെ മുറ്റത്ത് ഒരായിരം പൂക്കളങ്ങൾ തീർത്ത മഹ്സൂം .... വീണ്ടും വീണ്ടും വായിക്കാൻ മനസ്സ് കൊതിക്കുന്ന തിരിച്ചു കിട്ടാത്ത നഷ്ടപ്പെട്ടു പോയ കാലം . ചില കാഴ്ചകളൊന്നും കണ്ടിട്ടില്ലെങ്കിലും ഇപ്പോൾ കാണുന്ന പോലെ ..
  • Saleem-palathingal Pgdi ഈ...മഹ്സ്സൂം വെറും സൂമല്ല.?
    നമ്മുടെ ഗ്രൂപ്പിലെ zoom box"" തന്നെയാണ്‌
    പലത്തിങ്ങൽ ദേശം പിന്നിട്ട ഓരോ...ചെറിയ ചുവടുകളും വലിയ പോസ്റ്റിലൂടെ നമുക്ക്‌ കാണിച്ചു തരുന്നു. തുടരട്ടെ••• എഴുത്തിന്റെ പ്രയാണം. ( നിനക്ക്‌ ഒരു 1000-ലൈക്കിന്റെ icons")
  • Kamran Sreemon mahsoom ettavum kooduthal aaraano like tharunnath athinekkal oru lachathi yespathinaayiram like kooduthal ente vaga..
  • Basheer Palathingal മഹ്സൂം പഴയ കാല ഓർമ്മകൾ। വളരെയേറെ ।നന്നായി। വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍ .
  • Abubaker Manammal മഹ്സും വളരെനല്ലകാരിയം ചെര്‍പ്പകലതിലെക് കുട്ടികൊണ്ടുപോയ മഹ്സും അഭിനന്തനം ഒരു തിരുത്ത് ആവ്സിയം ആണു കാരണം മുനകാലഗളില്‍ [ഉമ്മെരുട്ടിയാക്ക ആയിരുന്ന മസാല കടകളിലെക്കുള്ള സദനങ്ങള്‍ കൊണ്ട് വന്നിരുന്നത്.പരപ്പനഗടിയില്‍ നിന്ന് കൈവണ്ടിയിലായിരുന്നു സാധനങ്ങള്‍ എത്തിയിരുന്നത്.] അത് മനമ്മല്‍ ഇസ്മൈലും അവരുടെ ഉപ്പ മനമ്മല്‍മുഹമ്മദും ചേര്‍ന്നായിരുന്നു അതിനു സേസംമാണ്ഉമ്മെരുട്ടിയാക്കവന്നത് അഭിനന്തനകള്‍
  • Abubaker Manammal സലിം അത് ഒരു വിഷയംആക്കരുത്
  • Saleem-palathingal Pgdi No..no...no...no...no...
    Never it's.....
  • Shihab Manammal "അങ്ങാടി സജീവമായ സമയത്ത് നാട്ടിലെ ആദംഭാര യാത്രക്കാരെ പ്രതീക്ഷിച്ചു തയ്യചിയിലെ 2709 കാറും,ചുഴലി കുഞ്ഞാലന്‍ ഹാജിയുടെ 2669 ജീപും സ്റ്റാന്‍ഡില്‍ എത്തും.".............മിസ്റ്റര്‍ മഹ്സൂം..ഈ നമ്പര്‍ പോലും ഓര്‍ത്തു വെച്ചത്..ഓര്മക്കടലില്‍ മനസ്സാകുന്ന കപ്പലിന്റെ "നങ്കൂരത്ത്തിന്റെ" ബലം മനസ്സിലാക്കിത്തരുന്നു..
  • Abdul Jabbar Pvp പലത്തിങ്ങ്‌ഃൽ ഇപ്പൊഴും പ്രവർത്തിചു കൊണ്ടിരിക്കുന്ന സൈക്കിൾ ഷാപ്പു കാരൻ മജീദാക്കയെ ഇതിൽ കണ്ടില്ല. ഒരുപടു ഒർമ്മകൾ മനസ്സിലെക്കു പൊടിതട്ടി കൊണ്ടു വന്ന മഹസൂം വളരെ നന്നായിട്ടുണ്ട്‌......
  • Sadique Babu Valare nannayirunu Mahsoom Pk aaa pazaya sooryaradakaneyum mattum ormayil vanu. Iniyum enthekkeyo vittupoyo ennuru thonal.saramilla valere usharaayirunu...tanx
  • Abdul Nisar Chettiamthodi Engine ee ormachepu thurannu ennu chodikunnilla kaaranam mahsoominte samakaalikark ellavarkum ariyunna kaariangal thanne ithilollu.. pakshe Mahsoom Pk ee uddiamathinu samayavum uorjavum chilavazhich oru grhaaduratwothinte imminy vallia puzha ozhukiyathinu
    1 million abhinandanangal arhikunnund 
    iniyum pratheekshikunnu...
    Bhavukangal......
  • Hameed Falcon Mahsoom kalakki
  • Saleem-palathingal Pgdi നമ്മുടെ നാടിന്റെ പഴയകാല ഓർമ്മകൾ വരച്ചു കാട്ടുന്ന ഈ നല്ലൊരു പോസ്റ്റിലേക്കു വെറുതെ ഒരോ വിവാദവുമായി" കടന്നു വരരുത്‌ മിസ്റ്റർ: ഹമീദ്‌.
  • Hameed Falcon Salim enthu parayunnu; nallathu , ethu salim paranjalum kelkanam
  • Hameed Falcon നല്ലത് ഏതുസലീഠപറഞ്ഞാലുഠ കേൾക്കണഠ
  • Musthu Pgl ഹാ ഹാ സലിം മും ഹമീദും .....!!
  • Baletten Kizakkepurakkal Priya kootukara kuttikkalam ormipichatinu thanks . pinnorukaryam marannipoyi palatingale oruvidam ellarepattiyum ningal valare manoharamayi ezuthi iniyumund kungappuhajiyude kadayum. Adudrahiman kakante unduvandiyile cherantiice . Itokke marakkan patto entayalum itupolulla postukal iniyum prateesksikkunnu
  • Peechi Pvp Ennalagal oorkunnavarkh oru oormapaduttal.
  • Aneez Mohammed Vaikunnerangalil pullin kettumayi pokarulla pathinarungalulla sharttifatha neenda kayyum kalumulla thalayil thoppikkuda choodiya oralundayirunnu. Ayale marannupoyo
  • Sabir Muhammed ഡി.എം.ഒ ...മറന്നോ.....
  • Aneez Mohammed Yes his name is diyamu
  • Saleem-palathingal Pgdi ഒരു ദേശത്തിന്റെ കഥ പറഞ്ഞ ഈ പോസ്റ്റിലെ "ഉമ്മർക്കുട്ടി'കാക്ക എന്ന കഥാപാത്രവും...ഇന്നു മുതൽ ഓരോർമ്മയായ്‌ അവസേഷിക്കുന്നു..! അങ്ങനെ പലരും..!
    നാഥൻ അവരെയും-നമ്മെയും' നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ..ആമീൻ 》》》
  • Abdul Nisar Chettiamthodi Shariyanu saleem addehavum ente ayalvasi ismayil kakayumanu nammude kuttikalathe tharangal kaaranam 2 perkum kai vandi undayirunnu neelayum chukapum paintadicha undhuvandi.. Aanimillinte munnil idavazhiyilek iraki vacha vandi schoolil pokumpol njhanga...See More
  • Shareef Thenath ന്യൂ ജെൻസ് കാണാത്ത പാലത്തിങ്ങൽ 
  • Sayed Shuhaib Jifri Mahsoomka......great
  • Aneez Mohammed Nammude deshatthinte grameenasoutharyathinte marakkanavatha oru drishyamayirummu diyamu

1 അഭിപ്രായം: