ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 10, വെള്ളിയാഴ്‌ച

ഫൈസൽ മൊട്ട്

Safdar Palathingal
പുലരുവോളം ഇടതടവില്ലാതെ വാഹനങ്ങള്‍ നമ്മുടെ റോഡിലൂടെ ചീറിപ്പായുന്ന ശബ്ദം കേട്ടു ഉറങ്ങാതെ ഞാന്‍ ഇരുന്നു..മ്യ്പ് നേരമായാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ട ആ
കാലമൊക്കെ പോയി .പാലത്തിങ്ങല്‍ നിന്നും പുവാച്ചി വരെ പോവുക എന്നത്‌ ഒരു ഭയപ്പാട് തന്നെയായിരുന്നു. ജിന്നുകളും ,ശയ്താന്മാരും പരിസരത്തും വിലസ്സിയിരുന്ന കാലം എങ്ങോ പോയി മറഞ്ഞു.ന്യൂ ജെനറേഷനോട്‌ ഇതൊന്നും പറഞ്ഞാല്‍ മനസ്സിലായിക്കൊള്ളണമെന്നില്ല . അവര്‍ക്ക് അത്തരം കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യവും ഉണ്ടായിക്കൊള്ളണമെന്നും ഇല്ല ...കഥകള്‍ പറഞ്ഞു കൊടുക്കാന്‍ അമ്മമാര്‍ക്ക് എവിടെ നേരം.സന്ധ്യയായാല്‍ ചാനലുകളില്‍ സീരിയല്‍ പ്രളയം.കുങ്കുമപ്പൂവിന്റെ എപ്പിസോടുകളില്‍ ലയിച്ചിരിക്കുന്നവര്‍ക്ക് ഫൈസല്‍മൊട്ടിന്റെ{പാത്തുമ്മു താത്താന്‍റെ} ആ ഗ്രാമീണ ചിത്രം വിവരിക്കാന്‍ പോലും സമയമില്ല.വ്യത്യസ്ത സ്ഥലങ്ങളില്‍ നലുകാലുള്ളോരു കുറ്റിപ്പുര കേട്ടി ഒന്നോ രണ്ടോ ദിവസം അവിടങ്ങളില്‍ താമസിച് ,പകലുകളില്‍ നിരത്തിലൂടെ ആരോടെന്നില്ലാതെ ഉറക്കെ തവ്ദാരിച് കുണുങ്ങി ,കുണുങ്ങി നടന്നിരുന്ന അവര്‍ നമുക്ക് ഇന്ന് ഓര്‍മ്മ
മാത്രം.വിയറ്റ്നാം കോളനി എന്ന സിനിമയിലെ കോട്ട് മുക്രിയുടെ ഉമ്മയെപ്പോലെ എല്ലാമുണ്ടായിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ തെരുവില്‍ കഴിയേണ്ടി വന്നതായിരിക്കുമോ അവര്‍. ഗ്രാമീണ നന്മകളുടെ അവശേഷിപ്പുകള്‍ മാഞ്ഞു കൊണ്ടിരിക്കുന്നു.മുള്ളുവേലി അതിരിടുന്ന ഇടവഴികളിലൂടെ നടക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവര്‍.മുളക്കൂട്ടങ്ങളുടെ കാറ്റിനൊപ്പമുള്ള സംഗീതവും കേട്ട് ദി ഗ്രേറ്റ്‌ ബാലന്തോടിലെ മര്‍മരങ്ങള്‍ കേള്‍ക്കാന്‍ കഴിയാതെ പോവുന്നതും നിര്ഭാഗ്യമാല്ലാതെ മറ്റെന്ത്.ആ നീര്‍ച്ചാലുകളില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും നമ്മുടെ ഭൂതവും ,വര്‍ത്തമാനവും ...... ശുഭം.


  • Shebu Here ബാല്യത്തിന്റെ ശരവേഗതയിൽ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയിരുന്നകാലം ഇട വഴികളിലും നടവഴികളിലും പലപ്പോയും ഞാൻ കണ്ടിട്ടുണ്ട് അഴുക്കു പിടിച്ചിരുന്ന ആ സ്ത്രീരൂപം...പലപ്പോയും കണ്ടു കൊണ്ടിരുന്ന ആ സ്ത്രീ ആരാകും എന്താ ഇവിടെ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല .പലപ്പോയും അവരെ പേടിച്ചു വഴി മാറി നടന്നിട്ടുണ്ട് ഞാൻ.അലഞ്ഞു നടന്നിരുന്ന ആ കാലം തീരെശോശിച്ചു അവശ ആയിരുന്നു അവർ .എങ്കിലും പല സായാഹ്നങ്ങളിലും അങ്ങാടിയിലൂടെ അവർ നടന്നിരുന്നു..സഫ്ദാർ ഇവടെ പറഞ്ഞ വിയറ്റ്നാം കോളനിയിലെ കൊട്ട് മുക്രിയുടെ പിറകെ കൂടിയ പിള്ളേരെ പലപ്പോയും ഫൈസൽ മൊട്ടിന്റെ പിറകെയും ഞാൻ കണ്ടിട്ടുണ്ട് പലപ്പോഴും പുളിച്ച തെറിയും അവരിൽ നിന്ന് കേട്ടിരുന്നു .അപ്പൊയൊക്കെ  മനസ്സിൽ കരുതാറുണ്ട് ഇവർ സ്ത്രീ തന്നെയാണോ ?അന്ന് വരെ കണ്ടിരുന്ന സ്ത്രീകള് ഒന്നും തന്നെയും ഇത്തരം പദങ്ങൾ പറയുന്നതായി കേട്ടീട്ടില.മനസ്സിൽ അവരുടെ ആ രൂപം ഇപ്പോൾ നിറം മങ്ങി മങ്ങി അല്‌പാൽപമായി വിസ്‌മൃതിയിലേക്ക് .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ