
![]() |
Shareef Thenath |
മഴ കൊണ്ട് കൊണ്ട് കടലുണ്ടിപ്പുഴക്ക് വട്ടായി. മനസ്സാകെ കലങ്ങി മറിഞ്ഞ പുഴ ഭ്രാന്തെടുത്ത് ഓടാൻ തുടങ്ങി.
രാവും പകലും അക്ഷീണം ഓടാൻ തുടങ്ങിയ പുഴ മൂഴിക്കൽ കടവും കടന്നു അന്തമില്ലാതെ സ്പീഡിൽ വന്ന് പാലത്തിന്മേൽ തലതല്ലി വീണു.! പാലതിന്റപ്പുറത്തെ
പുഴ ചെഞ്ചോരക്കളറായി.
ബോധം പോയ പുഴ ഹാലില്ലാതെ കരയിലേക്ക് അതിക്രമിച്ചു കയറി തുടങ്ങി. പാലത്തിങ്ങൽ മഹാനഗരം വെള്ളത്തിനടിയിലായി. (അതിക്രമിച്ചു കേറുന്നോരെ ഇങ്കുലാബ് വിളിച്ചു തടയാൻ അന്ന് അഫ്താബിനേം മഹ്സൂമാക്കാനേം പോലുള്ള ഉസ്റുള്ള സഖാക്കളൊന്നും ഉണ്ടായിരുന്നില്ല.)
പ്രളയം.!ഭയങ്കരമായ വെള്ളപ്പൊക്കമുണ്ടാവുന്നു.
ആളുകളൊക്കെ പരിഭ്രാന്തിയിലായിൽ..
ഒടുക്കം ആളുകളൊക്കെ മുങ്ങിചാകുന്നത് കണ്ടു സഹിക്കാൻ പറ്റാതെ 'പുറ്റാട്ടുതറ' നിവാസികൾ പ്രഖ്യാപിച്ചു: "ഉടൻ ഒരു കനാൽ നിര്മ്മിക്കുക."
( അന്ന് പാലത്തിങ്ങൽ പുഴയെ പുറ്റാട്ടുതറ മീൻകുഴി പാടവുമായി കണക്റ്റ് ചെയ്യുന്ന "ദി ഗ്രേറ്റ് ബാലാൻ തോട്" ഉണ്ടായിരുന്നില്ല. )
"ന്നിട്ട് പാലത്തിങ്ങൽ പുഴയെ ഞങ്ങളുടെ ഹൃദയത്തിലേക്ക് തിരിച്ചു വിടുക.!"
ഇത് കേട്ടപ്പോ തലയില്ലാത്ത ഏതോ കൊട്ടന്തലക്കാരൻ ചോദിച്ചു. : ഹേ..! ഹൃദയത്തിൽക്കോ..?!.
( തലയില്ലാത്തോരോക്കെ പണ്ടും കൊട്ടന്തലയിലാണല്ലോ.!! )
പുറ്റട്ടാറ മൂപ്പൻ പറഞ്ഞു.: " shut.! bloody stupid... ദിസ് ഈസ് Heart, Dil, ഖൽബ് .. അഥവാ മീൻകുഴിപാടം.
ഈ പാടം ഞങ്ങടെ ഹൃദയമാക്ന്നു.!"
അന്നത്തെ മീന്കുഴിപ്പാടം ഇന്നത്തെ പോലായിരുന്നില്ല. അന്ന് ഇന്ത്യാ ഉപഭൂഖണ്ടത്തിലെ ഏറ്റവും വല്യ പാടം ഇതായിരുന്നു.
ഭംഗീന്റെ കാര്യത്തിൽ കാശ്മീർ കഴിഞ്ഞാൽ പിന്നത്തെ ഭൂമീലെ സൊർഗം ഇതായിരുന്നു.!
ചുരുക്കി പറഞ്ഞാൽ കൈക്കോട്ടും പിക്കാസുമായി പണിക്കാർ വന്നു. അങ്ങനെ കനാൽ വന്നു. കനാലിലൂടെ പാടത്തേക്ക് കടലുണ്ടിപ്പുഴ വന്നു. അതിക്രമിച്ചു കേറി അലമ്പുണ്ടാക്കിയ വെള്ളമൊക്കെ കീഴടങ്ങി. ജനങ്ങള് രക്ഷപ്പെട്ടു.
അത് കണ്ടപ്പോ പുറ്റട്ടാറക്കാരുടെ വിശാലമായ മനസ്സ് നിറഞ്ഞു. അഥവാ പാടം നിറഞ്ഞു..
എല്ലാം ശുഭം..!
ഇതാണ് സൂയസ് കനാലും പനാമ കനാലും കഴിഞ്ഞാൽ പിന്നെ ഏറ്റവു വലിയ മനുഷ്യ നിർമിത കനാലായ ബാലാൻ തോടിന്റെ കഥ.
__________________________
പാടത്ത് കാറ്റ് കൊണ്ടിരുന്നപ്പോ പുറ്റാട്ടുതറയിലെ പുതു തലമുറക്കാരനായ ഞാൻ പഴേ കഥയൊക്കെ ഓർത്തു പോയി.. ഇപ്പൊ എന്താ കഥ.. പാടം പട്ടിണിക്കോലമാണ്. ഗ്ളാമറൊക്കെ പോയി ചെമ്മണ്ണും കരിങ്കല്ലും വന്നു. കോളേജും വീടുകളും വരാൻ റെഡിയായി നില്ക്കുന്നു...
അല്ലേലും പുറ്റട്ടാറക്കാരുടെ മനസ്സ് എല്ലാം ഉൾകൊള്ളാൻ മാത്രം ഈ ലോകത്തേക്കാൾ വലുതാണല്ലോ..
.... പക്ഷെ, പുഴക്ക് ഇനീം പ്രാന്തിളകിയാൽ എന്തു ചെയ്യോ എന്തോ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ