![]() |
Kamran Sreemon |

ഞമ്മളെ മാവും പൂക്കും ഇത്തവണ ഞങ്ങടെ വീട്ടിലെ മാവും പൂത്തു. ഒരു പാട് കാലത്തിനു ശേഷമാണ് ഈ മാവ് ഇത്രയധികം പൂത്തുലഞ്ഞു കാണുന്നത്. ഈ മാമ്പൂ എന്നത് സ്വപ്നങ്ങള്‍ പോലെയാണ്. ഒത്തിരി പൂക്കുമ്പോള്‍ ഏറെക്കുറേ വാടിയും കരിഞ്ഞും പൊഴിഞ്ഞും തീര്‍ന്നതിന്‍ ബാക്കിയുണ്ടെങ്കിലാണ് കായ് ഫലമുണ്ടാകുന്നത്. ഒരു ചാക് സ്വപ്നം കാണുമ്പോള്‍ വാടിയും കരിഞ്ഞും പൊഴിഞ്ഞും തീര്‍ന്നതിന്‍ ബാക്കി ഏതാനും എണ്ണം മാത്രമാണ് സാക്ഷാല്‍കാരം കാണുന്നത്. എല്ലാവരെയും പോലെ എനിക്കുമുണ്ടൊരു സ്വപനം... ഒരു കൊച്ചു സൗധം, ഇത്തിരി തണലത്തിരുന്ന് കുരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ ഓരത്തായൊരു മാവും... കരിയാതെ വാടാതെ പൊഴിയാതെ തളിരിട്ട് തിളര്‍ത്ത് ഫലം കായ്ക്കുമാറാകട്ടെ ആ സ്വപ്നം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ