പതിവ്
പോലെ ഞാൻ അന്നും എന്റെ ആ സുഹൃത്തിന്റെ കൂടെ യാത്രയിലാണ് . യാത്രക്കിടയിൽ
സുഹൃത്തിന്റെ ഫോണിൽ

Riyas Shaan Babu
ഇടക്കിടെ ബെല്ലടിക്കുന്നുണ്ട് അവൻ സംസാരിക്കുന്നത്
മുഴുവൻ അവന്റെ ബിസ്സിനെസ്സിനെ കുറിച്ചാണ് . ഫോണിളുള്ള സംസാരത്തിനിടക്ക് കൈ
കൊണ്ട് അവനെനിക്കൊരു സിഗ്നൽ തന്നു . കാർ ഡ്രൈവ് ചെയ്തിരുന്നത് ഞാനായത്
കൊണ്ട് സിഗ്നൽ പ്രകാരം വാഹനം ഞാൻ ഒരു ഫാക്ടറിയുടെ ഓഫീസിനു മുന്നില് ചെന്ന്
നിർത്തുന്നതിനു മുൻബെ അവൻ ഡോർ തുറന്നു ചാടി . എന്നെ
അൽബുതപ്പെദുതുകയായിരുന്നു വാഹനം നിർത്തും മുമ്പുള്ള അവന്റെ ആ ഇറക്കവും ആ
ചാട്ടവും ഒന്നും സംഭവിക്കാത്ത മട്ടിലുള്ള അവന്റെ ആ പോക്കും . വാഹനത്തിൽ
നിന്നും ഇറങ്ങി അവന്റെ പുറകെ ഞാനും നടന്നു ചെന്നെത്തിയത് ഫാക്ടറിയിൽ
നിന്നും ചരക്ക് കൊണ്ട് പോകാൻ വന്ന അന്യ സംസ്ഥാന ലോറികൾ നിർത്തിയിട്ട
സ്ഥലത്ത് . ഞാൻ എന്റെ സുഹ്രിതിനോടെ ചോദിച്ചു എടാ നമ്മളെന്തിനാ ഇവിടെ വന്നത്
. ജ്ജി ഒന്ന് മുണ്ടാതിരിക്കെ എന്ന ചിരിയോടെ ഉള്ള മറുപടി . അപ്പോഴൊക്കെ
അവന്റെ കണ്ണുകളിൽ ആരെയോ കാണാൻ വേണ്ടിയുള്ള വല്ലാത്ത ഒരു
തിടുക്കമുണ്ടായിരുന്നു . പെട്ടെന്നാനവന്റെ മുഗത്ത് ആ സംഗതി വിരിഞ്ഞത് .
വിരിഞ്ഞ സംഗതിയുമായി കുറെ അപ്പുറത്ത് ഒരു ലോറിയിൽ ചാരി മുകളിലേക്കും
നോക്കി എന്തോ സ്വപ്നം കാണുന്ന പോലെ ഒരാൾ . മുഗത്ത് വിരിഞ്ഞ സംഗതിയുമായി
അവൻ സ്വപ്നം കാണുന്ന ആളെ ലക്‌ഷ്യം വെച്ച് അവന്റെ നടത്തത്തിനു വേഗം കൂട്ടി.
അയാളുടെ രൂപം കണ്ടിട്ടാവണം അവൻ ഹിന്ദിയിൽ ഒരു കാച്ചങ്ങു കാച്ചി .കാര്യം
ചോദിച്ചു .....ഉസ് ക്കാ നാം ക്യാ ഹ്ഹെ......... ചോദ്യം കേട്ട ഉടനെ അയാൾ
നാല് ഭാഗത്തേക്കും ഒന്ന് നോക്കിയതിനു ശേഷം ഹിന്ധിയിലെന്തോ മുജെ മാലും നഹീ
...മറുപടിയും പറഞ്ഞു . മറുപടി കിട്ടിയ ഉടനെ എന്റെ ആ സുഹൃത്ത് വാഹനത്തിൽ
കയറി ഇരുന്നു . ഞങ്ങളുടെ യാത്ര തുടരുന്നതിനിടയിൽ ഹിന്ദിയിൽ ഒരാളുടെ പേര്
ചോദിക്കാനും പേര് ചോദിക്കുന്ന ആളോട് മറുപടിയായി പേര് പറയാനും അറിയാം
എന്നല്ലാതെ ഹിന്ദിയിൽ ഒട്ടും പ്രാവിണ്യം ഇല്ലാത്ത ഞാൻ എന്റെ ഹിന്ദി സംശയം
അവനോട് ചോദിച്ചു . നീയെന്താ ആ ഹിന്ദിക്കാരനോട് ചോദിച്ചത് ?
ഹിന്ദിക്കാരനോട് ഹിന്ദി യിൽ സംസാരിച്ചതിന്റെ സന്തോഷത്തിൽ മുഗത്തെ സംഗതി
മായാതെ അവൻ പറഞ്ഞു ഞാൻ അയാളുടെ പേര് ചോദിച്ചതാ .. ഞാൻ ചോദിച്ചു . എതാളുടെ ?
സംഗതി മായാതെ അവൻ വീണ്ടും പറഞ്ഞു . ആ ലോരിക്കാരെന്റെ . സുഹ്രത്തിന്റെ
മറുപടിയിൽ ഒരു കാര്യം ഞാൻ തീരുമാനിച്ചു ...ഉസ്ക്ക് നാം ക്യാ ഹ്ഹൈ ... യുടെ
അർഥം ഹിന്ദി അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം . ഇന്നും
എന്റെ ആ നല്ല സുഹൃത്ത് ബിസ്സിനെസ്സ് ആവിശ്യതിനും മറ്റുമായി ടൽഹിയിലെയും
ബംഗ്ലോരിലെയും ഹിന്ദിക്കാരുമായി ഹിന്ദിയും ഇന്ഗ്ലീഷും മലയാളവും തമിഴും
എല്ലാം കൂടിക്കലർന്ന ഒരു ഭഷയിൽ സംസാരിച്ചു കൊണ്ടേയിരിക്കുന്നു .

Riyas Shaan Babu
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
- Shebu Here യഥാര്‍ഥമോ സാങ്കല്പികമോ ആയ അനുഭവങ്ങളാണ് എല്ലാ കഥകളുടെയും പ്രഭവകേന്ദ്രമെന്നു പറയാമെങ്കിലും ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ല ..... അനുഭവങ്ങള്‍ നന്നായി എഴുതി റിയാസ് നല്ല വായന സുഖം ..... അഭിനന്ദനങ്ങൾ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ