ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 22, ബുധനാഴ്‌ച

ബോധിവൃക്ഷം(ചീനിമരം)

Fazal Rahman

ഹിന്ദു ,ബുദ്ധ മതങ്ങളൊക്കെയും പവിത്രമായികരുതുന്ന ബോധിവൃക്ഷ (അരയാൽ) ത്തെ പോലെ പാലതിങ്ങലെ ചിലർ ഈ ചീനിമരത്തിനു എന്തൊക്കെയോ മാനം കാണുന്നു ചിലർക്കു വെളിപാടും, ബോധോദയവും മറ്റു ചിലർക്ക് എന്തൊക്കെയോ ഉണ്ടായത് ഈ ചീനിചുവട്ടിലാണത്രെ!. അതു കൊണ്ട് എത്രയും പെട്ടെന്ന് ആൽതറ പോലെ ഒരു ചീനിത്തറ കെട്ടാന്ടതാകുന്നു .വെളിപാടുണ്ടായവരിൽ പ്രധാനി ഞങ്ങൾക്ക് ജ്ഞാനോപദേശം തരിക ഗ്രൂപ്പിലെയും പാലതിങ്ങലെയും വഴി തെറ്റിയവരേയും അറിവില്ലാ പൈതങ്ങളെയും നേർവഴിക്കു നടത്തുക.ഞങ്ങൾ അവിടെ വന്നു കേട്ടോളാം .
വൈ മു ബ :പറഞ്ഞുതുപോലെ ഗ്രൂപ്പിലെ എല്ലാവര്ക്കും (ഞാനൊഴിച്ച്‌ )വരട്ടു ചൊറി വരട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിറുത്തുന്നു 
ചീനിയുടെ മക്കളെ തല്ലി കൊല്ലാൻ വരല്ലേ
...കുറച്ചു ദിവസമായി ഈ ചീനി മാത്രമേ കാണുന്നുള്ളൂ അത് കൊണ്ട് പറഞ്ഞു പോയതാ.... 
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
  • Noushu Pvp ഇതിനും ഇതിെൻറ ചുവട്ടിൽ നിൽകുന്ന ഞങളുടെ നേതൃത്വതിനും ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യുമാറാവട്ടെ.......
  • Fazal Rahman ആമീൻ ...
  • Safar Riyas ഈ "വൈ മു ബ" ഒട്ടുമിക്കവര്‍ക്കും മനസ്സിലായി കാണുമോ എന്നൊരു സംശയം ഇല്ലാണ്ടില്ല....
    എന്താച്ചാ... മ്മക്ക് ആദ്യണ്ട് കേറീല്ല്യ...

    ഡാ കുട്ടാ... ഫസലൂ.... ച്ചുരിങ്ങിയത് ഒരു കുത്തെങ്കിലും ഇടറെ....
    (വൈ.മു.ബ)
    ഇപ്പപ്പിടികിട്ടീല്ലോല്ലേ...!!!
  • Fazal Rahman കുത്ത് കിട്ടുമോ എന്നൊരു പേടിയുണ്ടായിരുന്നു .കിട്ടിയാൽ അത് മതിയല്ലോ എന്ന് കരുതി ..
  • Shareef Thenath Varattu chori varumbolanu cheeniyude prasakthi. Irunn choriyan mahathaya oru idam. Ellarum koodi Chottil koodiyirunn chirichilodu chorichil.. 
  • Fazal Rahman Shareef Thenath ഞമ്മള് ഗ്രൂപ്പിന്റെ സമാധാനമേ ഉദ്ദേശിച്ചുള്ളൂ. 
    വരട്ട് ചൊറിയുമായി വീട്ടില്‍ കഴിഞ്ഞു കൂടുകയായിരുന്ന ബഷീറിനോട്‌ ലോകത്ത് യുദ
    ്ധാമുണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന പത്ര പ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് .......ലോകത്തുള്ള മുഴുവന്‍ പോലീസ് കാര്‍ക്കും ,പട്ടാളക്കാര്‍ക്കും ,രാജാക്കന്മാര്‍ക്കും ,ജഡ്ജി മാര്‍ക്കും .....ദാ ഇത് പോലെയുള്ള വരട്ട് ചൊറി പിടിപെട്ടാല്‍ ലോകത്ത് യുദ്ധം ഉണ്ടാവില്ല എന്ന് ബഷീറിന്‍റെ മറുപടി ....അവര്‍ അതും ചൊറിഞ്ഞ് അങ്ങിനെ ഇരുന്നോളും.അപ്പോള്‍ ലോകത്ത്‌ യുദ്ധമുണ്ടാകില്ല ............ബഷീറിന് ബദല്‍ ബഷീര്‍ മാത്രം .
  • Shaneeb Moozhikkal ചീനിക്കിത്രമാത്രം മഹാത്മ്യം ഉണ്ടായിരുന്നോ .....?! പിണറായി വിജയൻറെ "കൂലംകുത്തികൾ " പ്രയോഗം ഹിറ്റായ പോലെ ഒരു ചീനിക്കൊമ്പ് ഇത്രക്കങ്ങ് ഹിറ്റാവുമെന്നു ഞാനൊട്ടും പ്രതീക്ഷിച്ചില്ല ...!! ഏതായാലും ആഗോള താപനത്തിന്റെ ഭീഷണി നേരിടുന്ന ഇക്കാലത്ത് നാടുമുഴുക്കെ മരങ്ങൾ നട്ടുവളർത്തുന്ന ഒരു പദ്ധതിക്ക് തുടക്കം കുറിക്കാൻ നമ്മുടെ പുതിയ കമ്മറ്റിക്ക് ആലോചിക്കാവുന്നതാണ് .... തറകൾ അതാതു ഏരിയകളിലെ ആളുകൾ ആൾബലത്തിനനുസരിച്ച് നീളത്തിലും , വട്ടത്തിലും കെട്ടട്ടെ ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ