![]() |
Jafar Shibu Babu |

ഇരട്ട കുട്ടികളേ കനിഞ്ഞനു(ഗഹിച്ചു കൊണ്ട് എന്റെ നാടിനേയും എന്റെ നാട്ടിലേ പല കുടുംബത്തേയും സന്തോഷ പൂ മഴ വർഷിക്കുകയാണ് ദൈവം...ദൈവത്തിന് സർവ്വ സ്തുഥിയും...
എന്റെ (പിയ കൂട്ടുകാരിൽ പലർക്കും ആ ഭാഗ്യം ലഭിച്ചവരാണെന്ന കാര്യം ഓർക്കുമ്പോൾ ഉൾ പുളകിതനായ് പോകാറുണ്ട്...കാരണം സന്താനങ്ങൾ മാതാപിതാക്കളുടേ കൺകുളിർമ്മകളാണല്ലോ
അപ്പോൾ ഇവരുടേ
കാര്യത്തിൽ ഒറ്റ (പസവത്തോടെ ഇരട്ട കൺകുളിർമ്മ കിട്ടുന്നു..
അതൊരു അനിർവചനീയമായ അനുഭവമായിരിക്കും..
അതിൽ ഒരുമിച്ച് മുലയൂട്ടാനും വളർത്താനുമുളള ചെറിയ (പയാസങ്ങളേയൊക്കെ പാടേ വിസ്മരിച്ചു പോകുന്നതായിരിക്കും ആ ഇരട്ടകളുടെ മുഖത്ത് ഒരുമിച്ച് വിരിയുന്ന പഞ്ചാര പാൽ പുഞ്ചിരി...
അനുഭവസ്ഥരുടെ ആനന്തങ്ങൾ ഞങ്ങളുടെ കൂട്ടു സദസ്സിൽ പങ്കു വെക്കപ്പെടുമ്പോൾ എന്റെ (പിയരാം കൂട്ടുകാരുടെ മുഖത്ത് തെളിയുന്ന നിർവൃതിയുടെ ഓളങ്ങൾ എനിക്കും സന്തോഷം പകരുന്ന നിത്യ കാഴ്ചയാണ്...
ചില കൂട്ടുകാർ അവരുടേ ഇരട്ട കുട്ടികളേ kondu പരസ്പരം വിവാഹധാരണയിൽ പോലുമെത്തിയിട്ടുണ്ട്...
(കേസിനും കോപ്പിനും പോവണ്ട ,ശൈശവ വിവാഹത്തിന്റെ പേരും പറഞ്ഞ് ,മുട്ടിലിഴയുന്ന പ്രായമേ ആയുളളൂ...)
ഇരട്ടകുട്ടികളുടെ അച്ഛന്മാരുടേ പരസ്പര സംഭാഷണങ്ങളിൽ കടന്നു വരാറുളള സ്ഥിരം വിഷയങ്ങൾ ഞങ്ങൾ ഇരട്ടകളില്ലാത്ത അച്ഛന്മാർ കൗതുകത്തോടെ കേട്ടു നിൽക്കാറുണ്ട്....അതിൽ അവരുടെ കുസൃതികളും,ഒരുമിച്ച് കരയുന്ന അവസ്ഥകളും,ഒരേ ആകൃതിയിലും ഡിസൈനിലുമുളള ഉടയാടകളും,കളികോപ്പുകളും സംഘടിപ്പിക്കാനുളള (പയാസങ്ങളും ,അസുഖം ഒരുമിച്ച് വരുന്നതിന്റെ വ്യാകുലതയും,
രണ്ട് പേരും ഒരുമിച്ച് ഉണർന്ന് മുലപ്പാലിനായ് വാവിട്ടു കരയുമ്പോൾ മാതാവ് അനുഭവിക്കുന്ന ചെറു (പായസങ്ങളും,പാതി രാ(തിയിലേ സംഘ കരച്ചിൽ ഉറക്കം നഷ്ട്ടപ്പെടുന്നതിന്റേ പിതാക്കളുടെ പരാതികളും എല്ലാം അടങ്ങിയ സായന്തന ചർച്ചകളിൽ എന്റെ (പിയരാം കൂട്ടുകാർ...
യാസർ ,പീച്ചു,കബീർ,റബീബ്,
ഷമീം,അബ്ദുറഹ്മാൻ കുട്ടി ഇവരുടേ സജീവത യുണ്ടാകാറുണ്ട്...ഈയിടെ എന്റെ നാട്ടിൽ ഇരട്ട കുട്ടികളുടെ ജനനം കൂടി വരുന്നുണ്ട്..അതോ ഇത് ഒരു ആഗോള (പതിഭാസമോ.?
എന്തായാലും സന്തോഷം നൽകുന്ന കാര്യം തന്നെ...നല്ല ആരോഗ്യമുളള വിദ്യാഭ്യാസമുളള ഒരു തലമുറ ഇവിടെ വളർന്നു വരട്ടേ...
അതിനായ് അവർക്കു വേണ്ട സംവിധാനങ്ങൾ സജജീകരിച്ചും സംഘടിപ്പിച്ചും കൊടുക്കേണ്ട ഉത്തരവാധിത്വമാണ് നമ്മിൽ അർപ്പിതമായത്...
നാമാണ് അവർക്ക് വളർന്നു പന്തലിക്കാൻ വളവും വെളളവുമൊഴിച്ചു കൊടുക്കേണ്ടവർ....
അവിടെ വാശിയുടേയും
വൈരാഗ്യത്തിന്റേയും
പേരിലോ ,മെനഞ്ഞുണ്ടാക്കുന്ന ഇല്ലാ കഥകളാലോ ഒരു വിദ്യാഭ്യാസ സ്ഥാപനം നാടിനു നഷ്ട്ടപ്പെട്ടാൽ അതായിരിക്കും ഇനി വരുന്ന ഓരോ തലമുറകളോടും നാം ചെയ്യുന്ന കൊടും ചതി...
മറ്റെന്ത് ശോഭിക്കുന്ന (പവർത്തനങ്ങളേയും നിഷ്(പഭമാക്കാൻ അതു തന്നെ മതിയാകും ,തീർച്ച....
കാലം ഒരുപാടായില്ലേ സ്വപ്നങ്ങൾക്ക് ചിറകു വിടർത്തിയിരിക്കുന്നു....
എന്നാണാവോ ഒന്നു പറക്കാനാവുക...
എ(ത തലമുറകളുടെ ചിറകുകൾ കരിഞ്ഞു വീണു മണ്ണിലലിഞ്ഞു....
ഈ തലമുറക്കെങ്കിലും ഉയരങ്ങളിലേക്ക് പറക്കാനാവണം...
അതിന് നാം കർമ്മോൽസുകരായ് മാറണം...
അധികാര വർഗ്ഗമേ കണ്ണു തുറന്നാലും....
കഴിഞ്ഞതെല്ലാം മറന്ന് വരും തലമുറക്കായ് ശോഭനമായ ഭാവിയൊരുക്കാൻ ഒന്നിച്ചു നിൽക്കാം...
(കണ്ണും ഹൃദയവുമുളള എന്റെ നാട്ടുകാരോടൊരപേക്ഷ..
രാവിലെ 8 മണി മുതൽ 10 മണി വരേയുളള സമയങ്ങളിൽ നമ്മുടെ അങ്ങാടിയിൽ ഒരു ദിവസം ഒന്ന് വന്നു നിന്നു നോക്കൂ....
നമ്മുടെ കുട്ടികൾ അനുഭവിക്കുന്ന യാഥനയുടെ ആഴം മനസ്സിലാക്കാം...
എടുക്കാവുന്നതിലും അധികം ഭാരം ചുമലിലേറി ദൂരേയുളള യു..പി,,ഹൈസ്കൂളിലേക്ക് ബസ്സുകളിൽ ചവിട്ടി കുത്തി തിക്കി തിരുകി പോകുന്ന ഒരു കാഴ്ച...
കണ്ണു നനയിപ്പിക്കും...
കരള് വേദനിപ്പിക്കും...)
പടലപിണക്കങ്ങൾ തീർത്ത് ഒന്ന് ആത്മാർത്ഥമായ് (ശമിക്കൂ...ഒരു നാടു മുഴുവൻ നിങ്ങളോടൊപ്പമുണ്ടാകും...(പവർത്നത്തോടേയും (പാർത്ഥനയോടേയും...
തീർച്ച...ഇരട്ടകളും ഒറ്റകളുമായ് വരുന്ന നമ്മുടെ കുഞ്ഞിളം പൈതങ്ങൾക്കായ് കൈകോർക്കാം നമുക്കൊന്നിച്ച്.....
(ഇരട്ടത്തിങ്ങൽ ഒരു ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയിക്കാൻ രാഷ്(ടീയം മറന്ന്,ജാതി മത വേർത്തിരിവില്ലാതെ കർമ്മോൽസുകരാകാം നമ്മുക്ക്.....
..............................................
ആശയം ഃറബീബ് മാടമ്പാട്ട്(ഇരട്ടകുട്ടികൾ)..
സ്കൂൾ വിഷയം ആശയംഃഓരോ പാലത്തിങ്ങൽകാരന്റേയും പൂവണിയാത്ത സ്വപ്നത്തിൽ നിന്നും ഉണ്ടായ deenamaya രോധനം....) This posting is dedicated to my best friends thos who are fathers of twins..thnks dears..and god bless u all.
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ