ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 3, വെള്ളിയാഴ്‌ച

ജിന്ന്

Noushu Pvp
പുയ്യാപള നിക്കാഹിന് വേൺടി പന്തലിലേക്ക്
കയറുംബോൾ
പലരും പിറുപിറുക്കുന്നു ചെക്കൻ ജിന്നാണത്റേ.......(ജിന്ന് മുജാഹിദ്)..............കേട്ട് നിന്ന അൽബി ആകെ ഒന്ന് ബേജാറായി
ജിന്നുകളുൺട് മലക്ൺട് ശൈതാനുൺട്നൊക്കെ മൂല്യാര് പറയണത് അൽബി കേട്ടിടുൺട് പക്ഷെ ആദ്യായിട്ടാണ് ജിന്ന് മനുഷ്യനെ കല്യാണം കഴികുന്നു എന്നറിഞ്ഞപം അൽബിക്ക് ആകപാടെ ഒരംഗലാപ് ......
അൽബി പുയ്യാപളനെ സൂക്ഷിചൊന്ന് നോക്കി കൺടിട്ട് മനുഷ്യനെ പോലെയൊക്കെയുൺട്

ഇന്നാലും അത്ചെയ്യാം പാടുണ്ടോ ????     അല്ബിക്ക് തലപുകയാൻ തുടങ്ങി
എന്താകും ആ പെൺകുട്ടിെൻറ ഭാവി പടച്ചോനെ ആലോയ്ചപൊ ഖൽബിലൊരു പെരുപ്...........
അതിലുൺടാകുന്ന കുട്ട്യാളകാര്യം അതും കൂടി ആലോചിഛപോ അൽബിക്ക് തലചൂടാകാൻ തുടങി ....

നിക്കാഹ് നടന്ന് കൊൺടിരിക്കെ അൽബി കസേരയിൽനിന്നും ചാടി എണീറ്റ് മൂല്യാരോട് ചോദിച്ചു "അല്ലമൂല്യാരെ ഒരു ജിന്നിന് മനുഷ്യനെ കെട്ടിച്ച് കൊടുക്കാൻ പാടുണ്ടോ ??????????????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ