![]() |
Mubashir Sangam |
അങ്ങനെ വെള്ളത്തിന്‍റെ ശാപ മോശം തീര്‍ന്നിരിക്കുന്നു
ചീവിടുകളുടെയും തവളകളുടെയും കളകളാരവം തുടങ്ങിയിരിക്കുന്നു.......
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്‍റെ പൊന്‍ കിരണങ്ങള്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു...
പാടത്തും പറമ്പിലും വെള്ളം കയറിയിരിക്കുന്നു......
കുളങ്ങളും തോടുകളും നിറഞ്ഞിരിക്കുന്നു...
മീന്‍ വേട്ടക്കാര്‍ രാപകലില്ലാതെ പണിയെടുക്കുന്നു..
ഇനി മഴയുടെ രാപകലുകള്‍...
സുര്യന്‍ പകലില്‍ മേഖങ്ങളോട് പിണക്കം നടിച്ചു ഉറങ്ങുന്നു...
മേഘം അസ്തമയ സുര്യനെ ചുറ്റി കളിക്കുന്നു...
നിറഞ്ഞു കവിഞ്ഞു ഒഴുകാന്‍ തെയ്യാറായി കൊണ്ടിരിക്കുന്ന എന്‍റെ വീടിന്‍റെ അടുത്തുള്ള ഒരു സുന്ദരമായ തോട്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ