ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 1, ബുധനാഴ്‌ച

The group of Palathingans

Shareef Thenath
"ഇയ്യ് വല്ലാണ്ട് ഡയലോഗടിക്കണ്ടടോ ,
ഞാനുപാലത്തിങ്ങൽ ഗ്രൂപ്പുകാരനാണ്.."
"യെസ്, The group of Palathingans. !.!" 
ആവാക്കിന്റെഅർഥം എന്താന്നറിയോ അനക്ക്..? "

അതറിയണമെങ്കിൽ ആദ്യം പാലത്തിങ്ങൽ എന്താണെന്നറിയണം..!

സ്റ്റാറ്റസുകളിൽ കമന്റടിച്ചു കൂട്ടിയ മുഖപുസ്തകത്തിൽ നീ വായിച്ചറിഞ്ഞ പാലത്തിങ്ങലല്ല     അനുഭവങ്ങളുടെ പാലത്തിങ്ങൽ..
"ചീനിച്ചുവടുകളിലിരുന്ന് പച്ചക്കറി മാത്രം തിന്ന് മെഡിക്കൽ ഷോപ്പിനു മുന്നിൽ കൊളസ്ട്രോളിന്റെ ഗുളികക്ക് ക്യൂ നിൽക്കുന്ന യുവാക്കളുടെ പാലത്തിങ്ങൽ.." 
നല്ലൊരു റമ്മടിക്കാൻ

പൈസയില്ലാതെ നഗരയിൽ നിന്ന് പട്ടയടിച്ച് പാടവക്കത്ത് വീണു കിടക്കുന്ന പാവം അണ്ണന്മാരുടെ പാലത്തിങ്ങൽ..
മീഡിയ ലൈബ്രറിയുടെ അകത്തിരുന്ന് ആഗോളവും അണ്ടകഡാഹവും ചർച്ചിച്ച് നെടുവീർപ്പിടുന്ന ബുദ്ധിജീവികളുടെ പാലത്തിങ്ങൽ..
മാഫിയകൾക്ക്‌ വേണ്ടി പൊഴേന്ന് പൂഴി വാരി വാരി മസിലു വീർത്ത തൊഴിലാളികളുടെയും ഫുട്ബോൾ പ്രാന്തന്മാരുടെയും പാലത്തിങ്ങൽ ..
സിഗരറ്റ് വലിച്ചു ചുമച്ച് കഫം തുപ്പി അങ്ങാടിയാകെ എരപ്പാക്കുന്ന കാരണവന്മാരുടെ പാലത്തിങ്ങൽ..

വെള്ളിയാഴ്ച്ച ഉച്ചക്കത്തെ ബീഫിൽ ഉപ്പ് കൂടിപ്പോയത്തിനു ഉമ്മാനെ ശാസിച്ച് ചോറ് തിന്നാത്ത ഫ്രീക്കന്മാരുടെ പാലത്തിങ്ങലല്ല,.
മക്കൾക്ക് നാല് നേരവും ബിര്യാണി തിന്നാനുള്ള വക തേടി സ്വന്തം ലൈഫ് വരെ വേസ്റ്റാക്കി മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന പ്രവാസികളുടെ പാലത്തിങ്ങൽ ..
നീതിക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന ഇടതുപക്ഷക്കാരുടെ പാലത്തിങ്ങൽ..
ഇന്നാള് വാഴ വെച്ചതിനും ട്രാക്ടറിൽ കേറിയതിനും നീയോക്കെ കമന്റടിച്ചു കളിയാക്കിയ "അസ്‌ലം പിവിപി' യെ പോലുള്ള പ്രവാസി കർഷകരുടെ വിയർപ്പിന്റെയും ത്യാഗങ്ങളുടെയും പാലത്തിങ്ങൽ..


പാലതിങ്ങൽ എന്നാ മഹാദേശത്തിന്റെ soul ആത്മാവ്,. ദിവസാദിവസം പ്രൊഫൈൽ ഫോട്ടോ മാറ്റി കളിക്കുന്ന നിന്നെപ്പോലുള്ള ഫേസ്ബുക്കന്മാർ ഈ ആത്മാവ് തൊട്ടറിയേണ്ടതുണ്ട്.

അതിന് ആദ്യം 'പുറ്റട്ടാറയെ' അറിയാനുള്ള സെൻസുണ്ടാവണം , സെൻസിബിലിറ്റിയുണ്ടാവണം സെൻസിറ്റിവിറ്റിയും അസംബന്ധബിലിറ്റിയും ഉണ്ടാവണം.!!
.........
: stop you bloody Puttattaaran !.. 

.."shut up ! മേലിൽ ഇമ്മാതിരി കമന്റടിക്കാത്ത വിധം account ബ്ലോക്ക്‌ ചെയ്യാൻ അറിയാഞ്ഞിട്ടല്ല.
..
പക്ഷെ,. നീയൊരു കൊട്ടന്തലക്കാരനായിപ്പോയി..
..
വെറും കൊട്ടന്തലക്കാരൻ.! 

================================
കടപ്പാട്: രെണ്‍ജി പണിക്കർക്കും, മമ്മൂട്ടിക്കും പിന്നെ 'ദി കിംഗിന്റെ' നിർമാതാവ് 'മഞ്ഞളാംകുഴി അലി സാഹിബിനും .'

കൊട്ടന്തലക്കാർക്ക് എന്റെ സ്പെഷ്യൽ ന്യൂ ഇയർ ആശംസകൾ.. 
ഫേസ് ബുക്കിൽ ഈ പോസ്റ്റ് വായിക്കുവാൻ ഇവടെ ക്ലിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ