ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 30, വ്യാഴാഴ്‌ച

കാലത്തിന്‍റെ പോക്ക്. (ചെറുകഥ)

"അധര കോണില്‍ വിരിഞ്ഞ നിന്‍റെ മന്ദസ്മിതം കണ്ട് ആനന്ദം കൊണ്ട അവനില്‍ നിനക്ക്
Kamran Sreemon
പ്രണയമില്ലേ?"
"ഉം..ഹും, ഇല്ല"
"എഴുതാനൊരു തുണ്ടം കടലാസ് ചോദിച്ചപ്പോ, ഒരു നോട്ട് ബുക്ക് തന്നെ നീട്ടിയ അവനോടൊട്ടും പ്രേമം തോന്നിയിട്ടില്ലേ..?"
"ഉം..ഹും, ഇല്ല"
"നിന്‍റെ മറവിയില്‍, നിന്‍റെ പിഴവുകളില്‍, നിന്‍റെ
നിസ്സാരമായ പോരായ്മകളില്‍ പോലും പരിഹാരവുമായി ചാരെ നില്‍ക്കുന്ന അവനെ   നീ പരിണയിക്കുന്നില്ലെന്നോ?"
"ഇല്ല"
"നീ ഒരു പൂ ചോദിച്ചപ്പൊ,
ഒരു കുല പൂ തന്നെ ഇറുത്ത് തന്ന അവനെ നീ സ്നേഹിക്കുന്നേയില്ല?"
"ഇല്ലേ..യില്ല"
"നിന്‍റെ മനസ്സില്‍ കയറാനും, നിന്നെ സ്വന്തമാക്കാനുമാണവന് വീടും കുടുംബവും നാടും പഠനവുമെല്ലാം ത്യജിക്കേണ്ടി വന്നത്.. എന്നിട്ടും നീ അവനെ ഇഷ്ടപ്പെടുന്നില്ലെന്നോ?"
"ഇല്ലെന്നു പറഞ്ഞില്ലേ"
"പിന്നെ അവനെക്കുറിച്ച കാഴ്ചപ്പാടെന്താണ്?"
"അവനു് ഭ്രാന്താണ്..മുഴുത്ത ഭ്രാന്ത്"!!
"കണ്ടല്ലോ, ഇവളുടെ അസുഖങ്ങളെല്ലാം മാറിയിരിക്കുന്നു.. നിങ്ങള്‍ക്കവളെ കൊണ്ടു് പോകാം..ധൈര്യമായി.."
ബാഗും തൂക്കിപ്പിടിച്ച് അറ്റന്‍ററോടൊപ്പം പുറത്തേക്ക് കടന്ന അവളെ ചൂണ്ടിയാണ് ഡോക്ടര്‍ അവളുടെ പാരന്‍റ്സിനോട്   അങ്ങനെ പറഞ്ഞത്..
മൂടില്ലാത്ത ബക്കറ്റ് കൊടുത്ത് വെളളം കോരിക്കുന്ന; കയ്യിലൊരു ബ്രഷ് കൊടുത്ത് ഐസുകട്ടയില്‍ പെയിന്‍റടിക്കാന്‍ ആവശ്യപ്പെടുന്ന; ആണിയോടൊപ്പം ചുറ്റികയും നല്‍കി വെളളത്തില്‍ ആണിയടിക്കാന്‍ പറയുന്ന, "മാനസീകം" കണ്ടു് പിടിക്കാനുളള പരീക്ഷണങ്ങളെല്ലാം ഇന്നെത്ര മാറിയിരിക്കുന്നു!!
                              
- kamran vk -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ