ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

സ്കൂളിലെ ആദ്യ ദിനം

Rahim Pathinaram Kandathil
ഇന്ന് വിദ്യാലയങ്ങൾ തുറന്നു.
ഞാൻ എന്റെ മകന്റെ കൂടെ അവന്റെ സ്കൂളിലേക്ക് പോയിരുന്നു. അവന്റെ സ്കൂൾ ദിവസത്തിലെ ആദ്യ ദിനാമായിരുന്നു ഇന്ന്.

ഭൂരിപക്ഷം കുട്ടികളും കരഞ്ഞു കൊണ്ടേയിരുന്നു...!

ഒരുകാര്യം തീർച്ചയാണ് - പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു ശേഷം ഇതേ വിദ്യാലയത്തിന്റെ പടികൾ കടന്നു പുറത്തേക്കു പോവുമ്പോൾ അവരുടെ കണ്ണുകൾ അന്നും നനയുന്നുണ്ടായിരിക്ക്കണം!
നാമെല്ലാം അങ്ങിനെയായിരുന്നല്ലോ?

നമ്മുടെ സ്കൂൾ ദിവസങ്ങളിൽ ക്ലാസ്സിലേക്ക് പോയിരുന്നത് മടിപിടിചു,അലസമായി,സാവധാനമായിരുന്നു. കൂട്ടബെല്ലടി കേൾക്കുമ്പോൾ തിരിച്ചുപോക്ക്

, കൂട്ട ഒട്ടത്തോടെ വളരെ വേഗത്തിലായിരിക്കും.

ഇന്നത്തെ കുട്ടികൾ എങ്ങിനെയാണാവോ?

അവർ സ്കൂളിൽ പോവുന്നത് വേഗത്തിലും തിരിച്ചു വരുന്നത് സാവധാനത്തിലും ആയിരിക്കുമോ
  • Mubashir Sangam തീര്‍ച്ചയായും അവരുടെ പോക്ക് വേഗത്തിലും വരവ് സാവധാനത്തിലും ആയിരിക്കും......ഇന്നത്തെ തലമുറ എത്രയോ...മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്
  • Askar Melath sariyaaaaaaaaa
  • Shebu Here സ്കൂള്‍... അന്നതൊരു കാരാഗ്രഹമായി തോന്നിയിരുന്നെങ്കിലും പിന്നീടു ഇത്രയും നൈര്‍മല്യമേറിയ സ്ഥലം വേറെയില്ല എന്നു തോന്നിയിരുന്നു എന്നതാണ് സത്യം. അവിടെ എല്ലാം നിഷ്കളങ്കമായിരുന്നു. കരച്ചിലും, വഴക്കും, പേടിയും, കുസൃതിയും, ശാസനയും, ലാളനയും അങ്ങനെ എല്ലാം. കൂട്ടത്തില്‍ മറ്റൊരു ലോകത്തെപ്പറ്റിയുള്ള തിരിച്ചറിവും..അറിവിന്‍റെ ആദ്യാക്ഷരം നുകരാന്‍ വിദ്യാലയ മുറ്റത്ത് എത്തിയ റഹീമിന്റെ മകനും പാലത്തിങ്ങലെ എല്ലാ വിദ്യാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ...
  • Shameem Mk raheem nd shebu....ethonnum ningal schoolil poyappol kandilla.....
  • Aslam Pk oruppayude rodhanam
  • Abdul Rauf Best of luck junior Jack....
  • Muhd Aslam Pvp Junior Jack rock.....
ലിങ്ക്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ