ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 10, വെള്ളിയാഴ്‌ച

സൈക്കിള്‍ റൈഡിംഗ് ഒരു ഓര്‍മ്മ

Shihab Manammal
അന്ന് മജീദ്‌കാക്കാന്റെ സൈക്കിള്‍ കടയില്‍ ഒരു ചെറിയ  സൈക്കിള്‍(കാല്‍വണ്ടി)യുണ്ടായിരുന്നു..മനികൂറിനു മൂന്നുരൂപ വാടക.ഞാനും ക്ലോസ്ഫ്രണ്ടു സെബിയുംകൂടി ഒരു മണിക്കൂറിനെടുത്ത് പഠിക്കാന്‍ തീരുമാനിചു. കാശും ഒപ്പിച്ചു. മെയിന്‍ റോട്ടില്‍സൈക്കിള്‍ ച്വിട്ടെരുതെന്നും ചുഴലിയില്‍ പഠിച്ചാല്‍മതിയെന്നും വീട്ടില്‍നിന്നുംനിര്‍ദേശം.ഇനിയാര് സൈക്കിള്‍ എടുത്തു തരും. പരിചയമുള്ള കുട്ടികള്‍ക്ക് മാത്രമേ സൈക്കിള്‍ തരൂ എന്ന് മജീദ്‌കാക്ക.കിട്ട്യാല്‍ത്തന്നെ എങ്ങനെ ചുഴലിയില്‍ എത്തിക്കും. അങ്ങനെ ആലോചിച്ചപ്പോള്‍ പറ്റിയൊരു വ്യക്തിയെകിട്ടി.നമ്മുടെകുട്ടികാക്ക എന്ന കുഞ്ഞുട്ടി.
അദ്ധേഹത്തില്‍ ഞങ്ങള്‍ ഒരു നല്ല ഗുരുവിനെ ദര്‍ശിച്ചു.
രണ്ടു മൂന്ന്‍ നിബന്ദനകള്‍ അദ്ദേഹം പറഞ്ഞു.ഒന്ന് പഠിപ്പിക്കണമെങ്കില്‍ പൊറോട്ടയും ചായയും വേണം. രണ്ട് എങ്ങനെ പഠിപ്പിക്കണം എന്നത് ടിയാന്‍ തീരുമാനിക്കും.ചോദ്യം ചെയ്യരുത്.ഉസ്താദേന്ന പരിഗണവേണം.
ആകെ മൂന്നുരൂപയെഉള്ളൂ.. അത് വാടകയ്ക്ക് വേണ്ടേ.. അതുകൊണ്ട് ഒന്നാമത്തെ നിബന്ദന പറ്റില്ല.രണ്ടാമത്തേത് ശ്രമിക്കാം..ഒക്കെ.
അങ്ങനെ കുഞ്ഞുട്ടിയുടെ കെയറോഫില്‍ സൈക്കിള്‍കിട്ടി.ഒരു മണിക്കൂര് നേരം സൈക്കിള്‍ നമ്മുടെ സ്വന്തം. "നിങ്ങള്‍ വേഗം നടന്നു വാ...ഞാന്‍ ചുഴലിയില്‍ഉണ്ടാവും"..കുഞ്ഞുട്ടിയതും പറഞ്ഞു സ്പീഡില്‍ ചവിട്ടിപോയി..ഞങ്ങള്‍ വേഗം നടന്നു..
നാട്ടിലെത്തിയപ്പോള്‍ പറഞ്ഞ സ്ഥലത്തൊന്നും സഹോധരനില്ല..ഞങ്ങള്‍ വെട്ടുതോട്ടി(സ്റ്ററ്റെഡിയം)ലെല്ലാം അന്വേഷിച്ചു..അവിടെയൊന്നും ഇല്ല.തിരിച്ചു വന്നപ്പോഴുണ്ട് ഞങ്ങളുടെ പ്രിയഗുരു പാലം ഇറങ്ങി വരുന്നു..മൂപ്പര്‍ കിട്ടിയ തക്കത്തിനു മുറിക്കലും ചിരമംഗലത്തും ഒക്കെ കറങ്ങി മുതലാക്കി..
ഞങ്ങളുടെ അര മണിക്കൂര്‍ പോയിക്കിട്ടി.. സെബിയെന്തോ പറയാന്‍ തുനിഞ്ഞു..നിബന്ധന ഓര്‍ത്തപ്പോള്‍ അടങ്ങി. പഠനം ആരംഭിച്ചു. ബാലന്സ്കിട്ടാതെ പലവട്ടം വീണു. അതിനിടയില്‍ കുട്ടികാക്ക ഒരു പാണലിന്റെ വടി കയ്യിലെടുത്തിരുന്നു.
"ഊര വെട്ടിച്ചാല്‍ ഞനടിക്കും."ഇത്പറഞ്ഞു കുട്ടിക്കക്ക തങ്ങും വിലങ്ങും അടിതുടങ്ങി..സെബിക്ക് അടി പേടിച്ചു ഊര വെട്ടാന്‍തുടങ്ങി. ഒരു മണിക്കൂര്‍ തികഞ്ഞു..ഗുരു സൈക്കിള്‍ തിരികെ ഏല്പിക്കാന്‍പോയി..
ഞങ്ങള്‍ ആകെ നിരാശയുംകോപവും പോരാത്തതിന് വേദനയും..നമ്മുടെ കാശ്.. നമ്മുടെ സമയം..വെറുതെ കാശ്കൊടുത്ത് അടി വാങ്ങി..
ഷര്‍ട്ട് പൊക്കിനോക്കിയപ്പോള്‍ ആകെ തണര്‍ വീണിരിക്കുന്നു..ന്യായമായുംപകരം ചോദിക്കണം..
നാശ്ത്ത യുന്ടെന്നുപറഞ്ഞു സെബിന്റെ വീട്ടിലേക്കു വിളിപ്പിച്ചു..ആര്ത്തിയോടെ കഥാപാത്രം സ്ഥലത്തെത്തി
ഉമ്മറത്തെ കൊലായി മുറിയില്‍ കയറ്റി വാതിലടച്ചു.. നന്നയിട്ടോന്ന്‍ സല്‍ക്കരിച്ചു ഞങ്ങളുടെ ആ പ്രിയപ്പെട്ട ഗുരുവിനെ... സല്കരിച്ചിട്ടു മതി വരുന്നില്ല.
"ഹൌ...ന്റെമ്മോ....ഹൌ...ന്റെമ്മോ...."
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക 
  • Iqbal Chuzhali Nammude Chuzhali road l cycle odichu padichal heavy lisence nu vare apekshickam..athinu mathram 8 um 16 um 32um thandanam chuzhali kadackan...
  • Shebu Here സൈക്കിള്‍ ചവിട്ടി പടിച്ചപോൾ തന്നെ രണ്ട്‌ കൈവിട്ടു ചവിട്ടുക,സൈക്കിളിന്റെ ഫ്രെന്റ് വീല്‍ ചവിട്ടി കൊണ്ടിരിക്കുമ്പോള്‍ തന്നെ പൊക്കുക.... മൂന്നു പേരെ ലോഡ് വച്ച് ചവുട്ടുക... മഴക്കാലത് വെള്ളം തെറിപ്പിക്കുക ഇതിലൊക്കെ ആയിരുന്നു താല്പര്യം...... അതൊക്കെ ഒരു കാലം....ശിഹാബിന്റെ ബാല്യ കാലത്തെ ഒരു സംഭവത്തെ തുറന്ന മനസ്സോടെ പങ്കുവെച്ചതിനു വളരെ നന്ദി.....
  • Noushu Pvp ഒരു സൈകിളും കുറേ മനുഷ്യരും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ