![]() |
Rahim pk |
ശിഹാബിനെ അറിയാത്തവർ നമ്മുടെ ഈ ഗ്രൂപ്പിൽ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല.
ഒരുപാട് മാസത്തെ ഇടവേളക്കുശേഷം ഇന്നലെയാണ് ഞാൻ ഇവനെ കണ്ടുമുട്ടുന്നത്. അസുഖമായി വീട്ടിൽ റെസ്റ്റിൽ ആയിരുന്നു.
ആൾ ഇപോ നല്ല ചുള്ളനായ മട്ടുണ്ട്.
16 മാസങ്ങൾക്ക് മുന്പ് എന്റെ പ്രിയ സുഹൃത്ത് പരപ്പനങ്ങാടിയിലെ അഡ്വക്കേറ്റ് ജയദേവൻ നായരുടെ അപകട മരണത്തിനു ദ്രിക്ഷാക്ഷി ആയതിന്റെ ഷോക്കിൽ ആയിരുന്നു ശിഹാബ് ഇത്രയും നാൾ.
പരപ്പനങ്ങാടി കോടതിയുടെ മുൻപിൽ റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിൽ വന്ന ഒരു കൌമാരക്കാരന്റെ ബൈക്ക് ഇടിച്ചായിരുന്നു വക്കീൽ മരിച്ചത്. വക്കീലിനെ അറിയാമായിരുന്ന ശിഹാബിനു ആ ദാരുണ സംഭവം വല്ലാദെ ഞെട്ടലുണ്ടാക്കി.
പരപ്പനങ്ങാടി - തിരൂരങ്ങാടി പോലീസ് സ്റ്റേഷനുകളിൽ ബന്ധങ്ങളുള്ള, നമ്മുടെ നാട്ടിൽ ഹോംഗാർഡ് വരുന്നതിനു മുൻപേ സമാന്തര ട്രാഫിക് നിയന്ത്രിച്ചിരുന്ന ശിഹാബിനെ ഇനിയും തന്റെ നിസ്വാർത്ഥ സേവനങ്ങളുമായി നമുക്കു പ്രദീക്ഷിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ