ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

എം.അബ്ദുഹാജി

Shaneeb Moozhikkal
പാലത്തിങ്ങലിന്റെ സാമൂഹ്യ അന്തരീക്ഷത്തിലെ സകല മേഖലകളിലും നിറസാന്നിദ്ധ്യമായി തിളങ്ങിയിരുന്ന വ്യക്തിത്വമായിരുന്നു എം.അബ്ദുഹാജി.

തന്റെ പരിചയവും അറിവും സ്വന്തം നാട്ടുകാർക്കിടയിൽ പങ്കുവെക്കുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു. അബ്ദുഹാജി ചുക്കാൻ പിടിച്ച പല സംരംഭങ്ങളും പാലത്തിങ്ങലിലുണ്ടായിരുന്നു

 പാലത്തിങ്ങലിന്റെ മത -സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യ - വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും നമ്മുടെ നാട്ടിൽ പ്രതിഫലിക്കുന്നുണ്ട്‌.. " പാസ്സ്‌ പാലത്തിങ്ങൽ " അദ്ദേഹം മുൻകൈയ്യെടുത്തു തുടക്കം കുറിച്ച ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിൽ നാട്ടിലിപ്പോൾ ഒരു ഫൂട്ബോൾ മേള അരങ്ങേറുന്നേരം ഈ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ നമുക്കും അദ്ദേഹത്തെയോർക്കാം... ഒപ്പം, അദ്ദേഹം തുടക്കം കുറിക്കുകയും
സ്വപ്നം കാണുകയും ചെയ്ത വഴികളിലൂടെ " പാസ്സ്‌ പാലത്തിങ്ങലിനു " ഇപ്പോൾ എത്രത്തോളം സഞ്ചരിക്കാനായിയെന്നും വിലയിരുത്താം.....
  • Mubashir Sangam തീര്‍ച്ചയായും ഓരോ പാലത്തിങ്ങല്‍ നിവാസികള്‍ക്കും സുപരിചിതനായിരുന്നു അബ്ദു ഹാജി മണ്മറഞ്ഞു പോയ പൊന്‍ താരമേ മറക്കില്ല ഞങ്ങള്‍ മന്നടന്ജീടും നാള്‍ വരെ
  • Jafar Shibu Babu allahu addehattinum nammalkkkum porutthu thannu avante jannnatthul firdousal cherkkan avasarum tharattte..ameeen...addehattinte oro nallla prawarttanangalum marikkattta ormagalayum nattugarkkh ubagaramualladyum nilanirttatte ....
  • Shebu Here നമ്മുടെ നാടിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ചരിത്രമാണ് അബ്ദുഹാജിയുടേത് .എന്റെ അയല്‍വാസിയും കുടുംബ സുഹൃത്തുമായിരുന്ന അബ്ദുഹാജിക്ക് നമ്മുടെ നാടിന്റെ വികസനത്തെ കുറിച്ചും....സാമൂഹിക..സാംസ്കാരിക...വിദ്യാഭ്യാസ മേഖലകളില്‍ നമ്മുടെ നാടിന്‍റെ യസസ് ഉയര്‍ത്തി പിടിക്കാന്‍ ഉള്ള വളരെ വ്യക്തമായ കായ്ച്ചപാടാണ് ഉണ്ടായിരുന്നത്..കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവുമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നുള്ള തിയറി അദ്ദേഹത്തിന്റെ ജീവിത വിജയഗാഥയിലൂടെ തന്നെ നമ്മുടെ നാടിന്റെ ചരിത്രം കൂടിയാണ്. മരിച്ചാലും ജന മനസ്സില്‍ ജീവിക്കുന്ന വെക്തികള്‍ അവര്‍ നാടിന്നും സമുദായത്തിന്നും ചെയ്തു വെച്ച മഹത്തായ സേവനങ്ങളും ത്യാഗങ്ങളുമാണ് അവരെ ഉന്നതരാക്കി മാറ്റുന്നത്.അബ്ദുഹാജി നമുക്ക് പകര്‍ന്നു തന്ന ആശയാദര്‍ശങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും നമ്മുടെ മുമ്പിലുണ്ട്. അത് സ്മരിക്കാനും പ്രാവര്‍ത്തികമാക്കാനും ഈ അനുസ്മരണം പ്രചോദനം നല്‍കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
fb link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ