ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

കളിയാട്ടം

Sanfeer Kv
കളിയാട്ട ഉത്സവം ( കളിയാട്ടം ) നമ്മുടെ കാര്‍ഷിക ഉത്സവമാണോ ..? കാര്‍ഷിക അഭിവൃധിക്കും , വറുതി. ക്ഷാമം ,എന്നിവയില്‍ നിന്ന് രക്ഷനേടുക എന്ന വിശ്വാസത്തിലാണ് ഈ ഉത്സവം വര്‍ഷംതോറും നടത്തി വരുന്നത് .. ഈമാസം കളിയാട്ടം കൊടി ഉയരുന്നു . 
"കുഞ്ഞി കുതിരക്ക് വെള്ളം കൊടുക്കെടി .. 
കുഞ്ഞാ ചീരോ പെണ്ണേ ......."

ഈ ഈരടികള്‍പാടി ഹൈന്ദവ സഹോദരങ്ങള്‍ തളിയോലകള്‍ കൊണ്ട് കുതിരകെട്ടി , മമ്പുറം മഖാമില്‍ ദര്‍ശനവും നടത്തി കളിയാട്ടക്കാവില്‍ കോഴികളെ ബലികൊടുത്ത് അവസാനം കുറിക്കുന്ന ഈ ഉത്സവത്തിന് ഒരു മതേതര മുഖമുണ്ട് ....
നിങ്ങളുടെ കളിയാട്ട ഉത്സവ അനുഭവങ്ങള്‍ പങ്ക് വെക്കൂ സുഹൃത്തുക്കളെ ...........

  • .
  • Mubashir Sangam kaliyatta mamagam
  • Mohammed Abdul Mubarak oyayaya oyayaya oayayay
  • Shebu Here കളിയാട്ടത്തോടനുബന്ധിച്ച് കാർഷിക ചന്തയും സജീവമാണ്. തലപ്പാറ മുതൽ കളിയാട്ടമുക്ക് വരേ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും പാടത്തുമാണ് ചന്തകൾ നടക്കുക. ഉപ്പ് തൊട്ട് കർപ്പൂരം വരേയുള്ള സാധനങ്ങൾ ഇവിടെ ലഭ്യമാണെന്നാണു പഴമക്കാരുടെ മൊഴി . കാലവർഷം തുടങ്ങുന്ന സമയമായതിനാൽ വിവിധ തരം വിത്തുകൾ പണിയായുധങ്ങൾ തുടങ്ങിയവയും ചന്തയിൽ ലഭ്യമാണ്(wikipidea)
  • Iqbal Chuzhali "ഞമ്മക്ക് കാവില്‍ വെച്ച് കാണാം"...തല്ലു തല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ നമ്മുടെ നാട്ടുകാര്‍ ഇങനെയൊരു ചൊല്ലു ഉപയോഗിച്ചിരുന്നു.അതും കേള്‍ക്കാതായിപ്പോയി....
  • Rahim Pathinaram Kandathil ഹോയ്യയ്യ....! ഹൗയയ്യ....!! ഹോയ്യയ്യ...!!! 

    കുന്തി കുതിരക്കു വെള്ളം കൊടുക്കെടി കുഞാ ചീരോ പെണ്ണേ....
  • Shaneeb Moozhikkal " കളിയാട്ടം " മനസ്സിലെന്നും ചെണ്ടമേളങ്ങളുടെ താളവും, പൊയ്‌ക്കുതിരകളുടെ മനോഹാരിതയുമാണു...!

    കളിയാട്ടത്തിനു കണ്ടു വരുന്ന " ചെണ്ട കൊട്ടലിനു " പ്രത്യേകിച്ചൊരു താളമില്ലാത്തതു പണ്ടെ എനിക്കൊരു പരാതിയുണ്ടായിരുന്നു.. എന്നിരുന്നാലും ചെറുപ്പം മുതൽ കേട്ടു കൊണ്ടിരുന
    ്ന ആ താളം പിന്നീടെപ്പോഴോ മനോഹരമായിത്തോന്നുകയും ചെയ്തു...! പൊയ്‌ക്കുതിരകൾ മറ്റു പല ഉത്‌സവങ്ങൾക്കും കാണാത്ത രൂപത്തിലുള്ള പ്രത്യേകമായിട്ടുള്ള ഒന്നാണന്നു തോന്നുന്നു.. കളിയാട്ടം അടുത്തു വന്നാൽ ചെറിയ " കുതിരകളുമായി ഊരുചുറ്റുന്ന സംഘം പണ്ടൊക്കെ വീട്ടിൽ വരുമായിരുന്നു... ( ഇപ്പൊ അവരെ കാണാറില്ല) . ഈ കാലമാവുന്നേരം ഇവരുടെ വരവും പ്രതീക്ഷിച്ച്‌ ഞങ്ങൾ കുട്ടികൾ എന്നും കാത്തു നിൽക്കും.... വന്നു കഴിഞ്ഞാൽ പരിസരത്തുള്ള വീടുകളിലൊക്കെ ഈ സംഘത്തോടൊപ്പം പോവും.. പണം വാങ്ങുന്നതോടൊപ്പം നെല്ല്, ചക്ക, വാഴക്കുലകൾ ... തുടങ്ങിയവയും ഈ സംഘം ശേഖരിക്കുമായിരുന്നു... 

    ചെറുപ്പത്തിലെന്നും കളിയാട്ടക്കാവിൽ പോയി കളിയാട്ടം കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല.. മുതിർന്നതിനു ശേഷമാണു ഞാൻ നേരാവണ്ണം കളിയാട്ടത്തിനു പോയത്‌...പിന്നീട്‌ കഴിഞ്ഞ 15 വർഷത്തോളമായി സ്ഥിരമായി ഞാൻ കളിയാട്ടത്തിനു എന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌. നിഷ്‌കളങ്കരായ ഒരു കൂട്ടം ജനവിഭാഗമാണു കളിയാട്ടത്തിൽ ഒത്തുചേരുന്നത്‌ എന്നത്‌ തന്നെയാണു അതിന്റെ പ്രാധാന്യം. കളിയാട്ടവുമായി ബന്ധപ്പെട്ട ഐതീഹ്യവും അതിനോടുള്ള അനുകമ്പക്ക്‌ എനിക്ക്‌ കാരണമായിട്ടുണ്ട്‌.....! 

    ( ഇത്തവണത്തെ കളിയാട്ടം അടുത്തതു കാരണമാണു സൻഫീർ ഈ പോസ്റ്റ്‌ തയ്യാറാക്കിയത്‌ എന്നു കരുതുന്നു.... )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ