![]() |
Shaneeb Moozhikkal |
ജില്ലയിലെ പ്രമുഖരായ ടീമുകൾ പങ്കെടുക്കാറുള്ള ടൂർണ്ണമെന്റുകൾ എന്റെ കുട്ടിക്കാലത്ത്
ഞാൻ കണ്ടിരുന്നു.. പാലത്തിങ്ങൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ പ്രിയ അദ്ധ്യാപകനായിരുന്ന ബാലുമാഷ് വോളിബോൾ കളിയിൽ വളരെ താൽപര്യമുള്ളയാളായിരുന്നു. അദ്ധേഹം എന്നും വൈകുന്നേരം ഈ ഗ്രൗണ്ടിൽ വന്നു കളിക്കാറുണ്ടായിരുന്നു. അദ്ധേഹം പറഞ്ഞ വിവരത്തിൽ നിന്നാണു ഈ കളിയെക്കുറിച്ചും , ഈ ഗ്രൗണ്ടിനെക്കുറിച്ചും ഞാൻ അറിഞ്ഞത്.
പോലീസുകാർക്ക് ജീപ്പ് മാത്രമല്ല വലിയ ബസ്സും ഉണ്ട് എന്നുള്ളത് ഞാൻ അറിഞ്ഞത് ഇവിടെവെച്ചാണു. അന്ന് നടക്കാറുള്ള ടൂർണ്ണമെന്റുകളിൽ മലപ്പുറം എം.എസ്.പി പോലീസ് ടീം സ്ഥിരമായി പങ്കെടുക്കുന്ന ഒരു പ്രമുഖ ടീമായിരുന്നു. പോലീസുകാർ കളിക്കാനായി വന്നിരുന്നത് പോലീസ് ബസ്സുകളിലായിരുന്നു. ഞങ്ങൾ കുട്ടികൾ ഈ ബസ്സിനു ചുറ്റിലും നടന്ന് അതിനുള്ളിലെന്താണെന്നു ഒളിഞ്ഞു നോക്കുമായിരുന്നു.. പോലീസ് ബസ്സിനു ചുറ്റിലും നെറ്റ് കെട്ടിയിരിക്കുന്നതെന്തിനാണ
കളിയുടെ ഈ ആവേശത്തിനു പിന്നീടെപ്പോഴോ ആവേശം കുറഞ്ഞുപോയെങ്കിലും വോളിബോളും ആ ഗ്രൗണ്ടും ഇന്നും പള്ളിപ്പടിയിൽ ജീവനോടെയുണ്ട്. ഷൈനിംഗ് സ്റ്റാർ എന്ന ക്ലബ്ബായിരുന്നു അന്നത്തെ ഈ കളിക്ക് ചുക്കാൻ പിടിച്ചിരുന്നത് എന്നാണെന്റെയോർമ്മ. കേരളോത്സവമായി മറ്റും ബന്ധപ്പെട്ടു നടക്കുന്ന പഞ്ചായത്ത് തല മത്സരങ്ങളടക്കമുള്ള പല വോളിബോൾ മേളകളും ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്... ഈ ഫോട്ടോയിൽ കാണുന്നതുപോലുള്ള വൈകുന്നേരങ്ങളിലെ കളികൾ മുതിർന്നവരുടേയും , കുട്ടികളുടേയും പങ്കാളിത്തത്തോടെ ഇപ്പോഴും തുടരുന്നുണ്ട് എന്നു മനസ്സിലാകുന്നു....... ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽപ്പോലും ഈ കളി ഞാൻ കളിച്ചിട്ടില്ല...!
ഓരോകായിക ഇനവും മനുഷ്യ നന്മകളെ ആവേശത്തോടെ നിലനിർത്താൻ ഉപകരിക്കുന്നവയാണു... അതെങ്ങനെത്തന്നെ പള്ളിപ്പടിയിലും നിലനിൽക്കട്ടെ.....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ