ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 10, വെള്ളിയാഴ്‌ച

ഓർമകളിലേക്ക് ഒരു മടക്ക യാത്ര

Rahim Pathinaram Kandathil
കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ട്ടപെട്ട ഓർമകളിലേക്ക് ഒരു മടക്ക യാത്ര. രണ്ടു ദിവസം മുന്പ് തങ്ങൾസ്
സൈകിൾസിൽ നിന്നും വാങ്ങിയ എന്റെ പുതിയ ഹീറോ കംപനിയുടെ 'ഒരുവണ്ടി' യുമായി എന്റെ സുഹൃത്ത് ഹാഷിം സി പി യുമായി അങ്ങാടിയുടെ ഓരങ്ങളിലൂടെ മുരിക്കലിൽ നിന്നും പാലത്തിങ്ങലിലെക്കുള്ള വഴിയിൽ മജീദ് കാക്കയുടെ സൈകിൾ കടയുടെ മുൻപിൽ എത്തിയപ്പോൾ മനസ് ഒരു 'കാൽവണ്ടിയിൽ' ഉടക്കി നിന്നു. അത് സമ്മാനിച്ച എന്റെ കയ്യിലെ മായാത്ത മുറിപാടും ഒരു റൌണ്ട് ചോദിച്ചപ്പോൾ തരാതിരുന്ന പി വി പി നൗഷുവിനോട്‌ അന്നെന്റെ കുഞ്ഞു മനസിലുണ്ടായിരുന്ന ദേഷ്യവും പുഞ്ചിരിയോടെ ഓർത്ത്‌ പോവുന്നു.
കാൽ വണ്ടിയും അര വണ്ടിയും കാൽ മണിക്കൂറിനും അര മണിക്കൂറിനും ഒരു മണിക്കൂറിനും ഇപോഴും വാടകയ്ക്ക് കിട്ടുന്നുണ്ടോ ആവോ? അഞ്ചോ പത്തോ മിനുട്ട് വൈകിയാൽ 25 ഉം 50 ഉം പൈസ മജീദ് കാക്ക ഇപ്പോഴും വാങ്ങാരുണ്ടോ?
ചീർപിങ്ങലിലെ കക്കത്തടം മുഹമ്മദ്‌ കാക്കയുടെയും തെക്കൻ ജില്ലക്കാരനായ മീൻ കച്ചവടം ചൈതിരുന്ന ഷുകൂർക്ക എന്നിവരുടെ 'കാഫ്'മസിലിന്റെ രഹസ്യം ജിമ്നെശ്യമായിരുന്നില്ല, സൈക്കിളായിരുന്നു.
ഡബിളും ത്രിബിളും വെചു പോവുന്നവർ, ഹാന്ടലിൽ നിന്നും കൈകൾ വിട്ടു ചവിട്ടുന്നവർ ( അതും 'ഒരുവണ്ടിയിൽ).... ഇവരോക്കെയായിരുന്നു അന്നത്തെ ഹീറോകൾ. അതിൽ കേമനായിരുന്ന ഹൊൾസൈ അഷ്രഫിന്റെ കൈകൾ വിട്ടു ഹാന്റെലിൽ കിടന്നുള്ള, മദ്രസ്സ വിട്ടു പോയിരുന്ന ആ രംഗം ഇന്നും മനസ്സിൽ തെളിയുന്നു.
കുണ്ടാണത്ത് മുബഷിരിന്റെ കറുത്ത ' റെയ്ഞ്ചർ', ഷലീഷ് ബാബുവിന്റെയും സി ടി രിയാസിന്റെയും നീല ബി എസ് എ 'സ്പോര്ട്സ്', അശ്രഫിന്റെ ബില്ലും ബ്രൈകും മട്ഗാര്ടും ഇല്ലാത്ത ചുവന്ന സ്പോര്റ്സും ആയിരുന്നു അന്ന് എന്റെ കൂട്ടുകാരുടെ പ്രധാന സൈക്കിളുകൾ. കൂട്ടുകാരെ നിങ്ങൾക്കും ഉണ്ടാവില്ലേ ഇത്തരം അനുഭവങ്ങൾ!?
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക 
  • You, Shameem MkMuhd Aslam PvpShareef Thenath and 73 others like this.
  • Anwar Mohammed Its Touching !!
  • Shahid Ahammed Nice..idhavumbo helmetyum liscensonnum vendallo???????
  • Anwar Husain KunnummalTouching....................wow..wow...
  • Abdul Rauf really nonstallgic....
  • Rajas Khan Maliyat സലഫി പള്ളിക്കടുത്തുള്ള സൈക്കിള്‍ ഷോപ്പല്ലെ. ഞാനും അവിടുന്നു സൈക്കിള്‍ വാടകക്കെടുത്തിട്ടുണ്ട്. കാല്‍ വണ്ടിയും അര വണ്ടിയും. 
    ഉമ്മാന്റെ വീട്ടിലേക്ക് വരുമ്പോള്‍.
    പാലത്തിങ്ങലായിരുന്നു കൂടുതല്‍ സൈക്കിളുകള്‍ കണ്ടിരുന്നത്. ഈ പ്രദേശത്തെ മിക്ക കുട്ടികള്‍ക്കും സൈ
    ക്കിള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്നും സൈക്കിള്‍ സുഹൃത്തുക്കളുടെ സൈക്കിള്‍ കേടു വന്നപ്പോള്‍ അവിടേക്ക് സൈക്കിള്‍ 'ഉരുട്ടി ' കൊണ്ട് വന്ന ചരിത്രവുമുണ്ട്.
    പാലത്തിങ്ങല്‍ വഴി പോകുമ്പോള്‍ ആ കടയിലേക്ക് ഇപ്പോഴും അറിയാതെ നോക്കിപ്പോകാറുണ്ട്.
  • Afthab Kololi Thanks mr.Rahee thank u...
    Innu cycle chavittunnathentho moshamanenna thettidharanayilaa nammude yuvathalamura...
    Adwanavum,viyarpum ariyatha nammude kootukarkk ithokke kanumbo pucham thonnumo aavo..
  • Badaru Moon Veaga poot undo.....?
  • Badaru Moon Rahimka thanks......... innalakalileku ariyathe manass madangi pokunnu.....
  • Shameem Mk nestolgic......bt ninakku eppoyum 1/2 vandiyanu nallathu....
  • Ashfak Rahman thanks mr raheem....onnum arkum atra pettannu marakkan palilla ....athava marannal nigale polullavar undallo idaku ethu pole urma varuthan
  • Althaf Pvp റഹീം വളരെ നന്നായിട്ടുണ്ട് ..........കൂടുതൽ പ്രതീക്ഷിക്കുന്നു ...................
  • Shebu Here സൈക്കിൾ സവാരി മനോഹരമായി..ഒരു നിമിഷം രഹിം നമ്മളെയൊക്കെ ആ പഴയ ഓര്‍മ്മകളിലേക്ക് ഒന്ന് കൊണ്ടുപോയി.... ഇതു വായിച്ചപ്പോൾ പണ്ട് ഒരു സൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടും നടക്കാതെ പോയതും എന്നിട്ട് ആഗ്രഹം തീർക്കാൻ വാടകക്ക് എടുത്ത് സൈക്കിൾ ചവിട്ടാൻ പഠിച്ചതും ഒക്കെ മനസ്സിലേക്ക് ഒഴുകി എത്തി .അന്ന് പഠിച്ചപ്പോള്‍ വീണ് മുറിവുണ്ടായതിന്റെ പാട് കാലില്‍ ഇപ്പോഴുമുണ്ട്.അഭിനന്ദനങ്ങൾ......... 
  • Faisal Faisu ഉസാറയി
  • Amiramir Amir Jacke neeyaneda pgl fb yile hero
  • Baletten Kizakkepurakkal Kottantala roadum chuzalirodum murikkal roadum cicle chaviti padicha vazikal. Majeedkakante vadaka shop marakilla orikkalum ee anubavam veendum ormapedutiyatinu thanks. annukke chuzali roadiloode chavitanayirunnu koodutal talparyam karanam valavum tirivum koodutalulla roadayathukondanath. Ente kootukarkidayil nganayirunnu adyam cicle chavitan padichath. pinneed cicle chaviti padicha vaziyiloode trekkarum chalangarumoke drive cheyth pokumbol a tirike kitata kuttikalam ortupovum
  • Mohammed Naseer kurachu allukalkku shin cheyyanullathalla face book manassilaayilleangil pineedu parayaam
  • Mahsoom Pk രഹീം ന്റെ സൈക്കിൾ ഒർമ്മകളെ പിന്നൊട്ട്‌ കൊണ്ടുപോയി.അഫ്താബ്‌ പറഞ്ഞപൊലെ പലർക്കും ഇന്നു സൈക്കിൾ ഉപയൊഗികുന്നത്‌ എന്തൊ ഒരു കുറവു പൊലെയാണു.ഉപജീവനത്തിനു വെണ്ടി ഇന്നും കിലോമീറ്റർകൾ സൈക്കിൾ ചവിട്ടുന്ന ഒരു പാവം മനുഷ്യൻ ഉണ്ട്‌ നമ്മുടെ നാട്ടിൽ.കൊട്ടന്തലയിലെ മീൻ കച്ചവടം ചെയുന്ന ഇബ്രഹിംക, ഒരു 40 വർഷമെങ്കിലും പഴക്കം കാണും അദ്ദെഹത്തിന്റെ സവാരിക്ക്‌.
  • Samadkk Pass ഇനന് രാവിെല ൈസക്കിള്‍ ചവിട്ടി േപകുനന raheem െനയും hasimെനയും കണ്ടേപ്പാള്‍ എനിക്ക് സേന്തഷവും കൗതുകവും േതാനനി കഴിഞ്ഞുേപയ കാലതതിെല നല്ലഒര്‍മമകളിേലക്ക് ചിന്തിപ്പിച്ച raheem ന്‍റ post ന് 1000 like .
  • Aslam Pk naalaam clasil padikumpol cycle urutan polum ariyillayirunnu njangal amlpyil ninn varumpol uruttan ariyatha aa rasakaramaaya orma manasil varunnu.....
  • Kamran Sreemon വളരെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടു വന്നു റഹീം താങ്കളുടെഈ പോസ്റ്റ്. താങ്ക്സ്.
  • Siddikh K Peediyakkal കഴിഞ്ഞുേപയ നല്ല കാല ഒര്‍മ......U guys r awesome......
  • Iqbal Chuzhali ബാലേട്ടന്‍ ചുഴലി റോഡിനെപറ്റി പറഞ പോലെ ഒരു കഥ പണ്ട് മുതലേ കേള്‍ക്കുന്നുണ്ട്.മറ്റൊന്നുമല്ല ഡ്രൈവിങ് ടെസ്റ്റ് നു ചെന്ന ഒരള്‍ക്കുള്ള അനുഭവം...ചുഴലിയില്‍ നിന്നാണ്‍ വരുന്നതെന്ന് പറഞപ്പോ ടെസ്റ്റ് ന്ടത്തിയ ഉദ്യോഗസ്ഥന്‍ പറഞെത്രെ നിങള്‍ പാസ്സാണെന്ന്......
  • Shaneeb Moozhikkal നോക്കീല ..ഞാനും ഇറക്കി ...! റഹീമിന്റെ പോസ്റ്റ് കണ്ട ഹരത്തിൽ ആർക്കുമൊന്നു സൈക്കിളിൽ കേറാൻ തോന്നും ...!!
  • Noushu Pvp ഞാൻ സൈക്കിൾ കൊടുകാതത് അവൻെൻറ ഉമ്മ ചീതപറയും കാലെത്താതവർക് എന്തിനാ സൈകിൾ കൊടുതത് എന്ന് ചോദികും വെറുതേ എന്തിനാ ഒരു ദുരന്തം ഒഴിവാകി കൂെട .
  • Rahim Pathinaram Kandathil ഇന്ന് കൊട്ടന്തലയുള്ള ആരോ ഒരാൾ കാലിക്കറ്റ്‌ നിന്നും പിതിയ സൈക്കിൾ വാങ്ങി രണ്ടര മണിക്കൂർ കൊണ്ട് നാട്ടിൽ എത്തിയെന്നു കേട്ടെല്ലോ... ആരാ അത്?
  • Riyas Shaan Babu P C ഷെമി അഥവാ സഫ്താർ പാലത്തിങ്ങൽ ആയിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ