ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 20, തിങ്കളാഴ്‌ച

ബീരാനിക്ക ഫ്രം മാർസ്

Jafar Shibu Babu

ചൊവ്വാ ഗ്രഹത്തിൽ നിന്നും
ബീരാനിക്ക വിളിച്ചിരുന്നു....
സുഖമാണ് പോലും....
പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായിട്ടല്ല,
എന്നെ ലിസ്റ്റ് തന്നേൽപ്പിച്ച സാധനങ്ങൾ
മംഗൾയാൻ പോരുമ്പോൾ
കൊടുത്തേൽപ്പിച്ചൊ
എന്നറിയാനായിരുന്നു..
കുറച്ച് കുറിയരി
വായക്കപ്പേരി

പുതിയ മലയാള പടത്തിന്റെ
കുറച്ച് സിഡികൾ
രാസ്നാധി പൊടി
മീശക്കാരൻ തൈലം
ഉലുവാൻ കുന്ത്രക്കം
പിന്നേയും കുറച്ചെന്തൊക്കെയോ..
പുളളി നല്ല തിരക്കിലാണെത്രേ...
കാരണം
ചൊവ്വയിൽ മനുഷ്യ
വാസത്തിന് അനുയോജ്യമോ
എന്നു പഠിക്കാൻ നമ്മൾ
വിട്ട മംഗള എക്സ്പ്രസ്സ്
അല്ല മംഗളയാൻ 2014
സപ്റ്റംബറിൽ അവിടെ
എത്തുമെത്രേ,
അതിനായ് നല്ലൊരു
സ്വീകരണം ഒരുക്കുന്നുണ്ടെത്രേ

ശിങ്കാരി മേളവും
ശിവകാശി പടക്കവും
കൊടി തോരണങ്ങളും
എല്ലാം കൂടി ഒന്ന്
ഞെട്ടിക്കാനുളള
പരിപാടിയുണ്ടെന്ന്..
.............................
ജീവിതൊക്കെങ്ങെനെ
എന്ന എന്റെ ചോദ്യത്തിന്
ബഹുത്ത് കുഷാൽ എന്നായിരുന്നു മറുപടി,
എന്താപ്പം ത്ത്ര കുഷാൽ
അപ്പോൾ മൂപ്പര് പറയാ..
രാഷ്ട്രീയക്കാര് ഇല്ല,
സമരമില്ല,
ബടായും ബിക്ക്രസിനും
നേരോല്ല്യ
കുത്തിത്തിരുപ്പൻമാരുല്ല്യ
അതാരാ?
ഏയ് ചാനലേര് കളള ഹിമാറേൾ...
ചൊവ്വയിൽ ഭൂമിയില്ലാത്തതു കൊണ്ട്
ഖനന പ്രശ്നോമില്ല്യ,
സൂര്യനട്ത്തായ്തോണ്ട്
സോളാർ കുണ്ടാമണ്ട്യുല്ല്യ..
പ്രക്രതി പ്രശ്നം ഇല്ലാത്തതു കൊണ്ട്
കസ്തൂരി രംഘനുമില്ല്യ
റിപ്പോർട്ടുംല്ല്യ,
മരങ്ങളില്ലാത്തതു കൊണ്ട്
പച്ചയില്ല
പ്ലീനമില്ലാത്തതു കൊണ്ട്
ചോപ്പുമില്ല
അപ്പം ഒരു ഹലാക്കുംല്ല്യ
ജീവിതം സുന്തരം
സുഖകരം സ്വസ്ഥം..
(ഒരു മാത്ര വെറുതേ
നിനച്ചു പോയി..പറന്നങ്ങെത്താൻ)
മോനെ വെക്കട്ടെ മറ്റേ
പഹയൻ അടിച്ച് മിന്നിച്ചാ
വരുന്നത്....
ബീരാനിക്കാക്ക് ഫോൺ
കട്ട് ചെയ്യാൻ തിടുക്കം
ആര് ബീരാനിക്കാ?
ഉത്തരം ഇഷ്ടായി...
ങ്ങളെ മങ്കളയോന്
കളള സുവറ് ഒരീസം
കുറേ ലക്ഷം കി മീ ഓടോല...
അയീൽ ത്രശൂര്:കോഴിക്കോട് റൂട്ടിലെ ബസ്സിന്റെ
ഡ്രൈവററ്റേണ്ട മോനെ?
ഇന്ന് അമ്പിളി മാമന്റെട്ത്ത് എത്തീക്ക്ണേല...
ഫോൺ ഡിസ്കണക്ടാവും മുമ്പ്
ഒരു കാര്യം കൂടി പറഞ്ഞു...
ഇനി ആരെങ്കിലും വരുന്നുണ്ടെങ്കിൽ
ഒരു ആൺട്രോയിഡ് ഫോൺ കൊടുത്തയക്കാൻ,
ഫെയിസ് ബുക്ക് അക്കൗണ്ട് തുറക്കാനാണ് പോലും
ശരിയാ മൂപ്പരുടെ ഒരു അനുജൻ ജയിലിലുണ്ട്
ചാറ്റ് ചെയ്യാനായിരിക്കും
എല്ലാ തവണ വിളിക്കുമ്പോഴും ഞാൻ
ചോദിക്കാറുളള ആ ചോദ്യം ആവർത്തിച്ചു..
അല്ല ബീരാനിക്കാ നിങ്ങളെങ്ങിനെ അവിടെയെത്തി?
എപ്പോഴും പറയാറുളള
അതേ മറുപടി നിഷ്കളങ്കമായ് ചിരിച്ചു
കൊണ്ട് പറഞ്ഞു...
ഞാനൊരു മലയാളിയെല്ലെ.........?
(സ്വസ്ഥമായൊന്നുറങ്ങിയുണരാൻ ചൊവ്വയിൽ തന്നേ ഇനിയുളള ശരണം)
സോ ബീ റെഡി റ്റു ഫ്ളൈ ..അവിടേയും നിതാഖാത്ത് എന്ന സർപ്പം
ഇഴഞ്ഞെത്തും മുമ്പ്....
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ