ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 13, തിങ്കളാഴ്‌ച

കൊട്ടന്തല സ്കൂളും ക്രിസ്മസ് ഓര്‍മകളും,,

Safdar Palathingal
ഒട്ടനേകം വിദ്യാര്‍ഥികള്‍ പ്രാഥമികപഠനം നേടിയിട്ടുള്ള കൊട്ടന്തല എ.എംഎ ല്‍ പി സ്കൂള്‍.
കെട്ടും.മട്ടും കണ്ടാല്‍ ഒരു കോളേജ് ക്യാമ്പസിന്റെ പ്രതീതി..വിശാലമായ മൈതാനം..നിഷ്കളങ്കമായ
ബാല്യങ്ങള്‍ ഓടിച്ചാടി നടക്കുന്നത് ഇപ്പോഴും രസകരമായ കാഴ്ച..മര്‍ഹൂം പാട്ടശ്ശേരി മുഹമ്മദ്‌കുട്ടി 
ഹാജി സാഹിബ്‌ സ്ഥാപകനും മാനേജരുമായിരുന്ന കൊച്ചു കലാലയം.കൊട്ടന്തലയിലെയും,പരിസര
പ്രദേശങ്ങളിലേയും കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ള ഈ സ്കൂളിലെ പഴയ കാലത്തെ
അധ്യാപകര്‍ ഒട്ടുമിക്കവരും നമ്മുടെ അയല്‍ജില്ലകളില്‍ നിന്ന് ഉള്ളവരായിരുന്നു.
ഈ ക്രിസ്മസ് വേളയില്‍ സഫ്ദര്‍ ഓര്‍ക്കുന്നത് സ്കൂളിലെ പ്രധാനാധ്യാപകന്‍ ആയിരുന്ന ഇ.സി.ജോസഫ്
സാറേയാണ്ണ്‍.വിരമിക്കുന്നത് വരെയും അദ്ധേഹം തന്നെ ആയിരുന്നു പ്രധാനാധ്യാപകന്‍,
പാലത്തിങ്ങലിലെ മത സവ്ഹാര്ധ സമ്മേളനങ്ങളില്‍ ക്രിസ്തുമതത്തെ പ്രധിനിധീകരിക്കുക പലപ്പോഴും

ജോസഫ് മാഷായിരുന്നു.ബത്തലഹെമിലെ ഉണ്ണിയേശുവിന്റെ ജന്മത്തെ കുറിച്ചും, ക്രിസ്മസ്സ് ആഘോഷത്തെ

കുറിച്ചും നമ്മള്‍ ഗ്രഹിച്ചത് സ്നേഹനിധിയായ ഈ 
ഇംഗ്ലീഷ് അധ്യാപകനില്‍ നിന്നും ആയിരുന്നു..
ഡിസംബര്‍ മാസത്തില്‍ സ്കൂളിനു മുന്‍വശത്തെ പൂന്തോട്ടത്തില്‍ ചെമ്പരത്തിമരത്തില്‍ പ്രിയപ്പെട്ട അദ്ധ്യാപകന്റെ
വകയായി കൊട്ടന്തല,പാലത്തിങ്ങല്‍ നിവാസികള്‍ക്കായി ക്രിസ്മസ് ആശംസകളുമായി ഒരു ക്രിസ്മസ്‌ നക്ഷത്രം പ്രത്യക്ഷപ്പെടും,,
ഏവര്‍ക്കും ക്രിസ്മസ്‌ ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ .... സഫ്ദര്‍...
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ