ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ലവന്മാരും ധാരാവിയും.

ശരീഫ് തേനത്ത്
ഡിസംബറിൽ ഒഫീസിന്റെ പൂട്ട് തുറക്കാത്ത
ഒരു തണുത്ത സണ്‍‌ഡേ സുപ്രഭാതത്തിൽ ഉച്ചക്ക് ഒരു മണിക്ക് എണീറ്റ് പല്ല് തേക്കാതെ സുലൈമാനി കുടിച്ചപ്പോൾ തലക്കകത്ത് ബാക്കി കിടന്ന ഉറക്കത്തിന്റെ ബ്ലാക്ക്‌ ഷെയ്ഡിൽ പൊടുന്നനെ പ്രകാശം പരന്നു..

പ്രകാശം ബോധമണ്ഡലമായി രൂപാന്തരപ്പെട്ടു .. ബോധമണ്ഡലം ഭീമാകാരമായി വളർന്നു മെഡുല്ല ഒബ്ലോംഗേറ്റയിൽ മുട്ടിയപ്പോൾ ഘനഗംഭീരമായ ശബ്ധമുണ്ടായി..
ശബ്ദം ഇങ്ങനെയായിരുന്നു :."വിളിക്കുക".. അൻറെ ചെങ്ങായിയായ ഷനീബിന്റെ നാമത്തിൽ വിളിക്കുക.!
ഉടനെ ഫോണെടുത്ത് ഞെക്കി വിളിച്ചു..
"ഹലോ.."
ശനീബ്:..ഹാ.. എന്തൊക്കാണ് ..?

"കൊച്ചു വർത്തമാനങ്ങൾക്കു താല്പര്യമില്ല മിസ്റ്റർ .. മാറ്റർ പറയാം ..
അടുത്ത വ്യാഴാഴ്ച്ചല്ലാത്ത അയിന്റെ പിറ്റത്തീന്റെ പിറ്റത്തെ വ്യാഴാഴ്ച നിങ്ങൾ ബോംബായീക്ക് വണ്ടി കേറണം ..

"ബോംബായിലെന്താണ്..?

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

നെച്ചിക്കാടന്‍ മുഹമ്മദ്ക്ക

Kamran Sreemon
മുഹമ്മദ്ക്ക അതും കീഴടക്കി..
പത്ത് മിനുട്ട് ഒരു പ്രദേശമാകെ ഇരുട്ടിലാക്കി കൊണ്ട് മുഹമ്മദ്ക്ക തന്‍റെ മെയ് വഴക്കം ഒരിക്കലൂട് തെളിയിച്ചു.
പാലത്തിങ്ങല്‍ കൊട്ടന്തല-മീന്‍കുഴി പ്രദേശത്തെയാണ് നെച്ചിക്കാടന്‍ മുഹമ്മദ്ക്ക ഇന്നലെ ഇരുട്ടിലാക്കിയത്.,അത് പക്ഷെ, പ്രദേശത്തുകാരുടെ രക്ഷയ്ക്ക് വേണ്ടിയാരിരുന്നു.

മീന്‍കുഴി റോഡിലെ ആദ്യ വളവിലുള്ള ഷാജിയുടെ വീട്ടു മുറ്റത്തുള്ള തെങ്ങോലയില്‍ വളര്‍ന്ന് വലുതായ കടന്നല്‍ കൂട് മാസങ്ങളോളമായി പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു.

സഹികെട്ട നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ട പ്രകാരം പഞ്ചായത്താണ് മുഹമ്മത്ക്കയെ ഏല്‍പ്പിച്ചത്.
തെക്കന്‍മുക്കില്‍ നിന്നും പാലത്തിങ്ങലേക്ക് താമസം മാറിയ മുഹമ്മത്ക്ക കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇത്തരം സാഹസിക ഉദ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു.

നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന കടന്നല്‍- തേനീച്ച കൂടുകള്‍ നശിപ്പിക്കുക, ഭീഷണിയാകുന്ന വിഷ സര്‍പ്പങ്ങളെ പിടിക്കുക, പേപ്പട്ടികളെ തുരത്തുക തുടങ്ങീയ ജോലികള്‍ പഞ്ചായത്തിന്‍റെയും ബന്ധപ്പെട്ട അധികാരികളുടെയും നിര്‍ദേശപ്രാകാരം ഏറ്റെടുത്ത് നടത്തുന്നു.തുടക്കം മുതല്‍ ഇന്നുവരെ ഒന്നിലുംഒരല്‍പം പോലും

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

നായിഡു

Sajad Mohammed
നായിഡു .... ഇത് ആന്ദ്രക്കാരൻ നായിഡു ... ഒരുപാട് വർഷക്കാലമായി പാലത്തിങ്ങലിൽ താമസക്കാരനായ നായിഡുവിന് ഇന്ന് പാലത്തിങ്ങൽ സ്വന്തം നാടാണ് ... ഇപ്പൊ പാലത്തിങ്ങൽ മദ്രസക്ക് സമീപമുള്ള കൊണ്ടാണത്ത് റൈസ്മില്ലിന്റെ നടത്തിപ്പുകാരനാണു നായിഡു . 15 വർഷത്തിലേറെയായി നായിഡു പാലത്തിങ്ങലിൽ എത്തിയിട്ട് . പള്ളിപ്പടിയിലെ പരേതനായ കളത്തിങ്ങൽ മുഹമ്മദാക്കയാണ് നായിഡുവിനെ പാലത്തിങ്ങലിൽ എത്തിക്കുന്നത് .. ആദ്യ കാലത്ത് മുഹമ്മദാക്കന്റെ പള്ളിപ്പടിയിലുള്ള " ഹബീബ് റൈസ് മില്ലിലായിരുന്നു നായിഡുവിന്റെ സേവനം . പിന്നീടത് കൊട്ടന്തല റോഡിലുള്ള സൂപ്പി ഹാജിയുടെ " റഹ്മത്ത് " റൈസ് മില്ലിലായിരുന്നു .. അവസാനം

ഞാന്‍ അബ്ദുല്‍ മുബാറക്

 Mubarak
ഞാന്‍ ചപ്പങ്ങതില്‍ മുഹമ്മദ്‌ ഹാജീ മകന്‍ ഇസ്മയില്‍ മുഹമ്മദ്‌ ഹാജീ മകന്‍ മുഹമ്മദ്‌ അബ്ദുല്‍ മുബാറക് 
,പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് പാലത്തിങ്ങല്‍ ദേശംവാദി രഹമ ഇല്‍ താമസിക്കുന്നു, പാലത്തിങ്ങല്‍ തസീസുല്‍ ഇസ്ലാം കേന്ദ്ര മദ്രസ ഇല്‍ നിന്നും മദ്രസ പഠനം പൂര്‍ത്തിയാക്കി .പാലത്തിങ്ങല്‍ AMLP സ്കൂളില്‍ നിന്നും പ്രാഥമിക വിദ്ദ്യബ്യാസവും തിരുരങ്ങാടി ORIENTAL&AMHS TIRURKAD സ്കൂളില്‍ നിന്ന് ഹൈ സ്കൂള്‍ പഠനവും,തിരുര്‍ ഉനിവേര്സല്‍ കോളേജില്‍ നിന്നും elactronics ഡിപ്ലോമ യൂം, സ്കൂള്‍ ഓഫ് എങ്ങിനീഅരിങ്ങ്

കർഷക ശ്രീ

അസ്സലമുഅലൈക്കും 

Aboobacker Sidheeque
എന്നെ അറിയാത്തവര്ക്ക് പരിജയപെടുത്താം തിരൂരങ്ങടിക്കരനാണ് ഒരുപാട് സുഹുർത്തുക്കൾ പാലത്തിങ്ങൽ പരിസരത്തു ഉള്ളത് കൊണ്ടാവും ഞാൻ ഇതിൽ ആഡ് ചെയ്യപെട്ടത്‌ ആദ്യം അതിനു ഒരു നന്ദി പറയുന്നു .ദൂരെ നിന്ന് നോകികനരയിരുന്നു പതിവ് പക്ഷെ പറയാതെ വയ്യല്ലോ ജിദ്ദ ഇലെ ഗ്രൂപ്പിന്റെ പ്രധാനിയും ചുഴലിയുടെ സ്വന്തം ഇപ്പോഴത്തെ കര്ഷകനും ഒക്കെ ആയ മുഹമ്മദ്‌ അസ്ലം പി വീ പ്പി എന്ന അസലു പ്രവാസികള്ക്ക് എങ്ങനെ നിതഖതിനെ നേരിടാം എന്ന് കുറഞ്ഞ ദിവസങ്ങല്കൊണ്ട് പ്രവര്ത്തിച്ചു കാണിച്ചു ഇപ്പോൾ ജിദ്ദയിൽത്തന്നെ സംസാരവിഷയമായ പ്രത്യകതരം ജനിതക വിത്തുകൾ അസ്ലമിനു മാത്രമാണ് ഉള്ളത് 
3 ദിവസം കൊണ്ട് കുളക്കുന്ന വാഴ പ്രവാസ കര്ഷക

ഓർമ്മയിലെ മയില്‍ പീലികള്‍

Shebu 


 പ്രിയ സുഹൃത്ത്  റഹിം അദ്ദേഹത്തിന്റെ മകൻ സ്കൂളിൽ പോകുന്നതിന്റെ ഫോട്ടോയും സ്കൂളിലെ വിശേഷവും നമുക്കായി ഇവിടെ പങ്കുവെച്ചിരുന്നു.റഹീമിന്റെ  ഓരോ വരികൾകൊപ്പം എന്റെ മനസ്സും സഞ്ചരിച്ചു  .

വളരെ നന്ദി റഹിം  പാലത്തിങ്ങൽ LPസ്കൂളിലെ മധുരണ സ്മരണകൾക്ക് ജീവൻ പകർന്നു നൽകിയതിന്.

ഓർമ്മകളിലെ കൊയിഞ്ഞു വീണ മയിൽ  പീലികൾ പെറുക്കി ഞാൻ പഴയ കാലത്തേക്ക് കണ്ണാടി പിടിച്ചു .മങ്ങിയ അവ്യക്തമായ കുറെ മുഖങ്ങൾ ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാർ ,പണ്ട് ഓടി കളിച്ചു പയറ്റിയ ബാലൻ  മാഷുടെ വീടിനു മുന്നിലെ സ്കൂൾ മുറ്റം.കാലത്തിന്റെ ഫ്രൈമില് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മങ്ങിയ ചിത്രങ്ങൾ.

ഈ ചിത്രങ്ങൾക്കിടയിൽ ഒരുപാട് പരിചിത മുഖങ്ങൾ .അതെ അന്നത്തെ എന്റെ പ്രിയപെട്ട  കൂട്ടുകാർ  അസ്‌ലം  ,റഹീം,അൻവർ ഹുസൈൻ ,മുബഷീർ ,മുഹമ്മദ്,ദീപക്,ജബ്ബാർ ,സമീർ ,ജാഫർ,ബാലൻ,അസീസ്,ഫാഹിദ് വീണ്ടും സ്കൂളിൽ  തിരിച്ചെത്തിയ പ്രതീതി .കൂട്ടുകാരുടെ കളിചിരികളും എല്ലാം മറന്നുള്ള നിഷ്കളങ്കമായ പൊട്ടിച്ചിരികളും ഇപ്പോയും കാതിൽ മുഴങ്ങുന്നു ..

1985- 86 കാലം ആണെന്ന് തോന്നുന്നു പാലത്തിങ്ങല് AMLP ആ പഴയ സ്കൂളിൽ ഞാൻ  ആദ്യാക്ഷരം നുകർന്നത് ..ആ വർഷം ക്ലാസ് ടീച്ചറായി  വന്നത് ലീല ടീച്ചർ  .അതുവരെ കാണാത്ത ആ ടീച്ചർ  ആദ്യ ദിവസം തന്നെ ഏല്ലാവർകും പ്രിയപ്പെട്ടവരായി. 

പാലത്തിങ്ങൽ  അങ്ങാടിയിൽ  പ്രതാപത്തോടെ തലയുയർത്തി  നിന്നിരുന്ന വർഷങ്ങൾ  ഒരുപാടു നാടിനു ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ട്ടിച്ച  പാലത്തിങ്ങലെ പഴയ സ്കൂളിലെ ആ ഇടുങ്ങിയ ക്ലാസ് മുറിയിലേക്ക് കാറ്റിനൊപ്പം ഒഴുകി വരുന്ന ജനത ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഗന്ധവും ക്ലാസിനു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കൊല്ലന്റെ ആലയിലെ ഇരുമ്പ് പഴുപ്പിച്ച തച്ചു പതപ്പിക്കുന്ന കടോര ശബ്ദം ഞങ്ങൾ  കുട്ടികൾക്ക്  അന്നു അരോചകമായി തോന്നിയെങ്കിലും ടീച്ചർ പഠിപ്പിച്ച പാട്ടുകളും കഥകളും ഇപ്പോഴും കാതിൽ  മുഴങ്ങുന്നു ..

വീടിന്റെ അടുത്തു തന്നെ ആയിരുന്നു സകൂളെങ്കിലും സ്കൂളിലെ ചെറുപയറും ചോറും കഴിക്കാൻ ആയിരുന്നു ഇഷ്ട്ടം .ചോറ് വാങ്ങികഴിഞ്ഞ് സ്കൂള് വരാന്തയില് സൊറ പറഞ്ഞിരുന്ന് ചോറു തിന്നു...ചോറിന് ഭംഗിക്കൂട്ടാന് കുഞ്ഞാപ്പു ഹാജിയുടെ കടയിൽ നിന്നും 25 പൈസായുടെ അച്ചാർ വാങ്ങും  .. മഴ ഉണ്ടേൽ ഇറയത്ത് നിന്ന് വീഴുന്ന മഴ വെള്ളത്തില് പാത്രവും മുഖവും കഴുകും  എന്നാലും ചെറുപയറിന്റെ ചെറിയ കഷ്ണങ്ങളും വറ്റും ഒക്കെ കൂട്ടുകാരുടെ മുഖത്ത് പറ്റിപിടിച്ചിരിക്കുന്നത് കാണാം . 

അതെ ഇനി ഒരിക്കലും നമുക്കു തിരിച്ചു കിട്ടാത്ത കാലം ..മധുരമുള്ള ഓർമ്മകൾ  എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും ടീച്ചർമാരുടെ  ഓർമ്മകൾ പ്രത്യേകിച്ചും. ഈ ഓർമ്മകളൊക്കെ എല്ലാവരുടെയും മനസ്സില് മരണംവരെ ഉണ്ടാവും.എല്ലവർക്കും  തന്നെ സ്കൂൾ ജീവിതം ഓരോ നല്ല അനുഭവങ്ങള് ഓര്മകളും അല്ലെ..
.ന്റെ ഓർമകളുടെ  നിറങ്ങളിപ്പോൾ കറുപ്പോ വെളുപ്പോ അല്ല എഴു നിറങ്ങൾ  ചാർത്തിയ മഴവില്ലിന്റെ നിറമാണ്.
  • Noushu Pvp cherupayarinu annum innum oru smelltanne......prrr....prrrrrrrr....prrrrrrrrrrrrrrrrrrrrtrrrrrrr
  • Shaneeb Moozhikkal പാലത്തിങ്ങൽ സ്കൂൾ കാലം നമ്മൾ പലതവണ ഈ ഗ്രൂപ്പിൽ സംസാരിച്ചതാണ് .. എത്ര പറഞ്ഞിട്ടും മതിവരാത്ത ഒന്നാണു ആ കാലത്തിന്റെ സന്തോഷങ്ങളെന്നത് ഷെബുവിന്റെ പോസ്റ് കണ്ടാലറിയാം ...

    ഓർമ്മകൾ പെയ്യുന്ന ആ കൊച്ചു മുറ്റത്ത് ഒരുവട്ടം കൂടിയെത്തുവാൻ മോഹം ...! സ്കൂളിന്റെ പഴയ നിറങ്ങൾ ഉള്പ്പെടുത്തി ഞാനൊരു പോസ്റ്റു കൂടി നാട്ടിൽ നിന്നും തയ്യാറാക്കുന്നുണ്ട് ..
  • Aslam Pk ethra paranjalum theerath kuttikalam amlp schoolil padichathil abimanikunnu.....
  • Mubashir Sangam ജീവിതത്തില് മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങള് സമ്മാനിച്ച സ്കൂളിനെയും അവിടുത്തെ അറിവിന്റെ ആദ്യാക്ഷരങ്ങള് കുറിച്ചു തന്ന പ്രിയപെട്ട അധ്യാപകരെയും ലോകത്തിന്റെ ഇതു കോണിലായാലും മനസ്സിന്റെ ഒരു കോണില് മറവിയുടെ മാറാല മൂടാതെ സുക്ഷിച്ചു വെക്കാം നമുക്ക്
  • Rahim Pathinaram Kandathil നീ ഇവിടെ പറഞ്ഞ നമ്മുടെ ക്ലാസ് മേറ്റ്സിൽ നമ്മുടെ ചീർപിങ്ങൽ ഉള്ള ബാലാൻ കുറച്ചു കാലം മുന്പ് മരിച്ചത് നീയറിഞ്ഞിരുന്നോ?
  • Shebu Here യാ അള്ളാഹ്..... റഹീം ഞാന് അറിഞ്ഞില്ല നമ്മുടെ ബാലന്റെ വേര്പാട് ...പാതി വഴിയില് ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരാ വേദനിക്കുന്നു നിന്നെയോര്ത്തു ഞാന് ..
link 

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

പുസ്തകങ്ങളുടെ കൂട്ടുകാരന്‍, പേനകളുടേയും

Kamran Sreemon
പുസ്തകങ്ങളുടെ കൂട്ടുകാരന്‍, പേനകളുടേയും. അക്ഷരങ്ങള്‍ക്ക് മരണമില്ല എന്നത് ശരിയാണ്, പക്ഷേ അക്ഷരങ്ങളെ സൃഷ്ടിക്കുന്ന പേനകള്‍ക്കോ? പ്രായ ഭേതമന്യേ, അക്ഷരങ്ങളുടെ രുചിയറിഞ്ഞ ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാന പങ്ക് വഹിച്ച ആയുധം, അതിനെ മറക്കുകയാണ് മനുഷ്യന്‍-ഉയരങ്ങളുടെ ഓരോ ചവിട്ടുപടി കടക്കുമ്പോഴും. നമ്മുടെ വിജയങ്ങളിലെല്ലാം ഭാഗവാക്കായ പേനയെ പക്ഷേ മഷിതീര്‍ന്നാല്‍, കൊള്ളില്ലെന്ന് വന്നാല്‍ ദൂരെ എറിയുകയാണ് നാം-നിഷ്കരുണം. എന്നാല്‍ അതിനു വിരുദ്ധമായി, തന്‍റെ പഠന കാലം മുതല്‍ എഴുതാനുപയോഗിച്ച മുഴുവന്‍ പേനകളും സൂക്ഷിച്ച് വെച്ച് വ്യത്യസ്തനാവുകയാണ് ഇവിടെ

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

പൂന്തിരിത്തി

Safdar Palathingal
പൂന്തിരിത്തിക്കും ഒരു കഥ പറയാനില്ലേ? 
നമ്മുടെ നാട്ടിലെ ഒരു വന മേഖല എന്ന് നമുക്ക് വിശേഷിപ്പിക്കാം
പൂന്തിരിത്തിയെ....ചൂരല്‍ കാടുകള്‍ നിറഞ്ഞ കണ്ടല്‍ക്കാടുകള്‍...‍.പൂന്തിരിത്തിയിലൂടെയുള്ള
ഒറ്റക്കുള്ള നടത്തം രസകരമാണെങ്കിലും,ഒരു ചെറിയ ഉള്‍ ഭയം തീര്‍ച്ചയായും ഉണ്ടാവും.
ഒഴിവുദിനങ്ങളില്‍ നായാട്ടുകാര്‍ ഉടുംബ്,മെരു,എന്നിവയെ 
വേട്ടയാടുന്നതിന്നു ഈ ചൂരല്‍ കാടുകളില്‍ എത്തുന്നു,
ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ ചൂരല്‍വടികള്‍ സംഘടിപ്പിച്ച് അധ്യാപകര്‍ക്ക്‌ എത്തിച്ചു കൊടുക്കാറുണ്ട്.
പാലത്തിങ്ങല്‍ തഹ്സീസുല്‍ ഇസ്ലാം മദ്രസ്സയിലെ നമ്മുടെയെല്ലാം പ്രിയപ്പെട്ട സദര്‍ ഉസ്താദ്‌ ഉമ്മര്‍ ഉസ്താദും,
കൊട്ടന്തല മദ്രസ്സയിലെ മര്‍ഹൂം തങ്ങള്‍ ഉസ്താദും

എന്റെ കലാലയം

Mubashir Sangam
അന്ന് 2007 ജൂണ്‍ 4 തിങ്കള്‍ 
ചാറുന്ന മഴയില്‍ പുതു കുടയും ചൂടി പാലത്തിങ്ങലിന്‍റെ തിരു മുറ്റത്ത്‌ നിന്നും വിദ്യയുടെ കലാ കേന്ദ്രമായ സൗദാബാദിന്‍റെ മണ്ണിലേക്ക് ബസ്‌ കയറിയപ്പോള്‍ മനസ്സില്‍ പല പല ചിന്തകള്‍ തിളച്ചു മറിയുകയായിരുന്നു .....
ഓറിയന്‍റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ പടികടന്നു ചെന്ന ആ ദിവസം ഓര്‍മയില്‍ നിന്നും മറക്കാനാവാത്ത ഒരുപാട് സുന്ദര മുഹുര്‍ത്തങ്ങള്‍ തന്ന ആ ദിവസം ജീവിതത്തില്‍ ഒരിക്കല്‍ പോലും മറവിയുടെ മാറാല തലോടാന്‍ ശ്രമിക്കാത്ത ദിവസം ...
അന്ന് ഓടിട്ട ഹൈ സ്കൂള്‍ ബ്ലോക്കിലെ മുകളിലെ നിലയില്‍ മുന്ന് ക്ലാസുകള്‍ 8.E , 8.B , 8.C ,
കോണി കയറി ചെന്ന് ആദ്യത്തെ ക്ലാസ്സ്‌ 8.E അതിലെ അവസാന ബെഞ്ചില്‍ ചെന്നിരുന്നപ്പോള്‍ മനസ്സില്‍ തെല്ലൊരാശ്വാസം അത് വരെ മനസ്സില്‍ സ്കൂളിനെ കുറിച്ചും അധ്യാപകരെ കുറിച്ചും കുട്ടികളെ കുറിച്ചുമുള്ള പല ചിന്തകളും ചിത്രങ്ങളും ആയിരുന്നു മനസ്സ് മുഴുവനും ...
കൂടുതല്‍ പേരെയും കണ്ടു പരിചയം ഉണ്ട് എന്‍റെ പഴയ അപ്പര്‍ പ്രൈമറിയിലെ ക്ലാസ്സ്‌ മേറ്റുകളും ബാച്ച് മേറ്റുകളും ആയിരുന്നു കൂടുതല്‍ പേരും ...പുതിയ മുഖങ്ങള്‍ കുറവായിരുന്നു ....
ഫസ്റ്റ് ബെല്ലും സെക്കന്റ്‌ ബെല്ലും അടിച്ചു

നെഹ്റിൻ

Shaneeb Moozhikkal
" Nehrin " എന്നാണു ഇവൾക്ക്‌ പേരിട്ടത് . പുഴയുടെ സമ്പുഷ്ടത പൂർണ്ണമായും കുടികൊള്ളുന്നത് അതിന്റെ അടിത്തട്ടിലാണ് . ' നെഹറിൻ " എന്ന പദം സൂചിപ്പിക്കുന്നതും ആ അടിത്തട്ടിനെയും അതിലെ സമ്പുഷ്ടതയെയുമാണ്‌ . ചെറുപ്പം മുതൽ ഈ കടലുണ്ടി പുഴയുടെ സമ്പുഷ്റ്റതയും, നന്മയും , അനുഗ്രഹവും നേരിൽ അനുഭവിച്ചതുകൊണ്ടാവാം ഒരു കുഞ്ഞുണ്ടായപ്പോൾ "Nehrin" എന്ന് പേരിട്ടു ..!

രണ്ടു ദിവസം മുന്പ് ആദ്യമായി ഞാനിവളെ നമ്മുടെ പുഴയിലെക്കിറക്കി , കടുത്ത വേനൽ നല്കിയ ദയനീയ മുഖമാണ് നമ്മുടെ

സഞ്ചാരി

Safdar Palathingal
പലത്തിങ്ങലിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നായ ഖാന്‍ സാഹിബിന്‍റെ കെട്ടിടത്തിലെ ആ അടച്ചിട്ട നിരപ്പലകകളുള്ള പീടികക്കു മുമ്പില്‍,
കൃത്യമായിപ്പറഞ്ഞാല്‍ പഴയ കോണ്‍ഗ്രസ്‌ ഓഫിസിനു താഴെ വരാന്തയില്‍ വര്‍ഷങ്ങളോളം കിടന്ന ആ വൃദ്ധന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.കൊരിച്ചോരിയുന്ന
മഴയെത്തും,ഡിസംബറിന്‍റെ മരംകോച്ചും തണുപ്പിലും,കടുത്ത വെനലിലുമൊക്കെ അദ്ധേഹത്തിന്റെ ഊണും, ഉറക്കവും ഒക്കെ ആ പീടികത്തിണ്ണയില്‍ തന്നെ ആയിരുന്നു..
വെള്ള കുര്തയണിഞ്ഞു ഒരല്പം പ്രൌഡിയോടെയുള്ള നടത്തം.നരച്ച താടിക്ക്‌ ഒരു സാത്വികന്റെ പരിവേഷം,ഭാണ്ഡങ്ങള്‍ ഒരു സഞ്ചാരിയെപ്പോലെ,,

രാവിലെ ഉറക്കമുണര്‍ന്ന് പാലത്തിങ്ങലിലെ

ഒറ്റവലിക്ക്‌ കുടിച്ച്‌ തീർക്കാവുന്ന ഒരു തരം മോര്

Shaneeb Moozhikkal
ഒറ്റവലിക്ക്‌ കുടിച്ച്‌ തീർക്കാവുന്ന ഒരുതരം മോരുണ്ട്‌ കീരനല്ലൂർ ന്യൂകട്ട്‌ ഭാഗത്ത്‌..

കഴിഞ്ഞ ദിവസം ഞാനും ശരീഫും ഒന്നു നാടുകാണാനിറങ്ങി. ഒടുക്കം ഞങ്ങൾ " ചെറിയ കോയ തങ്ങളുടെ " കടയിലെത്തി; കുടിക്കാനായി അവിടെയുള്ളത്‌ ഞാൻ നേരത്തെ പറഞ്ഞ മോരാണു. നാട്ടുവിശേഷങ്ങളും , ചില്ലറ ചരിത്രവും പരാമർശിച്ച ഞങ്ങളുടെ സംസാരത്തിനിടയിൽ അദ്ദേഹം രണ്ടു ഗ്ലാസുകളിൽ മോരു റെഡിയാക്കി ഞങ്ങൾക്ക്‌ നീട്ടി.. അതൊരൊറ്റ വലിക്കങ്ങ്‌ കുടിച്ചു തീർത്തു എണീക്കുന്നേരം ഞങ്ങളോട്‌ വീണ്ടുമെത്തണമെന്നു " തങ്ങൾ " ഓർമ്മിപ്പിച്ചു..
കുറച്ചങ്ങോട്ട്‌ ഇടതു ഭാഗത്തേക്ക്‌ പോയാൽ "

മഴ

Mubashir Sangam
ചിന്നി ചിതറി വന്ന മഴ.......
അങ്ങനെ വെള്ളത്തിന്‍റെ ശാപ മോശം തീര്‍ന്നിരിക്കുന്നു
ചീവിടുകളുടെയും തവളകളുടെയും കളകളാരവം തുടങ്ങിയിരിക്കുന്നു.......
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്‍റെ പൊന്‍ കിരണങ്ങള്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു...
പാടത്തും പറമ്പിലും വെള്ളം കയറിയിരിക്കുന്നു......
കുളങ്ങളും തോടുകളും നിറഞ്ഞിരിക്കുന്നു...
മീന്‍ വേട്ടക്കാര്‍ രാപകലില്ലാതെ പണിയെടുക്കുന്നു..
ഇനി മഴയുടെ രാപകലുകള്‍...

സ്കൂളിലെ ആദ്യ ദിനം

Rahim Pathinaram Kandathil
ഇന്ന് വിദ്യാലയങ്ങൾ തുറന്നു.
ഞാൻ എന്റെ മകന്റെ കൂടെ അവന്റെ സ്കൂളിലേക്ക് പോയിരുന്നു. അവന്റെ സ്കൂൾ ദിവസത്തിലെ ആദ്യ ദിനാമായിരുന്നു ഇന്ന്.

ഭൂരിപക്ഷം കുട്ടികളും കരഞ്ഞു കൊണ്ടേയിരുന്നു...!

ഒരുകാര്യം തീർച്ചയാണ് - പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു ശേഷം ഇതേ വിദ്യാലയത്തിന്റെ പടികൾ കടന്നു പുറത്തേക്കു പോവുമ്പോൾ അവരുടെ കണ്ണുകൾ അന്നും നനയുന്നുണ്ടായിരിക്ക്കണം!
നാമെല്ലാം അങ്ങിനെയായിരുന്നല്ലോ?

നമ്മുടെ സ്കൂൾ ദിവസങ്ങളിൽ ക്ലാസ്സിലേക്ക് പോയിരുന്നത് മടിപിടിചു,അലസമായി,സാവധാനമായിരുന്നു. കൂട്ടബെല്ലടി കേൾക്കുമ്പോൾ തിരിച്ചുപോക്ക്

തേനീച്ചയുടെ വികൃതി

Yoosaf Nadammal
എന്നത്തെ പോലെ എന്നും ഞാന്‍ ജോലി കഴിഞ്ഞുവന്നിരുന്നു ഒരു ദീര്‍ഘ ശ്വാസം ഇട്ടതേ ഉള്ളൂകുന്നു ഊരോത്തുമല പോലൊരു സാതനം" ,നിറയെ തേനീച്ചകളും .തലയില്‍ കൈ വെച്ച് ഇനി എന്ത് ചെയ്യുമെന്നലോചിചിരുന്നപ്പോഴാണ് എന്‍റെ കൂടെ ജോലി ചെയ്യുന്ന യമാനിയുടെ വരവ് . യശ്ഫീ....... യശ്ഫീ......... ഇതു കണ്ട അവന്‍ നേരെ പൊയി അടുത്ത റൂമിലെ യമാനികളെ കൂട്ടി വന്നു .പിന്നെ,അവിടെ കലപില കലപിലാന്ന് ഗിര്‍ ഗിര്‍ തുടങ്ങി .തെനീച്ചയിലെ മലിക്കിനെ (രാജാവ്‌) അതിനെ പിടിച്ചാല്‍ ബാകിയെല്ലാം താനേ പൊയ്കൊള്ള്മെന്നു ഒരുത്തന്‍ .രാജാവിനെ എങ്ങനെ കണ്ടുപിടിക്കുമെന്ന് മറ്റവന്‍ ,കത്തിച്ചുകലയാം

ശിഹാബ്

Rahim pk 
ഇവൻ ശിഹാബ്,
ശിഹാബിനെ അറിയാത്തവർ നമ്മുടെ ഈ ഗ്രൂപ്പിൽ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല.
ഒരുപാട് മാസത്തെ ഇടവേളക്കുശേഷം ഇന്നലെയാണ് ഞാൻ ഇവനെ കണ്ടുമുട്ടുന്നത്. അസുഖമായി വീട്ടിൽ റെസ്റ്റിൽ ആയിരുന്നു.
ആൾ ഇപോ നല്ല ചുള്ളനായ മട്ടുണ്ട്.

16 മാസങ്ങൾക്ക് മുന്പ് എന്റെ പ്രിയ സുഹൃത്ത് പരപ്പനങ്ങാടിയിലെ അഡ്വക്കേറ്റ് ജയദേവൻ നായരുടെ അപകട മരണത്തിനു ദ്രിക്ഷാക്ഷി ആയതിന്റെ ഷോക്കിൽ ആയിരുന്നു ശിഹാബ് ഇത്രയും നാൾ.

പരപ്പനങ്ങാടി കോടതിയുടെ മുൻപിൽ റോഡ്‌ മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിൽ വന്ന ഒരു കൌമാരക്കാരന്റെ ബൈക്ക് ഇടിച്ചായിരുന്നു വക്കീൽ മരിച്ചത്. വക്കീലിനെ അറിയാമായിരുന്ന ശിഹാബിനു ആ ദാരുണ സംഭവം വല്ലാദെ ഞെട്ടലുണ്ടാക്കി.

നമ്മുടെ സ്വന്തം ആലിക്കോയ

Shebu 
ഇദ്ദേഹത്തെ അറിയാത്ത പാലത്തിങ്ങൽക്കാർ വിരളം ....അറിയപ്പെടാന്‍ പാകത്തിന് അദ്ദേഹം ആരുമാണെന്ന് അദ്ദേഹം അവകാശപ്പെടാറില്ല. അവനവനെ തന്നെ വലുതാക്കി ജാടകളുടെ ലോകം തീര്ക്കുന്ന മഹാന്മാര്ക്കും മഹതികള്‍ക്കും ഇടയിലായി വേറിട്ടൊരു വെക്തിആയി നമ്മുടെ സ്വന്തം ആലിക്കോയ .....