ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

സമയം

Mubashir Sangam
സമയം അത് വിലമതിക്കാനാവാത്ത അമുല്യ നിധിയാണ്‌ . സമയം അത് അല്ലാഹുവിന്‍റെ ഖജാനയില്‍ മാത്രമുള്ളതാണ് എന്ന് വൈക്കം മുഹമ്മദ്‌ ബഷീര്‍ പണ്ട് പറഞ്ഞത് ഇപ്പോള്‍ ഓര്‍മ വരുന്നു നമ്മള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ...സമയമെന്ന ഈ അമുല്യനിധിയെ നാം എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് .ഒരു കോടി പണം നഷ്ട്ടമായാല്‍ അത് നേടിയെടുക്കാം എന്നാല്‍ ഒരു നിമിഷം നഷ്ട്ടമായാലത് ഒരിക്കലും നേടിയെടുക്കാനവില്ല നമുക്ക് നഷ്ട്ട പെടുത്തുന്ന ഓരോ നിമിഷങ്ങളും ധാരാളം അവസരങ്ങളാണ് കൈമോശം വരുത്തുന്നത് സമയ ബോധം ഉള്ളവര്‍ക്ക് ഒരിക്കലും നഷ്ട്ട ബോധം ഉണ്ടാകില്ല അത് കാലം തെളിയിച്ച സത്യമാണ് ലക്ഷ്യബോധം ഉള്ളവര്‍ ഒരിക്കലും സമയം പാഴാക്കി കളയില്ല : പഠനം ,ജോലി ,വിനോദം ,വായന,ഭക്ഷണം ,വിശ്രമം , ഇവയൊക്കെ നമുക്ക് കൃത്യമായി ചെയ്യാം കഴിയണമെങ്കില്‍ സമയത്തിന്‍റെ മൂല്യം നാം ആദ്യം തിരിച്ചറിയണം സമയമാണ് നമ്മുടെ ആയുസ്സ് കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും നമ്മുടെ ആയുസ്സിന്‍റെ ഭാഗങ്ങളാണ് ഒരു ദിവസം നാം എത്രയോ സമയം വെറുതെ കളയുന്നുണ്ട് അതിനെ കുറിച്ച് ആരെങ്കിലും എപ്പോയെങ്കിലും ചിന്തിക്കാറുണ്ടോ .....? ഇന്നു ചെയ്തു തീര്‍ക്കേണ്ട ഒരു കാര്യവും സമയം ഉണ്ട് എന്ന് വെച്ച് നാളത്തേക്ക് മാറ്റി വെക്കുക അത് തീര്‍ച്ചയായും ഒരാള്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രമേ നല്‍കു.സമയ മെന്ന ജീവിതത്തിലെ സമ്പത്തിനെ നാം ഒരിക്കലും പാഴാക്കി കളയരുത് നഷ്ട്ടപെട്ടു പോയ നിമിഷങ്ങളും ദിവസങ്ങളും ഒരിക്കലും തിരിച്ചു വരില്ല
ഈ ലോകത്തിലൂടെ നാം ഒരിക്കല്‍ മാത്രമാണ് കടന്നു പോകുന്നത് അതിനാല്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ഒരിക്കലും മാറ്റിവെക്കാനോ ..അവഗണിക്കാനോ പാടില്ല ഏതായാലും നമ്മുടെ ഗ്രൂപ്പിന്‍റെ സംഗമം എല്ലാവര്ക്കും സമയം ഉണ്ടായിട്ടു നാം ഒരിക്കലും നടത്തുകയില്ല അതുകൊണ്ട് കഴിയുന്ന എല്ലാവരും സഹകരിച്ചു സമയം കണ്ടെത്തി അത് നടത്താന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
  • Shaneeb Moozhikkal മനുഷ്യനെ ബേജാറാക്കുന പോസ്റ്റ്‌....!

    സമയത്തോളം വിലപ്പെട്ടെതൊന്നുമില്ല...
  • Umair Sangam samayam vilapetta sambathu
  • Iqbal Chuzhali ഈ വിഷയം ഭംഗിയായി കൈകാര്യം ചെയ്ത ഒരു സ്റ്റോറിയാണു സുഭാഷ് ചന്ദ്രന്‍റ്റെ "ഘടികാരങള്‍ നിലക്കുന്ന സമയം"( ഷമീര്‍ മുക്കത്തിന്റെ ശല്യപ്പെടുത്തലിനു വഴങിയാണു ഈ കഥ പണ്ട് വായിച്ചത്.സുഭാഷ് ചന്ദ്രനു നിരവധി അംഗീകാരങള്‍ നേടിക്കൊടുത്ത ഈ പുസ്തകം ഇതു നമ്മുടെ മീഡിയ ലൈബ്രറിയിലുണ്ട്)....ഗുജറാത്തിലെ ഭൂകമ്പത്തിനിടയില്‍ തകര്‍ന്നു കിടക്കുന്ന വീടുകള്‍ക്കിടയില്‍ ,ഒരു ബാലന്റെ നിസ്സഹയാവസ്ഥ കണ്ട്, നഷ്ടപ്പെടുത്തിയ സമയമോര്‍ത്ത് മോഷണം മതിയാക്കി ജീവിതത്തിലേക്കു തിരിച്ചു വരുന്ന ബുക്കറാം വിത്തല്‍ എന്ന കള്ളന്റെ കഥ.. മനുഷ്യന്‍ ന്റെ ആര്‍ത്തിയും അഹ്ങ്കാരവുമെല്ലാം ഒരു നിമിഷം കൊണ്ടു ഇല്ലാതാക്കുന്ന ചില സമയങള്‍...ചന്ദ്രന്റെ ഈ കഥ നല്ലോരു ഗുണപാഠം നല്‍കുന്നു...
  • Saleem Sangam samayam...................................
link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ