ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 9, വ്യാഴാഴ്‌ച

ടി ബാഗ് (പ്രവാസി)

Haris Rahman


ടീ ബാഗിട്ട ചില്ലു ഗ്ലാസ്സിലേക്ക് 

ചൂട് വെള്ളം 

പാരവേ ഞാനറിഞ്ഞു-

നിന്നെ പോലെ ഞാനും 

ഈ ചൂട് ദേഹമറിയും മുന്പ് 
നിന്നെ പോലെ ഞാനും- 
സുന്ദരനായിരുന്നു ....
ആരോഗ്യ വാനായിരുന്നു..

എന്റെ ശരീരം
പൊള്ളിയാലും
അത് വേണ്ടപെട്ടവരുടെ ജീവിതങ്ങളിൽ -
നിറം പകരുമല്ലോ എന്നതായിരുന്നു 
വേദനകള്കിടയിലും ആശ്വാസം 

അവസാനം 
നിറവും മണവും ഗുണവും നഷ്ടപ്പെട്ട് 
കുപ്പ തൊട്ടിയിലെക്ക് വലിച്ചെറിയുന്ന 
നിന്നെ പോലെ-
തൊലി ചുളിഞ്ഞു ആരോഗ്യം നശിച് 
വെറും കയ്യോടെ ഞാനും .............
ഫേസ് ബുക്കിൽ ഈ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്കുക
  • Jafar Shibu Babu Porattte...congrats
  • Shebu Here പ്രവാസിയെ ടീ ബാഗിനോട് ഉപമിച്ച് ഹാരിസ് റഹ്മാൻ . പ്രവാസത്തെ കുറിച്ച് ഇത് വരെ പറഞ്ഞു കേള്‍ക്കാത്ത പുതിയൊരു ഉപമ.വളരെ നന്നായിരിക്കുന്നു ഹാരിസ് .യഥാര്‍ത്ഥത്തില്‍ പ്രവാസത്തിന്റെ നോവ് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിറയുന്നു ഈ വരികളിൽ .പ്രവാസിയുടെ പ്രയാസം എത്ര എഴുതിയാലും തീരില്ല !! അത് മനുഷ്യനുള്ള കാലത്തോളം തുടരും. !!!
  • Shihab Manammal നന്നായിട്ടുണ്ട്...ഇനിയും തേച്ചു മിനുക്കിക്കൊള്ളൂ..അടുത്തതില്‍ വിഷയം മുന്‍കൂട്ടി കൊടുക്കരുത്..വായിക്കുന്നര്‍ കമന്റട്ടെ..ഒരു സര്‍പ്രൈസ്.........
  • Haris Rahman വിലയേറിയ അഭിപ്രായങ്ങൾക് നന്ദി ......
  • Ashfak Rahman yes nannayittund iniyum prathikshikunnu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ