![]() |
Mubashir Sangam |
പ്രക്രതി അതിന്‍റെ മുഴുവന്‍ വരദാനങളും കനിഞ്ഞു നല്‍കിയ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ കടലുണ്ടി പുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു സുന്ദര ഗ്രാമം അതാണ് പാലത്തിങ്ങല്‍ ....
പ്രക്രതിയുടെ പച്ചപ്പാലും കടലുണ്ടി പുഴയുടെ സൗന്ദര്യത്താലും ജാതി-മത , രാഷ്ട്രീയ വേത മന്യേ ജനങ്ങള്‍ പരസ്പര സഹായത്തോടെയും സന്തോഷത്തോടെയും തിങ്ങിപാര്‍ക്കുന്ന മത സൌഹാര്ധത്തിന്‍റെ വളക്കുറുള്ള മണ്ണ് ....
കലാ-സാംസ്‌കാരിക , കായിക മേഖലകളില്‍ എന്നും മികവു പുലര്‍ത്തുന്ന പാലത്തിങ്ങലിന്‍റെ നാമം മലപ്പുറം ജില്ലയില്‍ മാത്രമല്ല അങ്ങ് മലബാറില്‍ തന്നെ പ്രസിദ്ധമാണ് .പണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തന്നെ കീരനലൂര്‍ എന്ന മുന്‍ നാമത്തില്‍ പാലത്തിങ്ങല്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് . നമുക്ക് മുന്‍പ് മണ്മറഞ്ഞു പോയ ബ്രിട്ടീഷ് തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ചു ഭാരതത്തിന്‍റെ സോതന്ത്രത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച നമ്മുടെ പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ ,പള്ളികള്‍ ,അമ്പലങ്ങള്‍, പാലങ്ങള്‍ ,ചരിത്ര സ്മാരകങ്ങള്‍ എന്നിവ ഇപ്പോയും പാലത്തിങ്ങല്‍ അങ്ങാടിയുടെ തിരുമുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്നു . ഹോട്ടല്‍ ജനത സ്ഥിതിചെയ്യുന്ന കെട്ടിടവും , സ്രാബി പള്ളിയും നമ്മുടെ പാലവും എല്ലാം നമ്മുടെ നാടിന്‍റെ തുടിക്കുന്ന പഴയ ഓര്‍മകളാണ് .
രാഷ്ട്രിയ-സാമുഹിക-സാംസ്കാ
വിദ്യാഭ്യാസ മേഖലയില്‍ പാലത്തിങ്ങല്‍ എന്നും ഒരു പരാജയമാണ് എന്ന് തന്നെ പറയേണ്ടി വരും എണ്പതു കൊല്ലത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന നമ്മുടെ എ . എം.എല്‍.പി സ്കൂള്‍ കെട്ടിടങ്ങള്‍ നിരവധി തവണ മാറിയെങ്കിലും അപ്ഗ്രേഡ് ചെയ്യാന്‍ നമ്മുടെ മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല നമ്മുടെ മക്കളും , സഹോദരങ്ങളും നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതി ഇന്നും നിരാശാ ജനകമാണ് .
പാലത്തിങ്ങലിന്‍റെ പരിപൂര്‍ണ വളര്‍ച്ചയില്‍ മികച്ച പങ്കുവഹിച്ച വിഭാഗമാണ് പാലത്തിങ്ങലിലെ ക്ലബുകളും സാംസ്‌കാരിക കൂട്ടായ്മകളും . കാല്‍പന്തു കളിയും രാഷ്ട്രിയവും ഒരുപോലെ ലഹരിയാണ് പാലത്തിങ്ങല്‍ നിവാസികള്‍ക്ക് കാല്‍പന്തു കളിയില്‍ മലബാറിലെ മികച്ച രണ്ടു ടൂര്‍ണമെന്റ് നു പാലത്തിങ്ങല്‍ വേദിയാകുന്നത് . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലത്തിങ്ങല്‍ മീഡിയ ലൈബ്രറിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ദിശാ കലാ-കായിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നതായി കാണുന്നില്ല അതിന്‍റെ കാരണം മറ്റൊന്നുമല്ല ജീവിത പ്രരാവ്ധങ്ങള്‍ ദിശാ പ്രവര്‍ത്തകരെ മണലാരണ്യങ്ങളില്‍ എത്തിച്ചപ്പോള്‍ അത് ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകാന്‍ പിന്നീടു എന്നെ പോലുള്ള യുവതലമുറ ഉത്സാഹം കാണിച്ചില്ല എന്നതാണ് സത്യം എന്നിരുന്നാലും മീഡിയ ലൈബ്രറിക്ക് കീഴില്‍ ഇപ്പോള്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിന്നൊരു മുതല്‍കൂട്ടാണ് ....
രാഷ്ട്രീയം ......അത് പാലത്തിങ്ങലിന്‍റെ നിവാസികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ലഹരിയാണ് അത് കൊണ്ട് തന്നെയാണ് ഞാനികാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നത് . നമ്മുടെ പൂര്‍വ്വികര്‍ വളരെ സഹോദര്യത്തോടെ നട്ടുവളര്‍ത്തിയ നമ്മുടെ നാട്ടിലെ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ പിന്നീടു വളര്‍ന്നു വന്ന തലമുറക്ക് കൈമാറിയപ്പോള്‍ പാലത്തിങ്ങലിന്‍റെ ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ എഴുതിചേര്‍ക്കേണ്ട രാഷ്ട്രിയ വികാസങ്ങള്‍ പാലത്തിങ്ങലിന്‍റെ മണ്ണില്‍ ഉണ്ടായി . പണ്ട് എതൊരു രാഷ്ട്രിയ പാര്‍ട്ടി ഒരു ഹര്‍ത്താലോ ..പണിമുടക്കോ .ഉണ്ടാകുമ്പോള്‍ പാലത്തിങ്ങലില്‍ ഒരു മാറ്റവും ഉണ്ടാകാറില്ല എന്നത്തേയും പോലെ പാലത്തിങ്ങല്‍ ആ ദിനവും എല്ലാ കാര്യത്തിലും സജീവമാകും കടകള്‍ തുറക്കും വാഹനം ഓടും . എന്നാല്‍ ഇന്ന് ഇതൊരു രാഷ്ട്രിയ പാര്‍ട്ടി ബന്ത് പ്രഖ്യാപിച്ചാലും പാലത്തിങ്ങലിലും അത് പൂര്‍ണ വിജയമാകുന്നു . ഈ അടുത്തുണ്ടായ പി. ജയരാജന്‍റെ അറസ്റ്റിനോടനുവന്തിച്ചു നടന്ന ഹര്‍ത്താലില്‍ പാലത്തിങ്ങലിന്‍റെ നാമത്തിനു നാണക്കേടാ വിതം പ്രശ്നങ്ങള്‍ പൊട്ടി പുറപ്പെട്ടു
മറ്റു പ്രദേശത്തുള്ള ആളുകള്‍ വരെ നമ്മുടെ മണ്ണില്‍ വന്നു നമ്മെ തമ്മില്‍ തല്ലിക്കാന്‍ നോക്കി അതിനു പൂര്‍ണ ഉത്തരവാധികള്‍ നമ്മള്‍ തന്നെയാണ് അത് കൊണ്ട് ആര്‍ക്കു എന്ത് നേട്ടമാണ് ഉണ്ടായത് ..? ഇരു വിഭാഗങ്ങള്‍ക്കും കുറച്ചു ധന നഷ്ട്ടവും പ്രവര്‍ത്തകര്‍ക്ക് പരിക്കും അല്ലാതെ ..... ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല തെറ്റ് ഇരു ഭാഗത്തും ഉണ്ട് ....പിന്നെ മറ്റുള്ള നാട്ടുകാര്‍ നമ്മുടെ മണ്ണില്‍ വന്നു കളിച്ചാല്‍ പാലത്തിങ്ങല്‍ നിവാസികള്‍ കയ്യും മെയ്യും രാഷ്ട്രിയവും മറന്നു ഒന്നാകും സഹോദരങ്ങളെ പോലെ അതാണ് അവസാനം അന്ന് അവിടെ സംഭവിച്ചത് ......
എതായാലും വികസനത്തിന്‍റെ കനക നാമ്പുകള്‍ നുണയുന്ന പാലത്തിങ്ങല്‍ ഇനിയും ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വേദിയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
എന്നിരുന്നാലും ഞാനൊരു പാലത്തിങ്ങല്‍ നിവാസിയാണ് എന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഏറെ കാരണങ്ങള്‍ ഉണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ