![]() |
Sajad Mohammed |

ഇരിപ്പിടങ്ങൾ . നമ്മുടെ പാലത്തിങ്ങലുമുണ്ട് അത്തരം ചില പോക്കറ്റുകൾ . ന്യൂജനറേഷൻ ചെത്ത് പിള്ളേരുടെ കഫേ കോർണ്ണറുകളും, വെള്ളയും വെള്ളയും എടുത്ത് നിലവാരം കാണിക്കുന്ന നാട്ടിലെ ചില പണച്ചാക്കുകളും എക്സ് ഗൾഫുകാരും ഇരിക്കുന്നിടങ്ങളും , തനി കൂതറകൾ എന്ന് മറ്റുള്ളവർ ആരോപിക്കുന്ന
ചിലരിരിക്കുന്ന മുഷിഞ്ഞ ചിലയിടങ്ങളുമടക്കം നിരവധി രസകരവും , കൗതകകരവുമായ ഇരിപ്പിടങ്ങളും ലൊക്കേഷനുകളും പാലത്തിങ്ങലുണ്ട് .
മുരിക്കൽ ഭാഗത്തുള്ള ബിൽഡിംഗിനോടനുബന്ധിച്ച് ഒരു മസിൽ നിർമ്മാണശാലയുണ്ട്. അവിടെ അതിനെ ചുറ്റിപ്പറ്റി തമ്പടിക്കാറുള്ള സല്മാൻക്കാന്മാാരും അവരുടെ സുഹൃത്തുക്കളുമുണ്ടാവും . ഞാൻ കുറച്ചു കാലം ഇപ്പറഞ്ഞ മസിൽ ശാലയിൽ പോയിരുന്നു .. അത്യാവശ്യം മസിലുകൾ പെരുത്ത് വന്നു തുടങ്ങിയപ്പൊ എനിക്കൊരു ലൂക്ക് തോന്നിയില്ല ; അന്നേരം ഞാനത് അവസാനിപ്പിച്ചു ...! ആ ബിൽഡിംഗിൽ താഴെയൊരു " ഫാസ്റ്റ് ഫുഡ്" കടയുണ്ട് . ചിക്കൻ ഉത്പന്നങ്ങൾ പലകോലത്തിൽ വിളമ്പിത്തരുന്ന തെറ്റില്ലാത്തൊരു ടീമാണ് . അവിടേയും വൈകുന്നേരങ്ങളിൽ നല്ല ആൾത്തിരക്കാണ് .
ചുഴലി റോഡിന് ഓരത്തായി ജുമാഅത്ത് പള്ളിയുടെ ചെറിയൊരു ബിൽഡിംഗിൽ കിടന്നുറങ്ങാനുള്ള ' മെത്ത ' തയ്യാറാക്കി നൽകുന്ന ഒരു കടയുണ്ട് . അവിടെ ചുഴലിക്കാരായ ചില സുഹൃത്തുക്കൾ സ്ഥിരമായി കുറ്റിയടിച്ചിരിക്കുന്ന ഒരിടമാണ് .
k v p കോയാ സാഹിബിന്റെ റേഷൻ കടയുടെ ഏരിയ അല്പം ആൽ പെരുമാറ്റം ഉള്ള സ്ഥലാമാണ് . APL കാർഡുടമകൾ ശുഷ്ക്കിച്ച കവറുകളുമായും കനം കുറഞ്ഞ മണ്ണണ്ണ കേനുകളുമായും അവിടന്നു പോവുന്നത് കാണാം , BPL കാർഡുടമകൾ auto വിളിച്ച് സാധനങ്ങൾ കൊണ്ടു പോവുന്നത് കാണാം...?!
സുഭാഷ് വൈദ്യരുടെ ആര്യവൈദ്യശാല നാട്ടുവൈദ്യങ്ങളുടെ ശേഷിപ്പായി നിലനിൽക്കുന്നുണ്ട് . കുറച്ചു കൂടി മുന്നിലേക്ക് നടന്നാൽ ഹോൾസെയിൽ അയമുട്ട്യാക്കാന്റെ പലചരക്ക് കട കാണാം .. പാലത്തിങ്ങലെ നിലവരാമുള്ളതും പഴക്കമുള്ളതുമായ പലചരക്ക് വിതരണക്കാരനാണ് അദ്ദേഹം .
പാലത്തിങ്ങൽ മദ്രസ ബിൽഡിംഗിൽ പരിസര വാസികളായ പല നാട്ടുകാരും ക്യൂ നിന്ന് സാധങ്ങൾ വാങ്ങുന്ന മാവേലിയുടെ ഷോപ്പുണ്ട് . മാവേലി ഷോപ്പിൽ നല്ല തിരക്കായിരിക്കും എപ്പോഴും ..
മുജാഹിദ് പള്ളിക്ക് സമീപം മജീദാക്കാന്റെ സൈക്കിൾ സർവീസ് സെന്ററുണ്ട് . അവിടെ സൈക്കിളുപയോഗിക്കൂന്ന കുട്ടികളും മുതിർന്നവരും എപ്പോഴും കാണും . കുന്നുമ്മൽ ബിൽഡിംഗിൽ ആരും സ്ഥിരമായി ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല .. അതിനു മുകളിൽ ചില താമസക്കാരുണ്ട് .
ഷവർമ്മ ഒരുക്കി വെച്ചിട്ടുള്ള പാലത്തിങ്ങലെ ഏക ഷോപ്പായ അൽ അമീൻ കൂൾബാറിൽ കയറി ഇരുന്ന് ചായയും പഴം പൊരിയും കഴിച്ചു തടി തപ്പുന്ന പല സുഹൃത്തുക്കൾ എനിക്കുമുണ്ട്....!
പാലത്തിങ്ങലെ ബേക്കറി കച്ചോടം പള്ളിപ്പടിക്കാരൻ അയൂബിന്റെ കയ്യിലാണ്..
കുഞ്ഞിക്കോയ ഹാജിയുടെ ഒരു മസാലക്കട മുന്പ് ഉണ്ടായിരുന്നു .ഇപ്പൊ ആ കട പ്രവർത്തിക്കൂന്നില്ല ..എന്നാലും വൈകീട്ട് അദ്ദേഹം ആ ഷട്ടർ തുറക്കും .. അവിടെയൊരു ഇരിപ്പിടം ഒരുക്കി വെച്ചിട്ടുണ്ട് .. വെള്ള ഷർട്ടും വെള്ള മുണ്ടും എടുക്കാറുള്ള പല കാരണവന്മാരും ആ ഇരിപ്പിടത്തിലെ സ്ഥിരം കാഴ്ച്ചയാണ്.
പാലത്തിങ്ങലെ "ഫൈവ് സ്റ്റാർ " ഹോട്ടലായ ത്രീസ്റ്റാർ ഹോട്ടൽ അതിരാവിലെ തുറക്കും . വൈകുന്നേരം അവിടെ കിട്ടുന്ന ബീഫ് പൊരിച്ചതിനു നല്ല രുചിയാണ്.. ആ ബിൽഡിംഗിന് മുകളിലായി പ്രമുഖ ക്ലബ്ബായ DD ഗ്രൂപ്പിന്റെ ഓഫീസ് ഉണ്ട് . അവിടെ പല സമയത്തും ആൾപെരുമാറ്റം ഉണ്ട് .. കാരംസ് മേടിക്കളിക്കുന്ന ശബ്ദം എപ്പോഴും മുകളീന്ന് കേള്ക്കാറുണ്ട്.
കൊട്ടന്തല റോഡ് തിരിയുന്നെടത്ത് ഒരു ഓവുപാലം ഉണ്ട് .. അവിടെ ചിലരൊക്കെ ഇരിക്കാറുണ്ട് . കൊട്ടന്തല റോഡിലെ മെഡിക്കൽ ഷാപ്പ് ഏരിയ കേന്ദ്രീകരിച്ച് പ്രായമായിട്ടും യുവത്വം വിടാത്ത പലരും തമ്പടിക്കാറുണ്ട്. ആ ബിൽഡിംനു മുകളിൽ അവർക്കായി റൂമും ഉണ്ടെന്നു തോന്നുന്നു .. അവിടേയും കേരംസുകൾ മേടുന്നതും ബഹളം വെക്കുന്നതുമായ കോലാഹളങ്ങൾ കേൾക്കാറുണ്ട്.
കൊട്ടന്തല റോഡിലൂടെ പോന്നാൽ നിരവധി പോയന്റുകളുണ്ട് .. ആണിമില്ലു , വാദിറഹ്മ, കൊട്ടന്തല സ്കൂൾ റോഡ് , ന്യൂകട്ട് ഭാഗങ്ങൾ , പുറ്റട്ടാറ , തുടങ്ങിയ സ്ഥലങ്ങളിലും പേരു കേട്ട പല ഇരിപ്പിടങ്ങളും ഉണ്ട് .
ഇതിനൊക്കെ പുറമെ കാർഡ് നിരത്തുന്നവർക്കും അല്പം മിനുങ്ങാനുവർള്ളക്കും സൗകര്യ പ്രദമായ പല " ഇടങ്ങളും നമ്മുടെ നാട്ടിലുണ്ട്. എല്ലാം കൂടെ ഒരു പോസ്റ്റിൽ ഉള്പ്പെടുത്താൻ ഒതുങ്ങുന്നതല്ല ...!
ജനത ഹോട്ടൽ പലരുടേയും കേന്ദ്രമാണ്.. വീട്ടിൽ നിന്നും അതിരാവിലെ ഇറങ്ങി ജനതയിൽ വന്ന് ചായ കുടിച്ച് പോവുന്നവരുണ്ട് .. അവർക്കൊന്നും കെട്ടിയോളുമാർ ചായ ഉണ്ടാക്കി കൊടുക്കാറില്ലേ എന്ന് ചിലപ്പോ തോന്നിയിട്ടുണ്ട് ...!
തുണിഷാപ്പ് ബാവാക്കന്റെ " നിസാർ ടെക്സ്റ്റയില്സ് " ചിലർക്കൊരു കേന്ദ്രമാണ്.. കുഞ്ഞാപ്പു ഹാജിയുടെ കട ഒഴിച്ചുകൂടാനാവത്തൊ കടയാണ് . " പോലയും വെറ്റിലയും " സിറാജ് പത്രവും അവിടെ മാത്രേ കിട്ടൂ .... കുഞ്ഞാപ്പു ഹാജി കഴിഞ്ഞ ദിവസം മരണപ്പെട്ടു എന്നറിഞ്ഞു .. മകൻ അബ്ദു കടയിൽ സജീവമാണ് .. ഈ കടക്ക് മുകളിലായി സഖാക്കന്മാരുടെ പാർട്ടി ഓഫീസുണ്ട്... പൂളയും കഞ്ഞിയും കിട്ടുന്ന ഒരു ചെറിയ ഹോട്ടലുണ്ട് ഈ ഭാഗത്ത് ... പരിപ്പ് വടയും അവിടെ കിട്ടുമെന്ന് അറിയുന്നു ... !
അങ്ങാടിക്ക് നടുവിൽ ഒരു വായനശാലയുണ്ട് .. അവിടെ കുറെ ആളുകൾ പത്രം വായിച്ചിരിക്കാറുണ്ട്... നാളത്തെ പത്രം അച്ചടി തുടങ്ങിയാലും ചിലയാളുകൾ അവിടെ ഇരുന്ന് രാത്രിയിൽ ഇന്നത്തെ പത്രം വായിക്കുന്നത് കാണാം ..!
പാലത്തിങ്ങൽ എന്തൊക്കെയോ തിങ്ങിക്കൂടിയ വല്ലാത്തൊരു നാടാണ് ... നമ്മുടെ പാലത്തിങ്ങൽ ..... വീട്ടിൽ നിന്നും ഇറങ്ങി പുറത്ത് സുഹൃത്തുക്കളുമൊത്ത് പ്രത്യേകിച്ച് കാര്യമില്ലാതെത്തന്നെ "ബഡായി " പറഞ്ഞിരിക്കാൻ എല്ലാവരും ഇഷ്ട്ടപ്പെടുന്ന കാര്യമാണ് . അതൊരു ഹരമാണു .. മറ്റു ചിലർ വീട്ടിൽ തന്നെ ഇരിക്കും . ടി വി കണ്ടും , കെട്ട്യോളെ കെട്ടിപ്പിടിച്ചും , കുട്ട്യാളെ കളിപ്പിച്ചും അവർ വീട്ടിൽ തന്നെ കൂടും ...!
മറ്റു ചിലർ പുറത്തു എവിടെയെങ്കിലും അൽപ സമയം ഒറ്റക്കിരിക്കും ..അതിനു പറ്റിയ ഏരിയ നമ്മുടെ ന്യൂ കട്ട് ഭാഗത്ത് ഉണ്ട് .. ഞാനവിടെ ചില നേരങ്ങളിൽ ഒറ്റക്ക് പോയിരിക്കാറുണ്ട്. പാലത്തിങ്ങലെ നിങ്ങളുടെ ഇഷ്ട പോയന്റുകൾ ഓർക്കുക ...പങ്കുവെക്കുക .... അതൊരു സന്തോഷമാണ്.... ഫേസ് ബുക്കിൽ ഈ പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ