ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

നെച്ചിക്കാടന്‍ മുഹമ്മദ്ക്ക

Kamran Sreemon
മുഹമ്മദ്ക്ക അതും കീഴടക്കി..
പത്ത് മിനുട്ട് ഒരു പ്രദേശമാകെ ഇരുട്ടിലാക്കി കൊണ്ട് മുഹമ്മദ്ക്ക തന്‍റെ മെയ് വഴക്കം ഒരിക്കലൂട് തെളിയിച്ചു.
പാലത്തിങ്ങല്‍ കൊട്ടന്തല-മീന്‍കുഴി പ്രദേശത്തെയാണ് നെച്ചിക്കാടന്‍ മുഹമ്മദ്ക്ക ഇന്നലെ ഇരുട്ടിലാക്കിയത്.,അത് പക്ഷെ, പ്രദേശത്തുകാരുടെ രക്ഷയ്ക്ക് വേണ്ടിയാരിരുന്നു.

മീന്‍കുഴി റോഡിലെ ആദ്യ വളവിലുള്ള ഷാജിയുടെ വീട്ടു മുറ്റത്തുള്ള തെങ്ങോലയില്‍ വളര്‍ന്ന് വലുതായ കടന്നല്‍ കൂട് മാസങ്ങളോളമായി പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു.

സഹികെട്ട നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ട പ്രകാരം പഞ്ചായത്താണ് മുഹമ്മത്ക്കയെ ഏല്‍പ്പിച്ചത്.
തെക്കന്‍മുക്കില്‍ നിന്നും പാലത്തിങ്ങലേക്ക് താമസം മാറിയ മുഹമ്മത്ക്ക കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇത്തരം സാഹസിക ഉദ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു.

നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന കടന്നല്‍- തേനീച്ച കൂടുകള്‍ നശിപ്പിക്കുക, ഭീഷണിയാകുന്ന വിഷ സര്‍പ്പങ്ങളെ പിടിക്കുക, പേപ്പട്ടികളെ തുരത്തുക തുടങ്ങീയ ജോലികള്‍ പഞ്ചായത്തിന്‍റെയും ബന്ധപ്പെട്ട അധികാരികളുടെയും നിര്‍ദേശപ്രാകാരം ഏറ്റെടുത്ത് നടത്തുന്നു.തുടക്കം മുതല്‍ ഇന്നുവരെ ഒന്നിലുംഒരല്‍പം പോലും

പിഴവ് പറ്റിയിട്ടില്ലെത്രേ!!

KSEB യുടെ സഹായത്തോടെ പ്രദേശത്തേക്കുള്ള കറന്‍റ് ഓഫാക്കി, പ്രത്യേക രീതിയില്‍ അറ്റത്ത് കൊളുത്തോടു കൂടി തയ്യാറാക്കിയ നീണ്ട പന്തത്തിന് തീ കൊളുത്തി അത് കടിച്ച് പിടിച്ച് തെങ്ങില്‍ പകുതിയോളം കയറി. അവിടെ നിന്ന് ഒരു കൈ കൊണ്ട് ആളികത്തുന്ന തീ പന്തം കടന്നല്‍ കൂടിലേക്ക് പിടിച്ച് തീ കൊളുത്തുമ്പോള്‍ തന്നെ കൂട് കൊളുത്തി വലിച്ച് താഴെയിട്ടു.

ഒരു ഹുങ്കാരത്തോടെ കടന്നലുകള്‍ ചത്തൊടുങ്ങുമ്പോള്‍ മുഹമ്മദ്ക്കയുടെ മുഖത്ത് ഒരു ദൗത്യം കൂടി വിജയിച്ചതിന്‍റെ മന്ദസ്മിതമുണ്ടായിരുന്നു..

ലൈറ്റണച്ചില്ലെങ്കില്‍, തീചൂടേല്‍ക്കുമ്പോള്‍ കടന്നലുകള്‍ വെളിച്ചമുള്ളെടത്ത് പറന്നത്തും അതിനാലാണ് രാത്രിയാകാന്‍ കാത്തു നില്‍ക്കുന്നതുംലൈറ്റുകള്‍ അണക്കുന്നതും എന്ന് മുഹമ്മദ്ക്ക പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ