ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 30, വ്യാഴാഴ്‌ച

പുഴയിപ്പോഴും നിറഞൊഴുകാൻ മടിക്കുന്നു .


Shaneeb Moozhikkal 
കാലവർഷം പല ദിവസങ്ങളിലും തിമർത്ത് പെയ്തിട്ടും കടലുണ്ടിപ്പുഴ ഒന്ന് നിറഞൊഴുകുന്നത് കാണാൻ പറ്റുന്നില്ല.. നല്ല മഴയ്ക്ക് ശേഷം ഒരു ദിവസം മാത്രമാണു പുഴയിൽ അല്പമെങ്കിലും വെള്ളം നിറഞ്ഞു നില്ക്കുന്നത് .. കനത്ത ഒഴുക്കുള്ള പുഴയിൽ വെള്ളം ഒട്ടും നീണ്ടു നില്ക്കുന്നില്ല ... വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച കീരനല്ലൂർ ന്യൂ കട്ട് വഴി പുഴയിലെ വെള്ളം വളരെപെട്ടന്ന് തന്നെ കടലിലെത്തുന്നു .. ഈ സംവിധാനം ഒരളുവുവരെ നമ്മുടെ നാടിനു പ്രളയത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് ; വലിയൊരു അനുഗ്രഹവുമണിത് .

പുഴക്ക് സമീപമുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള മഴവെള്ളം

പലേടത്തും പെട്ടന്ന് തന്നെ പുഴയിലെക്കെത്തുന്നു . റോഡുകളിലും മറ്റുമുള്ള അഴുക്കുചാലുകളിലെ വെള്ളവും അവസാനം എത്തുന്നത് പുഴയിലെക്കാണ് . പറമ്പുകളിലും , വീട്ടിലും , വീട് പരിസരങ്ങളിലുമുള്ള മഴവെള്ളവും പലേടത്തും എത്തുന്നത് റോഡിലുള്ള ഓവ് ചാലുകളിലേക്കാണ് . ഈ ഓവുചാലുകളിലെ വെള്ളവും അവസാനം പുഴയിലേക്കെത്തുന്നതോടെ നമ്മുടെ നാട്ടിൽ പെയ്യുന്ന മഴവെള്ളത്തിന്റെ ഏറിയ പങ്കും മണിക്കൂറുകൾ കൊണ്ടു അറബിക്കടലിൽ എത്തുന്നു ...?

ഇതുവഴി സംഭവിക്കുന്നത് ഭൂമിക്കടിയിൽ മഴവെള്ളം ശേഖരിക്കപ്പെടുന്നില്ല എന്ന അവസ്ഥയാണു . ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുപോവുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ നാടനുഭവിച്ച കടുത്ത ജലക്ഷാമത്തിന്റെ പ്രധാന കാരണം . മഴക്കാലങ്ങളിൽ ഇതേ അവസ്ഥ തുടർന്നാൽ നാം വീണ്ടും അടുത്ത വേനലിൽ കടുത്ത ജലക്ഷാമത്തെ നേരിടാൻ വിധിക്കപ്പെട്ടവരാവും ..! അവനവന്റെ പറമ്പിലും വീട് പരിസരത്തും പെയ്യുന്ന മഴവെള്ളം മുഴുവനായി ഒഴുക്കിക്കളയാതെ "മഴക്കുഴി" പോലുള്ള സംവിധാങ്ങൾ എർപ്പെടുത്തി നമ്മളാൽ കഴിയുന്ന കരുതലുകൾ നടത്താൻ നാം ബോധവാന്മാരാവുക .. ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള മാർഗ്ഗനിര്ദ്ദേശങ്ങളും , അതിന്റെ പ്രാധാന്യവും സർക്കാർ വെബ്സൈറ്റുകളിലും , മറ്റു പ്രസിദ്ധികരണങ്ങളിലും ലഭ്യമാണ് ...

നമ്മുടെ ജാഗ്രത ഉപകാരപ്പെടുക നമുക്കും നമ്മുടെ പിൻതലമുറക്കുമാണ് ...! അതെങ്ങനെത്തന്നെ സംഭവിക്കട്ടെ .

  • Samadkk Pass മഴ അവിശൃതതിന് കിട്ടി എനനാല്‍ േവനലില് പുഴയുെട പരിസരതതുളളവര്‍ േപലും കുടിെവളളതതിന് ബുദധിമുട്ടുനനു ഇതിന് പരീഹരം തടയണ നിര്‍മമിക്കല് തെനന
  • Shaneeb Moozhikkal തീർച്ചയായും " തടയണ " ഈ പ്രദേശത്തിന്റെ വേനൽകാല ആവശ്യമായി ഉയർന്നു വരേണ്ടതുണ്ട് ....
  • Mubashir Sangam thadayana ittal aa bhagathu ullavarude buddhimutt alle...theeru.
  • Yoosaf Nadammal ശനീബ് പറഞ്ഞത് ഒരു നല്ല നാളേക്ക് വേണ്ടിയാണ് , ശനീബ് ഇനിയും എഴുതുക ഒരാളുടെ കണ്ണ് തുറന്നാല്‍ അല്ഹംദുലില്ലാഹ് നമ്മള്‍ വിജയിച്ചു .
  • Mubashir Sangam തടയണ നിര്‍മിക്കുമ്പോള്‍ നമ്മുടെ ബുദ്ധിമുട്ട് മാത്രമല്ലെ...തീരു.....അപ്പോയും മറ്റുള്ളവരുടെ കാര്യം നാം ആലോചിക്കുന്നില്ല ...ഈ വര്‍ഷം പാണക്കാട് തടയണ നിര്‍മ്മിച്ചത്‌ കൊണ്ടാണ് മറ്റുള്ളവര്‍ക്ക് വെള്ളത്തിന്‌ ബുദ്ധിമുട്ട് വന്നത് എന്ന കാര്യം നാം വീണ്ടും മറക്കുന്നു.....നാം കാരണം മറ്റുള്ളവരുടെ വെള്ളംകുടി മുട്ടരുത് ഉള്ളത് കൊണ്ട് ഓണം പോലെ നമുക്ക് എല്ലാവര്ക്കും പങ്കിട്ടെടുക്കാം അതെല്ലേ...ഉത്തമം...
  • Samadkk Pass ഈ വര്‍ഷം െവളളതതിന് ബുദധിമുട്ടിയത് പണാക്കാെട്ട തടയണ െകണ്ടല്ല കഴിഞ്ഞ വര്‍ഷം മഴ കുറഞ്ഞത് െകണ്ടാണ് കടലുണ്ടിപുഴക്ക് ഇനിയും തടയണകള്‍ നര്‍മമിച്ച െവളളതതിന് പരിഹരം കാണണം
  • Rahim Pathinaram Kandathil പാണക്കാട്ടെ തടയണ കൊണ്ടല്ല മുബഷിർ നമുക്ക് ഇത്തവണ വെള്ളം കിട്ടാതെ പോയത്, തടയണ കൊണ്ട് മറ്റുള്ളവർക്ക് കിട്ടേണ്ട വെള്ളമല്ല തടയപ്പെടുന്നത്, മറിച്ച് കടലിലെക്കൊഴുകുന്ന വെള്ളമാണ്.
  • Yoosaf Nadammal തടയണകള്‍ക്ക് വേണ്ടി മുറവിളി കൂട്ടാതെ ശനീബ് പറഞ്ഞ ഒന്നുണ്ട് മഴ കുയ്യ്‌ അഥവാ മഴ സംഭരണി . ഇന്റര്‍ ലോക്ക് പതിപിച്ച മുറ്റങ്ങളും ട്ടയില്‍ വിരിച്ച നടപ്പാതകളും എന്നും ഭൂഗര്‍ഭ ജലത്തിന് ഭീഷണി തന്നെ . സ്വയം കുഴിച്ച കുഴിയില്‍ വീണു പോവാതെ അതിന് ഒരു മാര്‍ഗ്ഗം കണ്ടത്തുക എന്നതാണ് ശനീബ് പറഞ്ഞത് . എനിക്ക് വായിച്ചരിയാന്‍ കഴിഞ്ഞതും അതുതന്നെ , നമുക്ക് നിര്മിച്ചൂടെ ഒരു മഴകുയ്യ്‌ .
  • Samadkk Pass യുസഫ് പറഞ്ഞ കാരൃം നാം എല്ലാവരും മനസീലാക്കണം ഇതാണ് നമമുെട നാടിന്‍റ യഥാര്‍തത കൂടിെവളളതതിനുളള ബുദധിമുട്ട്
  • Yoosaf Nadammal Samadkkpass Samadpassനിങ്ങളെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് , ദൂരെ നിന്ന് വീക്ഷിചിട്ടുണ്ട് , "പാസ് പാലതിങ്ങലിന്റെ പടയാളി " ഒറ്റ വാക്കില്‍ ഇതേ എനിക്ക് പറയാനുള്ളൂ . പാസിന്‍റെ ജലവണ്ടി ഇനി നിലത്തിറക്കാതിരിക്കാന് നമുക്ക് കൈ കോര്കാം, ജല സംഭരണികള്‍ ഉയരട്ടെ !!! മഴ വെള്ളം സംഭരിക്കട്ടെ !!!! വേനല്‍ കെടുതികള്‍ ഇല്ലാതാവട്ടെ !!! നന്മ നേരുന്നു എല്ലാവര്ക്കും .‍
  • Mubashir Sangam അതെന്താ...യൂസു ദൂരെ നിന്ന് വീക്ഷിച്ചത്‌ എടുത്താല്‍ ചെന്നാല്‍ എന്താ ... @yoosu
  • Yoosaf Nadammal Mubashir Sangamവരുത്തന്മാര്‍ക്ക് എപ്പോഴും നോക്കി കാണാന്‍ നല്ല രസമാ , അതുകൊണ്ട് മാത്രം . ഹിഹിഹി 
  • Samadkk Pass yoosaf നിങ്ങളുെട കഴ്ചപാട് നിര്‍േദഷങ്ങളും എെറ ഇഷ്ടെപട്ടു നിങ്ങെള എനിക്ക്് അറിയാം ഈ നാടുമായി എെറ ബന്ധമുളള അയല്‍വാസി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ