ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

നൌ അറ്റ് കല്യാണം

Iqbal Chuzhali
പ്രഭാതത്തില്‍ പേസ്റ്റും ,ബ്രഷും ,കയ്യിലെടുത്ത് ബീഡിയും തീപ്പെട്ടിയും ട്രൌസറിന്റെ പോക്കറ്റിലുണ്ടോന്ന് ഉറപ്പ് വരുത്തി,ദിനപത്രവും കക്ഷത്തിലിലു വച്ച് വെളിക്കിരിക്കാന്‍ പോകുന്നവരുണ്ടാകുമോ?ഉണ്ടായിരിക്കാം.ഒന്നുകില്‍ ടൈംടെബില്‍ ജീവിക്കുന്നവന്‍..അതല്ലെങ്കില്‍ സ്തലകാലബോധമില്ലാത്തവന്‍.......പ്രഭാതം മുതല്‍ പ്രദോഷം വരെ വിക്രമാതിത്യന്റെ തോളിലെ വേതാളത്തെ പ്പോലെ ഫേസ്ബുക്ക് പോസ്റ്റും കോണ്ട് നടക്കുന്നവനുണ്ടാകുമോ? ഉണ്ടായിരിക്കാം...അല്ല ഉണ്ട് എന്ന് തറപ്പിച്ച് പറയാം...ദൈനംദിനജീവിതത്തില്‍ അത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു ഈ ബുക്ക്................നൌ അറ്റ് കല്യാണം, ബിസായം,തക്കാരം അമ്മായി
വകയൊന്ന് അമ്മോശന്‍ മറ്റൊന്ന്..അത്താഴം,നോമ്പ് തുറ,ഹര്‍ത്താല്,ഉപരോധം,നട്ടാല്, പറിച്ചാല്,ഡെങ്കിപ്പനി വന്നാല്‍ വയറിളക്കം പിടിച്ചാല്‍ ഒന്നും പറയണ്ട അങനെ നീളുന്നു പട്ടിക.............സുഹ്രിത്തിനു കുട്ടിയെ ജനിച്ചയുടനെ ഫേസ്ബുക്കിലു കണ്ടു ഫോട്ടോ..ചെവിട്ടില്‍ ബാങ്ക് കോടുത്തോന്ന് ആരും കമന്ടിക്കരുത്...ഭാര്യയുടെ ഫോട്ടോ അപ്ലോഡ് ചെയ്യാനും മറന്നില്ല,,ഫ്രണ്ട് ലിസ്റ്റില്‍ പെട്ടവന്‍ തന്നെ അത് ഡൌണ്‍ലോഡ് ചെയ്തെടുത്തോന്നും സംശയം പ്രകടിപ്പിക്കരുത്....മുറ്റം,വരാന്ത,ഇടനാഴി,ബാല്‍ക്കണി,ബെഡ് റൂമ്,അടുക്കള.എന്നിട്ടും പോരത്തതിനു വീടിന്‍ വരച്ച പ്ളാന്‍ വരെ ഫേസ്ബുക്കിലിട്ടു...കള്ളന്‍മാര്‍ക്ക് ഇതിലും വലിയ തന്തോയമുണ്ടോന്നും ചോദിച്ചേക്കരുത്...ഉദാരമനസ്കത എപ്പോഴും നല്ലതാണ്......സാമുദായ സ്നേഹത്തെക്കുറിച്ചും. വിഘടിച്ചു പോയവ ഐക്യപ്പെടുത്താനുമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ മടിക്കരുത്..ഉള്ളിലുള്ളത് റബ്ബല്ലാതെ ആരു കാണാന്‍,ഇവിടെ ഫേസ്ബുക്ക് വഴിയല്ലെ വിലയിരുത്തല്‍ നടക്കുന്നത്....ഇബാദത്ത് ചെയ്യുമ്പോല്‍ ഒരു കയ്യില്‍ ക്യാമറ പിടിച്ചോണം...പടപ്പുകളു കാണട്ടെ ഈ പരമ ഭക്തന്റെ പടച്ചോനെപ്പേടി....അങാടിയില്‍ വച്ച് വയറിളക്കം മാറിയോന്നു തൈക്കിളവനോട് പോലും ചോദിച്ചേക്കരുത്...അയാളും പറയും"നീ ഇപ്പോഴാണോ അന്വേശിച്ചു വരുന്നത്.ഫേബുക്കില്‍ തല്‍സമയം തന്നെ ഞാനാ പോസ്റ്റിട്ടിട്ട് ഒരു ലൈക് പോലും നീയടിച്ചില്ലല്ലോന്നു..പിന്‍കുറിപ്പ് "ഈ സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ജനോപകാരപ്രദമായി,ദൈവഭയത്തോടെ കൈകാര്യം ചെയ്യുന്നവനെയും കാണുന്നു....നിരുള്‍സാഹപ്പെടുത്തുന്നില്ല. നിങളത് തുടരൂ..എതിര്‍പ്പോക്കിനിടയിലും വേണ്ടെ ഒരു നേര്‍ വഴി......നാഥാ നീ കാക്കണേ..
link 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ