ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 8, ബുധനാഴ്‌ച

മുഖപുസ്തകം (ഫേസ് ബുക്ക്‌ )

Haris Rahman
                                       
 ഊണ് ഇല്ല ഉറക്കമില്ല കാത്തിരിപ്പു മാത്രം
ലൈക്‌ ഉണ്ടോ കമന്റ്‌ ഉണ്ടോ ചിന്ത മാത്രം
മുഖ പുസ്തകത്തില് നോക്കി ഇരുന്നാൽ

ഇരിളും വെളുക്കുന്നത്‌ അറിയുന്നതെയില്ലാ

മുഷിക വീരന്റെ മുതുകിൽ ...തലോടി...


പുസ്തക താളുകൾ മറിചിടവേ .....

പെണ്ണുങ്ങൾ തന്ന പോസ്റ്റു എന്തുകണ്ടാലും ..
ലൈകായി കമന്റായി ചാടിവീയും .
പിന്നെ കൂടെ
കൂട്ടുവതിനായി
അപേക്ഷ അയച്ചങ്ങു കാത്തിരിപ്പായി
അവളതൻ അപേക്ഷ സ്വീകരിച്ചാൽ

സന്തേഷങ്ങൾ തൻ കുതൊയുക്കയി..
സഹ്ര്ദ മെന്ന പേരിൽ തുടങ്ങിടും ..       
പിന്നയോ .....
പ്രണയമായി പരിണമിക്കും ..
അസ്ഥിക്ക് പ്രേമം പിടിച്ചിരുന്നാൽ
ആവശ്യം മുഖദാവിൽ കാണണമെന്നായി..
നേരിൽ കണ്ടു കയിഞ്ഞിടുമ്പോൾ ..
ഞെട്ടി തിരിഞ്ഞങ്ങോടുന്നു...............
ഇരുവരും
സന്തേഷമായി ഒയുകിയ പൊയ്മുഖം ..
അപ്പാടെ അങ്ങനെ അയിഞ്ഞുവീണു
മുഖ പുസ്ത്കമാം കായലിൽ ചൂണ്ടയിട്ട്

പ്രായത്തെ പോലും മറികടന്ന്
പൂവലന്മാരെല്ലാം കാത്തിരിപ്പായി
പുത്തൻ ഇരകള്കായി കാത്തിരുന്ന്..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ