ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 8, ബുധനാഴ്‌ച

വരൂ,,ഒരു യാത്ര പോകാം..

Jafar Shibu Babu
വരൂ,,ഒരു യാ(ത പോകാം
ഇന്ന് ഒരു പുതിയ വർഷത്തിൻ തുടക്കും..
വാ നമുക്കൊരുമിച്ചൊരു യാ(ത പോകാം..

മനസ്സിലെന്നും ഓർത്തിരിക്കേണ്ട ,ചിന്തകളേ ഒരു നിമിഷം ജീവിത പളപളപ്പിൽ നിന്നും മാറ്റാനുതകുന്ന ഒരു യാ(ത കടന്നു വരൂ...


ഇന്ത്യൻ റെയിൽവേയുടെ ഒരു കോച്ചിൽ നമ്മളെല്ലാവരും കാസർക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള യാ(ത തുടങ്ങുകയായ്...


ഇനിയും കയറാത്തവർ വേഗം ഇരിപ്പിടം കണ്ടെത്തുക...ഓക്കെ മൂവിംങ്ങ്...

കാഞ്ഞങ്ങാട് സ്റ്റേഷൻ:

യാ(തക്കാരുടെ ബാഹൂല്യം ..

വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന

പലതരം കുടുംബങ്ങൾ..
സീറ്റു കിട്ടിയവർ ഇരുന്നും
അല്ലാത്തവർ നിന്നും നമ്മുക്കൊപ്പം യാത്ര തുടരുകയായ്...
താളത്തിലുളള ൈ(ടനിൻ സംഗീതവും സുഖമായ് വന്നു നമ്മേ തലോടുന്ന വടക്കൻ മലബാറിലെ ഇളം കാറ്റ് ഏതോ മാപ്പിളപ്പാട്ടിൻ ഈരടികൾ കാതിൽ മൂളിയപ്പോൾ കൺപോളകൾ അടഞ്ഞു തൂങ്ങി...
ചായ,കാപ്പി എന്ന ഈണത്തിലുളള കച്ചവടക്കാരുടെ ശബ്ദവും,ൈ(ടനിൽ കയറി പറ്റാനുളള യാ(തക്കാരുടെ ബഹളവും നമ്മേ സുഖ നി(ദയിൽ നിന്നുണർത്തി.
കണ്ണു തിരുമ്മി (ശദ്ധിച്ചപ്പോൾ കോഴിക്കോട് ജങ്ങ്ക്ഷൻ.
പല കോലത്തിലും രൂപത്തിലുമുളളവർ യാ(തികരായ് കയറി വരുന്നു നമ്മുക്കിടയിലേക്ക്...
നമുക്കവരേയൊന്ന് (ശദ്ധിക്കാം ....
തലയിൽ തട്ടമിട്ട മുഖമക്കനയിട്ട തലേൽകെട്ട് കെട്ടിയ മുസ്ലിം കുടുംബത്തിലുളളവരുണ്ട്,,നെറ്റിയിൽ കുറി വരച്ച ശബരിമലയിലേക്ക് പോകാൻ വൃതമെടുത്ത അയ്യപ്പന്മാരും കുടുംബവും കുട്ടികളുമുണ്ട്...
മതമേതായാലും അവരുടെയൊക്കെ ഭാവങ്ങൾ ഒന്നാണെന്ന് നമ്മുക്ക് തോന്നുന്നുണ്ടോ..?
ആലോചനയിലും യാ(തികരേ (ശദ്ധിക്കുന്ന തിരക്കിലും പരപ്പനങ്ങാടി,തിരൂർ,
കുറ്റിപ്പുറം സ്റ്റേഷനുകൾ പിന്നോട്ട് മറഞ്ഞതറിഞ്ഞില്ല...
ഷൊർണ്ണൂർ ജങ്ങ്ക്ഷൻ കുറച്ചധികം സമയമുണ്ടിവിടെ ..
ഒന്നു പുറത്തിറങ്ങി പ്ലാറ്റ്ഫോമിലറങ്ങി ഉലാത്തുവാൻ ആ(ഗഹമുളളവർ വരൂ...
അങ്ങോട്ടു നോക്കൂ..വീണ്ടും യാ(തക്കാർ എല്ലാ ബോഗികളിലും നിലക്കാതെ കയറി കൊണ്ടിരിക്കുന്നു...
വെത്യസ്ഥ മതസ്ഥരുടെ സംഗമ ഭൂമിയെന്ന പോൽ കോച്ചുകളിലെല്ലാം കൃിസ്താനിയും ഹിന്ദുവും മുസ്ലിമും അതിൽ തന്നെയുളള പല വിഭാഗക്കാരും ജാതിക്കാരും നിറഞ്ഞു കവിഞ്ഞിരുന്നു...
ൈ(ടൻ അതിന്റെ കിതച്ചു പാച്ചിൽ വീണ്ടും തുടങ്ങുന്നു...
ഇനി കണ്ണടച്ചൊന്നുറങ്ങിയാലൊ..?
ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരങ്ങളായ രണ്ട് നേർ രേഖയിലൂടെ ൈ(ടൻ ഇരുട്ടിനെ കീറിമുറിച്ചോടി കൊണ്ടിരിക്കുകയാണ്...
കറുത്ത രാ(തിയിൽ ഇടക്കെപ്പോഴൊക്കെയൊ
കടന്നു വരുന്ന വെളളി വെളിച്ചത്തിൽ കിതപ്പു മാറ്റാൻ ൈ(ടൻ നിർത്തുമ്പോൾ അറിയുന്നില്ലേ എറണാംകുളം ജങ്ങക്ഷനും ആലപ്പുഴയും കൊല്ലം സ്റ്റേഷനുകളാണ് ആ കഴിഞ്ഞു പോയതെന്ന്...
പാതിരാ(തിയുടെ അന്ത്യയാമത്തിലും തിക്കിതിരക്കിയെത്തുന്ന
പുതിയ യാ(തികരേ ഉറക്കച്ചടവിനിടയിലും
ഒന്ന് (ശദ്ധിച്ചു നോക്കൂ...
അതിൽ പാവപ്പെട്ടവനും
പണക്കാരനും പട്ടിണി പാവങ്ങളുമില്ലേ...
(പതീക്ഷയുടെ പുതിയ നാമ്പുകൾ ആ മുഖങ്ങളിൽ തളിരിടുന്നുണ്ടോ...?
അവരുടെ തോളിലുറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖം യാതൊരു വകഭേദവുമില്ലാതെ നിശ്കളങ്കമായ് ഉദിച്ചു നിൽക്കുകയല്ലേ ഇപ്പോഴും...?
നിങ്ങൾ നോക്കുന്നില്ലേ അതോ ഇതൊന്നും എന്റേ ഉത്തരവാധിത്വത്തിൽ പെട്ടതല്ലെന്ന ഭാവത്തോടെ ഉറങ്ങുകയാണൊ...?
അതോ ഉറക്കം നടിക്കുകയോ....?
അതൊക്കെ പോട്ടെ,,പുറത്തേക്കൊന്നു നോക്കിയേ...നേരം പരപരാ വെളുത്തു വരുന്നു....കുളിരണിയിച്ചു കടന്നു പോയ തെന്നൽ നമ്മൾ പത്മനാഭന്റെ നാട്ടിലേക്കെത്തി തുടങ്ങുന്നു എന്ന് വിളിച്ചറിയിക്കുന്നു...
ഏയ് കൂട്ടരേ നമ്മുക്കിറങ്ങാനുളള അവസാന സ്റ്റേഷൻ എത്താറായിരിക്കുന്നുവെന്ന് താളാത്മകമായ ൈ(ടനിൻ ഈരടികൾ പതുക്കെ വേഗത കുറഞ്ഞു വരുന്നതിലൂടെ അറിയുന്നില്ലേ...?
ദേ നോക്ക് എല്ലാവരും പെട്ടെന്ന് ഇറങ്ങാൻ റെഡിയാവണേ...
ഈ ൈ(ടനിൽ നിന്നും ആദ്യം ഇറങ്ങേണ്ടവർ നമ്മളാണ്...
ഒരു മാരത്തോൺ ഓട്ടക്കാരന്റേ ഫിനിഷിങ്ങ് പോയിന്റിലെന്ന പോലെ ൈ(ടൻ നീട്ടി വലിച്ചുളള കിതപ്പോടെ നിശ്ചലമാകാൻ പോവുകയാണ് ...സോ ഗെറ്റ് റെഡി ...
യെസ്..നാം തിരുവനന്തപുരത്തെത്തിയിരിക്കുന്നു...
ഇനിയാണ് നമ്മുടെ യാ(തയുടെ ഉദ്ധ്യേശവും ലക്ഷ്യവും സോ സടകുടഞ്ഞ് എഴുന്നേൽക്കൂ...
നമ്മൾ പെട്ടെന്നിറങ്ങി എല്ലാ യാ(തികരേക്കാളും മുന്നിലായ് സ്റ്റേഷന്റെ (പധാനകവാടത്തിലെത്തിപ്പെടണം വേഗം വരൂ....
ഓക്കേ ഇനി നമ്മുക്ക് ഇന്നലേ മുതൽ പല സ്റ്റേഷനുകളിൽ നിന്നായ് നമ്മോടൊപ്പം യാ(തികരെങ്ങോട്ടേക്കാണവർ പോകുന്നത് നോക്കി മനസ്സിലാക്കാം...
പല ജാതിക്കാരായ പല മതക്കാരായ പല നാട്ടുകാരായ അവർ എങ്ങോട്ടാണ് പോകുന്നത് അത് അറിയലാണ് നമ്മുടെ ദൈൗത്യം....
അർദ്ധ നഗ്നരായ വിദേശ ടൂറിസ്റ്റുകൾ മലർന്നു കിടക്കുന്ന കോവളം തീരത്തേക്കാണോ...?
അതോ നമ്മേ ഭരിക്കുന്ന കേന്ദ്രമായ നിയമസഭ മന്ദിരം കാണുവാനാണോ..?
അതോ ശൃീ പത്മനാഭ സ്വാമി ക്ഷേ(തം സന്ദർശിക്കാനാകുമോ..?
അതോ മ്യൂസിയമോ ബീമാ പളളിയിലേക്കോ....?
കൂട്ടരേ നിങ്ങൾക്ക് തെറ്റി
നമ്മുടെ ൈ(ടനിൽ നിന്നുമിറങ്ങിയ അറുപത് ശതമാനത്തിലേറെ യാ(തക്കാരും പോകുന്നത് എങ്ങോട്ടാണെന്ന് അറിയുമ്പോൾ ഞെട്ടി പോകുന്നു....ആ നിശ്കളങ്കരുടെ മുഖം കണ്ണിൽ ഒരു കരിന്തിരി പോലെ കത്തിയമരുന്നു..
അവർ നാടു കണ്ടാസ്വധിക്കാൻ വന്ന ടൂറിസ്റ്റുകളല്ല കൂട്ടുകാരേ...പിന്നെയെങ്ങോട്ടേക്കാണവർ (പതീക്ഷയുടെ തിരിവെട്ടത്തിനായ് നെട്ടോട്ടമോടുന്നത് ..?
വേറെയെങ്ങോട്ട്...?
ആർ...സി...സി യിലേക്കല്ലാതെ...
(റീജിയിണൽ കാൻസർ സെന്റർ)
അതേ ജീവിതം മുഴുവൻ കുടുംബത്തിലെ കാൻസർ ബാധിതനായ ആ അംഗത്തിനായ് വർഷങ്ങളോളം മടുപ്പില്ലാതെ ഓടി തീർക്കുന്നവരുടെ അവസ്ഥ അത് അനുഭവേധ്യമാകണമെങ്കിൽ നമ്മിലാർക്കെങ്കിലും വന്നു ചേരണം ...ദൈവം കാത്തു രക്ഷിക്കട്ടെ..ഇങ്ങിനെയുളളവർക്കായ് (പവർത്തിക്കാനും (പാർത്ഥിക്കാനും ഈ യാ(ത നിങ്ങൾക്ക് (പചോദനമാകട്ടെ....
ഒരു സർവ്വേ വിളിച്ചു പറയുന്നു....
കേരളത്തിലെ ജനസംഖ്യയുടെ 27 ശതമാനം പേരും കാൻസർ ബാധിതരാണേ(ത... മൂക്കത്തു വിരൽ വെച്ചിരിക്കാതെ രാസവള (പയോഗത്തിനെതിരേ (പതികരിക്കാൻ കെൽപ്പുളളവരാകൂ...
വരും തലമുറക്കായെങ്കിലും...
നന്ദി ഒപ്പം യാ(ത ചെയ്തതിന്...
ആഘോഷവേളകളിലും
സന്തോഷവേളകളിലും

ഓർക്കുക ...ഈ ദയനീയ മുഖങ്ങളെ...ഹാപ്പി ജേർണി ഡിയേർസ്
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ