![]() |
Mubashir Sangam |

ഇവിടെ ആത്മാര്‍ത്ഥതയുടെ ഇന്ധനമുണ്ട്
ഇച്ചാ ശക്തിയുടെ കരുത്തുണ്ട്
നിലപാടുകളിലെ നിശ്ചയ ദാര്ധ്യം ഉണ്ട്
കര്‍മ നൈരന്തരത്തിന്‍റെ കാമ്പുണ്ട്
നല്ല ഓര്‍മ്മകള്‍ മേയുന്ന നമ്മുടെ നാട്ടിലെ നാട്ടിടവഴികളിലേക്ക് നമുക്ക് പിന്‍നടക്കാം
ചിലര്‍ ഇവിടെ സ്വപ്നങ്ങളും പ്രതീക്ഷകളും
പകര്‍ന്നു നല്‍കി . മറ്റു ചിലര്‍ അവരുടെ അനുഭവങ്ങള്‍ നമ്മോടു പങ്കു വെച്ച് കൊണ്ട് ഞമ്മളെ പുളകോന്മതരാക്കി . ചിലരാകട്ടെ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെ പോലെ എല്ലാം കണ്ടുംകേട്ടും ചിന്തിച്ചും മനസ്സാല്‍ ചിരിച്ചും കളിച്ചും നടന്നു.
ഈ ഗ്രൂപിലെ മെംബേര്‍സിന് ഒരുപാടൊന്നും പറയാനില്ല . എങ്കിലും ചിലതെന്തക്കെയോ അകക്കാമ്പ് നഷ്ട്ടപെട്ടു പൊള്ളയാകുന്നതിന് മുന്‍പ് പറയാനും വെളിപ്പെടുത്താനും ഉണ്ടെന്നു തോന്നുന്നു ഇവിടെ ആരും ആരെയും ഭയക്കേണ്ടതില്ല " നാം ഒന്ന്‍ നമ്മള്‍ക്ക് ഒന്ന് "
ജീവിതത്തിന്‍റെ നഗ്ന പാതയിലെവിടയോ നമ്മുടെ നയനങ്ങളെ ഈറനണയിപ്പിക്കുന്ന ഓര്‍മകളുടെ യാതനകളെ നമുക്ക് ഇവിടെ പങ്കുവെക്കാം . സൌഹ്രുദം കാലത്തിന്‍റെ തിരശീലകള്‍ കൊണ്ട് മൂടപെട്ടപ്പോള്‍ അറ്റുപോയ നമ്മുടെ ഹൃദയബന്ധങ്ങളെ നമുക്ക് ഇവിടെ ഊട്ടി ഉറപ്പിക്കാം .
ജീവിതം എന്നാല്‍ ഉരുകി തീരാത്ത നൊമ്പരങ്ങളുടെ സ്മരണകളല്ല മറിച്ചു പെയ്തൊഴിയാത്ത സ്വപ്നങ്ങളുടെ മധുര പേമാരിയാകണം .നഷ്ട്ടബോധങ്ങളുടെ കെട്ടുറപ്പുള്ള പുസ്തകമാക്കി മാറ്റരുത് ജീവിതത്തെ മോഹകൊട്ടാരങ്ങളുടെ അകത്തേക്കുള്ള ചവിട്ടുപടികളായി മാറ്റണം ജീവിതത്തെ അപ്പോയെ അതിനു അര്‍ഥം ഉണ്ടാകു
ഇത് നമ്മുടെ വസന്തകാലമാണ്
നമ്മുടെയുള്ളിലെ സര്‍ഗാത്മകതയും
സൌഹ്ര്തവും
വിപ്ലവും
പ്രണയവും അങ്ങനെയെല്ലാമെല്ലാം
പൂത്തുതളിര്‍ക്കുന്ന വസന്തകാലം
ആ വസന്തകാലത്തിനു ഈ ഗ്രൂപും കൂട്ടായ്മയും ഒരു നിമിത്തം ആകട്ടെ
Fb Link
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ