ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2015, നവംബർ 28, ശനിയാഴ്‌ച

ഇന്നാണ് സംഗമം

ഇന്നാണ് സംഗമം .....
പാലത്തിങ്ങലിൽ കൂട്ടാഴ്മകൽക്കും , സംഗമങ്ങൽക്കും പഞ്ഞമില്ലെങ്കിലും നാളത്തെ സംഗമത്തിനു അല്പം പുതുമയുണ്ട് . ലോകം കൈപ്പിടിയിലൊതുക്കാൻ ഹേതുവായ ഓണ്‍ലൈൻ വിപ്ലവത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ വലിയൊരു കൂട്ടം ആളുകളാണ് ഇന്ന് സംഗമിക്കുന്നത് . വിവര സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടത്തിൽ അകലങ്ങൽക്കും ,സമയങ്ങൽക്കും ദൈർഘ്യം കുറഞ്ഞപ്പോൾ പുതിയൊരു സംസ്കാരം രൂപപ്പെട്ടു .ബന്ധൾക്ക് പുതുജീവനും സൗഹൃദങ്ങൾക്ക് പുതിയ ഭാവങ്ങളും രൂപപ്പെട്ടതോടെ നാമെല്ലാം അറിഞ്ഞോഅറിയാതയോ ഇതിന്റെയെല്ലാം ഭാഗമായിക്കഴിഞ്ഞു . ലോകത്തിന്റെ അതിവേഗ യാത്രയിൽ നാം പാലത്തിങ്ങലുകാരും അതിന്റെയൊപ്പം നടക്കാൻ ശീലിച്ചു . ഇന്ന് പാലത്തിങ്ങലുകാരെ ഓണ്‍ലൈനിലെവിടെത്തപ്പിയാലും കിട്ടും ..! "facebook " പോലുള്ള സോഷ്യൽ മീഡിയകളിലും തന്റെ മുഖവും മനസ്സും കാപട്യമില്ലാതെ തുറന്നുവെക്കാനായി നാം നമ്മുടെ പാരമ്പര്യത്തോടെ ശീലിച്ചു . facebook -ലെ പാലത്തിങ്ങൽ ഗ്രൂപ്പ് ഇന്നൊരു വലിയ കൂട്ടാഴ്മയായി മാറിയിരിക്കുകയാണ് .നാട്ടിലും , വിദേശത്തുമുള്ള സുഹൃത്തുക്കൾ ഒരു മരച്ചുവട്ടിൽ തികച്ചും സദുദ്ദേശത്തോടെ എല്ലാ ദിവസവും ഒത്തുച്ചേരുന്ന സന്തോഷമുള്ള നിമിഷങ്ങളാണ് ഈ ഗ്രൂപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് .


നാട്ടിലുള്ള എല്ലാ ഗ്രൂപ്പ് അംഗങ്ങളും ഇന്ന് ഞായർ ( 29 -10 - 13) പാലത്തിങ്ങൽ
എ.എം.ൽ .പി .സ്കൂളിൽ സംഗമിക്കുകയാണു . facebook -നും അപ്പുറത്തേക്കുള്ള ഈ കൂട്ടാഴ്മയുടെ സാധ്യതകളും ,ബാധ്യതകളും തേടിയാണീയൊത്തുച്ചേരൽ.നാട്ടുകാരായിട്ടും facebook -ലൂടെ മാത്രം പരിചയമുള്ളവരുമുണ്ട് ; അവര്ക്കും പരസ്പരം പരിചയപ്പെടുന്നതിനും , സൗഹൃദം പങ്കുവെക്കുന്നതിനും ഈ സംഗമം ഉപകരിക്കും . ഇനിയുള്ള ദിവസങ്ങളിൽ ഈ "facebook " ഗ്രൂപ്പിന്റെ പിൻബലത്തോടെ നാട്ടിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന പുതിയ ചുവടുവെപ്പുകളെക്കുറിച്ചുള്ള ചർച്ചകളും ,തീരുമാനങ്ങളും ഈ സംഗമത്തിലുണ്ടാവും. കഴിയുന്നത്ര ആളുകളെ ഫേസ്ബൂക്കിലൂടെയും ,നേരിട്ടും വിവരം അറിയിച്ചിട്ടുണ്ട് . ഈ സംഗമത്തിനു സംഘാടകർ ഒരോ അംഗങ്ങളുമാണ് .. പാലത്തിങ്ങലിനു പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന ഈ കൂട്ടാഴ്മയിൽ നാം ഉൽപ്പെടാതെപ്പോവരുത് .എല്ലാ സുഹൃത്തുക്കളും കൃത്യം 4 മണിക്ക് സ്കൂളിൽ എത്തിച്ചേരുക ..

പ്രായഭേദമന്യേ ,കക്ഷി - രാഷ്ട്രീയത്തിനതീതമായി പാലത്തിങ്ങൽ , കൊട്ടന്തല ,ചീർപ്പിങ്ങൽ പള്ളിപ്പടി , മുരിക്കൽ , കരിങ്കല്ലത്താണി , ചുഴലി , തുടങ്ങീ പ്രദേശങ്ങളിലെ നമ്മുടെ സുഹൃത്തുക്കൾ ഒന്നിച്ചിരിക്കുന്നേരം "ഒരുമപ്പെരുമയിൽ പുതിയൊരു ചരിത്രം പിറക്കും ..!!
Unlike · Comment · Turn off Notifications · Share · 29 September 2013
Comments
Hanoon Zaki Jafar Great words..and posting
Shebu Here ഒരു മരച്ചുവട്ടിൽ തികച്ചും സദുദ്ദേശത്തോടെ എല്ലാ ദിവസവും ഒത്തുച്ചേരുന്ന സന്തോഷമുള്ള നിമിഷങ്ങളാണ് ഈ ഗ്രൂപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് . like emoticon
Shebu Here
Write a comment...


https://www.facebook.com/photo.php?fbid=578956932168182&set=o.194824053869713&type=3&theater

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഹസ്സാങ്ക സാഹിബും കുഞ്ഞാപ്പു ഹാജിയും

Safdar Palathingal
കാസലൈറ്റിന്റെ മാന്‍ന്റലും,ഒരു ഇഞ്ച് ,രണ്ടു ഇഞ്ച് മുള്ളാണിയും, വെള്ള പേപ്പറും,പരുന്തിലീസ് (പട്ടം) ഉണ്ടാക്കാനുള്ള പേപ്പറും തുടങ്ങി 
സകല അവശ്യ സാധനങ്ങളും ലഭ്യമായിരുന്ന വെറും സ്റ്റേഷനറിക്കട മാത്രമല്ലായിരുന്നു മര്‍ഹൂം കുഞ്ഞാപ്പുഹാജിയുടെത്‌. അത് ഒരു വായനശാലയായിരുന്നു,സിറാജ് ദിനപത്രം,രിസാല, സുന്നിവേദി,പൂങ്കാവനം തുടങ്ങി എല്ലാ സുന്നി പ്രസിദ്ധീകരണങ്ങളും അവിടെ വെച്ച് ആര്‍ക്കും വായിക്കാമായിരുന്നു,അതിലുമപ്പുറം സംഘടനാ വിശേഷങ്ങളും മറ്റുംഎല്ലാവരോടും സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുന്ന ഒരു കേന്ദ്രം .അതിനു സമാന്തരമായി വെറും പച്ചക്കറികള്‍ (തക്കാളി ,ഉള്ളി ,മൈസൂര്‍ ബായക്കയും )മാത്രം വില്‍ക്കപ്പെടുന്ന പച്ചക്കറിക്കട കച്ചോടം മാത്രമായിരുന്നില്ല സി.ഹസ്സാങ്ക സഹിബിന്റെതും..അത് ഹരിത രാഷ്ട്രീയത്തിന്റെ പച്ച തുരുത്തും,ആശാകേന്ദ്രവുമായിരുന്നു,. അവിടെ ചന്ദ്രിക, തൂലിക,മഹിളാ ചന്ദ്രിക,തുടങ്ങി ലീഗ് പ്രസിദ്ധീകരണങ്ങളും ,അഫ്കാര്‍,മുഹല്ലിം ,തുടങ്ങിയ സുന്നീ പ്രസിദ്ധീകരണങ്ങളും അവിടെ ആവശ്യക്കാര്‍ക്കു ലഭിക്കുകയും,പ്രസ്ഥാനിക ചര്‍ച്ചകളും നടക്കുമായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ളവരും ഈ രണ്ടിടങ്ങളില്‍ എത്തുകയും സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുകയും,സംവദിക്കുകയും ചെയ്യുമായിരുന്നു.
ശരാശരി പാലതിങ്ങലില്‍ കാരന്റെ വായനയുടെ തുടക്കം ഇവിടങ്ങളില്‍ നിന്നായിരുന്നു.ഈ പഴയ കടകള്‍ക്ക് തിരശ്ചീനമായി കാവ്യനീതി പോലെ വായനക്കാര്‍ക്ക് വേണ്ടി ഇന്ന് മീഡിയ ലൈബ്രറി
ഉയര്‍ന്നു നില്കുന്നു ,, പുതു തലമുറക്ക് വായനയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു വെച്ചിരിക്കുന്നു.ഇന്ന്‍
ചെഗുവേരയുടെ സിയാര മാസ്ട്ര പര്‍വതനിരകളിലെ ഗറില്ല പോരാട്ടവും ,മാവേസേത്തുങ്ങിന്റെ യനാണ് മലനിരകളിലെ സമരവീര്യവുമൊക്കെയും,സൂഫിസവും ,ഗാന്ധിസവും ,മതവും, രാഷ്ട്രീയവും നമ്മുടെ ഗ്രൂപ്പില്‍ ചൂടേറിയ സംവേദനങ്ങള്‍ക്ക് വിധേയമാകുന്നത് വായന പകര്‍ന്നു നല്‍കിയ ഈ അടിത്തട്ടില്‍ നിന്നാണ്..നമുക്ക് സംവദിക്കാനും ,അനുഭവങ്ങള്‍ പരസ്പരം പങ്കു വെക്കാനും ഗ്രൂപിനു പുറമേ ഇതാ ബ്ലോഗും വന്നിരിക്കുന്നു .. നമ്മുടെ നാടിലെ യുവതയും കാലത്തോടൊപ്പം സഞ്ചരിക്കാന്‍ തയ്യാറായിരിക്കുന്നു..നമുക്ക് എല്ലാ വിജയങ്ങളും ആശംസിക്കാം ...

ഹസ്സാങ്കയും കുഞ്ഞാപ്പു ഹാജിയും 
Click Here

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

പുറ്റട്ടാറ ചരിതം.

 പണ്ട് പുറ്റാട്ടുതറയുടെ പേര് പുറ്റാട്ടുതറ എന്നായിരുന്നില്ല.
shareef Thenath
പുറ്റട്ടാറയുടെ പേര് ഉണ്ടായതിനു പിന്നിൽ വലിയൊരു ചരിത്രമുണ്ട്.

 പണ്ടത്തെ പുറ്റാട്ടുതറയുടെ പേര് മീൻകുഴിക്കര എന്നായിരുന്നു. മീൻകുഴി എന്നു വെച്ചാൽ നിറയെ മീനുകളുള്ള കുഴി.

മുണ്ടാപാടം 
 മീന്കുഴിക്കര ദേശത്തിന്റെ തെക്കുകിഴക്കൻ അതിർത്തിയിൽ, അതായത് നഗര പാടത്തിന്റെ പടിഞ്ഞാറു വശത്തായുള്ള വിശാല ഭൂമിക മുഴുവൻ മീൻകുഴികളായിരുന്നു. ബിലാലും പരലും മത്തിയും തിലോഫിയും നെയ്മീനും, എന്നുവേണ്ട നത്തോലി എന്ന ചെറിയ മീൻ വരെ ദേശത്തെ കുഴികളിൽ പാര്ത്തിരുന്നു.

 ആവോലി, അയക്കൂറ, കട്ട്ല തുടങ്ങിയ സവർണ്ണ- വരേണ്യ വർഗ മത്സ്യങ്ങൾക്ക് ദേശത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും, വർണ്ണ വിവേചനം കരയെ തൊട്ടു തീണ്ടിയിട്ടില്ലാത്തോണ്ട് ആഫ്രിക്കൻ മൊയ്യ് വരെ ലഭ്യമായിരുന്നു.!
 പൊതു സമ്പത്തായിരുന്ന ഈ മീൻകുഴികളിൽ നിന്ന് ആര്ക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചൂണ്ടയിട്ടു മാത്രം മീൻ പിടിക്കാം. വല വീശി മൊത്തത്തിൽ അടിച്ചോണ്ട് പോകുന്ന റിലയന്സിന്റെതു മാതിരി ആഗോള കമ്പോള ബുദ്ധിക്ക് പക്ഷേ ദേശത്ത് വിലക്കുണ്ട്.
അധ്വാനിക്കുന്നവന്റെ വിയർപ്പിന് കരയിൽ മുമ്പേ വലിയ വില കല്പ്പിച്ചിരുന്നു.

 പണ്ടേക്കു പണ്ടേ സമ്പൂർണ്ണ സോഷ്യലിസം നില നിന്നു പോന്നിരുന്ന ദേശത്ത് , കാരണവന്മാർ കുഴിവക്കത്തെ തെങ്ങിൻ കുറ്റികളിൽ ചാരിയിരുന്ന് ബീഡി പുകച്ച് ചൂണ്ടയിട്ട് ഓരോ ദിവസവും ആവശ്യമായ മീൻ മാത്രം പിടിച്ച് പൊരിച്ചു തിന്നും കറി വെച്ചും മീൻ ബിരിയാണി വെച്ചും തിന്നും കുളിച്ചും അന്യൻറെ ശബ്ദം സംഗീതമായി ശ്രവിച്ചും വസിച്ചു.

 ദേശത്തിന്റെ സമ്പൽ സമൃദ്ധിയിലും ഐക്യത്തിലും മുതലാളിത്ത വ്യവസ്ഥിതിയുള്ള അയൽദേശങ്ങളായ കൊട്ടന്തലക്കും പാലതിങ്ങലിനും അങ്ങേയറ്റം അസൂയയും കുശുമ്പും കണ്ണുകടിയും തലവേദനയുമായിരുന്നു.
                           അങ്ങനെയുള്ള ദേശത്തിന്റെ പേര് മാറിയ കഥയാകുന്നു പറയാൻ പോകുന്നത്.
 -----------------------------------

 രാത്രിയെ നേരം വെളിപ്പിക്കാൻ ആദ്യമെണീറ്റ് കൂവുന്ന പൂവൻ കോഴി അലാറത്തിൽ സ്നൂസടിച്ച് ഒന്നൂടെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നത്ര തണുപ്പും, അവ്വൽ സുബിഹിക്ക് തന്നെ ചൂണ്ടയിടുന്ന ചെറുപ്പക്കാരുടെ ബ്ലാക്ക് ഹവാനയുടെ കട്ടപ്പുക പ്രണയാർദ്രമായി അലിഞ്ഞു ചേരുന്ന കോടയുമുള്ള ഒരു മഴക്കാലത്താണ് സംഭവം നടക്കുന്നത്.
                                  എക്സാക്റ്റ് കാലം പറയാണെങ്കിൽ, പോർച്ചുഗീസിലെ രാജാവിന്റെ പെണ്ണുങ്ങൾക്ക്‌ ഒണക്കമത്തി പൊരിച്ചത് കൂട്ടി ചോറ് തിന്നാൻ പൂതി തോന്നിയ ഒരു കെട്ട കാലത്ത്.!

                 പൂതി കൂടിക്കൂടി അവസാനം ചോറ് തിന്നാൻ വാ പൊളിക്കാൻ പറ്റാതായി. അന്ന് യൂറോപ്പിൽ മത്തി കിട്ടാത്ത കാലമായിരുന്നു. ചൈനക്കാർ കേരളത്തിൽ നിന്ന് കൊണ്ടോയി എക്സ്പോർട്ട് ചെയ്യുന്ന മത്തി മാത്രമായിരുന്നു യൂറോപ്പിൽ കിട്ടിയിരുന്നത്.

                  പതുക്കെ പതുക്കെ പെണ്ണുങ്ങളെ മത്തികൊതി മക്കളിലേക്കും പടരുന്നത് രാജാവ് ബേജാറോടെ നോക്കി നിന്നു. കൊട്ടാരമാകെ ഒണക്ക മത്തിയുടെ സ്നിഗ്ധ ഗന്ധം ഒഴുകി നടന്നു.
രാജ്ഞിയുടെ കണ്ണുകളിൽ മത്തിക്കുഞ്ഞുങ്ങൾ നീന്തിത്തുടിച്ചു. അകത്തളങ്ങളിലെ ആനച്ചുമരുകളിൽ മത്തിസ്ത്രോതങ്ങളുടെ പ്രതിധ്വനികൾ മുഴങ്ങി.
 ആകെ മൊത്തം കുന്തത്തിലായ രാജാവ് അവസാനം പോർച്ചുഗീസിലെ ഏറ്റവും വല്യ മീൻ പിടുത്തക്കാരനായ വാസ്കോ മാപ്ലയെ ആളയച്ചു വരുത്തി. മൂപ്പർ കടലിൽ കപ്പലോടിച്ച് കൊമ്പൻ സ്രാവുകളെ പിടിക്കുന്ന രസികൻ ഏർപ്പാടിൽ യൂറോപ്പിലെ മാർപ്പാപ്പയായിരുന്നു.

 രാജാവ് പറഞ്ഞു: "കേട്ടോ, വാസ്കോ സഹിബേ.. പോണ്ടാട്ടിക്കും പുള്ളങ്ങൾക്കും മത്തി വേണം. തെക്ക് പടിഞ്ഞാറ് വച്ച് പിടിച്ചാൽ ഇന്തുസ്ഥാനെന്നോ ഇന്ത്യയെന്നോ അങ്ങനെന്തോ ഒരു കുന്തമുണ്ട്. അവിടെ മത്തി ധാരാളം കിട്ടുമെന്ന് പഴയ ചെല താളിയോലകളിൽ വായിച്ച്ക്ക്. നാളെ തന്നെ വിട്ടോ.. മത്തീം കൊണ്ടല്ലാതെ ഇഞ്ഞി അന്റെ തല ഈ രാജ്യത്ത് കാണര്ത്.! "

 ഉത്തരവ് ഏറ്റെടുത്ത് വാസ്കോ പറഞ്ഞു: " ശെരി രാജാവേ, കടല് വറ്റിച്ചിട്ടാണേലും ശരി ഞമ്മൾ മത്തി കൊണ്ട് വരും.!

 രാജാവ്: " കടല് വറ്റിക്കാൻ ഇയ്യും അന്റെ വെല്ല്യാപ്പിം കൂട്ട്യാക്കൂടൂലഡോ .!.. നാടകത്തിലെ മാതിരി ഡയലോഗടിക്കാതെ മത്തി കൊണ്ട് വാ.."

 അങ്ങനെ രാജാവ് കൊടുത്ത കപ്പലും ആൾക്കാരുമായി വാസ്കോ ഡി ഗാമ പുറപ്പെട്ടു. കുറേ ദിവസം വെള്ളത്തിൽ കിടന്ന് പൂസായ കപ്പൽ തലക്ക് വെളിവില്ലാതെ എങ്ങോട്ടോ നീന്തി അവസാനം കറങ്ങിതിരിഞ്ഞ് അറബിക്കടലിലെത്തി.
നിറയെ വലയിട്ടിട്ടും ഗാമക്ക് ഒരു ആമയെ പോലും കിട്ടിയില്ല. വലയിട്ട് വലയിട്ടു ഗാമക്ക് കടലിനോട് വെറുത്തു പോയി.

 അങ്ങനെ ഒരു വൈകുന്നേരം മീൻ കിട്ടാത്ത സങ്കടത്തിൽ നാല് മില്ലി കൾസടിച്ച് ഡക്കിൽ കാറ്റു കൊണ്ടിരിക്കുമ്പോ ദൂരെ അതാ വെള്ളത്തിൽ ഒരു തിളക്കം കാണുന്നു.  മീൻകൂട്ടമാണെന്ന് കരുതി കപ്പൽ തിരിച്ച ഗാമ തിളക്കം കണ്ടയിടത്തെത്തിയപ്പോൾ പേടിച്ച് നിക്കറിൽ മുള്ളിപ്പോയി.
                                   ചെമ്മീൻ സിനിമയിലെ പളനിയെ മുക്കിയ ആ ഗംഭീരൻ ചുഴി റിഹേർസൽ നടത്തുകയായിരുന്നു അവിടെ. അതിന്റെ തിളക്കമായിരുന്നു ഗാമ കണ്ടത്.!  കണ്ടു നിക്കുന്നതിനിടെ ചുഴി കപ്പലിനെ വലിച്ചെടുത്ത് ഒരേറു വെച്ച് കൊടുത്തു.
ഏറിന്റെ ശക്തിയിൽ മങ്ങിയ കടലിരുട്ടിലൂടെ നിയന്ത്രണമില്ലാതെ കപ്പൽ  അതിവേഗം ഒഴുകി. കടലുണ്ടി അഴിമുഖത്തൂടെ പുഴയിലേക്ക് കടന്ന കപ്പൽ ഉള്ളണത്തെ കൽപ്പുഴ വഴി മീങ്കുഴിക്കരയിലെ മുണ്ടാപ്പാടത്ത് വന്ന് വരമ്പിലിടിച്ചു നിന്നു.!!!

 പിറ്റേന്ന് രാവിലെ ദേശനിവാസികൾ കണ്ടത് പേടിച്ചു വിറച്ച് കപ്പലിലിരിക്കുന്ന ഒരു കൂട്ടം വെള്ള മനുഷ്യരെയാണ്.

 അതിഥി ദേവോ ഭവ എന്നാണല്ലോ..അത് പണ്ടും അങ്ങനന്നെ ആയതോണ്ട് ദേശക്കാർ അതിഥികളെ പുട്ടും മീങ്കറിയും കൊടുത്തു സ്വീകരിച്ചു. മീങ്കുഴികളിലെ തിളങ്ങുന്ന മത്തികളെ കണ്ട് ഗാമയുടെ നാവിൽ വെള്ളമൂറി.

 ഗാമ ദേശത്തെ മൂപ്പനോട്‌ ചോദിച്ചു: " ഞങ്ങള്ക്ക് ഇവിടെ ഒരു കോട്ട കെട്ടണം. ഇടയ്ക്കിടെ മീൻ കൊണ്ട് പോവാനാണ്."

 മൂപ്പൻ ചിരിച്ചു: "സോറി, മിസ്റ്റർ വാസ്കോ.. മീനുകൾ ഈ കരയുടെ മാത്രമാണ്. ഇവിടെ കോട്ട കെട്ടാൻ പറ്റില്ല."

 ഗാമ : എങ്കിൽ ഞങ്ങൾക്ക് ആയുധം എടുക്കേണ്ടി വരും."

മൂപ്പൻ "അങ്ങനാണേൽ ഞങ്ങൾക്ക് നിങ്ങൾടെ മയ്യത്ത് എടുക്കേണ്ടി വരും.!"

 പിന്നെ യുദ്ധമായിരുന്നു.!
സായുധ സമരം.! ദേശത്തെ ധീരർ ഘോര ഘോരം യുദ്ധം ചെയ്തു.

മീങ്കുഴികളിലെ മീനുകൾ മനുഷ്യ രക്തത്തിന്റെ രുചിയറിഞ്ഞു.
 പരാജിതരായ പറങ്കികൾ കൊട്ടന്തലയിലേക്ക് രക്ഷപ്പെട്ടു കളഞ്ഞു.!

 കൊട്ടന്തലയിലെത്തിയ പറങ്കികളെ നാട്ടുകാർ മാലയിട്ടു സ്വീകരിച്ചു.! വാസ്കോ അവർക്ക് കശുവണ്ടിയും ചീനിക്കയും കൊടുത്തുസോപ്പിട്ടു. തോൽവിയുടെ കയ്ക്കുന്ന ഓർമ്മകൾ മറക്കാൻ അവർ പാലത്തിങ്ങൽ പുഴയിൽ നീന്തിക്കുളിച്ചു.
ഗാമ കൊട്ടന്തലയിൽ 
ചീപ്പിങ്ങലിൽ പോയി എരുന്ത്‌ പിടിച്ച് പൊരിച്ചു തിന്നു.
 നാട്ടുകാർ പറങ്കികൾക്ക് വേണ്ടി ഫെയ്ക്ക് മീങ്കുഴികൾ ഉണ്ടാക്കി പ്രീതിപ്പെടുത്തി അവർടെ സങ്കടം മാറ്റിക്കൊടുത്തു.

 അതേ സമയം പുറ്റട്ടാറയിൽ ഡാർക്ക്
സീനായിരുന്നു..
 മീനുകളുടെ പേരിൽ രക്തം ചിന്തേണ്ടി വന്നതിന്റെ സങ്കടത്തിൽ അവർ മീനുകളെ പാടത്തേക്ക് തുറന്നു വിട്ടിട്ട് മീന്കുഴികളൊക്കെ മണ്ണിട്ട്‌ മൂടി. കൊതിമൂത്ത അധിനിവേശക്കാർ ഇനിയും യുദ്ധത്തിനു വരാതിരിക്കാനുള്ള മുന്കരുതൽ കൂടിയായിരുന്നു അത്.

 മണ്ണിട്ട്‌ മൂടിയ മീങ്കുഴികളിൽ കുറെ കാലം കഴിഞ്ഞപ്പോൾ വലിയ മണ്‍പുറ്റുകളുണ്ടായി.
 അങ്ങനെയാണ് പിന്നീട് മീങ്കുഴിക്കര "പുറ്റാട്ടുതറ" ആയി മാറിയത്..!

 പാടത്ത് വെള്ളമിറങ്ങുന്നത് കണ്ട ഗാമ കപ്പലെടുത്ത് യാത്ര തിരിച്ചു. കൂടുതൽ പടയുമായി വന്ന് പുറ്റട്ടാറയെ കീഴടക്കാനും കൊട്ടന്തലയിൽ കോട്ട കെട്ടാനുമായി.
 പക്ഷെ, രണ്ടാമത്തെ വരവിൽ ഗാമ വഴി തെറ്റി കാപ്പാട് കടപ്പൊറത്താണ് കപ്പലിറങ്ങിയത്. ചരിത്രത്തിൽ അത് ആദ്യത്തെ കാൽവെപ്പായി കുത്തിക്കുറിക്കപ്പെട്ടു.!

 --------------------------------------------
 തലയില്ലാത്ത ചരിത്രത്തിന്റെ വാല് : ഇത് ഉണ്ടാക്കിക്കഥയല്ല. സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ പടിഞ്ഞാറൻ ചരിത്രകാരന്മാർ മൂടി വെച്ച ചരിത്രമാകുന്നു.! സംശയമുള്ളോർക്ക് താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാം:
 1. മുണ്ടാപ്പാടത്തിനു ഇപ്പഴും മീന്കുഴിപ്പാടം എന്ന് പറയുന്നുണ്ട്.
 2. ഇപ്പോഴും പുറ്റട്ടാറക്കാർ മീൻ പിടിക്കാൻ പോവാറുള്ളത് ദേശത്തിന്റെ തെക്കുള്ള, മീന്കുഴികൾ നിലനിന്നിരുന്ന ഭാഗത്തേക്കാണ്.
 3.ദേശത്തിന്റെ തെക്കേ അതിരിൽ ഇപ്പോഴും വലിയ മണ്‍പുറ്റുകളുണ്ട്.
 4. പണ്ട് അസൂയ മൂത്ത് കൊട്ടന്തലയിലെ പൂർവികർ ഉണ്ടാക്കിയ ഫെയ്ക്ക് മീന്കുഴികളിൽ ചിലത് നൗഷു പിവിപി, മാലിക് തേനത്ത് / ഫസൽ റഹ്മാൻ , ജംഷീർ പി വി പി തുടങ്ങിയവരുടെ പറമ്പുകളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. !! ഈയുള്ളവൻ ചെറുപ്പത്തിൽ അവയിൽ ചൂണ്ടയിട്ടിട്ടുമുണ്ട് .!!

2014, ജൂലൈ 17, വ്യാഴാഴ്‌ച

എന്റെ നാടിന്റെ സ്വപ്നം







ഒരു നാടിന്റെ പുരോഗതിയെ പരിഗണിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതിലേ പ്രധാന രണ്ടു ഘടകങ്ങളാണല്ലോ ഗതാഗത മാർഗ്ലങ്ങളുടെ വികസനവും,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയും അല്ലെങ്കിൽ പുരോഗതിയും...

ഇതിൽ ആദ്യം സൂചിപ്പിച്ചതിൽ മറ്റു നാടുകളേക്കാൾ ബഹു ദൂരം മുന്നിലാണ്...
അതിനായ് കയ്മെയ് മറന്ന് മുന്നിട്ടിറങ്ങിയ എല്ലാ ഓരോ വ്യക്തികളോടും,രാഷ്ട്രീയ പാർട്ടികളോടുമുളള കൃതഞ്ത വാക്കുകളിലൊതുക്കാവുന്നതല്ല,കാരണം ആ പുരോഗതിയേ നിത്യവും അനുഭവിക്കുന്നവരുടെ പ്രാർത്ഥനകളിലാണ് നിങ്ങൾ ഇടം നേടിയിരിക്കുന്നത്...

ഇനി രണ്ടാമത് സൂചിപ്പിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനത..അല്ലെങ്കിൽ വളർച്ചയില്ലാഴ്മ... എന്താണ് നമ്മുടേ നാടിനു മാത്രം ഇങ്ങിനെ ഒരു ശാപം ഉണ്ടായി എന്നു നിങ്ങൾ ഓർക്കാറുണ്ടോ...? വേറൊന്നുമല്ല അത്... നമ്മുടേ നാടിന്റെ മറ്റൊരു ശാപമായ തമ്മിൽ കുത്തും,പാരവെപ്പും,പിന്നെ സമ്മതിച്ചു കൊടുക്കാനുളള പ്രയാസങ്ങളും ഇവകളാൽ ഉണ്ടാകുന്ന ഈഗോ ക്ലാഷിന്റെ ഭാഗം കൊണ്ടു തന്നെയാണ് നമ്മുടെ സ്കൂൾ ഇപ്പോഴും നാലാം ക്ലാസ്സെന്ന കട്ടപ്പുറത്ത് കിടക്കുന്നത്...


AUTH
ചില സമയങ്ങളിൽ ഈ രാഷ്ട്രീയത്തോടും,രാഷ്ട്രീയ പാർട്ടികളോടും ,പ്രവർത്തകരോടും പുച്ഛം തോന്നി പോകും,എന്നോട് തന്നേയും,ഇത്രയൊക്കെ ആയിട്ടും പിഞ്ചു കുഞ്ഞുങ്ങൾ ബാഗും തൂക്കി ബസ്സു കയറി പോകുന്ന കാഴ്ച കാണുമ്പോൾ സങ്കടത്തേക്കാളുപരി ലജജയാണ് തോന്നുന്നത്... നാടിനായ് എന്തൊക്കെ ചെയ്താലും ഈ ഒരു വിടവ് നാണിപ്പിക്കുന്നത് തന്നേയാണ് ഓരോ പാലത്തിങ്ങൽകാരനേയും....
                                                                                                                    JAFAR SHIBU
ചില നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയും,ബാഹൂല്യങ്ങളും കാണുമ്പോൾ ശരിക്കും അസൂയ തോന്നും..ആ നിമിഷങ്ങളിൽ ഒരു പാലത്തിങ്ങൽകാരനായ് പിറന്നതിൽ ചെറിയ ഖേദം തോന്നി പോകും,

ഇതിനായ് ഇപ്പോഴും പരിശ്രമിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്ന മാന്യ വ്യക്തികളെ വിസ്മരിച്ചു കൊണ്ടല്ല ഇത്രയും പറഞ്ഞത്

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ലവന്മാരും ധാരാവിയും.

ശരീഫ് തേനത്ത്
ഡിസംബറിൽ ഒഫീസിന്റെ പൂട്ട് തുറക്കാത്ത
ഒരു തണുത്ത സണ്‍‌ഡേ സുപ്രഭാതത്തിൽ ഉച്ചക്ക് ഒരു മണിക്ക് എണീറ്റ് പല്ല് തേക്കാതെ സുലൈമാനി കുടിച്ചപ്പോൾ തലക്കകത്ത് ബാക്കി കിടന്ന ഉറക്കത്തിന്റെ ബ്ലാക്ക്‌ ഷെയ്ഡിൽ പൊടുന്നനെ പ്രകാശം പരന്നു..

പ്രകാശം ബോധമണ്ഡലമായി രൂപാന്തരപ്പെട്ടു .. ബോധമണ്ഡലം ഭീമാകാരമായി വളർന്നു മെഡുല്ല ഒബ്ലോംഗേറ്റയിൽ മുട്ടിയപ്പോൾ ഘനഗംഭീരമായ ശബ്ധമുണ്ടായി..
ശബ്ദം ഇങ്ങനെയായിരുന്നു :."വിളിക്കുക".. അൻറെ ചെങ്ങായിയായ ഷനീബിന്റെ നാമത്തിൽ വിളിക്കുക.!
ഉടനെ ഫോണെടുത്ത് ഞെക്കി വിളിച്ചു..
"ഹലോ.."
ശനീബ്:..ഹാ.. എന്തൊക്കാണ് ..?

"കൊച്ചു വർത്തമാനങ്ങൾക്കു താല്പര്യമില്ല മിസ്റ്റർ .. മാറ്റർ പറയാം ..
അടുത്ത വ്യാഴാഴ്ച്ചല്ലാത്ത അയിന്റെ പിറ്റത്തീന്റെ പിറ്റത്തെ വ്യാഴാഴ്ച നിങ്ങൾ ബോംബായീക്ക് വണ്ടി കേറണം ..

"ബോംബായിലെന്താണ്..?

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

നെച്ചിക്കാടന്‍ മുഹമ്മദ്ക്ക

Kamran Sreemon
മുഹമ്മദ്ക്ക അതും കീഴടക്കി..
പത്ത് മിനുട്ട് ഒരു പ്രദേശമാകെ ഇരുട്ടിലാക്കി കൊണ്ട് മുഹമ്മദ്ക്ക തന്‍റെ മെയ് വഴക്കം ഒരിക്കലൂട് തെളിയിച്ചു.
പാലത്തിങ്ങല്‍ കൊട്ടന്തല-മീന്‍കുഴി പ്രദേശത്തെയാണ് നെച്ചിക്കാടന്‍ മുഹമ്മദ്ക്ക ഇന്നലെ ഇരുട്ടിലാക്കിയത്.,അത് പക്ഷെ, പ്രദേശത്തുകാരുടെ രക്ഷയ്ക്ക് വേണ്ടിയാരിരുന്നു.

മീന്‍കുഴി റോഡിലെ ആദ്യ വളവിലുള്ള ഷാജിയുടെ വീട്ടു മുറ്റത്തുള്ള തെങ്ങോലയില്‍ വളര്‍ന്ന് വലുതായ കടന്നല്‍ കൂട് മാസങ്ങളോളമായി പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു.

സഹികെട്ട നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ട പ്രകാരം പഞ്ചായത്താണ് മുഹമ്മത്ക്കയെ ഏല്‍പ്പിച്ചത്.
തെക്കന്‍മുക്കില്‍ നിന്നും പാലത്തിങ്ങലേക്ക് താമസം മാറിയ മുഹമ്മത്ക്ക കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇത്തരം സാഹസിക ഉദ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു.

നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന കടന്നല്‍- തേനീച്ച കൂടുകള്‍ നശിപ്പിക്കുക, ഭീഷണിയാകുന്ന വിഷ സര്‍പ്പങ്ങളെ പിടിക്കുക, പേപ്പട്ടികളെ തുരത്തുക തുടങ്ങീയ ജോലികള്‍ പഞ്ചായത്തിന്‍റെയും ബന്ധപ്പെട്ട അധികാരികളുടെയും നിര്‍ദേശപ്രാകാരം ഏറ്റെടുത്ത് നടത്തുന്നു.തുടക്കം മുതല്‍ ഇന്നുവരെ ഒന്നിലുംഒരല്‍പം പോലും

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

നായിഡു

Sajad Mohammed
നായിഡു .... ഇത് ആന്ദ്രക്കാരൻ നായിഡു ... ഒരുപാട് വർഷക്കാലമായി പാലത്തിങ്ങലിൽ താമസക്കാരനായ നായിഡുവിന് ഇന്ന് പാലത്തിങ്ങൽ സ്വന്തം നാടാണ് ... ഇപ്പൊ പാലത്തിങ്ങൽ മദ്രസക്ക് സമീപമുള്ള കൊണ്ടാണത്ത് റൈസ്മില്ലിന്റെ നടത്തിപ്പുകാരനാണു നായിഡു . 15 വർഷത്തിലേറെയായി നായിഡു പാലത്തിങ്ങലിൽ എത്തിയിട്ട് . പള്ളിപ്പടിയിലെ പരേതനായ കളത്തിങ്ങൽ മുഹമ്മദാക്കയാണ് നായിഡുവിനെ പാലത്തിങ്ങലിൽ എത്തിക്കുന്നത് .. ആദ്യ കാലത്ത് മുഹമ്മദാക്കന്റെ പള്ളിപ്പടിയിലുള്ള " ഹബീബ് റൈസ് മില്ലിലായിരുന്നു നായിഡുവിന്റെ സേവനം . പിന്നീടത് കൊട്ടന്തല റോഡിലുള്ള സൂപ്പി ഹാജിയുടെ " റഹ്മത്ത് " റൈസ് മില്ലിലായിരുന്നു .. അവസാനം

ഞാന്‍ അബ്ദുല്‍ മുബാറക്

 Mubarak
ഞാന്‍ ചപ്പങ്ങതില്‍ മുഹമ്മദ്‌ ഹാജീ മകന്‍ ഇസ്മയില്‍ മുഹമ്മദ്‌ ഹാജീ മകന്‍ മുഹമ്മദ്‌ അബ്ദുല്‍ മുബാറക് 
,പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് പാലത്തിങ്ങല്‍ ദേശംവാദി രഹമ ഇല്‍ താമസിക്കുന്നു, പാലത്തിങ്ങല്‍ തസീസുല്‍ ഇസ്ലാം കേന്ദ്ര മദ്രസ ഇല്‍ നിന്നും മദ്രസ പഠനം പൂര്‍ത്തിയാക്കി .പാലത്തിങ്ങല്‍ AMLP സ്കൂളില്‍ നിന്നും പ്രാഥമിക വിദ്ദ്യബ്യാസവും തിരുരങ്ങാടി ORIENTAL&AMHS TIRURKAD സ്കൂളില്‍ നിന്ന് ഹൈ സ്കൂള്‍ പഠനവും,തിരുര്‍ ഉനിവേര്സല്‍ കോളേജില്‍ നിന്നും elactronics ഡിപ്ലോമ യൂം, സ്കൂള്‍ ഓഫ് എങ്ങിനീഅരിങ്ങ്

കർഷക ശ്രീ

അസ്സലമുഅലൈക്കും 

Aboobacker Sidheeque
എന്നെ അറിയാത്തവര്ക്ക് പരിജയപെടുത്താം തിരൂരങ്ങടിക്കരനാണ് ഒരുപാട് സുഹുർത്തുക്കൾ പാലത്തിങ്ങൽ പരിസരത്തു ഉള്ളത് കൊണ്ടാവും ഞാൻ ഇതിൽ ആഡ് ചെയ്യപെട്ടത്‌ ആദ്യം അതിനു ഒരു നന്ദി പറയുന്നു .ദൂരെ നിന്ന് നോകികനരയിരുന്നു പതിവ് പക്ഷെ പറയാതെ വയ്യല്ലോ ജിദ്ദ ഇലെ ഗ്രൂപ്പിന്റെ പ്രധാനിയും ചുഴലിയുടെ സ്വന്തം ഇപ്പോഴത്തെ കര്ഷകനും ഒക്കെ ആയ മുഹമ്മദ്‌ അസ്ലം പി വീ പ്പി എന്ന അസലു പ്രവാസികള്ക്ക് എങ്ങനെ നിതഖതിനെ നേരിടാം എന്ന് കുറഞ്ഞ ദിവസങ്ങല്കൊണ്ട് പ്രവര്ത്തിച്ചു കാണിച്ചു ഇപ്പോൾ ജിദ്ദയിൽത്തന്നെ സംസാരവിഷയമായ പ്രത്യകതരം ജനിതക വിത്തുകൾ അസ്ലമിനു മാത്രമാണ് ഉള്ളത് 
3 ദിവസം കൊണ്ട് കുളക്കുന്ന വാഴ പ്രവാസ കര്ഷക

ഓർമ്മയിലെ മയില്‍ പീലികള്‍

Shebu 


 പ്രിയ സുഹൃത്ത്  റഹിം അദ്ദേഹത്തിന്റെ മകൻ സ്കൂളിൽ പോകുന്നതിന്റെ ഫോട്ടോയും സ്കൂളിലെ വിശേഷവും നമുക്കായി ഇവിടെ പങ്കുവെച്ചിരുന്നു.റഹീമിന്റെ  ഓരോ വരികൾകൊപ്പം എന്റെ മനസ്സും സഞ്ചരിച്ചു  .

വളരെ നന്ദി റഹിം  പാലത്തിങ്ങൽ LPസ്കൂളിലെ മധുരണ സ്മരണകൾക്ക് ജീവൻ പകർന്നു നൽകിയതിന്.

ഓർമ്മകളിലെ കൊയിഞ്ഞു വീണ മയിൽ  പീലികൾ പെറുക്കി ഞാൻ പഴയ കാലത്തേക്ക് കണ്ണാടി പിടിച്ചു .മങ്ങിയ അവ്യക്തമായ കുറെ മുഖങ്ങൾ ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാർ ,പണ്ട് ഓടി കളിച്ചു പയറ്റിയ ബാലൻ  മാഷുടെ വീടിനു മുന്നിലെ സ്കൂൾ മുറ്റം.കാലത്തിന്റെ ഫ്രൈമില് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മങ്ങിയ ചിത്രങ്ങൾ.

ഈ ചിത്രങ്ങൾക്കിടയിൽ ഒരുപാട് പരിചിത മുഖങ്ങൾ .അതെ അന്നത്തെ എന്റെ പ്രിയപെട്ട  കൂട്ടുകാർ  അസ്‌ലം  ,റഹീം,അൻവർ ഹുസൈൻ ,മുബഷീർ ,മുഹമ്മദ്,ദീപക്,ജബ്ബാർ ,സമീർ ,ജാഫർ,ബാലൻ,അസീസ്,ഫാഹിദ് വീണ്ടും സ്കൂളിൽ  തിരിച്ചെത്തിയ പ്രതീതി .കൂട്ടുകാരുടെ കളിചിരികളും എല്ലാം മറന്നുള്ള നിഷ്കളങ്കമായ പൊട്ടിച്ചിരികളും ഇപ്പോയും കാതിൽ മുഴങ്ങുന്നു ..

1985- 86 കാലം ആണെന്ന് തോന്നുന്നു പാലത്തിങ്ങല് AMLP ആ പഴയ സ്കൂളിൽ ഞാൻ  ആദ്യാക്ഷരം നുകർന്നത് ..ആ വർഷം ക്ലാസ് ടീച്ചറായി  വന്നത് ലീല ടീച്ചർ  .അതുവരെ കാണാത്ത ആ ടീച്ചർ  ആദ്യ ദിവസം തന്നെ ഏല്ലാവർകും പ്രിയപ്പെട്ടവരായി. 

പാലത്തിങ്ങൽ  അങ്ങാടിയിൽ  പ്രതാപത്തോടെ തലയുയർത്തി  നിന്നിരുന്ന വർഷങ്ങൾ  ഒരുപാടു നാടിനു ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ട്ടിച്ച  പാലത്തിങ്ങലെ പഴയ സ്കൂളിലെ ആ ഇടുങ്ങിയ ക്ലാസ് മുറിയിലേക്ക് കാറ്റിനൊപ്പം ഒഴുകി വരുന്ന ജനത ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഗന്ധവും ക്ലാസിനു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കൊല്ലന്റെ ആലയിലെ ഇരുമ്പ് പഴുപ്പിച്ച തച്ചു പതപ്പിക്കുന്ന കടോര ശബ്ദം ഞങ്ങൾ  കുട്ടികൾക്ക്  അന്നു അരോചകമായി തോന്നിയെങ്കിലും ടീച്ചർ പഠിപ്പിച്ച പാട്ടുകളും കഥകളും ഇപ്പോഴും കാതിൽ  മുഴങ്ങുന്നു ..

വീടിന്റെ അടുത്തു തന്നെ ആയിരുന്നു സകൂളെങ്കിലും സ്കൂളിലെ ചെറുപയറും ചോറും കഴിക്കാൻ ആയിരുന്നു ഇഷ്ട്ടം .ചോറ് വാങ്ങികഴിഞ്ഞ് സ്കൂള് വരാന്തയില് സൊറ പറഞ്ഞിരുന്ന് ചോറു തിന്നു...ചോറിന് ഭംഗിക്കൂട്ടാന് കുഞ്ഞാപ്പു ഹാജിയുടെ കടയിൽ നിന്നും 25 പൈസായുടെ അച്ചാർ വാങ്ങും  .. മഴ ഉണ്ടേൽ ഇറയത്ത് നിന്ന് വീഴുന്ന മഴ വെള്ളത്തില് പാത്രവും മുഖവും കഴുകും  എന്നാലും ചെറുപയറിന്റെ ചെറിയ കഷ്ണങ്ങളും വറ്റും ഒക്കെ കൂട്ടുകാരുടെ മുഖത്ത് പറ്റിപിടിച്ചിരിക്കുന്നത് കാണാം . 

അതെ ഇനി ഒരിക്കലും നമുക്കു തിരിച്ചു കിട്ടാത്ത കാലം ..മധുരമുള്ള ഓർമ്മകൾ  എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും ടീച്ചർമാരുടെ  ഓർമ്മകൾ പ്രത്യേകിച്ചും. ഈ ഓർമ്മകളൊക്കെ എല്ലാവരുടെയും മനസ്സില് മരണംവരെ ഉണ്ടാവും.എല്ലവർക്കും  തന്നെ സ്കൂൾ ജീവിതം ഓരോ നല്ല അനുഭവങ്ങള് ഓര്മകളും അല്ലെ..
.ന്റെ ഓർമകളുടെ  നിറങ്ങളിപ്പോൾ കറുപ്പോ വെളുപ്പോ അല്ല എഴു നിറങ്ങൾ  ചാർത്തിയ മഴവില്ലിന്റെ നിറമാണ്.
  • Noushu Pvp cherupayarinu annum innum oru smelltanne......prrr....prrrrrrrr....prrrrrrrrrrrrrrrrrrrrtrrrrrrr
  • Shaneeb Moozhikkal പാലത്തിങ്ങൽ സ്കൂൾ കാലം നമ്മൾ പലതവണ ഈ ഗ്രൂപ്പിൽ സംസാരിച്ചതാണ് .. എത്ര പറഞ്ഞിട്ടും മതിവരാത്ത ഒന്നാണു ആ കാലത്തിന്റെ സന്തോഷങ്ങളെന്നത് ഷെബുവിന്റെ പോസ്റ് കണ്ടാലറിയാം ...

    ഓർമ്മകൾ പെയ്യുന്ന ആ കൊച്ചു മുറ്റത്ത് ഒരുവട്ടം കൂടിയെത്തുവാൻ മോഹം ...! സ്കൂളിന്റെ പഴയ നിറങ്ങൾ ഉള്പ്പെടുത്തി ഞാനൊരു പോസ്റ്റു കൂടി നാട്ടിൽ നിന്നും തയ്യാറാക്കുന്നുണ്ട് ..
  • Aslam Pk ethra paranjalum theerath kuttikalam amlp schoolil padichathil abimanikunnu.....
  • Mubashir Sangam ജീവിതത്തില് മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങള് സമ്മാനിച്ച സ്കൂളിനെയും അവിടുത്തെ അറിവിന്റെ ആദ്യാക്ഷരങ്ങള് കുറിച്ചു തന്ന പ്രിയപെട്ട അധ്യാപകരെയും ലോകത്തിന്റെ ഇതു കോണിലായാലും മനസ്സിന്റെ ഒരു കോണില് മറവിയുടെ മാറാല മൂടാതെ സുക്ഷിച്ചു വെക്കാം നമുക്ക്
  • Rahim Pathinaram Kandathil നീ ഇവിടെ പറഞ്ഞ നമ്മുടെ ക്ലാസ് മേറ്റ്സിൽ നമ്മുടെ ചീർപിങ്ങൽ ഉള്ള ബാലാൻ കുറച്ചു കാലം മുന്പ് മരിച്ചത് നീയറിഞ്ഞിരുന്നോ?
  • Shebu Here യാ അള്ളാഹ്..... റഹീം ഞാന് അറിഞ്ഞില്ല നമ്മുടെ ബാലന്റെ വേര്പാട് ...പാതി വഴിയില് ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരാ വേദനിക്കുന്നു നിന്നെയോര്ത്തു ഞാന് ..
link