Sajad Mohammed
ഞങ്ങളുടെ പാലത്തിങ്ങലിനോട് ചേർന്ന് നില്ക്കുന്ന ചുഴലി ഞങ്ങളുടെ നല്ല അയല്ക്കാരാണ്.ചുഴലിയെ വാരിപ്പുണർന്നാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത് . ഞങ്ങളെല്ലാവരും ഒരു കൊട്ടയിൽ നിന്നും മീൻ വാങ്ങുന്നവരും , ഒരു കരയിൽ കുളിക്കാനിറങ്ങി മറുകരയിലേക്ക് നീന്തുന്നവരുമാണ് .
വൈകീട്ട് പാലത്തിങ്ങൽ അങ്ങാടിയിലെത്തി കാര്യങ്ങളോരോന്നും വെടിപ്പായി അന്വേഷിച്ചറിഞ്ഞും , ചങ്ങായിമാരോടൊപ്പം മുരിക്കൽ മുതൽ കണ്ട് അങ്ങാടിയിലെ ചീനിക്ക് താഴെയുള്ള മീൻ മാർക്കറ്റ് വരെ നടന്ന് നോക്കും .
മാർക്കറ്റിലെ മീനിന്റെ നിലവാരം നോക്കി അല്പം സമയം കളഞ്ഞിട്ട് ആറാണത്തിന്റെ പൂളയും , ചാക്കിലാക്കി വെച്ച കേബേജും , മറ്റു അല്ലറച്ചില്ലറ വെജിറ്റബിൾസും ഒന്ന് വില നോക്കും . ചുഴലിയിലെ കുന്നുമ്മൽ കുടുംബക്കാർ മസാലക്കടയിലേക്ക് നോക്കി അഹമ്മദ് കുട്ടി ഹാജിയുമായി കാര്യമായി പരിചയം പുതുക്കും .. കാന്തപുരം വിഭാഗത്തിനോട് അടുപ്പം കാണിക്കുന്ന ചുഴലിയിലെ ചില സുന്നികൾ കുഞ്ഞാപ്പു ഹാജിയുടെ കടയിലൊന്നുപോയി പുതിയ സംഘടന വിവരങ്ങൾ കളക്ട് ചെയ്യുകയും സിറാജ് പേപ്പറൊന്ന് ഓടിച്ച് മറിക്കുകയും ചെയ്യും.
ചുഴലിക്കാർ പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്നവരും
വാചാലരുമാണ് . പാലത്തിങ്ങലുകാരോടൊന്നിച്ച് സ്കൂളിൽ പോയവരും , പാടത്ത് പന്ത് തട്ടി കളിച്ചവരുമാണു ചുഴലിക്കാർ . ഈ രണ്ട് നാട്ടുകാരുടേയും പിരിയാവാനാത്ത ബദ്ധം കണ്ടിട്ടായിരിക്കണം പാലത്തിങ്ങൽ ജുമാഅത്ത് പള്ളിക്ക് സമീപത്തുനിന്ന് കടലുണ്ടിപ്പുഴക്ക് കുറുകെ ചെറിയൊരു പാലം നിർമ്മിച്ചു നൽകിയത് ...!
അതിരാവിലെ പാലത്തിങ്ങൽ അങ്ങാടിയിലെത്തുന്ന ചുഴലിക്കാരുണ്ട് . പുഴയുടെ ഒരു കരയിലിരുന്ന് മറുകരയിലേക്ക് നീട്ടിയൊന്നു കൂവിയാൽ വിളികേൾക്കാൻ ഇരു കരയിലും സുഹൃത്തുക്കൾ നിരവധിയുണ്ട് . പാലത്തിങ്ങൽ ജുമുഅത്ത് പള്ളിക്ക് സമീപമുള്ള പുഴക്കടവിൽ അപകടകരമായ ഒരു " ചുഴി " മുന്പ് ഉണ്ടായിരുന്നതിനാൽ ആ പേരാണ് ചുഴലിക്ക് കിട്ടിയതെന്ന് പറഞ്ഞു കേൾക്കുന്നു .
ചുഴലിക്കാരും പാലത്തിങ്ങലുകാരും ആ പഴയ ബന്ധം ഇന്നും തുടരുന്നു .. വളരെ നിഷ്ക്കളങ്കമായി നന്മ നിറഞ്ഞ ബന്ധം .......... ഫുട്ബോൾ കളിച്ചും , പുഴയിൽ നിന്ന് മണൽ വാരിയും , രാഷ്ട്രീയവും മതവും തർക്കിച്ചും , ചുഴലിയിലെ വാഴക്കന്ന് പാലത്തിങ്ങലിൽ വിളവെടുത്തും , ഒരുമിച്ച് ബീഡി വലിച്ചും , കഞ്ചാവ് വലിച്ചും , പുഴയിലെ പെണ്ണുങ്ങളുടെ കുളിസീൻ കണ്ടും തുടരുന്ന ബന്ധം . എല്ലാം സത്യമായ സ്നേഹത്തിന്റെ തിരിച്ചറിവുകളായി മനസ്സിലാക്കാവുന്നതാണ് ..
![]() |
Sajad Mohammed |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ